റോക്കി – 4 12അടിപൊളി  

 

‘മഴ ഇപ്പോളൊന്നും തോരുമെന്ന് തോന്നണില്ല.. നിന്റെ വീട്ടിലോട്ട് പോകാൻ ഇനിയും കുറെ പോണം.. രണ്ട് മിനിറ്റ് കൊണ്ട് എന്റെ വീട്ടിൽ ചെല്ലാം.. മഴ തോർന്നു കഴിഞ്ഞു ഞാൻ നിന്നെ വീട്ടിൽ കൊണ്ട് വിടാം.. അത് ഓക്കേ ആണോ..?

 

അവൾ അതിന് എതിർത്തു ഒന്നും പറഞ്ഞില്ല. അല്ലാതെ വേറെ മാർഗം മുന്നിൽ ഇല്ല. ഇവിടെ നിന്നാൽ നനഞ്ഞു ഒരു പരുവം ആകും. ബസ് നോക്കി നിന്ന് മാറി കേറി പോകുന്നത് ഈ മഴയത്തൊരു നല്ല ഐഡിയ അല്ല. മഴ ഉടനെ ഒന്നും തോരാൻ പോണില്ല എന്നാണ് തോന്നുന്നത്. അവൾ ഹെൽമെറ്റ്‌ വച്ചു എന്റെ പിന്നിൽ വന്നു കയറി. ഞങ്ങൾ പെട്ടന്ന് തന്നെ എന്റെ വീട്ടിൽ വന്നു കയറിയെങ്കിലും ദേഹം മൊത്തത്തിൽ നനഞ്ഞു കുളിച്ചിരുന്നു. ജാക്കറ്റ് ഊരിയപ്പോൾ ആണ് അവളുടെ ഹൂടിയും നനഞ്ഞിട്ടുണ്ടെന്ന് കണ്ടത്. ഞാൻ തല്ക്കാലം ഒരു തോർത്ത്‌ എടുത്തു അവളോട് തോർത്താൻ പറഞ്ഞിട്ട് റൂമിലേക്ക് കയറി.

 

ഞാൻ ഡ്രസ്സ്‌ മാറി പുറത്ത് ഇറങ്ങിയപ്പോ അവൾ തണുത്തിട്ട് കൈ കെട്ടി നിപ്പായിരുന്നു. മഴ ഇനിയും കുറെ നേരത്തേക്ക് കുറയും എന്ന് തോന്നുന്നില്ല. അത്രയും നേരം അവൾ നനഞ്ഞ ഡ്രസ്സ്‌ ഇട്ടു നിക്കുന്നത് ഓർത്തപ്പോ ഞാൻ പറഞ്ഞു

‘വേറെ ഡ്രസ്സ്‌ തരാം. നീ ഇത് ഇട്ടു എത്ര നേരം നിക്കാനാണ്.. പാന്റൊക്കെ നനഞ്ഞു കുതിർന്നു..’

 

അവൾ വേണ്ട എന്ന് പറഞ്ഞെങ്കിലും ഞാൻ അലമാരയിൽ നിന്ന് ഒരു ഫുൾ സ്ലീവ് ബനിയനും ട്രാക്ക് സ്യൂട്ടും എടുത്തു അവൾക്ക് കൊടുത്തു. എന്റെ ഒന്നും അവൾക്ക് ചേരാത്തത് കൊണ്ട് ലച്ചു ഇടയ്ക്ക് ഇവിടെ തങ്ങുമ്പോ ഇട്ടോണ്ട് ഇരുന്നതിൽ നിന്ന് ഒരെണ്ണം ആണ് അവൾക്ക് കൊടുത്തത്. ലച്ചുവിന്റെ അത്ര സൈസ് ഇല്ലെങ്കിലും അവൾക്ക് അഡ്ജസ്റ്റ് ചെയ്യാം

 

‘ഇതാരുടെയാ..?

ഡ്രസ്സ്‌ നോക്കിയിട്ട് അവൾ ചോദിച്ചു

 

‘ഇത്…’

ലച്ചുവിന്റെ പേര് പറയാൻ പെട്ടന്ന് എനിക്കെന്തോ ബുദ്ധിമുട്ട് പോലെ തോന്നി. അതിൽ നിന്ന് തന്നെ അവൾക്ക് കാര്യം മനസിലായി. അവൾ പെട്ടന്ന് എന്റെ മുറിയിലേക്ക് നടന്നു

 

‘ഞാൻ ഡ്രസ്സ്‌ മാറട്ടെ..’

എന്റെ മുറിയിൽ കയറി അവൾ വാതിൽ അടച്ചു. ഞാൻ അവളുടെ ബാഗിൽ നിന്ന് എന്റെ ഫോൺ എടുത്തു. ചാർജ് കുറവായത് കൊണ്ട് അത് ഞാൻ ചാർജ് ചെയ്യാൻ ഇട്ടു. അടുക്കളയിൽ പോയി രണ്ട് പേർക്കുമുള്ള കാപ്പിയും ഇട്ടു. പെട്ടന്ന് തന്നെ അവൾ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു ഇറങ്ങി. അവൾ ബാഗ് തുറന്നു ബുക്ക്‌ വല്ലതും നനഞ്ഞോ എന്നൊക്കെ പരിശോധിച്ചു. പുറത്ത് മഴ ആരോടോ ഉള്ള വാശിക്കെന്ന പോലെ പെയ്തു കൊണ്ടിരുന്നു.

 

‘ഓണറമ്മ ഫോൺ എടുക്കുന്നില്ല. ഞാൻ വരാൻ താമസിക്കും എന്ന് പറയാൻ വിളിച്ചതാ..’

ഇഷാനി പറഞ്ഞു

 

‘റിംഗ് ഉണ്ടായിരുന്നോ..?

ഞാൻ ചോദിച്ചു

 

‘ഉണ്ട്. അമ്മ പിന്നെ നേരത്തെ കിടക്കും. ഉണർത്തണം എങ്കിൽ പിന്നെ വെടി പൊട്ടിക്കണം. ഞാൻ ഷോപ്പിൽ നിന്ന് വരാൻ ലേറ്റ് ആകുന്ന കൊണ്ട് ഞാൻ വരുന്നതിന് മുമ്പ് തന്നെ കിടക്കും..’

 

‘എങ്കിൽ പിന്നെ വിളിക്കണ്ടല്ലോ.. നീ താമസിച്ചത് അവര് അറിയുന്നില്ലല്ലോ.. നല്ല ഉറക്കം പിടിച്ചു കാണും ഇപ്പോൾ..’

ഞാൻ പറഞ്ഞു

 

‘പണ്ടാരം മഴ ഒന്ന് തോരുന്നുമില്ലലോ..’

ഇഷാനി ബനിയന്റെ കൈകൾ തെറുത്ത് വച്ചു നിലത്തു ഇരുന്നു

 

‘സോഫയിൽ കയറി ഇരിക്കാൻ മേലെ.. ഇടി ഒക്കെ ഉള്ളതാ..’

ഞാൻ പറഞ്ഞത് കേൾക്കാതെ അവൾ നിലത്തു തന്നെ ഇരുന്നു. ഞാൻ ഫ്രിഡ്ജിൽ എന്തെങ്കിലും കഴിക്കാൻ ഉണ്ടോന്ന് നോക്കി. ഒരു കോപ്പും ഇല്ല. വിശപ്പ് അത്ര പ്രശ്നം ആയിട്ടില്ല എങ്കിലും മഴയത്ത് എന്തെങ്കിലും കൊറിച്ചോണ്ട് ഇരിക്കുന്ന ശീലം ഉള്ളത് കൊണ്ട് ഒന്നും ഇല്ലാത്തതിന്റെ ഒരു മടുപ്പ് അടിച്ചു

 

‘ഞാൻ ഒന്ന് ചൂടാവാൻ രണ്ടെണ്ണം അടിക്കുവാ.. നിനക്ക് വേണോ..?

ഫ്രിഡ്ജിൽ നിന്നും ബിയർ ഒരു കുപ്പി എടുത്തു കൊണ്ട് ഞാൻ അവളോട് തമാശക്ക് ചോദിച്ചു

 

‘എനിക്കൊന്നും വേണ്ട. നീയും അടിക്കേണ്ട. എന്നെ കൊണ്ട് വിടേണ്ടതാ..’

അവൾ എന്നോട് വേണ്ട എന്ന അർഥത്തിൽ പറഞ്ഞു