‘ആണോ..?
അവൾ ചോദിച്ചു
‘അതേ.. നീ ഇനി വിട്ടോ.. സന്ധ്യ ആയി..’
ഞാൻ അവളെ പോകാൻ നിർബന്ധിച്ചു..
‘ഞാൻ പറഞ്ഞു ഞാൻ പോണില്ല എന്ന്.. സന്ധ്യ ആയില്ലേ. വാ കോളേജിലേക്ക് പോകാം. പെട്ടന്ന് പോയി അതെടുത്തോണ്ട് വരാം..’
അവൾ എന്നെ ഉന്തി തള്ളി ബൈക്കിൽ കയറ്റി കോളേജിലേക്ക് കൊണ്ട് പോയി. കോളേജിന്റെ പിറകിൽ ബാത്‌റൂമിന്റെ വശത്തു മതിലിനു അടുത്തായി ഞാൻ അവളെ ഇറക്കി. ബൈക്ക് ഞാൻ പിന്നെയും കുറച്ചു ദൂരത്തു കൊണ്ട് മാറ്റി വച്ചു. ക്യാമറ ഉള്ളതാണ്. വണ്ടി നമ്പർ കിട്ടണ്ട. ഇരുട്ട് പതിയെ വീണു തുടങ്ങിയിരുന്നു.
‘ഇതെന്താ നമ്മൾ ഇവിടെ നിക്കുന്നെ..?
ബൈക്ക് ദൂരത്തു വച്ചു അവളുടെ അടുത്തേക്ക് നടന്നു വന്നപ്പോൾ കാര്യം മനസിലാകാതെ ഇഷാനി ചോദിച്ചു.
‘രാത്രി സ്റ്റാഫ് റൂമിൽ കയറി കോസ്റ്റിൻ പേപ്പർ എടുക്കാൻ പിന്നെ ഫ്രന്റ് ഗേറ്റ് വഴി ആണോടി പോത്തേ പോകുന്നത്..?
ഞാൻ അവളുടെ ചെവിയിൽ നുള്ളി കൊണ്ട് ചോദിച്ചു.
‘അപ്പോൾ നീ ഈ മതിൽ ചാടി ആണോ പോണേ..?
അവൾ അതിശയത്തോടെ ചോദിച്ചു. നല്ല ഉയരമുള്ള മതിൽ ഞാൻ എങ്ങനെ ചാടി കടക്കുമെന്ന് ഓർത്തപ്പോ അവൾക്ക് ടെൻഷൻ ആയി
‘ഞാൻ അല്ലല്ലോ.. നമ്മൾ.. നിനക്കും നിർബന്ധം അല്ലേ കൂടെ വരാൻ.. അപ്പോൾ നീയും വാ..’
ഞാൻ ചുമ്മാ പറഞ്ഞു
‘അയ്യോ…! ഈ മതിൽ ഒക്കെ ഞാൻ എങ്ങനെ ചാടും.. എനിക്ക് പേടിയാ..’
അവൾ മതിലിൽ നോക്കി വിരൽ കടിച്ചു കൊണ്ട് പറഞ്ഞു
‘ദേ ഇങ്ങനെ എടുത്തു പൊക്കാം.. അപ്പോൾ കൈയ്ക്ക് ബലം കൊടുത്തു അള്ളി പിടിച്ചു കയറിയാൽ മതി..’
അത് പറഞ്ഞിട്ട് എന്നെ ശ്രദ്ധിക്കാതെ നിന്ന അവളുടെ ഇടുപ്പിൽ പിടിച്ചു ഞാൻ ഉയർത്തി. ഇഷാനി പെട്ടന്ന് നില തെറ്റിയത് പോലെ എന്റെ കയ്യിൽ കിടന്ന് ആടി. അവളുടെ വയർ എന്റെ മുഖത്ത് വന്നിടിച്ചു
‘അയ്യോ എന്നെ താഴെ ഇറക്ക്..’
അവൾ എന്റെ കയ്യിൽ തല്ലി കൊണ്ട് പറഞ്ഞു… ഞാൻ അവളെ മെല്ലെ താഴെ ഇറക്കി.. ഇഷാനി ആ ഒറ്റ സെക്കന്റ് കൊണ്ട് ആകെ മാറി. അവൾ വല്ലാതെ കിടന്നു വിറയ്ക്കുന്നു. എന്റെ മുഖത്തേക്ക് നോക്കാൻ അവൾക്ക് എന്തോ പ്രയാസം പോലെ..
‘അപ്പോൾ മതിൽ ചാടണ്ടേ..?
ഞാൻ ചോദിച്ചു
‘നിന്നോടാരാ പട്ടി എന്നെ പിടിച്ചു പൊക്കാൻ പറഞ്ഞെ..?
അവൾ ദേഷ്യത്തോടെ ചോദിച്ചു
‘പിന്നെ പൊക്കാതെ എങ്ങനെ നിന്നെ ചാടിക്കും..?
ഞാൻ ചോദിച്ചു
‘നീ ചാടിക്കണ്ട. ഞാൻ ഇവിടെ നിന്നോളാം..’
അവൾ വിറച്ചു കൊണ്ട് പറഞ്ഞു. ഒന്ന് എടുത്തു ഉയർത്തിയതിന് ഇവൾ എന്തിനാണ് ഇങ്ങനെ വിറയ്ക്കുന്നത്…? എനിക്കത് മനസിലായില്ല
‘നീ മതിൽ ചാടിയിട്ട് എങ്ങനെ ആണ് സ്റ്റാഫ് റൂമിൽ കയറുന്നത്..?
അവൾ ചോദിച്ചു
‘അതൊക്കെ എന്റെ ഒരു ട്രിക്ക് ആണ്..’
ഞാൻ ജാടയിൽ പറഞ്ഞു
‘പറ.. എനിക്ക് ടെൻഷൻ അടിക്കാൻ വയ്യ ഇനിയും..’
‘ഞാൻ ഇവിടുന്ന് നേരെ ചാടുന്നു. എന്നിട്ട് നമ്മുടെ ഡിപ്പാർട്മെന്റ്ന്റെ ബാക്കിൽകൂടി പോകും. അവിടെ വഴി ഒരു പൈപ്പ് ഉണ്ട്. അതിൽ കൂടി അള്ളി പിടിച്ചു കയറിയാൽ മുകളിൽ ഉള്ള വെന്റിലേഷൻ എത്തും. അതിലെ നെറ്റ് ചെറുതായ് ഇളക്കിയാൽ ഇളകും. അത് പതിയെ മാറ്റിയാൽ ചെറിയൊരു ഗ്യാപ്പ് കൈ അകത്തേക്ക് ഇടാൻ കിട്ടും. അത് വഴി കയ്യിട്ടു ഞാൻ ജനലിന്റെ കുറ്റി തുറക്കും. പിന്നെ ജനലിന്റെ കമ്പി രണ്ടെണ്ണം നൈസ് ആയി ഊരി അകത്തു കയറും. അകത്തു സാറിന്റെ മേശയുടെ കീ ഉണ്ട്. അത് എടുത്തു മേശ തുറന്നു നിന്റെ പേപ്പർ എടുത്തു അതിൽ നിന്ന് ഞാൻ എഴുതിയ പേപ്പർ എടുക്കുന്നു. പോരുന്നു.. ശുഭം…’
ഞാൻ ഒരു സാഹസിക കഥകൾ പറഞ്ഞു കൊടുക്കുന്ന വിവരണത്തിൽ പറഞ്ഞു
‘ദൈവമേ കേട്ടിട്ട് തന്നെ പേടിയാകുന്നു.. എടാ വേണ്ടടാ.. നമുക്ക് വേറെ എന്തെങ്കിലും വഴി നോക്കാം.. രേണു മിസ്സിനോട് വല്ലോം പറഞ്ഞാൽ കാര്യം നടക്കുമോ..? അങ്ങനെ വല്ലോം ചിന്തിക്കാം.. ഇത് വേണ്ടടാ.. എനിക്ക് പേടിയാവുന്നു..’
ഇഷാനി എന്റെ കയ്യിൽ മുറുക്കെ പിടിച്ചു കൊണ്ട് പറഞ്ഞു
ഇതൊരു നല്ല പണി അല്ലല്ലോ. അത് അവളെ കൊണ്ട് ചെയ്യിക്കുന്നത് ശരിയല്ല..’
