റോക്കി – 4അടിപൊളി  

 

‘എന്നിട്ട് പറയുന്നില്ലേ..?

ഞാൻ ചോദിച്ചു..

‘ഇല്ല.. നിന്നോട് വഴക്ക് ഉണ്ടാക്കി എനിക്ക് ഇവിടുന്ന് പോകാൻ കഴിയില്ല.. എന്റെ എക്സ്കൾ ആയിട്ടേല്ലാം വഴക്ക് ഇട്ടു മാത്രമേ ഞാൻ പിരിഞ്ഞിട്ടുള്ളു.. നിനക്ക് അറിയാമല്ലോ.. അതും എല്ലാത്തിനെയും ഞാൻ വേണ്ട എന്ന് പറഞ്ഞു തന്നെ.. ആദ്യമായി ഞാൻ വഴക്ക് ഉണ്ടാക്കാതെ ബ്രേക്ക് ആകുന്ന ആളാണ് നീ.. ആ ഇവിടെ പിന്നെ ഞാൻ വേണ്ടാ എന്ന് പറഞ്ഞില്ല, നീയാണ് എന്നെ വേണ്ടന്ന് പറഞ്ഞത്..’

 

‘അങ്ങനെ ഞാൻ പറഞ്ഞോ…?

അത് പറഞ്ഞപ്പോൾ എന്റെ ശബ്ദം ഇടറി

 

‘അയ്യേ… എന്റെ മോൻ കരയാൻ പോവാണോ.. ഞാൻ പോവാ.. എനിക്ക് അത് കാണാൻ മേല..’

ഞാൻ ഒന്നും പറയാതെ അനങ്ങാപാറ പോലെ അവൾക്ക് മുന്നിൽ നിന്നു.

‘ദേ നിന്റെ ഫോൺ.. ഞാൻ അങ്ങോട്ടും ഇങ്ങോട്ടും എല്ലാം കണക്ക് പറഞ്ഞു തീർത്തു പോകുവാ എന്ന് കരുതണ്ട. ഇത് എന്റെ കയ്യിൽ ഇരിക്കുന്നിടത്തോളം എനിക്ക് നിന്നെ ഓർമ വന്നൊണ്ട് ഇരിക്കും.. മൂവ് ഓൺ ചെയ്യാൻ പാടാവും.. നീ എനിക്ക് ആദ്യമായി വാങ്ങി തന്ന ആയ കൊണ്ട് എനിക്കിത് കളയാനും മനസ്സ് വരുന്നില്ല..’

അവൾ ഫോൺ എനിക്ക് നേരെ നീട്ടി

 

‘ഇതിൽ സിം ഉണ്ടല്ലോ..?

ഞാൻ ചോദിച്ചു

 

‘യെസ്.. ഞാൻ പുതിയ സിം എടുത്തോളാം.. ആ നമ്പർ പോട്ടെ.. ഞാൻ ശരിക്കും ഓക്കേ ആയി കഴിഞ്ഞു എന്റെ പുതിയ നമ്പറിൽ നിന്ന് നിന്നെ വിളിക്കാം. അപ്പോൾ കോൺടാക്ട് ചെയ്താൽ മതി നമ്മൾ.. അത് വരെ എന്നെ നീ അന്വേഷിക്കണ്ട.. ഞാൻ ഓക്കേ ആയിക്കോളാം..’

 

‘നീ എന്നെ ഒരിക്കലും വിളിക്കാതെ ഇരിക്കുമോ..?

 

‘അങ്ങനെ നിനക്ക് തോന്നുന്നുണ്ടോ..? ഞാൻ വിളിച്ചോളാം.. നീ സങ്കടപ്പെടുകയോ വിഷമിക്കുകയോ ഒന്നും വേണ്ട. ഈ സിം നീ ഒടിച്ചു കളഞ്ഞേര്.. എന്റെ അക്കൗണ്ട്സ് എല്ലാം ഇതിൽ ഉണ്ട്. അതൊക്കെ നീ തന്നെ ഡീയാക്റ്റിവേറ്റ് ചെയ്തേരെ.. പിന്നെ.. പിന്നെ.. നമ്മുടെ രണ്ടാൾടെയും പിക്സ് ഉണ്ട് അതിൽ.. അത് നിനക്ക് കളയാണ്ട് ഇരിക്കാൻ പറ്റുമോ…? അതൂടെ ഇല്ലാണ്ട് ആയാൽ നമ്മൾ ഒരുമിച്ച് ഉണ്ടാരുന്നതൊക്കെ ഒരു സ്വപ്നം പോലെ ആയിപ്പോകും.. പ്ലീസ്… അതൊരിക്കലും കളയാതെ വയ്ക്കാൻ പറ്റ്വോ നിനക്ക്..’

അത് പറഞ്ഞപ്പോൾ അവളുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണീർ മുത്ത് പോലെ കവിളിലേക്ക് ഒലിച്ചു ഇറങ്ങി.. എന്റെയും ഉള്ളിൽ സങ്കടത്തിന്റെ ഒരു പെരുമ്പറ മുഴങ്ങുന്നുണ്ടായിരുന്നു.. ഞാൻ അവളെ കെട്ടിപിടിച്ചു… അവൾ വീണ്ടും എന്റെ നെഞ്ചിൽ കിടന്നു കരയാൻ തുടങ്ങി

‘അത്…. കളയല്ലേടാ.. പ്ലീസ്….’

എന്റെ നെഞ്ചിൽ മുഖം പൊത്തി കരഞ്ഞു കൊണ്ട് അവൾ പറഞ്ഞു.. അവളെ കെട്ടിപിടിച്ചു കൊണ്ട് അതൊരിക്കലും ഞാൻ കളയില്ല എന്ന് ഞാൻ വാക്ക് കൊടുത്തു.. ഞങ്ങൾ രണ്ടും ഇത് രണ്ടാളുടെയും അവസാന നിമിഷങ്ങൾ ആണെന്ന് അറിഞ്ഞു.. അത് കണ്ണീരിൽ മാത്രം കരഞ്ഞു കളയാൻ ഞങ്ങൾക്ക് തോന്നിയില്ല.. അവൾ കണ്ണ് തുടച്ചു കൊണ്ട് എന്നോട് പറഞ്ഞു

 

‘അവൾ ശരിക്കും ലക്കി ആണ്.. ഇത്ര നാളും അവൾ കുറെയൊക്കെ സഹിച്ചിട്ടുണ്ട്.. കുറെയൊക്കെ എന്റെ കയ്യിൽ നിന്ന്.. അതിന് ഞാൻ ഇത് വരെ ഒന്ന് അപ്പോളജൈസ് പോലും ചെയ്തിട്ടില്ല.. പക്ഷെ അതിനെല്ലാം ചേർത്ത് നിന്നെ അവൾക്ക് കിട്ടിയല്ലോ.. ഞാൻ നിന്നെ പൊക്കി അടിക്കുവൊന്നും അല്ല.. പക്ഷെ എന്റെ ലൈഫിൽ വന്നിട്ടുള്ള ഏറ്റവും ബെസ്റ്റ് പേഴ്സൺ ആയിരുന്നു നീ.. എന്നെ ഇത്രയും ഒന്നും ആരും മനസിലാക്കിയിട്ടില്ല… ശരിക്കും നിനക്ക് താങ്ക്സ് പറയണം.. എന്നെ സ്നേഹിച്ചതിനു, വഴക്ക് പറഞ്ഞതിന്, മോട്ടിവേറ്റ് ചെയ്തതിന്, ഇടയ്ക്ക് രണ്ടെണ്ണം പൊട്ടിച്ചതിന്.. ഞാൻ ഇത്ര എങ്കിലും മാറിയത് നീ ഒരാൾ മാത്രം കൊണ്ടാണ്.. ഞാൻ നന്നാവണം.. എന്നെപ്പറ്റി എല്ലാവരും നല്ലത് പറയണം എന്നൊക്കെ നീയാണ് ഏറ്റവും ആഗ്രഹിച്ചിട്ടുള്ളത്.. താങ്ക്സ് ഡാ.. എല്ലാത്തിനും..’

 

വാതിലിന് അരികിൽ അവൾ യാത്ര പറയുന്നത് പോലെ നിന്നു..

‘ എനിക്ക് ഇതിന് മുമ്പ് ഉണ്ടായ റിലേഷൻ എല്ലാം സീരിയസ് റിലേഷൻ ആയിരുന്നു. ഞാൻ ആദ്യമായ് ഫൺ മൂഡിൽ തുടങ്ങിയ റിലേഷൻ ആയിരുന്നു നമ്മുടേത്.. എന്റെ സീരിയസ് റിലേഷൻ ഒക്കെ പൊളിഞ്ഞപ്പോൾ ഞാൻ ശരിക്കും വിഷമിച്ചിട്ടുണ്ട്.. പക്ഷെ അതൊന്നും അത്രയ്ക്കു സീരിയസോ അത്രയ്ക്ക് വലിയ വേദനയോ അല്ലായിരുന്നു എന്ന് എനിക്ക് ഇപ്പോളാണ് മനസിലായത്…’

അവസാനമായി എന്റെ അരികിലേക്ക് നടന്നു വന്നു എന്റെ കവിളിൽ ഒരുമ്മയും തന്നു ഇത് കൂടി പറഞ്ഞിട്ട് അവൾ എന്റെ വീടിന്റെ വാതിൽ കടന്നു പുറത്തേക്ക് പോയി..

‘ ഞാൻ ശരിക്കും സീരിയസ് ആയ ഒരേയൊരാൾ.. അത് നീ മാത്രം ആയിരുന്നു അർജൂ…’

 

അവൾ പോയിട്ടും അവൾ മുത്തം തന്ന എന്റെ കവിളിൽ ഞാൻ തൊട്ട് കൊണ്ട് നിന്നു. ഞാൻ അവളെക്കുറിച്ച് എന്തൊക്കെ ആണ് കരുതിയത് കുറച്ചു മുന്നേ. എന്നെ വിഷം തന്നു കൊല്ലുമെന്നും ആസിഡ് എറിയുമെന്നും ഒക്കെ.. എന്നാൽ അവൾ ചെയ്തത് ചങ്ക് പൊട്ടുന്ന വേദനയിലും എന്നെ ഹാപ്പി ആക്കാൻ സ്വയം മാറി തന്നു.. അവളെക്കുറിച്ച് അങ്ങനെ ഒക്കെ ചിന്തിച്ചതിൽ എനിക്ക് സ്വയം വെറുപ്പ് തോന്നി..

ഉള്ളിലെ സങ്കടം പിന്നെയും ഇരച്ചു കയറിയപ്പോൾ ഞാൻ ഷർട്ട്‌ ഊരി നേരെ ഷവറിന്റെ ചോട്ടിൽ പോയി നിന്നു. ഷവറിൽ നിന്ന് സൂചി പോലെ വെള്ളത്തുള്ളികൾ ദേഹത്തേക്ക് പതിച്ചു. ഞാൻ മുഖം ഉയർത്തി നിന്നപ്പോൾ വെള്ളം എന്റെ മുഖത്തേക്ക് ആഞ്ഞു പതിച്ചു. വെള്ളത്തിനൊപ്പം എന്റെ കണ്ണീരും മുഖത്ത് നിന്ന് താഴേക്ക് ഒഴുകി

 

ലച്ചു എന്നോട് യാത്ര പറഞ്ഞു ഇറങ്ങിയതിന് ശേഷം എനിക്ക് ഒന്നിലും ഒരു താല്പര്യം ഇല്ലാതെയായി.. വീട് വിട്ടു പുറത്തേക്ക് ഇറങ്ങുന്നത് തന്നെ ചുരുക്കം ആയി. വല്ലപ്പോഴും കോളേജിൽ പോകും. അതും പ്രാക്ടീസിന് മാത്രം.. ഇഷാനിയുടെ മുന്നിൽ നിന്നും പരമാവധി ഒഴിവാകാൻ ഞാൻ ശ്രമിച്ചു. രണ്ട് തവണ അവളെന്നെ കാണാൻ ഗ്രൗണ്ടിൽ വന്നപ്പോളും ഞാൻ അവൾ കാണാതെ മുങ്ങി.. അവളുടെ കോളുകൾക്കും ആൻസർ ചെയ്യാതെ ആയി. ജിമ്മിൽ പോക്ക് പദ്മയെ കാണുന്നത് കാരണം കുറച്ചു മുന്നേ നിർത്തിയത് കാരണം ആ വഴിയും അടഞ്ഞു.. മൊത്തത്തിൽ വീട്ടിൽ അടയിരിപ്പായി എന്റെ ദിനചര്യ

 

ഇതിനിടെ അത്ഭുതകരമാംവണ്ണം ഞങ്ങളുടെ ടീം സെമി ജയിച്ചു. ആദ്യമായ് ആണെന്ന് തോന്നുന്നു ഞങ്ങളുടെ കോളേജ് ടീം യൂണിവേഴ്സിറ്റി ഫുട്ബോൾ മാച്ചിൽ ഫൈനൽ കളിക്കാൻ പോകുന്നത്.. അതും ഞങ്ങളുടെ കോളേജിൽ വച്ചു.. കപ്പ് അടിക്കാൻ ഇതിലും മികച്ച അവസരം ഞങ്ങൾക്ക് കിട്ടാൻ പോണില്ല. ടീമിൽ ഞാനൊഴിച്ചു ബാക്കിയെല്ലാവരും മുടിഞ്ഞ ത്രില്ലിൽ ആയിരുന്നു. ജയിച്ചതിൽ സന്തോഷം ഉണ്ടെങ്കിലും എനിക്കെന്തോ പഴയ പോലെ ഹാപ്പി മോഡ് ഒന്നും വർക്ക്‌ ആകുന്നില്ല എന്ന് തോന്നി..