കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] 24അടിപൊളി 

മേപ്പാടന്റെ ആശ്രമത്തിൽപോകുന്നതിന്റെ തലേ ദിവസം രാത്രി മാലിനിയും ഓപ്പോളും സംസാരിക്കാൻ തുടങ്ങി.

മാലിനി- ഓപ്പോളേ എനിക്ക് നല്ല ടെൻഷൻ ഉണ്ട്.

ഓപ്പോൾ- അതൊക്കെ മാറും. നീ പേടിക്കണ്ടാ.

മാലിനി- മേപ്പാടൻ പറഞ്ഞതുപോലെ ഒരു കുട്ടിയെ കണ്ടെത്താൻ നമുക്ക് സാധിച്ചില്ലല്ലോ?

ഓപ്പോൾ- നമ്മൾ പരിശ്രമിക്കാഞ്ഞിട്ടല്ലല്ലോ? കിട്ടാത്തതുകൊണ്ടല്ലേ?

മാലിനി- അരുണിന് നല്ല പേടിയായി കാണും.

ഓപ്പോൾ- നമ്മുടെ മുന്നിൽ ഇപ്പോഴും ഒരു വഴി ഉണ്ടെന്നല്ലേ നീ അന്ന് പറഞ്ഞത്?

മാലിനി- അതെ. പക്ഷേ അത് എന്തോ അറ്റ കൈ പ്രയോഗം ആണ്. അതാ എന്റെ പേടി.

ഓപ്പോൾ- ഏയ്യ്. അത് വല്ല പൂജയോ മറ്റോ ആയിരിക്കും.

മാലിനി- എനിക്ക് തോന്നുന്നത് എന്തെങ്കിലും ബലി ആയിരിക്കുമെന്നാ.

ഓപ്പോൾ- എന്തൊക്കെ ആയാലും അരുണിന് വേണ്ടി നമ്മൾ അത് ചെയ്യണം.

മാലിനി- അതെ.

ഓപ്പോൾ- നീ ഇപ്പോ കിടന്നോ നാളെ പോവാൻ ഉള്ളത് അല്ലേ?

മാലിനി- അപ്പോൾ ഓപ്പോൾ വരുന്നില്ലേ?

ഓപ്പോൾ- നിങ്ങൾ പോക്കോ. ഞാൻ നിങ്ങൾക്ക് വേണ്ടി ഇവിടെ ഇരുന്ന് പ്രാർത്ഥിച്ചോളാം.

മാലിനി- ഓപ്പോൾ ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഒരു ധൈര്യം ആയേനെ.

ഓപ്പോൾ- ഞാൻ എപ്പോഴും കൂടെ ഉണ്ട്.

മാലിനി- മ്മ്.

ആ രാത്രി കടന്ന് പോയി.

പിറ്റേന്ന് രാവിലെ അരുണും മാലിനിയും ദൈവങ്ങളോട് മുട്ടിപ്പായി പ്രാർത്ഥിച്ചു.

ഇറങ്ങാൻ നേരം ഓപ്പോൾ മാലിനിയോട് പറഞ്ഞു,

ഓപ്പോൾ- മാലിനി, പോകും വഴി അവന്റെ കൂടെ ചിരിച്ചും കളിച്ചും ഇരിക്കണം. അവന് നല്ല പേടിയുണ്ടെന്ന് കണ്ടാൽ അറിയാം.

മാലിനി- അത് ഞാൻ മാറ്റിക്കോളാം.

ഓപ്പോൾ- ശരി. എന്നാ പോയിട്ട് വാ.

മാലിനിയുടെ ഉള്ളിലും ഭയം ഉണ്ട്. പക്ഷേ അവന്റെ മുന്നിൽ ചിരിച്ച് കളിച്ച് ഇരിക്കാതെ അവൾക്ക് വേറെ വഴി ഇല്ല. കാർ സ്റ്റാർട്ട് ചെയ്ത് അവർ യാത്ര തുടങ്ങി ആദ്യമൊന്നും മാലിനിക്ക് അരുണിനോട് സംസാരിക്കാൻ വാക്കുകൾ കിട്ടിയിരുന്നില്ല. എന്നാലും അവൾ മനസ്സിലെ വിഷമങ്ങൾ ഒതുക്കി ഒരു ചെറുപുഞ്ചിരിയോടെ അരുണിനോട് ചോദിച്ചു,

മാലിനി- നീ എന്താടാ മോനെ ഒന്നും മിണ്ടാത്തെ?

അരുൺ ആകെ വിഷമത്തിൽ പറഞ്ഞു,

അരുൺ- ഒന്നും ഇല്ല.

മാലിനി- ദേ നീ പേടിക്കും പോലെ ഒന്നും നടക്കില്ല. ഒരു പൂജ കൊണ്ട് എല്ലാം ശരിയാവുമായിരിക്കും.

അരുൺ- അമ്മക്ക് തോന്നുന്നുണ്ടോ എല്ലാം ശരിയാവും എന്ന്? എനിക്ക് എന്തോ ഉള്ള പ്രതീക്ഷ പോയി.

മാലിനി- ദേ ഈ മുഖം വെച്ചു കൊണ്ട് ആ സ്വാമിയുടെ അടുത്ത് ചെല്ലണ്ടാ. അദ്ദേഹത്തിന് അത് ഒട്ടും ഇഷ്ടപ്പെടില്ല

അരുൺ- മ്മ്.

മാലിനി- നീ ആ പേടി ഒക്കെ എടുത്ത് കളഞ്ഞ് നമ്മൾ ഒരു ട്രിപ്പിന് പോകാണ് എന്ന് കരുത്.

അരുൺ- ശരി .

അവർ പിന്നെയും ഓരോന്ന് പറഞ്ഞ് ചിരിച്ചും കളിച്ചും ഇരുന്നു. അവരുടെ മനസ്സിൽ നിന്ന് പതിയെ പേടിയും ടെൻഷനും പോയി. അവസാനം അന്ന് ജീപ്പ് വന്ന സ്ഥലത്ത് എത്തി. അവർ നോക്കിയപ്പോൾ ജീപ്പ് പുറപ്പെട്ടു കഴിഞ്ഞിരുന്നു. മാലിനിയും അരുണും വണ്ടി നിർത്താൻ ശബ്ദം ഉണ്ടാക്കി. അവരുടെ ശബ്ദം കേട്ട് വണ്ടി നിർത്തി. പെട്ടെന്ന് തന്നെ അവർ വണ്ടിയുടെ അടുത്തേക്ക് ഓടി. മാലിനി ഓടുന്നതിന്റെ ഇടയിൽ അവളുടെ സാരി കൊണ്ട് ശരീരം നന്നായി മറച്ചു ജീപ്പിന്റെ അടുത്ത് എത്തി. അവർ അതിൽ കയറി. അവർക്ക് പുറമെ വേറെ രണ്ട് ഫാമിലിയും അകത്ത് ഉണ്ടായിരുന്നു. മാലിനി അവരെ നോക്കി ചിരിച്ചു. അവരും മാലിനിയെ നോക്കി ചിരിച്ചു.

തിങ്ങി ഞെരുങ്ങി അവർ ഒരു വിധത്തിൽ ആശ്രമത്തിൽ എത്തി. എല്ലാവരും ഇറങ്ങി. മുൻപേ വന്നത് മറ്റുള്ളവർ ആയത് കൊണ്ട് മാലിനിക്കും അരുണിനും കുറെ നേരം വെയിറ്റ് ചെയ്യേണ്ടി വന്നു. അത് അവരിലെ ഭയത്തെ വർധിപ്പിച്ചു. ഏറെ നേരത്തെ കാത്തുനിൽപ്പിന് ഒടുവിൽ മാലിനിയെയും അരുണിനെയും അകത്തേക്ക് വിളിച്ചു. മാലിനിയും അരുണും അകത്ത് കയറി.

മേപ്പാടൻ- ഇരിക്കൂ.

മാലിനിയും അരുണും മേപ്പാടന്റെ മുന്നിൽ ഇരുന്നു.

മേപ്പാടൻ- വധു എവിടെ?

മാലിനി അൽപ്പനേരം മൗനം പാലിച്ചു. എന്നിട്ട് പറഞ്ഞു,

മാലിനി- ഒരു കുട്ടിയെ എനിക്ക് കണ്ടെത്താൻ സാധിച്ചില്ല സ്വാമി.

Leave a Reply

Your email address will not be published. Required fields are marked *