‘അവനെ ഓൺ ആക്കാൻ നോക്കി, എന്റെ മൂഡ് അവൻ കളഞ്ഞേനെ’ മാലിനി മനസ്സിൽ പറഞ്ഞു.
അരുൺ അമ്മയുടെ മുഖത്തു നോക്കി. സദാ പ്രസന്നമായ ആ മുഖം, തന്റെ പെരുമാറ്റം കൊണ്ട് അൽപം വാടിയിരിക്കുന്നു.
അവൻ അടുത്തുചെന്ന് അമ്മയെ കെട്ടിപ്പിടിച്ച് ആ കവിളിൽ ഒരുമ്മ കൊടുത്തു.
മാലിനിയുടെ മുഖം തെളിഞ്ഞു.
അവൾ മകനെ കെട്ടിപ്പിടിച്ച്, അവന്റെ തല പിടിച്ച് താഴ്ത്തി ആ നെറ്റിയിൽ ഒരുമ്മ കൊടുത്തു.
മാലിനി- ഒക്കെ ശരിയാകും.
അരുൺ- മ്മ്.
മാലിനി- പോകാം?
അരുൺ തലയാട്ടി
അരുൺ- മ്മ്.
കാറിൽക്കയറി മാലിനിയും അരുണും ഓഫീസിൽ എത്തി.
അവരെ കാത്ത് മുന്നിൽത്തന്നെ മീര ഉണ്ടായിരുന്നു.
അരുണും മാലിനിയും പതിയെ അവളുടെ അടുത്തേക്ക് ചെന്നു.
മീര– നിങ്ങൾ എന്താ ലേറ്റ് ആയെ?
മിലിനി– അതിന്, ഇവൻ എണീറ്റാലല്ലേ എനിക്ക് വരാൻ പറ്റൂ?
മീര– എന്താ അരുൺ ഇത്? ഞാൻ എത്ര നേരമായി വെയിറ്റ് ചെയ്യാന്ന് അറിയോ?
അരുൺ– സോറി മീര. എന്നോട് ക്ഷമിക്ക്.
മാലിനി ചിരിച്ചുകൊണ്ട്– എടാ ദുഷ്ടാ. ഇന്ന് നീ വൈകിയതിന്, എന്നോട് ഒരു സോറി പറഞ്ഞോ?
അരുൺ– സോറി ഞാൻ കവിളത്ത് തന്നില്ലേ? ഇനി പറയേം വേണോ?
മാലിനി– മ്മ് വേണ്ടാ. ഇന്നത്തേത് വരവു വെച്ചിരിക്കുന്നു. ഞാൻ ഇനി സ്വർഗത്തിലെ കട്ടുറുമ്പ് ആവുന്നില്ല. നിങ്ങൾ എന്താന്ന് വെച്ചാൽ സംസാരിക്ക്.
അതും പറഞ്ഞ് മാലിനി അവിടന്ന് പോയി. മീര അരുണിന്റെ കൈയിൽ അവളുടെ കൈ കോർത്തു.
മീര– കല്യാണം കഴിയട്ടെ. നിന്റെ മടി ഒക്കെ ഞാൻ മാറ്റുന്നുണ്ട്.
അരുൺ– ശരി.
അവർ രണ്ടും ഓഫീസിലേക്ക് പോയി.
വൈകുന്നേരം ആയി.
അരുണും മാലിനിയും മീരയോട് യാത്ര പറഞ്ഞ് വീട്ടിലേക്ക് പോയി.
പോകും വഴി മാലിനി പറഞ്ഞു,
മാലിനി– നാട്ടിൽ നിന്ന് ഓപ്പോൾ വിളിച്ചിട്ടുണ്ടാരുന്നു. അവിടെ ഒരുക്കങ്ങൾ തുടങ്ങണോ എന്ന് അറിയാൻ.
അരുൺ– തുടങ്ങാൻ പറ.
മാലിനി– പിന്നെ… ഓപ്പോള്ക്ക് നല്ല പേടി ഉണ്ട്.
അരുൺ– എന്തിന്?
മാലിനി– അത്… ശങ്കര സ്വാമി അല്ലല്ലോ തീയതി ഒക്കെ കുറിച്ചെ?
അരുൺ– അതിന്?
മാലിനി– സ്വാമി ഇപ്പോൾ സ്ഥലത്ത് ഇല്ല. കല്യാണത്തിന് ഒരു ആഴ്ച മുൻപ് വരും. അദ്ദേഹം കൂടി നോക്കിയിട്ട് പോരേന്നാ ഓപ്പോൾ ചോദിക്കുന്നെ.
അരുൺ ദേഷ്യപ്പെട്ട് പെട്ടെന്ന് വണ്ടി നിർത്തി.
അരുൺ– എന്നിട്ട് അയാൾ പറ്റില്ല എന്ന് പറഞ്ഞാൽ?
മാലിനി– നീ എന്തിനാ ഇങ്ങനെ ചൂടാവുന്നേ? നിന്റെ നല്ലതിന് വേണ്ടി അല്ലേ പറയുന്നേ?
അരുൺ– ഇതാ ഇവിടെ വെച്ച് കല്യാണം നടത്താം എന്ന് ഞാൻ പറഞ്ഞേ.
മാലിനി– നമ്മുടെ കുടുംബത്ത് നടന്നത് മുഴുവൻ നിനക്ക് അറിയാല്ലോ? പിന്നെ നിനക്ക് ദോഷം വരുന്ന കാര്യം വല്ലതും ഞങ്ങൾ പറയോ?
അരുൺ– എനിക്ക് ഇതിൽ തീരെ വിശ്വാസം ഇല്ല.
മാലിനി– ഞങ്ങൾക്ക് വേണ്ടി പ്ലീസ്. ഇനി സ്വാമി സമ്മതം തന്നാൽ, ഞങ്ങൾക്ക് സന്തോഷത്തോടെ ഇത് നടത്താൻ പറ്റില്ലേ?
അരുൺ– ശരി. എന്ത് വേണമെങ്കിലും ചെയ്യ്.
പിന്നിൽ നിന്ന് ഹോണിന്റെ ശബ്ദം നല്ല രീതിയിൽ ഉയർന്നു. അപ്പോൾ അരുൺ വണ്ടി മുന്നോട്ട് എടുത്തു. ഇതിന്റെ ഇടയിൽ ഒരു വണ്ടി ഓവർ ടേക്ക് ചെയ്തു കൊണ്ട് ഉറക്കെ പറഞ്ഞു,
ഓവർ ടേക്ക് ചെയ്യ്തവൻ– നടുറോട്ടിൽ നിന്ന് ചെയ്യാതെ അവളെ വല്ല ലോഡ്ജിലും കൊണ്ട് പോടാ.
അയാളുടെ വാക്കുകൾ അരുണിന്റെ ദേഷ്യം കൂട്ടി. അവൻ ആ വണ്ടിക്ക് പുറകെ വെച്ച് പിടിച്ചു.
മാലിനി– അരുൺ നീ സ്പീഡ് കുറച്ചേ.
അരുൺ– അമ്മ അവൻ പറഞ്ഞത് കേട്ടില്ലേ?
മാലിനി– അവൻ എന്ത് വേണമെങ്കിലും പറയട്ടെ.
അരുൺ– ഇതൊന്നും വിട്ട് കൊടുക്കാൻ പറ്റില്ല.
മാലിനി– ടാ, നിന്റെ കല്യാണം ആണ് ഈ അടുത്ത്. ഇപ്പോ ഒരു പോലിസ് കേസ് ഒക്കെ ആയാൽ അത് വല്ലാത്ത പുലിവാൽ ആവും.
അരുൺ അമ്മയുടെ വാക്കുകൾ ചെവിക്കൊണ്ടു. എന്നിട്ട് സ്പീഡ് കുറച്ച് വീട്ടിലേക്ക് പോയി. വീട്ടിൽ എത്തി. അവർ കുളിച്ചു റെഡിയായി. അരുൺ അവന്റെ ഫുഡ്ബോൾ കിറ്റ് എടുത്ത് പുറത്ത് ഇറങ്ങി. മാലിനി അവന് പുറകെ വന്നു.
മാലിനി– നീ എങ്ങോട്ടാ പോകുന്നെ?
അരുൺ– ടർഫ് വരെ.
മാലിനി– കളിക്കാൻ പോവാൻ ആണെങ്കിൽ നീ എന്തിനാ കുളിച്ചേ?
അരുൺ– പിന്നെ ഈ വിയർപ്പും വെച്ച് അങ്ങോട്ട് പോവാൻ പറ്റോ?
