റോക്കി – 4അടിപൊളി  

അവൾ ഉറച്ച സ്വരത്തിൽ പറഞ്ഞു

 

‘നിനക്ക് ഫിനാൻഷ്യലി എന്തെങ്കിലും ബുദ്ധിമുട്ട്..?

ഞാൻ വീണ്ടും സംശയം കൊണ്ട് ചോദിച്ചു

 

‘നോ.. അതൊന്നും ഇല്ല. എനിക്കിപ്പോ ടൂറിനു പോകാനുള്ള ഒരു മാനസികാവസ്‌ഥ ഇല്ല..’

അവൾ പറഞ്ഞു കഴിഞ്ഞു എന്റെ മുഖത്ത് നോക്കി. അവളെ കൊണ്ട് ഈ കാര്യം സമ്മതിപ്പിക്കാൻ ഉള്ള ശേഷി എനിക്കില്ല എന്ന് എനിക്ക് തോന്നി

‘വേറെ ഒന്നുമില്ലെങ്കിൽ ഞാൻ പൊക്കോട്ടെ..?

ഒരു കൊച്ചു കുട്ടിയെ പോലെ എന്റെ അനുവാദം അവൾ ചോദിച്ചു. ഞാൻ തലയാട്ടിയപ്പോൾ അവൾ പിന്തിരിഞ്ഞു നടന്നു. അവൾക്ക് ഇപ്പോളും എന്നോട് ദേഷ്യമോ വെറുപ്പോ ഒന്നും ഉണ്ടെന്ന് തോന്നുന്നില്ല. പക്ഷെ എന്തിനാണ് പിന്നെ ഈ അകൽച്ച കാണിക്കുന്നത്…? എനിക്ക് അത് മനസിലായില്ല..

 

അവളുടെ തീരുമാനത്തിൽ മാറ്റം ഇല്ലെന്ന് കണ്ടപ്പോ എന്റെ തീരുമാനം ഞാൻ മാറ്റി. ഞാനും ടൂറിനില്ല എന്ന് തീരുമാനിച്ചു. ഗോകുലിനോട് പേർസണൽ ആയി ചെന്ന് കണ്ട് ഞാൻ കാര്യം പറഞ്ഞു. ഇത് ആരോടും പറയണ്ട എന്ന് ഞാൻ അവനോട് പറഞ്ഞെങ്കിലും അവൻ അത് പറയേണ്ട എല്ലാവരോടും പറഞ്ഞു. അവർ നിർബന്ധിച്ചു എന്നെ ടൂറിനു കൊണ്ട് വരണം എന്ന് അവൻ കരുതി. ആദ്യം എന്നോട് അത് പറഞ്ഞു വഴക്കിടാൻ വന്നത് കൃഷ്ണ ആയിരുന്നു

 

‘പേര് കൊടുത്തിട്ട് ഇപ്പോൾ എന്താ നീ വരുന്നില്ല എന്ന് പറയുന്നേ..?

അവൾ ദേഷ്യത്തോടെ ചോദിച്ചു

 

‘എനിക്ക് വേറെ കുറച്ചു പരുപാടി ഉണ്ട്..’

ഞാൻ ചുമ്മാ പറഞ്ഞു

 

‘ഒരു പരിപാടിയും ഇല്ല. ചുമ്മാ കയ്യിൽ നിന്ന് ഇടണ്ട. നീ വന്നേ പറ്റൂ..’

അവൾ നിർബന്ധിച്ചു

 

‘ഞാൻ ഇല്ലടി.. നിങ്ങൾ പോയി അടിച്ചു പൊളിക്ക്..’

 

‘നീയെന്താ ഇല്ലാത്തത്..? ഇഷാനി ഇല്ലാത്തത് കൊണ്ടാണോ..?

അവൾക്ക് കാര്യം മനസിലായി.

 

‘ഹേയ്.. ഞാൻ വരുന്നില്ല.. ദാറ്റ്‌സ് ഓൾ..’

ഞാൻ നിസാരമായി പറഞ്ഞു ഒഴിഞ്ഞു.. അത് കൃഷ്ണയേ ശരിക്കും ചൊടിപ്പിച്ചു. ഞാൻ വരാത്തതിന്റെ കാരണം ഇഷാനി തന്നെ ആണ് എന്ന് അവൾ ഉറപ്പിച്ചു

 

‘നീ ടൂറിനു വന്നില്ലേൽ ഞാൻ ഒരിക്കലും നിന്നോട് മിണ്ടില്ല.. സത്യം ആയും മിണ്ടില്ല.. എന്നോട് ഇഷ്ടം ഉണ്ടേൽ നീ വരും..’

വഴക്കിട്ടു പോകുമ്പോ അവസാനമായി അവൾ പറഞ്ഞു

കൃഷ്ണ മാത്രം അല്ല രാഹുലും ആഷിക്കും ഇത് പറഞ്ഞു ഞാനുമായി മുഷിഞ്ഞു. പക്ഷെ ടൂറിനില്ല എന്ന് തന്നെ ഞാൻ തീരുമാനിച്ചിരുന്നു. ടൂറിനു രണ്ട് ദിവസം മാത്രം ബാക്കി നിക്കുമ്പോളാണ് ആഷിക്കും ഫാത്തിമയും തമ്മിൽ എന്തോ പിണക്കം ഉണ്ടെന്ന് ഞാൻ അറിഞ്ഞത്. ഞങ്ങൾ ഗാർഡൻ സൈഡിലെ മരത്തിന്റെ താഴെയുള്ള ചില്ലകളിൽ ആയി ഇരിക്കുവായിരുന്നു.. ഫാത്തിമയും അഞ്ജനയും അത് വഴി നടന്നു പോയിട്ടും ഞങ്ങളെ മൈൻഡ് ചെയ്തില്ല എന്ന് ഞാൻ ശ്രദ്ധിച്ചു. ആഷിക്കിനോട് ചോദിച്ചിട്ട് അവനത് വലിയ കാര്യത്തിൽ എടുത്തില്ല..

 

‘പൂയ്.. പാത്തുമ്മ..’

കാര്യം അറിയാൻ ഞാൻ ഫാത്തിമയേ ഞങ്ങളുടെ അടുത്തേക്ക് വിളിച്ചു. അവളും അഞ്ജനയും ഞങ്ങളുടെ അടുത്തേക്ക് വന്നു. അവൾ അപ്പോളും ആഷിക്കിനെ നോക്കുന്നില്ലായിരുന്നു

‘എന്താ ഒരു മൈൻഡ് ഇല്ലതെ പോകുന്നത്..?

ഞാൻ ചോദിച്ചു

 

‘ചേട്ടൻ ഒന്നും പറയണ്ട… നിങ്ങളോടും ഞാൻ പിണക്കമാ..’

അവൾ പിണക്കം കാണിച്ചു കൊണ്ട് പറഞ്ഞു

 

‘എന്നോടോ..? എന്തിന്..?

ഞാൻ കാര്യം തിരക്കി

 

‘നിങ്ങൾ തനിയെ ട്രിപ്പ്‌ പോണേൽ ടൂർ കഴിഞ്ഞു പോയാൽ പോരേ.. നമ്മുടെ ടൂറിന്റെ സമയത്തു തന്നെ പോകണോ..?

അവൾ ചോദിച്ചു

 

‘ട്രിപ്പൊ..? ഏത് ട്രിപ്പ്..?

എനിക്ക് അവൾ പറയുന്നത് മനസിലായില്ല..

 

‘അറിയാത്ത പോലെ അഭിനയിക്കേണ്ട.. എനിക്ക് അറിയാം നിങ്ങളുടെ പ്ലാൻ.. ‘

അവൾ ആഷിക്കിനെ നോക്കി പറഞ്ഞു

 

‘വല്യ കാര്യം ആയി പോയി.. പോയേടി..’

ആഷിക്ക് അവളോട് ചാടി കയറി പറഞ്ഞു

 

‘നീ വിളിച്ചിട്ട് അല്ലല്ലോ ഞാൻ വന്നത്.. നീ പോടാ.. ഇനി മേലാൽ എന്നോട് മിണ്ടാൻ വന്നേക്കരുത്..’

അവൾ അവനോട് ദേഷ്യപ്പെട്ടു പോയി. എനിക്ക് അപ്പോളും അവൾ പറഞ്ഞത് മനസിലായില്ല

 

‘എടാ അവളെന്താ പറഞ്ഞത്.. ട്രിപ്പൊ..? എന്ത് ട്രിപ്പ്‌..?

ഞാൻ ചോദിച്ചു

 

‘അവൻ പറഞ്ഞു ടൂറിനു വരാത്തത് നമ്മൾ ഒരുമിച്ച് വേറെ ട്രിപ്പ്‌ പോകുന്ന കൊണ്ടാണ് എന്ന്..’

അത്രയും നേരം മിണ്ടാതെ ഇരുന്ന രാഹുൽ സംസാരിച്ചു

 

‘ടൂറിനു പോകുന്നില്ലന്നോ..? അതെന്താ നീ ഇല്ലാത്തത്..?

ഞാൻ ആഷിയോട് ചോദിച്ചു

 

‘അവൻ മാത്രം അല്ല.. ഞാനുമില്ല..’

രാഹുൽ കയറി പറഞ്ഞു

 

‘എന്താ കാര്യം..?

ഞാൻ ചോദിച്ചു

 

‘പോകുവാണേൽ നമ്മൾ മൂന്നും ഒരുമിച്ച്. അല്ലാതെ ഇല്ല..’

ആഷിക്ക് ആണ് പറഞ്ഞത്

 

‘എടാ പൊട്ടാ.. എന്നെ നോക്കി ഇരിക്കണ്ട.. കോളേജ് ടൂർ ഒക്കെ മിസ്സ്‌ ആക്കിയാൽ അമ്മാതിരി മിസ്സ്‌ ആണ്..’

 

‘അതിപ്പോ നിനക്കും ബാധകം അല്ലേ..?

ആഷിക്ക് ചോദിച്ചു

 

‘എടാ എന്റെ കാര്യം വിട്.. നിന്റെ കാര്യം തന്നെ നോക്ക്. അഞ്ചാറു ദിവസം പാത്തുമ്മ ആയി അടിച്ചു പൊളിക്കാം.. അതൊക്കെ മിസ്സ്‌ ചെയ്യാൻ പോകുവാണോ..?

ഞാൻ ചോദിച്ചു

 

‘ഞാൻ പറഞ്ഞല്ലോ.. പോകുവാണേൽ നമ്മൾ മൂന്നും അല്ലേൽ ആരും പോണില്ല..’

അവൻ പറഞ്ഞു

 

‘നീയൊക്കെ ചുമ്മാ വാശി ഇടാതെ.. ഞാൻ ഗോകുവിനെ വിളിക്കട്ടെ.. നിങ്ങൾ ഉണ്ടെന്ന് പറയാൻ പോവാ..’

ഞാൻ ഫോൺ എടുത്തു ഗോകുലിനെ വിളിച്ചു. ഫോൺ റിംഗ് ചെയ്യുന്നുണ്ട്

 

‘ഞങ്ങളുടെ കാര്യത്തിൽ തീരുമാനം എടുക്കാൻ ഞങ്ങൾക്ക് അറിയാം. നീ ഇടപെടേണ്ട..’

ആഷിക്ക് പറഞ്ഞത് എനിക്ക് പെട്ടന്ന് ഫീൽ ആയി

 

‘നീയെന്താ ഇങ്ങനെ ഒക്കെ സംസാരിക്കുന്നെ..?

ഞാൻ ചോദിച്ചു

 

‘ഒരു പെണ്ണ് വരുന്നില്ലെന്ന് വച്ചു നിനക്ക് വരാതെ ഇരിക്കാമെങ്കിൽ ഞങ്ങൾക്കും നീയില്ലാത്തത് കൊണ്ട് വരാതെ ഇരിക്കാം.. നിനക്ക് വലുത് അവളല്ലേ.. അവൾ ഉണ്ടേൽ അല്ലേ നീ എല്ലായിടത്തും വരുള്ളൂ..’

രാഹുൽ മുഖം കറുപ്പിച്ചു സംസാരിച്ചു..

 

അവൻ അങ്ങനെ പറഞ്ഞപ്പോൾ എനിക്കത് പെട്ടന്ന് ഫീലായ്. ഞാൻ എന്റെ ഫീലിംഗ്സ് മാത്രം നോക്കി നടന്നപ്പോ അത് അവരെ എങ്ങനെ അഫ്ക്റ്റ് ചെയ്യുമെന്ന്ഞാൻ ചിന്തിച്ചില്ല

 

ഗോകുൽ ഫോൺ എടുത്തതും അപ്പോളാണ്..

‘ഹലോ.. എന്താടാ..?

 

‘ഡാ ടൂറിനുള്ള സീറ്റ് ഒക്കെ ഫൈനലൈസ് ആക്കിയോ..?

ഞാൻ ഗോകുലിനോട് ചോദിച്ചു

 

‘ഇല്ല.. നീ ഉണ്ടോ..? സീറ്റ് ഒന്നും പ്രോബ്ലം അല്ലടാ.. നീ വാ..’

അവൻ ഞാൻ ഉണ്ടെന്ന ആവേശത്തിൽ പറഞ്ഞു

 

‘മ്മ്.. മൂന്ന് പേര് കൂടെ ഉണ്ട്.. ഞാനും ആഷിക്കും രാഹുലും..’

ഞാൻ അവന്മാരെ നോക്കി പറഞ്ഞു

 

‘പൊളി.. പൊളി.. പൊളി.. നമുക്ക് പൊളിക്കാം.. ഡാ പിന്നെ നിങ്ങൾ മൂന്നുമെ ഉള്ളോ..? ഇഷാനി സമ്മതിച്ചോ..? അവൾക്കുള്ള സീറ്റും ഉണ്ടെടാ..’

അവൻ പറഞ്ഞു