റോക്കി – 4അടിപൊളി  

ഞാൻ അവളോട് സംസാരിക്കാൻ താല്പര്യമില്ലാത്ത സ്വരത്തിൽ പറഞ്ഞു

 

‘നിനക്ക് ഒരു വയ്യായ്കയും ഇല്ലാ.. നീ എന്നോടുള്ള ദേഷ്യത്തിന് വരാതേ ഇരുന്നതാണ്..’

 

‘നിന്നോട് എന്ത് ദേഷ്യം.. എനിക്ക് വയ്യായിരുന്നു..’

ഞാൻ വീണ്ടും അതേ മട്ടിൽ പറഞ്ഞു

 

അല്ല. എനിക്ക് അറിയാം എന്നോടുള്ള ദേഷ്യം കൊണ്ടാണെന്ന്.. ഞാൻ യെസ് പറയാത്തത് കൊണ്ടാണെന്നു..’

അവൾ കൈ കെട്ടി കുറച്ചു ദേഷ്യത്തോടെ ആണ് പറഞ്ഞത്

 

‘നീ എന്തൊക്കെയാ പറയുന്നത്.. എനിക്ക് ഒന്നും മനസിലാവുന്നില്ല..’

 

‘നീ എന്നോടുള്ള ദേഷ്യത്തിന് എന്തിനാടാ എക്സാം എഴുതാത്തത്. എനിക്ക് അതാണ് മനസിലാകാത്തത്.. എന്നെ തോൽപ്പിക്കാൻ നീ ഇങ്ങനെ ഒക്കെ ആണോ ചെയ്യുന്നത്..?

അവൾ വിഷമത്തോടെ ചോദിച്ചു

 

‘എനിക്ക് നിന്നോട് ഒരു ദേഷ്യവും ഇല്ല. നീ വെറുതെ എന്തൊക്കെയോ ചിന്തിച്ചു കൂട്ടുകയാണ്..’

അവൾ രണ്ട് ദിവസം മുന്നേ എന്നെ വട്ടം കറക്കിയത് പോലെ കാര്യം എന്തെന്ന് അറിയാത്തത് പോലെ ഞാനും സംസാരിച്ചു.

 

‘ഞാൻ നിന്നോട് ഇഷ്ടം ആണെന്ന് പറയാത്തത് കൊണ്ടല്ലേ ഈ ദേഷ്യം എല്ലാം.. ഞാൻ അതിനൊരു ആൻസർ തന്നാൽ ദേഷ്യം മാറി എക്സാം എഴുതാൻ വരുമോ..?

 

അവൾ അത് പറഞ്ഞപ്പോൾ പെട്ടന്ന് എന്റെ മനസിൽ വീണ്ടും ലഡ്ഡു പൊട്ടി. എന്റെ വാശി ഏറ്റെന്ന് തോന്നുന്നു. അവൾ ഇഷ്ടം തുറന്നു പറയാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്.. ഞാൻ അധികം എക്സൈറ്റ്മെന്റ് മുഖത്ത് കാണിക്കാതെ അവളെ നോക്കി

 

‘നീ എന്റെ ആൻസർ യെസ് ആണെന്ന് തന്നെ കരുതിക്കോ.. പക്ഷെ നീ ഉദ്ദേശിക്കുന്നത് പോലെ ഇപ്പോൾ എനിക്ക് നിന്റെ അടുത്ത് പെരുമാറാൻ കഴിയില്ല. ഇപ്പോൾ എനിക്ക് ഇമ്പോര്ടന്റ് ഇവിടുത്തെ പഠിത്തം ആണ്. എന്റെ പഠിത്തം എല്ലാം കഴിഞ്ഞു ഞാൻ ജോലിക്ക് കയറി സെറ്റ് ആയികഴിഞ്ഞു നീ അച്ഛനെയും കൂട്ടി എന്റെ വീട്ടിൽ വന്നു പെണ്ണ് ചോദിച്ചാൽ അപ്പോൾ എന്റെ മറുപടി തരാം. ഇപ്പോൾ തത്കാലം നമുക്ക് അത് മനസ്സിൽ വച്ചു പെരുമാറേണ്ട എന്നെ ഞാൻ ഉദ്ദേശിക്കുന്നുള്ളു..’

 

അണ്ടി..! ഇതാണോ ഇവളുടെ മറുപടി. അതിൽ എന്നെ ഇഷ്ടം ആണെന്ന് തന്നെ ആണ് അവൾ പറഞ്ഞിരിക്കുന്നത്. കുറച്ചു മുന്നേ ആയിരുന്നു എങ്കിൽ ഈ മറുപടി മതിയായിരുന്നു എനിക്ക്. എന്നാൽ ഇപ്പോളത്തെ എന്റെ വാശിക്ക് ഇത് കേട്ടാൽ പോരാ.. അവളുടെ വായിൽ നിന്ന്

ഞാൻ മറുപടി ഒന്നും കൊടുക്കാതെ മിണ്ടാതെ ഇരുന്നു. ഞാൻ അവളുടെ വാക്കിൽ വീഴാത്തത് കണ്ടപ്പോ അവൾക്ക് ശരിക്കും എന്ത് പറയണം എന്ന് തന്നെ അറിയില്ലായിരുന്നു..

 

‘നാളെ മര്യാദക്ക് കോളേജിൽ വന്നോണം.. കേട്ടല്ലോ… ‘

ഇഷാനി കുറച്ചു അധികാരത്തിൽ സംസാരിച്ചു.. എന്റെ നോട്ടത്തിൽ നിന്ന് തന്നെ അവൾക്ക് എന്റെ മറുപടി മനസിലായി. ഞാൻ കോളേജിൽ വരാൻ ഉദ്ദേശിക്കുന്നില്ല എന്ന് മനസിലായപ്പോ ഒരിക്കൽ കൂടി ഇഷാനി ആ അടവെടുത്തു

 

‘നീ നാളെ വാ.. എക്സാം കഴിഞ്ഞു നിനക്ക് കേൾക്കാൻ ആഗ്രഹം ഉള്ളത് എന്റെ വായിൽ നിന്ന് കേൾക്കാം.. സമ്മതമാണോ..?

അതായിരുന്നു എന്റെ ലിമിറ്റ്…! അത്രയും നേരം അവളുടെ കൊണ കേട്ട് മിണ്ടാതെ നിന്ന എന്റെ സമനില തെറ്റി. കയ്യിലിരുന്ന ഫുട്ബോൾ ഞാൻ ആഞ്ഞൊരു ഏറെറിഞ്ഞു. ബോൾ അവളുടെ തൊട്ടടുത്തൂടെ പോയി കതകിന്റെ പാളിയിൽ തട്ടി ഭയാനകമായ ശബ്ദം ഉണ്ടാക്കി.. ഞാൻ ബോൾ എറിഞ്ഞത് അവളെ ആണെന്ന് കരുതി അവൾ പെട്ടന്ന് പേടിച്ചു കണ്ണടച്ചിരുന്നു… ഡോറിൽ ബോൾ വന്നിടിച്ച ശബ്ദം കൂടി കേട്ടപ്പോ അവൾ പെട്ടന്ന് പേടിച്ചു.. ഞാൻ ഇത്രയും ദേഷ്യപ്പെടാൻ എന്താണ് താൻ പറഞ്ഞത് എന്ന് ഇഷാനി ഒന്ന് കൂടി ചിന്തിച്ചു..

 

നാളെ കോളേജിൽ വന്നു പരീക്ഷ എഴുതിയാൽ അവനെ ഇഷ്ടം ഉള്ള കാര്യം പറയാമെന്നു ആണ് താൻ പറഞ്ഞത്. അത് കേൾക്കാൻ ആണല്ലോ അവനീ വാശി പിടിച്ചു ഇരിക്കുന്നെ. പിന്നെ എന്തിനാണ് ഇത്ര ദേഷ്യം.. ഒന്ന് കൂടി ആലോചിച്ചപ്പോൾ ഇഷാനിക്ക് കാര്യം പിടികിട്ടി.. ഇത് പോലെ പ്രോമിസ്സ് വച്ചാണ് താൻ അവനെ കളിക്കാൻ ഇറക്കിയത്. എന്നിട്ട് അവനെ ശരിക്കും പറ്റിക്കുകയും ചെയ്തു. അത് തന്നെ ഇപ്പോളും ഇറക്കി നോക്കിയപ്പോ അവനു ദേഷ്യം വന്നില്ലേലേ അത്ഭുതം ഉള്ളു.. എന്നാലും അർജുൻ ഇത്രയും ദേഷ്യപ്പെട്ടു ഇഷാനി കണ്ടിട്ടില്ല. തന്റെ ദേഹത്ത് കൊള്ളിക്കാൻ എറിഞ്ഞത് അല്ലെങ്കിലും അത് തനിക്കിട്ടുള്ള ഒരു ഓങ്ങ് ആണെന്ന് അവൾക്ക് മനസിലായി. അത് അവളെ വേദനിപ്പിച്ചു. ഇഷാനിയുടെ കണ്ണുകൾ നിറഞ്ഞു..

 

‘നിനക്കെന്നെ തല്ലണോ..? തല്ലിക്കോ…’

ഇഷാനി അർജുന് അരികിലേക്ക് ചെന്നു.

‘നിന്റെ ദേഷ്യം തീരുന്ന വരെ എന്താന്ന് വച്ചാ ചെയ്തോ… പക്ഷെ നാളെ നീ എക്സാം എഴുതാൻ വരണം.. പ്ലീസ്.. ഞാൻ കാലുപിടിക്കാം..’

 

ഇഷാനി കാലുപിടിക്കാൻ എന്ന പോലെ അർജുൻ ഇരിക്കുന്ന സോഫയിൽ ഇരിക്കാൻ കുനിഞ്ഞപ്പോൾ അർജുൻ അവിടെ നിന്നും എഴുന്നേറ്റ് മാറി.. അവന്റെ പിണക്കം മാറാൻ ഒരു വഴിയേ ഉള്ളു. ഇപ്പോൾ ഇവിടെ വച്ചു അവനെ ഇഷ്ടം ആണെന്ന് പറയുക. പക്ഷെ അതിന് ഇഷാനിക്ക് കഴിയുമായിരുന്നില്ല..

 

‘എനിക്ക് കുറച്ചു മനസമാധാനം വേണം.. ഒന്ന് പോകുവോ..?

ദേഷ്യം കലർന്ന അപേക്ഷയോടെ അർജുൻ ചോദിച്ചു.. ഇഷാനിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. അവളുടെ തൊണ്ടയിൽ വാക്കുകൾ കുരുങ്ങി കിടന്നു.. മറ്റൊന്നും പറയാതെ അവൾ വീടിന് പുറത്തേക്ക് പോയി

 

അന്ന് വൈകിട്ട് അവൾ വിളിച്ചില്ല. പക്ഷെ മെസ്സേജ് വന്നു. എക്സാം എഴുതാൻ വരണം എന്നൊരു നൂറു അപേക്ഷ. ഒന്നിന് പോലും ഞാൻ റിപ്ലൈ കൊടുത്തില്ല. എന്റെ ഡിപി അവളുടെ ഒപ്പം ഓണത്തിന് എടുത്ത പിക് ആയിരുന്നു. അത് മാറ്റി ഞാനും ലച്ചുവും ഒരുമിച്ചുള്ള പിക് ഞാനിട്ടു.. പ്രൈവസിയിൽ ഇഷാനി ഒഴിച്ച് കോളേജിലെ എല്ലാവരെയും ഒഴിവാക്കിയിരുന്നത് കൊണ്ട് മറ്റാർക്കും അത് കാണാൻ കഴിഞ്ഞില്ല. കാര്യം ഊച്ചാളി ട്രിക്ക് ആണെങ്കിലും ഈ ഐറ്റം എല്ലാവരുടെയും കുരു പൊട്ടിക്കും. അത് ഇഷാനിക്കും സംഭവിക്കുമെന്ന് ഞാൻ കരുതി.

 

പിറ്റേന്ന് കോളേജിൽ പോകാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. അത് കൊണ്ട് തന്നെ നേരത്തെ എണീറ്റതും ഇല്ല. രാവിലെ കോളിങ് ബെൽ അടിക്കുന്ന കേട്ടാണ് ഞാൻ ഉണർന്നത്.. കണ്ണ് തിരുമ്മി ചെന്നു വാതിൽ തുറക്കുമ്പോ ഇഷാനി..

 

‘എനിക്കറിയായിരുന്നു നീ എണീറ്റ് കാണില്ല എന്ന്..’

ഇഷാനി എന്റെ അനുവാദം കാത്തു നിൽക്കാതെ അകത്തേക്ക് കയറി ബാഗ് സോഫയിൽ വച്ചു ഇരുന്നു..

‘ഇന്ന് നിന്നെയും കൊണ്ടേ ഞാൻ ഇവിടുന്ന് പോകുന്നുള്ളൂ..’

 

അവൾ സോഫയിൽ ഇരുപ്പ് ഉറപ്പിച്ചു.. ഞാൻ അത് മൈൻഡ് ആക്കാൻ പോയില്ല. ഉറക്കം എന്തായാലും പോയി. അത് കൊണ്ട് ഞാൻ അടുക്കളയിൽ പൊയി കോഫി ഇട്ടു. അവൾക്കുള്ള കോഫി അവളുടെ കയ്യിൽ കൊണ്ട് കൊടുക്കണോ അതോ ഇവിടെ തന്നെ വച്ചാൽ മതിയോ എന്റെ ഞാൻ ചിന്തിച്ചു. എന്തൊക്കെ ആണേലും വീട്ടിൽ ഒരാൾ വരുമ്പോ വെള്ളം കൊടുക്കാതെ മാറ്റി വയ്ക്കുന്നത് ശരിയല്ലല്ലോ.. ഞാൻ കോഫി എടുത്തു സോഫക്ക് മുന്നിലുള്ള ടീപ്പൊയിൽ വച്ചിട്ട് കട്ടിലിൽ പോയി ഇരുന്നു.. ഇഷാനി കൈ നീട്ടി കോഫി എടുത്തു ഊതി ഊതി കുടിച്ചു.. എന്റെ കോഫിയുടെ മധുരത്തെ കുറിച്ച് അവൾ എന്തോ പറഞ്ഞെങ്കിലും ഞാൻ അത് ചെവി കൊടുക്കാതെ ഫോൺ ഓപ്പൺ ആക്കി അതിൽ ശ്രദ്ധ കൊടുത്തു. ഇഷാനി വീണ്ടും സൗഹൃദം സ്‌ഥാപിക്കാൻ എന്ന പോലെ എന്നോട് വീണ്ടും സംസാരിച്ചു കൊണ്ടിരുന്നു. എന്റെ ശ്രദ്ധ എങ്ങനെയും പിടിച്ചു പറ്റാൻ അവൾ ശ്രമിച്ചപ്പോൾ ദേഷ്യം വന്നു ഞാൻ ബാത്‌റൂമിൽ കയറി കതകടച്ചു.. ഇനി കുറച്ചു നേരത്തേക്ക് അവൾ മിണ്ടില്ലല്ലോ. ഞാൻ പതിയെ അതിൽ ഇരുന്നു ഫ്രഷ് ആയി. കുളി ഒക്കെ കഴിഞ്ഞു വളരെ പതുക്കെ ആണ് ഞാൻ പുറത്തിറങ്ങിയത്. സമയം നല്ല രീതിക്ക് കടന്നു പൊക്കൊണ്ടിരുന്നു..