‘പ്രേമിക്കുന്നത് ഇതിന് വേണ്ടി ഒന്നും അല്ലല്ലോ.. ഈ അടി എല്ലാം കഴിഞ്ഞു കല്യാണം എന്നൊരു പോയിന്റ്ലേക്ക് അല്ലേ പ്രേമിക്കുന്നത്..?
ഞാൻ അത് വളരെ മാന്യമായി പറഞ്ഞു
‘അതൊക്കെ അത് വരെ പോയാൽ അല്ലേ.. ചിലപ്പോൾ നമ്മൾ അടിയുണ്ടാക്കി ഇവിടെ വച്ചു തന്നെ പിരിഞ്ഞാലോ..? അതിലും നല്ലത് ഫ്രണ്ട് ആയി സ്നേഹത്തിൽ എന്നും ഇരിക്കുന്നത് ആണ്.. ‘
‘നമ്മൾ എത്ര ഫ്രണ്ട്സ് ആണേലും കോളേജ് കഴിയുമ്പോ നമ്മൾ പിരിയും. ആദ്യം കുറച്ചു നാൾ ഫോൺ വിളി കാണും. പിന്നെ ചാറ്റ് കാണും. പക്ഷെ പതിയെ പതിയെ നമ്മൾ രണ്ട് ദിശയിലേക്ക് പോകും.. എനിക്ക് അങ്ങനെ ഒരിക്കലും നിന്നെ മിസ്സ് ചെയ്യണ്ട..’
‘അതിപ്പോ ഞാൻ പറഞ്ഞത് പോലെ പ്രേമിച്ചു പിരിഞ്ഞാലോ..?
പ്രേമിച്ചു പിരിയുന്ന ഉദാഹരണത്തിൽ നിന്ന് അവൾക്ക് ഇപ്പോളും മോചനം കിട്ടിയില്ല എന്നെ തോന്നുന്നു
‘അങ്ങനെ ഒരിക്കലും ഉണ്ടാകില്ല..’
ഞാൻ തറപ്പിച്ചു പറഞ്ഞു
‘അത് നീ എങ്ങനെ ഉറപ്പിച്ചു..?
അവൾ ചോദിച്ചു
‘പീപ്പിൾ ലിങ്ക്ട് ബൈ ഡെസ്റ്റിനി ഈസ് ആൾവൈസ് ഫൈൻഡ് ഈച്ച് അദർ..’
ഇടയ്ക്ക് കണ്ട ‘വിച്ചർ’ സീരിസിലെ ഡയലോഗ് ഞാൻ എടുത്തു കാച്ചി
‘ഇത് നിന്റെ സ്വന്തം അല്ലല്ലോ..?
അവൾ അത് കണ്ടു പിടിച്ചു. ഞാൻ മറുപടി ആയി ഒന്ന് ചിരിക്കുക മാത്രം ചെയ്തു
‘ശരി..’
അവൾ ചിരിച്ചു കൊണ്ട് ബുക്ക് ഒരെണ്ണം കയ്യിലെടുത്തു നെഞ്ചോടു ചേർത്ത് പിടിച്ചു പോകാൻ ഒരുങ്ങി
‘നീ പോവാണോ..? എന്തേലും ഒന്ന് പറഞ്ഞിട്ട് പോ..’
‘എടാ എനിക്ക് ഇപ്പോൾ അങ്ങനെ ഒന്നും നിന്നോട് ഇല്ല.. അഥവാ എനിക്ക് എന്തെങ്കിലും തോന്നിയാൽ ഞാൻ പറയാം അപ്പോൾ. അത് വരെ നമ്മൾ ഫ്രണ്ട്സ് ആയിട്ട് തന്നെ നടന്നാൽ പോരേ..’
ചിരിച്ചു കൊണ്ട് അവൾ ചോദിച്ചു
‘മതി.. നിന്റെ ഇഷ്ടം…’
ഞാൻ പറഞ്ഞു. അവൾ ചിരിച്ചു കൊണ്ട് തിരിഞ്ഞു നടന്നു.. എന്റെ ഉള്ളിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം അലതല്ലി.. അവൾക്ക് യാതൊരു പ്രശ്നവുമില്ല.. ഒരുപക്ഷെ ഇപ്പോൾ അവൾക്ക് ഉള്ളിൽ ഇഷ്ടം ഉണ്ടായിരിക്കും.. നല്ലൊരു മോമെന്റിൽ അത് പറയാൻ അവൾ നോക്കി ഇരിക്കുക ആയിരിക്കും.. ഞാൻ അവളെ പ്രൊപ്പോസ് ചെയ്തത് ആദ്യം അറിഞ്ഞത് രാഹുലും ആഷിക്കും ആയിരുന്നു..
‘ നീ അവളോട് ഇഷ്ടം ആണെന്ന് പറഞ്ഞു.. അവൾ നിന്നെ ഇഷ്ടം അല്ലെന്ന് പറഞ്ഞു. അതിന് നീ എന്തിനാണ് ഇത്ര സന്തോഷിക്കുന്നത് എന്നെനിക്ക് മനസിലാകുന്നില്ല..?
എന്റെ ഹാപ്പി മൂഡ് കണ്ടു രാഹുൽ അന്ധാളിച്ചു കൊണ്ട് പറഞ്ഞു
‘എടാ അവൾക്ക് ഞാൻ പ്രേമിക്കുന്നതിൽ യാതൊരു പ്രശ്നവും ഇല്ലെന്ന്.. അതിന് അർഥം ചെറിയൊരു ഇഷ്ടം ഉണ്ടെന്നല്ലേ..?
ഞാൻ പറഞ്ഞു
‘അവൾ ഇഷ്ടം തോന്നുമ്പോ പറയാം എന്നല്ലേ പറഞ്ഞത്. അവൾക്ക് ഇപ്പോളെ നിന്നെ ഇഷ്ടം ആണ്. നീ അവളെ നിർബന്ധിക്ക്.. അവൾ പെട്ടന്ന് തന്നെ പറയും ഇഷ്ടം ആണെന്ന്..’
ആഷിക്ക് എന്നെ നിർബന്ധിച്ചു
‘എടാ അത് ശരിയാണോ..? അവളെ നിർബന്ധിച്ചു എങ്ങനാ ഇഷ്ടം ആണെന്ന് പറയിക്കുന്നെ..? മോശം അല്ലേ..?
ഞാൻ ചോദിച്ചു
‘ഒരു മോശവും ഇല്ല. നിന്റെ ആവശ്യം അല്ലേ. അപ്പോൾ നീ മെനക്കെടണം..’
രാഹുൽ പറഞ്ഞു
‘അതേ. നീ നിർബന്ധിച്ചാൽ മാത്രമേ ഈ കേസ് നീക്കുപോക്ക് ആകൂ. അവൾ ഇങ്ങോട്ട് വന്നു പറയുന്നത് നോക്കി ഇരുന്നാൽ ഇരിക്കത്തെ ഉള്ളു..’
ആഷിക്ക് വീണ്ടും എന്നെ നിർബന്ധിച്ചു
‘പോടാ നീയൊന്നും പറയുന്ന പോലെ അല്ല..’
അവർ പറയുന്നത് ഞാൻ ചെവിക്കൊണ്ടില്ല
‘ഈ മൊണ്ണ.. എടാ പെണ്ണിന്റെ മനസ്സ് നിനക്ക് അറിയാൻ മേലാഞ്ഞിട്ട് ആണ്..’
ആഷിക്ക് വീണ്ടും എന്നെ ഊക്കി
‘ഡാ കുണ്ണേ.. പെണ്ണിന്റെ മനസ്സ് എനിക്ക് അറിയില്ലെന്നോ..? നിന്നെ പട്ടി വില തന്ന പാത്തുമ്മയേ നിനക്ക് ആരാടാ സെറ്റ് ആക്കി തന്നത്.. ഇന്നലെ പെണ്ണിനോട് മിണ്ടാൻ തുടങ്ങിയ നീ എന്നെ ഈ കാര്യത്തിൽ ഉപദേശിക്കുന്നോ..?
ഞാൻ അവനെ കളിയാക്കി..
‘എടാ നിനക്ക് പെണ്ണിനോട് കമ്പിനി അടിച്ചുള്ള എക്സ്പീരിയൻസ് ഉള്ളു.. പക്ഷെ നിനക്കില്ലാത്ത ഒരു എക്സ്പീരിയൻസ് എനിക്കുണ്ട്.. പ്രേമിച്ചുള്ള എക്സ്പീരിയൻസ്..! കുറച്ചു മാസമേ ആയുള്ളൂ എങ്കിലും ഈ കാര്യത്തിൽ ഞാൻ പറയുന്നതാണ് കറക്റ്റ്.. അവൾ നീ നിർബന്ധിക്കാൻ കാത്തു നിൽക്കുക ആണ്. ഒറ്റയടിക്ക് ഒന്നും അങ്ങനെ ഇഷ്ടം തുറന്നു പറയില്ല അവൾ.. നീ പറയിക്കണം…’
