കല്യാണത്തിലൂടെ ശാപമോക്ഷം [Revised and Extended] 24അടിപൊളി 

പോകും വഴി അരുൺ മാലിനിയോട് പറഞ്ഞു,

അരുൺ– ഒരു കല്യാണം നടക്കാത്തതിന് ആണോ ഓപ്പോൾ ഇങ്ങനെ ഓരോന്ന് ചെയ്യുന്നത്?

‘കല്യാണം നടക്കാത്തത് കൊണ്ട് അല്ല. നിന്റെ ജീവൻ രക്ഷിക്കാൻ ആണ് ഓപ്പോൾ ഈ പാടുപെടുന്നത്.’ മാലിനി മനസ്സിൽ പറഞ്ഞു.

മാലിനി– ഇന്നേവരെ നിനക്ക് പറ്റുന്ന ചെറിയ കാര്യത്തിന് പോലും ആ പാവം ഒരുപാട് വിഷമിച്ചിരുന്നു. അത് കൊണ്ട് ഓപ്പോൾ എന്ത് പറഞ്ഞാലും അത് വിശ്വാസത്തോടെ ചെയ്യണം.

മാലിനി ആ പറഞ്ഞത് കൊണ്ട് അരുണിന് കുറ്റബോധം തോന്നി.

അരുൺ– സോറി അമ്മേ.

മാലിനി– സോറി പറയേണ്ടത് എന്നോട് അല്ല. ഇനി ഓപ്പോളോട് പറയാനും നിൽക്കണ്ടാ. ആ പാവം അതൊക്കെ മറന്നിട്ടുണ്ടാവും.

അരുൺ– മ്മ്.

പോകും വഴി അരുൺ ഒരു ഗണപതിയുടെ അമ്പലത്തിൽ കയറി തേങ്ങ ഉടച്ചു. എന്നിട്ട് മാലിനിക്കും, ഓപ്പോൾക്കും വേണ്ടി മനസ്സുരുകി പ്രാർത്ഥിച്ച് അവൻ തിരിച്ച് വന്നു.

മാലിനി– ഉടച്ചോ?

അരുൺ– മ്മ്.

മാലിനി– പൂർണ്ണ മനസ്സോടെ അല്ലേ?

അരുൺ– അതെ. എന്റെ അമ്മയ്ക്കും ഓപ്പോൾക്കും വേണ്ടി പ്രാർത്ഥിച്ചു.

മാലിനി– നന്നായി.

അവർ വീണ്ടും യാത്ര തുടർന്നു.

അരുൺ– അമ്മ ഈ സ്വാമിയെ എന്തോരം വിശ്വസിക്കുന്നുണ്ട്?

‘ഈ സ്വാമി മാത്രമേ എന്റെ മുന്നിൽ ഉള്ളു. അത് കൊണ്ട് എന്റെ ജീവന് തുല്യം ഞാൻ വിശ്വസിക്കുന്നു.’ മാലിനി മനസ്സിൽ പറഞ്ഞു.

മാലിനി മറുപടി പറയത്തത് കൊണ്ട് അരുൺ പിന്നെയും ചോദിച്ചു

അരുൺ– അമ്മ ഈ സ്വാമിയെ എന്തോരം വിശ്വസിക്കുന്നുണ്ട്?

മാലിനി– ഞാൻ പൂർണമായും വിശ്വസിക്കുന്നു. ഈ സ്വാമി നമ്മളെ രക്ഷിക്കും.

അരുൺ– മ്മ്.

മാലിനി– പിന്നെ ഈ സ്വാമിയോട് കുറച്ചു ബഹുമാനത്തിൽ പെരുമാറണം. അന്ന് ശങ്കര സ്വാമിയോട് ചെയ്തത് പോലെ ചെയ്യരുത്.

അരുൺ– സോറി, ഇനി ഉണ്ടാവില്ല.

മാലിനി– മ്മ്.

അവർ പിന്നെയും യാത്ര തുടർന്നു.

അരുൺ– ഇതിപ്പോൾ കുറെ ദൂരം ആയല്ലോ? അമ്മക്ക് ശരിക്കും വഴി അറിയോ?

മാലിനി– എനിക്ക് അറിയില്ലെടാ. നമുക്ക് ആരെങ്കിലും കണ്ടാൽ ചോദിക്കാം.

അരുൺ– ബെസ്റ്റ്.

അവർ കുറച്ചു കൂടി മുന്നോട്ട് പോയി. പതിയെ വീടുകൾ കുറഞ്ഞു തുടങ്ങി. അവസാനം അവർ ഒരു ചായക്കടയിൽ എത്തി. അവിടെ നിന്ന് ഒരു ചായ കുടിച്ചു കൊണ്ട് അവർ വഴി ചോദിച്ചു.

മാലിനി– ചേട്ടാ ഈ മേപ്പാടൻ സ്വാമിയുടെ അടുത്തേക്ക് ഉള്ള വഴി?

കടക്കാരൻ– ഇനി ഒരു 15 കിലോമീറ്റർ കൂടി ഉള്ളിലേക്ക് പോണം. അവിടെവരെയേ ടാർ ഇട്ട റോഡ് ഒള്ളു. അത് കഴിഞ്ഞ് അവിടെ ഒരു ജീപ്പ് വരുന്നത് വരെ കാത്തിരിക്കണം.

മാലിനി– ശരി ചേട്ടാ.

ചായയുടെ പൈസ കൊടുത്ത് അവർ പിന്നെയും യാത്ര തുടർന്നു. കുറച്ച് മുന്നോട്ട് പോയപ്പോഴെക്കും അവർ കാടിന്റെ അകത്ത് ആയി. ചുറ്റും മരങ്ങളും ചെടികളും. പിന്നെ കിളികളുടെ ഇമ്പം ഏറിയ ശബ്ദവും.

മാലിനി കാറിന്റെ വിൻഡോ താഴ്ത്തി പ്രകൃതി ആസ്വദിച്ചു.

മാലിനി– നല്ല ഭംഗി ഉണ്ടല്ലേ?

അരുൺ– മ്മ്.

മാലിനി– ഇവിടെ വന്ന് ഇരുന്നാൽ മനസ്സിന് നല്ല സമാധാനവും സന്തോഷവും ഉണ്ടാവും അല്ലേ?

അരുൺ– അതെ. മൂഡ് ഒക്കെ മാറാൻ പറ്റിയ നല്ല അന്തരീക്ഷം.

കുറച്ചു കൂടി മുന്നോട്ട് പോയപ്പോൾ അവിടെ ഒരു ആൽത്തറയുള്ള ആൽമരം അവർ കണ്ടു.

അരുൺ വണ്ടി ഒന്ന് സൈഡ് ആക്കി. എന്നിട്ട് കാറിൽ നിന്ന് ഇറങ്ങി.

മാലിനി– ഡാ എന്തിനാ നിർത്തിയെ? വണ്ടിക്ക് വല്ല കുഴപ്പം ഉണ്ടോ?

അരുൺ– പ്രകൃതി വെറുതെ കാണാൻ ഉള്ളത് അല്ല. ആസ്വദിക്കാൻ ഉള്ളത് ആണ്.

അതും പറഞ്ഞ് അരുൺ ആൽമരത്തിന്റെ അടുത്തേക്ക് ചെന്നു.

മാലിനി വണ്ടിയിൽ നിന്ന് ഇറങ്ങി അരുണിന്റെ അടുത്ത് ചെന്നു.

അരുൺ അവിടെ ഉള്ള ആൽത്തറയിൽ ഇരുന്നു. പണ്ട് ഉണ്ടാക്കിയത് കാരണമാവും, പകുതിയും പൊളിഞ്ഞ് കിടക്കുകയാണ്.

മാലിനി– അരുൺ, തിരിച്ച് വരുമ്പോൾ ഇവിടെ ഇരുന്നാൽ പോരേ?

അരുൺ– അപ്പോഴും ഇരിക്കാം.

മാലിനി എന്തെങ്കിലും ആവട്ടെ എന്ന് കരുതി അവന്റെ അടുത്ത് വന്നിരുന്നു. എന്നിട്ട് ഫോൺ എടുത്ത് ഓപ്പോളെ വിളിക്കാൻ നോക്കി. പക്ഷെ സിമ്മിന് റേഞ്ച് ഉണ്ടായിരുന്നില്ല.

മാലിനി– ഇവിടെ റേഞ്ച് ഇല്ലല്ലോ?

അരുൺ– അധികം ആള് വരാത്ത ഏരിയ ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *