റോക്കി – 4അടിപൊളി  

‘നിനക്ക് എന്താ വട്ടായോ..?

ഞാൻ പെട്ടന്ന് തട്ടിക്കയറി ചോദിച്ചു

 

‘നിനക്കൊരു കമ്പിനി തരാമെന്ന് കരുതി..’

അവൾ കൂളായി പറഞ്ഞു

 

‘ഒറ്റ ഒരെണ്ണം വച്ചു തന്നാൽ ഉണ്ടല്ലോ..’

ഞാൻ ദേഷ്യപ്പെട്ടു

 

‘എന്തിനാ ദേഷ്യപ്പെടുന്നേ.. നിനക്ക് കമ്പിനി തരുന്നവരെ ഇഷ്ടം ആണെന്ന് പറഞ്ഞിട്ട് ദേഷ്യപ്പെടുന്നോ..?

ഇഷാനി ചിരിച്ചു കൊണ്ട് ചോദിച്ചു

 

‘ആ പറഞ്ഞ വാശിക്ക് ആണോ എടുത്തു കമിഴ്ത്തിയത്..?

ഞാൻ ചോദിച്ചു

 

‘ അതിനാണോന്ന് ചോദിച്ചാൽ…’

ഇഷാനി ചിരിച്ചു

‘എന്റെ വൈബ് എങ്ങനെ ഉണ്ട് അർജുൻ..?

അവൾ ഞാൻ ചോദിച്ചതിന് ഉത്തരം പറയാതെ ചിരിച്ചു കൊണ്ട് ചോദിച്ചു

 

‘ആ കുഴപ്പമില്ല. ആവറേജ്.. ‘

ഞാൻ ഈർഷ്യയോടെ പറഞ്ഞു

 

‘എന്നാൽ ഒരെണ്ണം കൂടി ഒഴിക്കട..’

അവൾ ആജ്ഞാപിച്ചു

 

‘എന്റെ കയ്യിൽ നിന്ന് വാങ്ങിക്കും.. മര്യാദക്ക് ഇരുന്നോ..’

ഞാൻ പറഞ്ഞു

 

‘ദേഷ്യം ആണല്ലോ മോനെ..’

ഇഷാനി മെല്ലെ എന്റെ അടുത്തോട്ടു നീങ്ങി ഇരുന്നു. എന്റെ തോളിൽ തല ചാരി വച്ചു കൊണ്ട് ഒരു കള്ളച്ചിരിയോടെ അവൾ പറഞ്ഞു

‘ഒന്നൂടെ ഒഴിക്കട.. എന്തായാലും അടിച്ചു പോയില്ലേ.. ഇനി ലൈഫിൽ ഒരിക്കലും അടിക്കില്ല… നീയാണേ സത്യം..’

 

‘എന്ത് പറഞ്ഞാലും ഇനിയില്ല..’

ഞാൻ ബിയറിന്റെ കുപ്പി മാറ്റി വച്ചു കൊണ്ട് പറഞ്ഞു

 

‘എന്റെ മുത്തല്ലേ.. പ്ലീസ്..’

ഇഷാനി എന്റെ മേലേക്ക് കൂടുതൽ ചാഞ്ഞു എന്റെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു.. അവളിപ്പോ കുറച്ചു കുട്ടിത്തം ഉള്ളത് പോലെയാണ് പെരുമാറുന്നത്..

 

‘ഒറ്റ ഒരെണ്ണം കൂടെ.. അത് കഴിഞ്ഞു ചോദിച്ചാൽ ഈ മഴയത്ത് ഇറക്കി കതക് അടക്കും ഞാൻ..’

ഞാൻ കുറച്ചു സ്ട്രിക്ട് ആയി പറഞ്ഞു. പിന്നെ അവളുടെ നിർബന്ധം സഹിക്കാൻ പറ്റാഞ്ഞത് കൊണ്ട് ഒരു ഗ്ലാസ്സ് കൂടി കൊടുത്തു. അത് കുടിക്കാൻ കുറച്ചു സമയം എടുത്തു അവൾ

 

‘നീ പറഞ്ഞത് ശരിയാ.. തണുപ്പ് പതിയെ മാറുന്നുണ്ട്..’

എന്നോട് ചേർന്നു എന്റെ കൈകൾക്ക് ഇടയിലൂടെ കയ്യിട്ടു കൊണ്ട് അവൾ പറഞ്ഞു

 

‘അത് ബിയറിന്റെ ആരിക്കില്ല.. എന്നെ ഇങ്ങനെ കെട്ടിപിടിച്ചു ഇരിക്കുന്നത് കൊണ്ടാവും..’

ഞാൻ തമാശക്ക് പറഞ്ഞു

 

‘ആണോ.. എന്നാൽ ശരിക്കും കെട്ടിപ്പിടിക്ക്.. എനിക്ക് തണുക്കുന്നുണ്ട്..’

അവൾ വീണ്ടും എന്നെ ഒട്ടിയിരിക്കാൻ തുടങ്ങി.. ഞാൻ കൈ എടുത്തു അവളുടെ തോളിൽകൂടെയിട്ട് ചുറ്റി പിടിച്ചു. ബിയറിന്റെ ആണോ ഇവൾക്ക് ഇപ്പോൾ ഭയങ്കര സ്നേഹം.. ഞാൻ ആലോചിച്ചു

 

‘നീ ഇത് പോലെ മഴ ഉള്ളപ്പോൾ എന്താ ചെയ്യുക വീട്ടിൽ ഇരുന്ന്..?

അവൾ ചോദിച്ചു

 

‘ഞാൻ രണ്ടെണ്ണം വിടും..’

ഞാൻ പെട്ടന്ന് ഒരു ഫ്ലോയിൽ പറഞ്ഞു

 

‘എന്ത്..?

അവൾ മനസിലാകാതെ നെറ്റി ചുളിച്ചു ചോദിച്ചു

 

വാണം എന്ന് പറഞ്ഞാൽ ശരിയാവില്ല. ഞാൻ എന്റെ ഉത്തരം ചേഞ്ച്‌ ചെയ്തു

‘ ബിയർ.. ബിയർ..’

 

‘ഓ.. വേറെ എന്താ..?

അവൾ പിന്നെയും ചോദിച്ചു

 

‘വേറെ ചുമ്മാ ഇരിക്കും മഴ നോക്കി.. പിന്നെ പാട്ട് കേൾക്കും..’

 

‘സെയിം പിച്ച്..! ഞാനും പാട്ട് കേൾക്കും.. മഴയത്തു ഇളയരാജ മ്യൂസിക് യാ മോനെ..’

അവളെന്റെ കവിളിൽ നുള്ളിക്കൊണ്ട് പറഞ്ഞു

 

‘ഞാൻ റഹ്മാനിയാക് ആണ്.. പുള്ളിയുടെ സോങ്‌സ് ആണ് അധികം കേൾക്കാറ്..’

ഞാൻ പറഞ്ഞു

 

‘മ്മ്.. പക്ഷെ ഇളയരാജ ആണ് ബെസ്റ്റ്..’

അവൾ പറഞ്ഞു

 

‘ഉവ്വ.. റഹ്മാന്റെ അടുത്തൊന്നും വരില്ല..’

ഞാൻ തർക്കിച്ചു

 

‘അർജുൻ.. നിനക്ക് മ്യൂസിക്കിനെ പറ്റി ഒന്നും അറിയില്ല.. ഞാൻ പറയുന്നു ഇളയരാജ ആണ് ബെസ്റ്റ്…’

 

‘മ്യൂസിക് പഠിച്ചു എന്ന് വച്ചു നീ പറയുന്നത് ശരിയാകണോ..? റഹ്മാൻ ആണ് ഗോട്ട്..’

 

‘തേങ്ങാക്കൊല.. നിന്നോട് തർക്കിച്ചിട്ട് കാര്യമില്ല.. നിനക്ക് ഒന്നും മ്യൂസിക് സെൻസ് ഇല്ല..’

ഇഷാനി ദേഷ്യത്തിൽ എന്റെ അടുത്ത് നിന്നും മാറി ഇരുന്നു. ഇത്രയും നേരം ചേർന്നു ഇരുന്നപ്പോ ഒരു സുഖം ഉണ്ടായിരുന്നു. അത് പോയി കിട്ടി. തർക്കിക്കണ്ടായിരുന്നു എന്ന് തോന്നി.. ലച്ചുവുമായി ഫുട്ബോൾ പറഞ്ഞാണ് അടി ആകാറുള്ളത് എങ്കിൽ ഇവിടെ ഇഷാനി ആയി മ്യൂസിക് പറഞ്ഞു ഒരെണ്ണം സ്റ്റാർട്ട്‌ ചെയ്തു

 

‘നീ വേറെ എന്തൊക്കെ ആണ് ചെയ്യാറ് മഴ ഉള്ളപ്പോൾ..’

ഞാൻ അവളോട് ചോദിച്ചു

 

‘ഞാൻ പാട്ട് കേൾക്കും, കുക്ക് ചെയ്യും, ബുക്ക്‌ വായിക്കും… പക്ഷെ എനിക്ക് ഏറ്റവും ഇഷ്ടം എന്താണെന്ന് അറിയാമോ..?

 

‘എന്താണ്..?

ഞാൻ ചോദിച്ചു

 

‘ഒന്നും ചെയ്യാതെ പുതച്ചു മൂടി തലയിണയും കെട്ടിപിടിച്ചു കിടക്കുന്നത്…’

ഇഷാനി നെഞ്ചോടു കൈ വച്ചു കെട്ടിപ്പിടിക്കുന്ന പോലെ ആംഗ്യം കാണിച്ചു കൊണ്ട് പറഞ്ഞു

 

‘ആഹാ.. നല്ല മഴ അല്ലേ.. ഇവിടെ തലയണ ഇല്ല വേണേൽ എന്നെ കെട്ടിപിടിച്ചോ..’

ഞാൻ ചുമ്മാ പറഞ്ഞു

 

‘നീ ഒരെണ്ണം കൂടി തരുവാണേൽ കെട്ടിപ്പിടിക്കാം..’

അവൾ കുസൃതിചിരിയോടെ പറഞ്ഞു

 

‘അടവ് കയ്യിൽ വച്ചാൽ മതി.. ഇനിയില്ല എന്ന് പറഞ്ഞാൽ ഇല്ല..’

ഞാൻ ഉറച്ച സ്വരത്തിൽ പറഞ്ഞു

 

‘ലാസ്റ്റ്… ഒരെണ്ണം കൂടി.. പ്ലീസ്….’

ഇഷാനി കെഞ്ചി

 

‘ഇല്ല.. ഇല്ല… ഇല്ല..’

 

‘നീ എത്ര എണ്ണം അടിച്ചു. ഞാൻ എതിർത്തില്ലലോ.. എനിക്ക് ഒരെണ്ണം കൂടിയല്ലേ ചോദിച്ചുള്ളൂ.. ലാസ്റ്റ് ഒരെണ്ണം കൂടി..’

അവൾ പറഞ്ഞു

 

‘എന്ത് പറഞ്ഞാലും ഇല്ല. ഇതാണ് ഞാൻ ആദ്യമേ തരില്ല എന്ന് പറഞ്ഞത്. മണം അടിച്ചപ്പോ തന്നെ നീ അഡിക്ട് ആയി..’

 

‘അഡിക്റ്റ് ഒന്നും അല്ല.. പക്ഷെ ഓരോ ഗ്ലാസ്സ് കുടിക്കുമ്പോളും നിന്റെ അടുത്ത് എനിക്ക് അങ്ങ് ഇഷ്ടം കൂടി വരുവാ..’

ഇഷാനി ചിരിച്ചു കൊണ്ട് പറഞ്ഞു

 

‘സോപ്പൊന്നും ഇടണ്ട ഇഷാനി.. ഇനിയില്ല.. ഞാൻ ഇത് എടുത്തു വക്കാൻ പോകുവാ..’

ഞാൻ എണീക്കാൻ തുടങ്ങി.. ഇഷാനി പെട്ടന്ന് എന്റെ കൈയ്ക്ക് കയറി പിടിച്ചു

 

‘എടാ പ്ലീസ്.. ഒരെണ്ണം മതി.. ലൈഫിൽ ഇനി ഒരിക്കലും ഞാൻ അടിക്കൂല.. പക്ഷെ ഇപ്പോൾ എനിക്ക് ഒന്നൂടി വേണം… പ്ലീസ്..’

ഞാൻ വീണ്ടും എതിർത്തെങ്കിലും അവൾ ചെവിതല തരാതെ ചോദിച്ചോണ്ട് ഇരുന്നു. ഒടുക്കം ഒരു പകുതി ഗ്ലാസ്സ് ഞാൻ ഒഴിച്ച് കൊടുത്തു. അവൾ അത് എടുത്തു കുടിക്കുന്ന സമയത്തു ഞാൻ ബിയർ എടുത്തു മാറ്റി..

 

‘അടിച്ചിട്ട് ഇപ്പോൾ ഇഷ്ടം കൂടിയോ എന്നോട്..?

ഞാൻ കളിയായി ചോദിച്ചു

 

‘പിന്നെ.. ശരിക്കും കൂടി..’

ഇഷാനി എന്റെ നെഞ്ചിലേക്ക് ചാഞ്ഞു കൊണ്ട് പറഞ്ഞു.. ഞാൻ മുമ്പിരുന്ന പോലെ അവളെ കെട്ടിപിടിച്ചു.. മഴയുടെ തണുപ്പ് ഞങ്ങൾ രണ്ടും അറിയാതെയായി.. പോയ കറന്റ് അപ്പോളേക്കും വന്നിരുന്നു

 

‘ഇഷാനിക്ക് ഇന്ന് ഭയങ്കര ഡേ ആരുന്നല്ലോ.. കുറെ ഓടി, മഴ നനഞ്ഞു, ദേ ഇപ്പോൾ വെള്ളമടിച്ചു ഒരു വഴിക്കുമായി..’

ഞാൻ പറഞ്ഞു