മാലിനി– മ്മ്.
ഓപ്പോൾ– നിങ്ങള് വേഗം ഭക്ഷണം കഴിച്ചേ. ഒരുപാട് ദൂരം യാത്ര ചെയ്തതല്ലേ?
മാലിനി– അതെ ഒന്ന് ഉറങ്ങിയാലേ എല്ലാ ക്ഷീണവും മാറൂ.
അവർ ഭക്ഷണം കഴിച്ചു. അരുൺ പെട്ടെന്ന് തന്നെ റൂമിലേക്ക് പോയി.
മാലിനിയും ഓപ്പോളും പിന്നെയും സംസാരം തുടർന്നു.
മാലിനി– അവന് പൂർണ ചന്ദ്ര ദിവസം ഉള്ള ആയില്യക്കാരി ആയ ഒരു കുട്ടിയെ കിട്ടോ ഓപ്പോളേ? എനിക്ക് ഇപ്പോഴും നല്ല ടെൻഷൻ ഉണ്ട്.
ഓപ്പോൾ– എനിക്ക് അറിയാവുന്ന ഒരു ബ്രോക്കർ ഉണ്ട്. അയാൾ എല്ലാം ശരിയാക്കിക്കോളും.
മാലിനി– മ്മ്.
ഓപ്പോൾ– നീയും പ്രാർത്ഥിച്ച് കിടക്ക്. എല്ലാം ശരിയാകും.
മാലിനി– ശരി.
മാലിനിയും ഓപ്പോളും കിടന്നു. മനസ്സിൽ ഇപ്പോഴും ആശങ്ക ഉണ്ടെങ്കിലും അതെല്ലാം മാറും എന്ന വിശ്വാസത്തോടെ അവർ പതിയെ മയങ്ങാൻ തുടങ്ങി.
പിറ്റേന്ന് രാവിലെ നേരം പുലർന്നു പുത്തൻ പ്രതീക്ഷകളുമായി മാലിനിയും ഓപ്പോളും ഉണർന്നു. ഭക്ഷണം കഴിക്കലും കുളിയും കഴിഞ്ഞ് ഓപ്പോൾ ഒരു ബ്രോക്കറെ വിളിച്ചു
ഓപ്പോൾ- ഹലോ മനോജ് അല്ലേ?
മനോജ്- അതെ.
ഓപ്പോൾ- ഞാൻ മധുമന ഇല്ലത്തിൽ നിന്ന് ലക്ഷ്മിയാണ്.
മനോജ്- എന്താ ലക്ഷ്മി പതിവില്ലാതെ?
ഓപ്പോൾ- ഞാൻ ഒരു അത്യാവശ്യ കാര്യം പറയാനാ വിളിച്ചത്.
മനോജ്- എന്താ?
ഓപ്പോൾ- നമ്മുടെ അരുണിന് ഒരു പെണ്ണ് വേണം.
മനോജ്- അതിന് അരുണിന്റെ കല്യാണം ഒറപ്പിച്ചില്ലേ?
ഓപ്പോൾ- അത് മുടങ്ങി.
മനോജ്- എന്താ പ്രശ്നം?
ഓപ്പോൾ- അവരുടെ ജാതകം ചേരില്ല. ശങ്കര സ്വാമി നോക്കിയപ്പോൾ അല്ലേ കാര്യങ്ങൾ അറിഞ്ഞേ.
മനോജ്- മ്മ് ചേർച്ച ഇല്ലെങ്കിൽ പിരിയുന്നതാ നല്ലത്. വെറുതെ കണ്ണീര് കുടിക്കണ്ടല്ലോ.
ഓപ്പോൾ- അതെ.
മനോജ്- ലക്ഷ്മി പേടിക്കാതെ ഇരിക്ക്. എല്ലാം ഞാൻ ശരിയാക്കാം.
ഓപ്പോൾ- വെറും ഒരു പെണ്ണ് കുട്ടി പോരാ.
മനോജ്- മധുമന ഇല്ലത്തേക്ക് ഒരു പെണ്ണിനെ ആലോചിക്കുമ്പോൾ അതിന്റെതായ അന്തസ്സ് ഞാൻ നോക്കാതെ ഇരിക്കോ?
ഓപ്പോൾ- ഞാൻ അതല്ലാ ഉദ്ദേശിച്ചെ. പൂർണ ചന്ദ്ര ദിവസം ഉള്ള ആയില്യക്കാരി ഒരു കുട്ടിയെ ആണ് ഞങ്ങൾക്ക് ആവശ്യം.
മനോജ്- അത് എന്താ ഒരു ഡിമാൻഡ്? സാധാരണ പഠിപ്പ് വേണം അത്യാവശ്യം ചുറ്റുപാട് വേണം എന്നൊക്കെയാ ആളുകൾ പറയുന്നേ.
ഓപ്പോൾ- അരുണിന്റെ ജാതകത്തിന് അങ്ങനെ ഒരു പെണ്ണ് വേണം.
മനോജ്- മ്മ്.
ഓപ്പോൾ- പൈസയും കുടുംബവും ഒന്നും ഒരു പ്രശ്നം അല്ല.
മനോജ്- മ്മ് നിങ്ങള് ധൈര്യമായി ഇരിക്ക്. ഒരു പെണ്ണിനെ ഞാൻ കൊണ്ട് തരാം.
ഓപ്പോൾ- പിന്നെ ഒരു കാര്യം കൂടി.
മനോജ്- ഇതിപ്പോ കുറെ ആയല്ലോ എന്റെ ലക്ഷ്മി.
ഓപ്പോൾ- ഇതും കൂടിയെ ഒള്ളൂ
മനോജ്- എന്നാ പറ.
ഓപ്പോൾ- ഈ പത്തു ദിവസത്തിനുള്ളിൽ കല്യാണം നടത്താൻ ഉള്ളതാ.
മനോജ്- നിങ്ങൾ എന്താ പറയുന്നേ പത്തു ദിവസം കൊണ്ട് കല്യാണം നടത്താൻ ആരെങ്കിലും സമ്മതിക്കോ?
ഓപ്പോൾ- നിങ്ങൾ ഒന്ന് ശ്രമിക്ക്.
മനോജ്- ഞാൻ നോക്കാം പക്ഷേ ഉറപ്പ് പറയുന്നില്ല.
ഓപ്പോൾ- ഈ കല്യാണം നടന്നാ മനോജ് ചോദിക്കുന്ന കാശ് ഞാൻ തരും.
ഓപ്പോളിന്റെ ആ വാക്കുകൾ മനോജിന്റെ കാതുകളെ ഇമ്പം കൊള്ളിച്ചു.
മനോജ്- ലക്ഷ്മി പേടിക്കണ്ടാ. ഒരു കുട്ടിയെ കണ്ട് പിടിക്കുന്ന കാര്യം ഞാൻ ഏറ്റു.
ഓപ്പോൾ- മ്മ്.
ഓപ്പോൾ ഫോൺ കട്ട് ചെയ്തു.
മാലിനി ആകാംഷയോടെ ഓപ്പോളിന്റെ വാക്കുകൾക്കായി കാത്തിരുന്നു.
മാലിനി- ഓപ്പോളേ അയാൾ എന്ത് പറഞ്ഞൂ?
ഓപ്പോൾ- അയാൾ ശരിയാക്കാം എന്ന് പറഞ്ഞു.
മാലിനി- അയാളെ കൊണ്ട് അതിന് സാധിക്കോ?
ഓപ്പോൾ- അയാൾക്ക് ഇവിടെ ഉള്ള എല്ലാവരെയും അറിയാം. പിന്നെ ഞാൻ, ചോദിക്കുന്ന പൈസ തരാന്ന് പറഞ്ഞു.
മാലിനി- മ്മ്.
ഓപ്പോൾ- പൈസ കിട്ടുന്ന് അറിഞ്ഞാൽ സ്വന്തം ഭാര്യയെ വരെ കെട്ടിക്കുന്ന ജാതിയാ.
മാലിനി- മ്മ്
ഓപ്പോൾ- എന്തായാലും ഇയാളെ മാത്രം ആശ്രയിച്ച് ഇരിക്കണ്ടാ. നമുക്ക് വേറെയും വഴി നോക്കാം
മാലിനി- ഞാൻ എന്റെ വഴിക്കും നോക്കാം.
ഓപ്പോൾ- മ്മ്. പിന്നെ വിശ്വസിക്കാൻ പറ്റിയ ആരോടെങ്കിലും പറഞ്ഞാൽ മതി.
മാലിനി- ശരി.
മാലിനി അവളുടെ വഴിക്കും കാര്യങ്ങൾ നീക്കി.
രണ്ട്-മൂന്ന് ദിവസങ്ങൾ കടന്ന് പോയി. അവർ പ്രതീക്ഷിച്ചത് പോലെയുള്ള ഫലം അവർക്ക് ലഭിച്ചില്ല. അതിന്റെ നിരാശയും അവർക്കിടയിൽ ഉണ്ട്.
