റോക്കി – 4അടിപൊളി  

 

‘അതാണ് ബെറ്റർ. അടുത്തറിയുമ്പോ നീയൊരു മൈ….-

കുഞ്ഞു അടുത്തുള്ളത് കൊണ്ട് അവൻ പറയാൻ വന്ന മൈര് വിഴുങ്ങി..

‘-ആണെന്ന് തോന്നണം.. അതിന് മാക്സിമം അവളെ വെറുപ്പിക്കണം. അവൾക്ക് തോന്നാത്ത വിധത്തിൽ..’

 

‘അത് ചെയ്യുമ്പോളും അവൾക്ക് വിഷമം തന്നെ ആകും..’

ഞാൻ പറഞ്ഞു

 

‘അതാണ് നല്ലത്. ചെറിയ വിഷമം. അവൾക്ക് അത് താങ്ങാൻ ഒക്കെ പറ്റും. പക്ഷെ നിങ്ങൾ കണ്ടിന്യൂ ചെയ്‌താൽ അവൾക്ക് കിട്ടാൻ പോകുന്ന ഷോക്ക് ഭീകരം ആയിരിക്കും.. സൊ നീ ഈ വഴി തന്നെ നോക്ക്..’

ചൂണ്ടയിൽ കൊളുത്തിയ ചെമ്പല്ലിയേ ഒറ്റ വലിക്ക് കരയ്കിട്ട് കൊണ്ട് അവൻ പറഞ്ഞു

 

അതിന് തുടക്കം അവനിൽ നിന്ന് തന്നെ കുറിക്കാമെന്ന് ഞാൻ കരുതി. പിറ്റേന്ന് രാഹുൽ കോളേജിൽ വന്നപ്പോൾ മുതൽ പലരും അവനെ ഒന്ന് പ്രത്യേകം നോക്കാൻ തുടങ്ങി. കാരണം അത്ര സ്റ്റൈലിഷ് ഒന്നും ആകാത്ത അവൻ പെട്ടന്നൊരു ദിവസം കിടു ഡ്രെസ്സിങ് ചെയ്തു വന്നിരിക്കുന്നു. അതും ലേറ്റസ്റ്റ് മോഡൽ ബനിയൻ. കോളേജിലെ മെയിൻ ഫ്രീക്കന്മാർ പോലും ഇത് ഇറക്കാൻ വരുന്നതേ ഉള്ളായിരുന്നു. രാഹുൽ ഒറ്റ ദിവസം കൊണ്ട് ചെറിയ സ്റ്റാർ ആയി. കൃഷ്ണ തലേന്ന് എനിക്ക് വാങ്ങി തന്ന ഡ്രസ്സ്‌ ഇട്ടാണ് അവൻ അന്ന് കോളേജിൽ വന്നത്. അത് അവളും കണ്ടു. പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു.. കൃഷ്ണ റൈസ് ആയി

 

‘അത് ഞാൻ നിനക്ക് വാങ്ങി തന്നത് അല്ലേ..? എന്തിനാ അവന് ഇടാൻ കൊടുത്തത്..?

അവൾ ദേഷ്യത്തോടെ എന്നോട് ചോദിച്ചു

 

‘അത് അവൻ ചോദിച്ചിട്ടാണ്. കണ്ടപ്പോൾ അവന് ഇടാൻ വേണമെന്ന് തോന്നി. രണ്ട് മൂന്ന് പ്രാവശ്യം ഇട്ട് കഴിഞ്ഞു അവൻ തരും..’

ഞാൻ സില്ലി ആയി പറഞ്ഞു

 

‘അത് പക്ഷെ ഞാൻ നിനക്ക് വാങ്ങി തന്നതല്ലേ..? അവന് വേറെ ഡ്രസ്സ്‌ ഇട്ടൂടെ.. അത് തന്നെ വേണോ..?

 

 

‘അതിപ്പോ അവനത് കണ്ടപ്പോൾ ആണ് ഇഷ്ടം ആയതു. നിന്റെ സെലെക്ഷൻ അവനാണ് ഇഷ്ടം ആയത് ശരിക്കും..’

 

‘അപ്പോൾ നിനക്ക് ഇഷ്ടം ആയില്ലേ..?

അവൾ ദേഷ്യത്തോടെ ചോദിച്ചു

 

‘ആയി. പക്ഷെ അവനാണ് കൂടുതൽ ഇഷ്ടം ആയതു. അതിട്ടപ്പോൾ അവന്റെ ലുക്ക്‌ തന്നെ മാറിയത് കണ്ടോ..’

 

‘അത് നീ ഇട്ട് കാണാനാണ് ഞാൻ നിനക്ക് വാങ്ങി തന്നത്..’

 

‘അറിയാം. അവൻ തിരിച്ചു തരുമ്പോ ഞാൻ ഇടാം..’

ഞാൻ പറഞ്ഞു

 

‘നീ ഒരു തവണ എങ്കിലും ഇട്ടിട്ട് അവന് കൊടുത്താൽ എനിക്ക് പ്രശ്നം ഇല്ലായിരുന്നു.. ഇത് ഞാൻ ഗിഫ്റ്റ് പോലെ തന്നത് അല്ലേ.. അപ്പോൾ എന്നോട് അത്ര ഇഷ്ടം അല്ലേ ഉള്ളു..’

 

‘ഇതിനൊക്കെ നീ ഇങ്ങനെ ഓവർ ആകാതെ. ഫസ്റ്റ് ആരു ഇടുന്നു എന്നതിൽ ഒക്കെ എന്താണ്. വേണേൽ ഞാൻ ഇപ്പോൾ അത് മാറി ഇട്ടോണ്ട് വരാം..’

 

‘വേണ്ട. എനിക്ക് വേണ്ടി അത്രക്ക് ബുദ്ധിമുട്ടണ്ട..’

അവൾ പറഞ്ഞു

 

‘അല്ല പിന്നെ.. ഇതൊക്കെ ഇത്ര സെൻസിറ്റീവ് ആക്കാതെ. ഒരു ഡ്രസ്സ്‌ അല്ലേ.. നാളെ അത് കീറി പോകും മുഷിഞ്ഞു പോകും. അത്ര വില ഉള്ള ഗിഫ്റ്റ് ഒന്നും അല്ലല്ലോ. ഇതിപ്പോ ഞാൻ ടൂറിനു നിനക്ക് വാങ്ങി തന്ന കർഫും കൂളിംഗ് ഗ്ലാസും സംഭവങ്ങളും ഒക്കെ നീയിപ്പോ ഏതേലും മൂലക്ക് കൊണ്ട് കൊട്ടി കാണില്ലേ..? എന്ന് വച്ചു ഞാൻ നിന്നെ അതിന്റെ പേരിൽ ജഡ്ജ് ചെയ്യുമോ..?

ഞാൻ അതിനിടക്ക് ഒരു തീപ്പൊരി ഇട്ടു

 

‘എന്താ.. നീ തന്നത് ഒക്കെ ഞാൻ കളഞ്ഞു എന്നോ? അപ്പോൾ അങ്ങനെ ആണോ നീ കരുതിയത്..? എന്നെ പറ്റി അങ്ങനെ ആണോ കരുതിയത്..?

അവൾ ശരിക്കും കലിപ്പിൽ ആയി

 

‘അങ്ങനെ അല്ല ഞാൻ പറഞ്ഞത്, നീ പിന്നെ കുറെ നാൾ കഴിയുമ്പോ അതൊക്കെ കളയും എന്നാണ് പറഞ്ഞത്. ഇപ്പോൾ കളഞ്ഞു കാണുമെന്നല്ല..’

ഞാൻ കള്ളത്തരം പറഞ്ഞു

 

‘അല്ല. നീ പറഞ്ഞത് ഞാൻ ആൾറെഡി എല്ലാം കളഞ്ഞു കാണുമെന്നാണ്. എനിക്ക് ചെവിക്ക് കുഴപ്പം ഒന്നുമില്ല..’

ഞാൻ കള്ളത്തരം പറഞ്ഞപ്പോ അവൾക്ക് ശരിക്കും പൊട്ടി. അല്ലെങ്കിലും പറഞ്ഞ കാര്യം പറഞ്ഞില്ല എന്ന് മുന്നിൽ നിന്ന് തർക്കിക്കുമ്പോ ആർക്കായാലും ദേഷ്യം വരും

 

‘ചെവിക്ക് അല്ലേലു തലക്ക് ആയിരിക്കും. ഞാൻ അങ്ങനെ ഒന്നുമല്ല പറഞ്ഞത്. നീ ഓരോന്ന് വഴക്ക് ഉണ്ടാക്കാൻ വരുവാ..’

ഞാൻ നിസാരമായി പറഞ്ഞു

 

‘ശരി. എന്റെ തലയ്ക്ക് ആണ് കുഴപ്പം. എന്നോട് ഇനി മിണ്ടാൻ വരണ്ട.. ‘

എന്നോട് അരിശം കയറി അവൾ അത്രയും പറഞ്ഞിട്ട് എണീറ്റ് പോയി. ഞാൻ അവളെ തടയാൻ ചെറുതായ് ഒന്ന് ശ്രമിച്ചു. ശ്രമിച്ചു എന്നല്ല അങ്ങനെ അഭിനയിച്ചു എന്നതാണ് സത്യം. അവൾ ഒരുപക്ഷെ ഞാൻ കുറച്ചു കൂടി പുറകേ ചെല്ലുമെന്ന് കരുതി കാണും. അവൾ പിണങ്ങിയാലും എനിക്ക് ഒന്നുമില്ല എന്ന മട്ടിൽ ആയിരുന്നു എന്റെ ആ പെരുമാറ്റം. അങ്ങനെ അവളിൽ എന്നോടുള്ള വെറുപ്പിന്റെ ആദ്യത്തെ ഡോസ് തന്നെ ഞാൻ കയറ്റി വിട്ടു. ഇനി വേണ്ടത് ഇപ്പോൾ വീണ ഗ്യാപ് ഒട്ടാതെ നോക്കൽ ആണ്. ഇടയ്ക്ക് ഒന്നോ രണ്ടോ ഡോസ് കൂടെ ഇത് പോലെ കൊടുത്താൽ എന്നെ തൂറി എറിയാനുള്ള ലെവൽ വെറുപ്പ് അവൾക്ക് മനസ്സിൽ തോന്നും. എല്ലാം അവസാനിക്കും.. അങ്ങനെ മനസ്സിൽ കരുതി ഞാൻ അന്ന് രാത്രി കുറച്ചെങ്കിലും സ്വസ്‌ഥമായി ഉറങ്ങി..

 

പക്ഷെ എന്റെ പ്രതീക്ഷകളെ തച്ചുടയ്ക്കുന്ന വിധം പ്രസന്നവദനയായി അവൾ പിറ്റേന്ന് എന്റെ അരികിൽ വന്നു

 

‘ഇന്നലെ ഞാൻ കുറച്ചു ബോർ ആയല്ലേ..?

അവൾ എന്നോട് ചോദിച്ചു..

 

‘ഞാനോ..?

ഞാൻ എന്നെ തന്നെ ചൂണ്ടി ചോദിച്ചു. ഞാനല്ലേ ഇന്നലെ ബോറൻ ആയതു അവൾ അല്ലല്ലോ

 

‘അല്ലടാ.. ഞാൻ… ഞാൻ നിനക്ക് ഭയങ്കര ഇഷ്ടം ആയിട്ട് വാങ്ങി തന്നത് ആയിരുന്നു. നീ അത് അവനു കൊടുത്തപ്പോ എനിക്കത് ഇൻസൾട്ട് ആയി. പക്ഷെ ഞാൻ നിന്റെ ഭാഗത്തു നിന്ന് ചിന്തിച്ചപ്പോ നീയാണ് ശരിയെന്നു തോന്നി. അവൻ ആ ഷർട്ട് ഇഷ്ടപ്പെട്ടു ചോദിച്ചാൽ നീയെങ്ങനെ കൊടുക്കാതെ ഇരിക്കും. നീ ഫ്രണ്ട്ഷിപ്പ് ശരിക്കും വാല്യൂ ചെയ്യുന്നത് കണ്ട് എനിക്ക് അത്ഭുതം തോന്നിയിട്ടുണ്ട്. എനിക്കൊന്നും ഒരിക്കലും അത്രക്ക് സിനിസിയർ ആകാൻ പറ്റില്ല. ഒരു ദിവസം ക്രിസ്റ്റി എന്നേക്കാൾ ഒരുങ്ങി വന്നാൽ എനിക്ക് ഉള്ളിൽ കുശുമ്പ് എടുക്കും. പക്ഷെ നീ നിന്റെ കൂടെ ഉള്ളവരുടെ കാര്യം കഴിഞ്ഞേ നിന്നെ നോക്കൂ.. അപ്പൊ അത് മനസിലാക്കാതെ നിന്നോട് വഴക്കിട്ട ഞാനാണ് മണ്ടി..’

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു

ഇതെന്ത് മറിമായം. ജീവപര്യന്തം കിട്ടണ്ട കാര്യം ചെയ്തതിന് പദ്മഭൂഷൺ കിട്ടിയിരിക്കുന്നു എന്ന പോലെ ആയി എന്റെ അവസ്‌ഥ.

 

‘അല്ല. എന്റെ ഭാഗത്തെ മിസ്റ്റേക്ക് ആയിരുന്നു…’

 

എനിക്ക് പറഞ്ഞു മുഴുവിപ്പിക്കാൻ കഴിയുന്നതിനു മുമ്പ് അവൾ കേറി സംസാരിച്ചു

‘അത് പോട്ടെ. ആരുടെ തെറ്റെങ്കിലും ആകട്ടെ. നമുക്ക് അത് വിടാം.. ഇപ്പോൾ ഒന്ന് സ്‌മൈൽ ചെയ്തേ..’