റോക്കി – 4 12അടിപൊളി  

 

‘ജാഡ ഒന്നും അല്ലായിരുന്നു.. ഞാൻ.. അത്.. ഇന്നലെ പറഞ്ഞ കാര്യം ഓർത്തു..’

ഞാൻ അത് പൂർത്തിയാക്കാൻ പറ്റാതെ നിന്ന് വിക്കി

 

‘ഓ അതായിരുന്നോ..? എനിക്ക് തോന്നി.. ഞാൻ അത് സീരിയസ് ആയി ഒന്നും എടുത്തില്ല..’

അവൾ കൂളായി പറഞ്ഞു

 

‘സീരിയസ് ആയി എടുത്തില്ലേ.. എന്തെ..?

ഞാൻ സംശയത്തിൽ ചോദിച്ചു

 

‘നീ തമാശ പറഞ്ഞത് ആകും എന്ന് കരുതി. നിന്റെ കയ്യിൽ ഇങ്ങനത്തെ കുറെ നമ്പർ ഉണ്ടല്ലോ എന്നെ പറ്റിക്കാൻ ആയിട്ട്.. അതെങ്ങാനും വിശ്വസിച്ചാൽ നീ എന്നെ ഫൂൾ ആക്കും..’

ഇഷാനി ബുക്കിൽ തന്നെ നോക്കികൊണ്ട് പറഞ്ഞു

അപ്പോൾ ഞാൻ ചിന്തിച്ചത് പോലെ ഒക്കെ അവളും ചിന്തിച്ചു. ഒരു പ്രാങ്ക് ആണെന്ന് പറഞ്ഞാൽ ഇപ്പോൾ ഊരി പോരാം. പക്ഷെ എന്റെ ഇഷ്ടം അവൾക്ക് മനസിലായിട്ടുണ്ട്. അതിനിയും മറച്ചു വച്ചു നടക്കുന്നത് ശരിയല്ല. എല്ലാം തുറന്നു പറയുന്നത് ആണ് ബെറ്റർ..

 

‘അങ്ങനെ അല്ല. ഞാൻ.. ഞാൻ പറഞ്ഞത് ഒക്കെ സത്യം ആണ്..’

ഞാൻ സ്വരം കുറച്ചു ഞങ്ങൾക്ക് രണ്ട് പേർക്ക് മാത്രം കേൾക്കാവുന്ന ഒച്ചയിൽ പറഞ്ഞു. കാര്യം വേറെ ആരും അടുത്തില്ല എങ്കിലും എന്തോ ഒരു ഫീലിൽ പറഞ്ഞപ്പോ അങ്ങനെ ആയതാണ്

 

‘എന്ത് സത്യം ആണെന്ന്..?

അത് ചോദിച്ചപ്പോളും അവൾ എന്നെ നോക്കിയിരുന്നില്ല. അവളുടെ കണ്ണുകൾ ബുക്കിൽ തന്നെ ആയിരുന്നു

 

‘ഞാൻ പറഞ്ഞതൊക്കെ.. എനിക്ക് നിന്നോട് ഉള്ള ഫീലിംഗ്സ്…!

ഹൃദയം പട-പടാ മിടിക്കുമ്പോളും ഞാൻ അത് പറഞ്ഞു.

 

‘എന്ത് ഫീലിംഗ്സ്…?

അത് ചോദിച്ചപ്പോൾ അവൾ കണ്ണുകൾ ഉയർത്തി എന്നെ നോക്കി. അവൾക്ക് എന്റെ നാവിൽ നിന്ന് അത് കേൾക്കണം.. വ്യക്തമായി കേൾക്കണം..

 

‘എനിക്ക്.. എനിക്ക് നിന്നെ ഇഷ്ടം ആണ്.. ഒരു ഫ്രണ്ട് എന്നതിൽ ഉപരി.. റിയലി.. റിയലി.. ഐ ലവ് യൂ…!

അത് പറഞ്ഞു തീർന്നപ്പോൾ എന്റെ ഹൃദയമിടിപ്പ് കുറച്ചു കുറഞ്ഞത് പോലെ തോന്നി.. ഒരു ആശ്വാസം നെഞ്ചിനുള്ളിൽ.. അത് കേട്ടതും ഇഷാനിയുടെ കണ്ണുകൾ വിടർന്നത് ഞാൻ കണ്ടു. അവളുടെ കവിളുകൾ ചുവന്നിരുന്നോ എന്ന് മൂലയിലെ ആ അരണ്ട വെളിച്ചത്തിൽ എനിക്ക് പറയാൻ കഴിയുമായിരുന്നില്ല..

‘ഇത് ഞാൻ നിന്നോട് പറയണം എന്ന് വച്ചിട്ട് കുറച്ചായി.. നിന്നെ ആദ്യം കണ്ട അന്ന് തൊട്ട് എനിക്ക് നിന്നോട് ക്രഷ് ഉണ്ടായിരുന്നു. നിന്റെ അടുത്ത് ഞാൻ കമ്പിനി ആയത് പോലും അത് കൊണ്ടാണ്.. ഐയാം സോറി ഫോർ ദാറ്റ്‌.. ‘

 

‘എനിക്ക് നിന്നെ വിശ്വാസം ഇല്ല..’

ഞാൻ അത്ര ഒക്കെ പറഞ്ഞിട്ടും അവൾക്ക് ഇപ്പോളും അത് പൂർണമായി വിശ്വസിക്കാൻ പ്രയാസം ഉള്ളത് പോലെ..

 

‘സത്യം.. ആരെ വച്ചു വേണമെങ്കിലും ഞാൻ സത്യം ഇടാം. എനിക്ക് നിന്നെ ശരിക്കും ഇഷ്ടമാ..’

 

‘ലക്ഷ്മിയെ ഇഷ്ടപ്പെട്ടത് പോലെ ആണോ..? അതോ..?

ഇഷാനി കുറച്ചു ഗൗരവത്തിൽ ചോദിച്ചു.. ആ ചോദ്യം ഞാൻ പ്രതീക്ഷിച്ചതുമാണ്. ഇത്രയും വേഗത്തിൽ പ്രതീക്ഷിച്ചില്ല എന്ന് മാത്രം

 

‘നോ.. അവളെയെന്നല്ല.. ഒരാളോടും എനിക്ക് നിന്നോട് തോന്നിയ ഇഷ്ടം തോന്നിയിട്ടില്ല.. ആരോടും ഞാൻ ഇങ്ങനെ ഇഷ്ടം പറഞ്ഞിട്ടില്ല..’

 

‘അവർക്കൊന്നും ഇല്ലാത്ത എന്ത് പ്രത്യേകത ആണ് എനിക്ക് നീ കണ്ടത്..?

ഇഷാനി എന്നോട് ദേഷ്യം തീർക്കുവാണ് എന്ന് എനിക്ക് മനസിലായി. ലച്ചുവുമായി ഉള്ള റിലേഷൻ അവൾക്ക് ഒട്ടും ഇഷ്ടം ആയിരുന്നില്ല.. അത് കൊണ്ട് അവൾ വീണ്ടും വീണ്ടും അത് തന്നെ ചോദിച്ചു കുത്തുന്നു

 

‘അതെനിക്ക് പറഞ്ഞു തരാൻ അറിയില്ല.. ഞാൻ എപ്പോളും പ്രെസെന്റിൽ മാത്രം ലീവ് ചെയ്ത ഒരാളാണ്. ഇന്നത്തെ കാര്യം മാത്രം ആണ് എന്റെ കൺസേൺ.. നാളെയെ പറ്റി ഫ്യൂച്ചറിനെ പറ്റി ഞാൻ ചിന്തിക്കാറേ ഇല്ലായിരുന്നു.. നിന്നെ കണ്ടു മുട്ടുന്നത് വരെ.. നിന്നെ കണ്ട അന്ന് മുതൽ ഞാൻ സ്വപ്നം കാണാൻ തുടങ്ങി. എനിക്ക് ഒരിക്കൽ നഷ്ടം ആയ പലതും തിരിച്ചു കിട്ടുന്നത് പോലെ തോന്നി.. ഐ ജസ്റ്റ്‌ ഫീൽ ലൈക് യൂ കംപ്ലീറ്റ് മീ…’

ഞാൻ എന്തൊക്കെ ആണ് അവളോട് പറഞ്ഞത് എന്ന് എനിക്ക് തന്നെ നിശ്ചയം ഇല്ല. എന്റെ കൈകൾ വിശ്രമം ഇല്ലാതെ ചലിച്ചു കൊണ്ടിരുന്നു. അതിടയ്ക്ക് വായുവിൽ കറങ്ങുകയും നെറ്റിയിൽ തൊടുകയും തലമുടിയിൽ തഴുകുകയും ഒക്കെ ചെയ്തു.. ഞാൻ അസ്വസ്‌ഥാനണ് എന്ന് സാരം..