മാലിനി– മ്മ്. നിനക്ക് ഇപ്പോ എങ്ങനെ ഉണ്ട്?
അരുൺ– ഇപ്പോൾ കുഴപ്പം ഒന്നും ഇല്ല.
മാലിനി– പോട്ടെടാ എല്ലാം ശരിയാകും.
അരുൺ– എനിക്ക് ഇപ്പോൾ എന്തോ ഇതിൽ ഒക്കെ വിശ്വാസം തോന്നുന്നു.
മാലിനി– എന്തിൽ?
അരുൺ– ഈ നിമിത്തം, ജാതകം അതിലൊക്കെ.
മാലിനി– അതെന്താ തോന്നാൻ?
അരുൺ– ഞാൻ പറയാറില്ലേ ഞാൻ കാണുന്ന സ്വപ്നത്തെ പറ്റി?
മാലിനി– ഉവ്വാ.
അരുൺ– അതിൽ ഉള്ള പെണ്ണ് മീര അല്ല എന്നും ഞാൻ പറഞ്ഞില്ലേ?
മാലിനി– മ്മ്.
അരുൺ– എനിക്ക് തോന്നുന്നത്, ആ പെണ്ണ് ആണ് എന്റെ ഭാര്യ ആവാൻ പോകുന്നത് എന്നാണ്.
മാലിനി– ആയിരിക്കും. കുറെ നാൾ ആയില്ലേ ആ സ്വപ്നം തന്നെ കാണാൻ.
അരുൺ– മ്മ്. ആ മുഖം കൂടി കാണാൻ സാധിച്ചിരുന്നെങ്കിൽ, കാര്യങ്ങൾ കുറച്ചു കൂടി എളുപ്പം ആയേനെ.
മാലിനി– സമയം ആവുമ്പോൾ അതും തെളിഞ്ഞ് വരും.
അരുൺ– ശരിയാ. എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് ദാസാ എന്നാണല്ലോ പഴമൊഴി.
അരുണിന്റെ വാക്കുകൾ കേട്ട് മാലിനി പൊട്ടിച്ചിരിച്ചു.
മാലിനി– ഇങ്ങനെ ഇരുന്നാൽ മതിയോ? നമുക്ക് പോവണ്ടേ?
അരുൺ– പോവാം. എന്തായാലും വന്നതല്ലേ നമുക്ക് കുറച്ചു ഫോട്ടോസ് എടുക്കാം.
മാലിനി– മ്മ്.
അരുണും മാലിനിയും കുറച്ചു സെൽഫി എടുത്തു. എന്നിട്ട് പിന്നെയും അവർ യാത്ര തുടർന്നു. മുന്നോട്ട് പോകുംതോറും കാടിന്റെ തീവ്രത കൂടി കൂടി വന്നു. അവസാനം അവർ റോഡ് അവസാനിക്കുന്നിടത്ത് എത്തി.
അവിടെ വേറെയും രണ്ട് മൂന്ന് കാറുകൾ അവർ കണ്ടു.
അരുൺ കാർ ഒരു സൈഡിൽ നിർത്തി ഇട്ടു. എന്നിട്ട് ഇറങ്ങി.
അരുൺ– ഇതിപ്പോ ശരിക്കും കാട് ആയല്ലോ അമ്മേ.
മാലിനി– അതെ കണ്ടിട്ട് തന്നെ പേടി ആവൂന്നു.
അരുൺ– ഈ സ്വാമിക്ക് നാട്ടിൽ വല്ലയിടത്തും വരാൻ പാടില്ലേ? ആയിരുന്നെങ്കിൽ നല്ല തിരക്ക് ഉണ്ടായേനെ.
മാലിനി– ആവശ്യക്കാർ നമ്മൾ അല്ലേ? അപ്പോൾ നമ്മൾ അല്ലേ അദ്ദേഹത്തെ തേടി പിടിച്ച് കണ്ട് പിടിക്കേണ്ടത്?
അരുൺ– അതും ശരിയാ.
മാലിനി– പിന്നെ, ഇങ്ങനെ ഉള്ള നല്ല സ്വാമിമാർ കാരണമാ നമ്മൾ ഇന്നും ഇതിലൊക്കെ വിശ്വസിക്കുന്നത്.
അരുൺ– മ്മ്
അരുൺ അവിടെ ഇരിക്കാൻ ഉള്ള ഒരു ഇരിപ്പിടം കണ്ടു. അവൻ അത് ചൂണ്ടി കാട്ടി കൊണ്ട് പറഞ്ഞു,
അരുൺ– അമ്മേ നമുക്ക് അവിടെ ഇരുന്നാലോ?
മാലിനി– മ്മ്.
അവർ ആ ഇരിപ്പിടത്തിൽ പോയി ഇരുന്നു. കാട്ടിലെ ആ തണലിൽ അവർക്ക് നല്ല തണുപ്പ് തോന്നി.
മാലിനി– നല്ല തണുപ്പ് ഉണ്ടല്ലേ?
അരുൺ– ചുറ്റും വലിയ മരങ്ങൾ അല്ലേ?
മാലിനി– ഇവിടെ വല്ല റിസോർട്ടും ഉണ്ടായെങ്കിൽ വന്ന് താമസിക്കാരുന്നു. ബാംഗ്ലൂരിൽ ഉള്ള സ്ട്രെസ് ഫുൾ ലൈഫ് മടുത്തു.
അരുൺ– സത്യം.
മാലിനി– പിന്നെ ഇല്ലത്തും ഇത് പോലെ ഉള്ള അന്തരീക്ഷം ആയത് കൊണ്ട് കുഴപ്പം ഇല്ല.
അരുൺ– അതെ.
അവർ സംസാരിച്ച് ഇരുന്നു. അതിന്റെ ഇടക്ക് അരുൺ ഒന്ന് കൂവി.
അരുൺ– കൂ……
അവന്റെ ശബ്ദം ആ കാട്ടിൽ പ്രതിധ്വനിച്ചു.
മാലിനി– നിനക്ക് എന്തടാ ചെറുക്കാ, വട്ട് ആയോ?
അരുൺ– നല്ല രസം ഇല്ലേ അമ്മേ?
അതും പറഞ്ഞ് അരുൺ പിന്നെയും കൂവാൻ തുടങ്ങി. ഈ തവണ മുൻപത്തെക്കാളും ശബ്ദത്തിലും നേരത്തിലും അവൻ കൂവി.
അരുൺ– അമ്മ ഒന്ന് കൂവി നോക്കിയേ. നല്ല രസാ.
മാലിനി– ഈ ചെറുക്കനെ കൊണ്ട് തോറ്റല്ലോ.
അരുൺ– അമ്മ ഒന്ന് കൂവ്.
മകന്റെ നിർബന്ധത്തിന് വഴങ്ങി മാലിനി കൂവി.
മാലിനി– കൂ…..
അവളുടെ ശബ്ദവും അവിടെ പ്രതിധ്വനിച്ചു.
അരുൺ– നല്ല രസം ഇല്ലേ?
മാലിനി– മ്മ്
മാലിനി പിന്നെയും കൂവാൻ തുടങ്ങി. അവളുടെ ശബ്ദം നന്നായിത്തന്നെ പ്രതിധ്വനിച്ചു.
മാലിനി കൂവുന്നതിന്റെ കൂടെ അരുണും കൂവി. അവരുടെ ശബ്ദം ആ കാട് മുഴുവൻ അലയടിച്ചു കൊണ്ടിരുന്നു.
അരുൺ– ഒരു മത്സരം വെക്കാം. ഏറ്റവും ശബ്ദത്തിലും നേരത്തിലും കൂവുന്നവർ ജയിക്കും.
മാലിനി– വെറുതെ ജയിച്ചാൽ പോരല്ലോ? എന്തെങ്കിലും ബെറ്റ് വേണ്ടേ?
അരുൺ– ശരി. ജയിക്കുന്ന ആൾ തോൽക്കുന്ന ആൾ പറയുന്നത് കേൾക്കണം.
മാലിനി– സമ്മതിച്ചു.
അരുൺ– ആദ്യം ഞാൻ കൂവും.
മാലിനി– ശരി.
അരുൺ– മ്മ്
അരുൺ സർവ്വശക്തിയും എടുത്ത് കൂവി. ഇത് വരെ അവർ കൂവിയതിൽ കൂടുതൽ ശബ്ദവും ദൈർഘ്യവും ഈ കൂവലിന് ആയിരുന്നു. കൂവി കഴിഞ്ഞ് ജയിച്ചു എന്ന മട്ടിൽ അരുൺ അമ്മയെ നോക്കി പറഞ്ഞു,
