റോക്കി – 4അടിപൊളി  

ഇഷാനി എന്റെ കയ്യിൽ മുറുക്കെ പിടിച്ചു കൊണ്ട് പറഞ്ഞു

 

ഇതൊരു നല്ല പണി അല്ലല്ലോ. അത് അവളെ കൊണ്ട് ചെയ്യിക്കുന്നത് ശരിയല്ല..’

ഞാൻ പറഞ്ഞു

 

‘അതും ശരിയാ.. എന്നാൽ വേറെ എന്തെങ്കിലും വഴി കാണും. നമുക്ക് കണ്ടു പിടിക്കാം.. എനിക്ക് ദേഹം വിറയ്ക്കുന്നു.. നീ വാ..’

അവൾ എന്നെ ബലമായി പിടിച്ചു വലിച്ചു മാറ്റാൻ നോക്കി

 

‘ഇനിയിപ്പോ വേറെ വഴിയില്ല.. നല്ല വണ്ണം ഇരുട്ടി.. ഞാൻ പെട്ടന്ന് വരാം..’

 

‘എടാ ക്യാമറ ഒക്കെ ഉള്ളതല്ലേ.. നിന്നെ മനസിലാകില്ലേ..?

അവൾ വീണ്ടും ഓരോന്ന് ആലോചിച്ചു ടെൻഷൻ അടിക്കാൻ തുടങ്ങി

 

‘അതിനല്ലേ ഞാൻ ഈ ജാക്കറ്റ് മോളിൽ കൂടെ ഇട്ടത്. എന്നിട്ട് ദേ ഈ ടവ്വൽ അങ്ങോട്ട് മുഖത്ത് കെട്ടും..’

ടവ്വൽ മുഖത്ത് കെട്ടിക്കൊണ്ട് ഞാൻ പറഞ്ഞു. മഴയത്ത് ഇടുന്ന ഒരു മഞ്ഞ നിറത്തിലെ എന്റെ ജാക്കറ്റ് ഞാൻ ധരിച്ചിരുന്നു..

 

‘ഈശ്വരാ… ആരും കാണാതെ ഇരുന്നാൽ മതിയായിരുന്നു..’

ഇഷാനി കണ്ണടച്ച് പ്രാർഥിക്കുന്ന പോലെ പറഞ്ഞു

 

‘നീ ഇവിടെ നിക്കണ്ട. കുറച്ചു അങ്ങോട്ട്‌ മാറി നിന്നൊ.. ഇരുട്ടാണ് ഇവിടെ. തന്നെ നീ നിക്കുന്നത് സീനാണ്..’.

അവളോട് പോകാൻ പറഞ്ഞിട്ട് ഞാൻ കുറച്ചു പിന്നിലേക്ക് ചാടാനുള്ള ആയത്തിന് വേണ്ടി നീങ്ങി. ആയം എടുത്തു ഓടി ഒരു കാൽ മതിലിൽ ചവുട്ടി ഞാൻ ഉയർന്നു പൊങ്ങിയപ്പോൾ ഇഷാനി അന്തം വിട്ട് വാ പൊളിച്ചു നിന്നു. ഒരു കൈ മതിലിനു മുകളിൽ ഞാൻ പിടിച്ചിരുന്നു. ആ ബലത്തിൽ അടുത്ത കയ്യ് കൂടി പിടിചു ബലം എടുത്തു ഞാൻ മുകളിലേക്ക് ആഞ്ഞു പൊങ്ങി. ഇപ്പോൾ എന്റെ നെഞ്ച് വരെ മതിലിനു മേലെ ഉണ്ട്. ഞാൻ വലത് കാൽ ഉയർത്തി മതിലിനു മേലെ വച്ചു.. രണ്ടു കാലും മതിലിനു മേലെ കയറ്റി അതിന് മുകളിൽ സ്വസ്‌ഥമായി ഇരുന്ന് ഞാൻ ഇഷാനിയോട് പോകാൻ ആംഗ്യം കാണിച്ചു. അവൾ മടിച്ചു മടിച്ചു പിന്നിലേക്ക് നീങ്ങി.. നോട്ടം അപ്പോളും എന്നിൽ തന്നെ ആയിരുന്നു..

എല്ലാം സെറ്റ് ആക്കാമെന്ന ഒരു ആംഗ്യം കാണിച്ചതിന് ശേഷം ഞാൻ മതിലിൽ നിന്ന് താഴേക്ക് ഒരു ചാട്ടം കൊടുത്തു.. എന്റെ കാൽ നിലത്തു കുത്തിയപ്പോൾ ആണ് ഒരു ചിമിട്ടൻ കൊള്ളിയാൻ ആകാശത്തു പ്രത്യക്ഷപ്പെട്ടത്. ഒറ്റ നിമിഷത്തേക്ക് ഭൂമി മുഴുവൻ ആ രാത്രിയിൽ പകലായത് പോലെ.. ഇരുട്ടത്ത് കോളേജിൽ ഒളിച്ചു കയറിയ എനിക്ക് പ്രകൃതി പണി തന്നു.. പക്ഷെ ഭാഗ്യത്തിന് ബാത്രൂം സൈഡ് ആയത് കൊണ്ട് സെക്യൂരിറ്റി ഒന്നും എന്നെ കണ്ടില്ല..

 

കൊള്ളിയാൻ മിന്നുന്നതും ഇടി ഭൂകമ്പം പോലെ മുഴങ്ങുന്നതും ഇഷാനിയിൽ ഭയം വിതച്ചു കൊണ്ടിരുന്നു. വൃത്തികെട്ട സമയത്തു ഓരോ വൃത്തികെട്ട അറ്റ്മോസ്ഫിയർ..! അവൾ മനസ്സിൽ പറഞ്ഞു. ഒരു അഞ്ചു മിനിറ്റ് ആയി കാണും അർജുൻ പോയിട്ട്.. ആ അഞ്ചു മിനിറ്റ് അവൾ തള്ളി വിട്ടത് എത്ര പ്രയാസം ആണെന്ന് പറഞ്ഞാൽ മനസിലാവില്ല.. ഇഷാനി തിരിച്ചു മതിലിനു അടുത്ത് വന്നു ചെവിയോർത്തു.. എന്തെങ്കിലും കേൾക്കാൻ കഴിയുന്നുണ്ടോ..? എന്തോ ശബ്ദം കേട്ടത് പോലെ അവൾ മതിലിൽ ചെവി വച്ചു കേൾക്കാൻ ശ്രമിച്ചപ്പോൾ ആണ് അവളുടെ തൊട്ട് സൈഡിൽ മുകളിൽ നിന്ന് എന്തോ വന്നു പതിച്ചത്.. ഇഷാനി ഞെട്ടി തരിച്ചു കൊണ്ട് പിന്നിലേക്ക് മാറി

 

‘നീയാരുന്നോ..? പേടിപ്പിച്ചല്ലോ… പേപ്പർ കിട്ടിയോ..?

അർജുനെ കണ്ടപ്പോൾ ഉണ്ടായ ഞെട്ടൽ അവളിൽ ഇല്ലാതെ ആയി. ആ ആവേശത്തിൽ അവൾ ചോദിച്ചു

 

‘നീ എന്താ മതിലിന്റെ അടുത്ത് വന്നു ബഷീർ കളിക്കുവായിരുന്നോ..? നിന്നോട് ഞാൻ മാറി നിൽക്കാൻ അല്ലേ പറഞ്ഞത്..’

വല്ലാതെ അണച്ചു കൊണ്ട് ഞാൻ പറഞ്ഞു

 

‘നീ എന്താ ഇങ്ങനെ അണയ്ക്കുന്നെ..? കാര്യം ശരിയായോ..?

ഇഷാനിക്ക് എന്തോ പന്തികേട് തോന്നി

 

‘ഞാൻ.. എന്നെ.. ഓടിച്ചു…’

ഞാൻ അണച്ചു കൊണ്ട് പറഞ്ഞു. പെട്ടന്ന് മതിലിനു മുകളിലേക്ക് നോക്കി ഞാൻ ഒന്ന് ഞെട്ടി തരിച്ചു.. ഓടാൻ പറഞ്ഞു ഇഷാനിയുടെ കൈ പിടിച്ചു ഞാൻ ബൈക്ക് വച്ചിരിക്കുന്ന സ്ഥലത്തേക്ക് ഓടി.. അർജുന്റെ ഞെട്ടൽ കണ്ടത് കൊണ്ട് മതിലിനു മുകളിലേക്ക് നോക്കാനുള്ള ധൈര്യം ഇഷാനിക്ക് ഇല്ലായിരുന്നു.. എന്തോ ഒന്ന് തങ്ങളുടെ പിറകെ ഉണ്ടെന്ന് മാത്രം അവൾക്ക് മനസിലായി

 

അർജുൻ മിന്നൽ പോലെ ആണ് കുതിക്കുന്നത്. താൻ എത്ര വേഗത്തിൽ ഓടിയിട്ടും അവന്റെ ഒപ്പം എത്തുന്നില്ല. അവനാണേൽ കൈ പിടിച്ചു വലിച്ചാണ് ഓടിക്കുന്നത്.. അതോണ്ട് തന്നെ കയ്യും വേദനിക്കുന്നു.. ശ്വാസവും മുട്ടുന്നു.. പക്ഷെ ഇഷാനി നിന്നില്ല.. നിന്നാൽ എന്തോ അപകടം തന്നേ ഗ്രസിക്കുമെന്ന് അവൾക്ക് തോന്നി..

 

‘അവർ പുറകെ ഉണ്ടോ..?

അർജുൻ ഓടുന്നതിന് ഇടയിൽ ഇഷാനിയോട് ചോദിച്ചു

 

‘നിക്ക് അറിയില്ല.. ഞാൻ നോക്കില്ല..’

ഇഷാനി പേടിച്ചു കരയുന്ന പോലെ പറഞ്ഞു

 

‘എന്നെ കണ്ടു… അവർ എന്നെ പിടിയ്ക്കാൻ വന്നു…’

അർജുൻ ഓട്ടത്തിന്റെ താളത്തിൽ പറഞ്ഞു. ഓട്ടം അവസാനിച്ചത് ബൈക്കിന്റെ അടുത്ത് വന്നപ്പോ ആണ്. ഇഷാനി അപ്പോളേക്കും അണച്ചു ഒരു പരുവം ആയിരുന്നു.

 

‘വണ്ടിയിൽ കയറ്..’

അർജുൻ ഇഷാനിയോട് പറഞ്ഞു കൊണ്ട് പോക്കറ്റിൽ നിന്നും തന്റെ കീ എടുക്കാൻ ശ്രമിച്ചു.. ഇഷാനി ആ വെപ്രാളത്തിൽ ഓടി ചെന്നു ബൈക്കിന്റെ മുന്നിൽ കേറി ഇരുന്നു

 

‘ഇവിടെ ഇരുന്നാൽ ഞാൻ പിറകിൽ ഇരുന്നു ഓടിക്കുമോ..? പിന്നോട്ട് നീങ്ങടി..’

ഞാൻ അവളോട് പറഞ്ഞു. തനിക്ക് പിണഞ്ഞ അമളി ഓർത്തു ഇഷാനി പിന്നിലേക്ക് നീങ്ങി ഇരുന്നു.. അർജുൻ കീ എടുത്തു ബൈക്കിൽ കയറി സ്റ്റാർട്ട്‌ ചെയ്തു. വണ്ടി മാരക സ്പീഡിൽ റോഡിലൂടെ കുതിച്ചു. വണ്ടി ഓടിക്കുന്നതിന് ഇടയിൽ അർജുൻ പലപ്പോഴും പിന്നിലേക്ക് നോക്കുന്നുണ്ടായിരുന്നു..

 

‘ആരെങ്കിലും നമ്മുടെ പുറകെ ഉണ്ടോ..?

അർജുൻ കൂടെ കൂടെ ചോദിച്ചു

 

‘അറിയില്ല.. ആരേം കാണുന്നില്ല..’

പിന്നിലേക്ക് നോക്കിയ ഓരോ തവണയും ഇഷാനി പറഞ്ഞു. ആരെയും കാണാതെ ആയപ്പോൾ അവളുടെ ഭയത്തിൽ ചെറിയൊരു മാറ്റം ഉണ്ടായി. പക്ഷെ അർജുന്റെ ഭാവം കാണുമ്പോൾ പേടി കൂടി വരുന്നു. അവനെ ഇത്രയും പേടിച്ചു താൻ ഇന്നേ വരെ കണ്ടിട്ടില്ല. പെട്ടന്ന് റോഡിന്റെ ഒരു ഓരത്ത് വണ്ടി നിന്നു..

‘എന്താ നിർത്തിയെ..? വിട് വേഗം വിട്..’

ഇഷാനി അർജുന്റെ പുറത്ത് തട്ടിക്കൊണ്ടു പറഞ്ഞു

 

‘എങ്ങോട്ട് വിടാൻ..?

അർജുൻ മുഖം പുറകോട്ട് തിരിച്ചു ചോദിച്ചു. അവന്റെ മുഖത്തു ഇപ്പോൾ ഭയം ഇല്ല

 

‘നേരെ… മുന്നോട്ടു… നമുക്ക്.. അവർ നമ്മളെ പിടിക്കില്ലേ..?

ഇഷാനി പെട്ടന്ന് ഒന്നും മനസിലാകാതെ പറഞ്ഞു

 

‘ഏത് അവര്..?

അർജുൻ പിന്നെയും ചോദിച്ചു

 

‘നീയല്ലേ പറഞ്ഞെ നിന്നെ ആരോ കണ്ടൂന്നോ പിടിച്ചൂന്നോ ഒക്കെ..’

 

‘ഞാൻ അങ്ങനെ പറഞ്ഞോ..?

അർജുൻ ഒന്നും അറിയാത്ത പോലെ ചോദിച്ചു