ഞാൻ പറഞ്ഞു
‘ഞാൻ സദാചാരം ഒന്നും പറഞ്ഞതല്ല. പിന്നെ ഇത് യൂറോപ്പ് ഒന്നുമല്ല. ഇവിടെ കാണിക്കേണ്ട ഒരു മാന്നേഴ്സ് ഉണ്ട്..’
ഇഷാനി തർക്കിച്ചു
‘യൂറോപ്പ് അല്ല എറണാകുളം ആയാലും ചുംബിക്കുന്നവർ എപ്പോളും ഒരേപോലെ ആണ്. അവർ നമ്മൾ ഇരിക്കുന്ന പാർക്കിലെ അല്ല ഇപ്പോൾ. നമ്മളെ അവർ ശ്രദ്ധിക്കുന്നു പോലുമില്ല. അവർ വേറെ ലോകത്താണ്..’
ഞാൻ കുറച്ചു റൊമാന്റിക് ആയി പറഞ്ഞു
‘വലിയ എക്സ്പീരിയൻസ് ഉള്ളത് പോലെ ആണല്ലോ പറച്ചിൽ..’
അവൾ പെട്ടന്ന് കേറി പറഞ്ഞു
‘ഉണ്ടല്ലോ. അതല്ലേ ഇത്ര കൃത്യമായി പറഞ്ഞത്..’
ഞാൻ ഒന്നും ഓർക്കാതെ പെട്ടന്ന് കേറി പറഞ്ഞു
‘ഓ…. ഞാൻ ഓർത്തില്ല ആരോടാണ് പറയുന്നത് എന്ന്..’. അത് പറഞ്ഞിട്ട് അവൾ എനിക്ക് മുഖം കാണാത്ത രീതിയിൽ തിരിഞ്ഞു ഇരുന്നു. അവൾ പിണങ്ങി എന്ന് എനിക്ക് മനസിലായി. എന്റെ ഏതെങ്കിലും ചുംബനം മനസ്സിൽ ചിന്തിച്ചപ്പോൾ ആയിരിക്കും അവൾക്ക് വിഷമം ആയത്. അപ്പോൾ അവൾക്ക് ഫീലിംഗ്സ് ഒക്കെ ഉണ്ട്. പക്ഷെ അത് കാണിക്കാൻ മടിയാണ്
‘വേണേൽ ഞാൻ നിന്നെയും ഒന്നു ഹെല്പ് ചെയ്യാം.. അപ്പോൾ എന്താണ് ഫീൽ ആകുന്നത് എന്ന് നിനക്കും അറിയാമല്ലോ അപ്പോൾ..’
ഞാൻ ഒരു തമാശ പോലെ അവളോട് ചേർന്നു ഇരുന്നു കൊണ്ട് പറഞ്ഞു
‘ദേ എനിക്ക് ഇങ്ങനത്തെ തമാശ ഒന്നും ഇഷ്ടം അല്ല കേട്ടോ..’
സാധാരണ ഇത്തരം കുസൃതി പറഞ്ഞാൽ ഒരു വീക്കാണ് കിട്ടുക. ഇപ്പോൾ പക്ഷെ അതിലും രൂക്ഷമായി ഒരു നോട്ടമാണ് കിട്ടിയത്. ഇഷാനി ദേവി പിണങ്ങിയിരിക്കുന്നു
‘നിനക്ക് ഉമ്മ കിട്ടി എക്സ്പീരിയൻസ് ഇല്ലല്ലോ.. അത് ഓർത്തു പറഞ്ഞതാണ്. ഒരു പരോപകാരം. ഇഷ്ടം അല്ലേൽ വേണ്ട..’
‘വേറെ കുറെ പേരില്ലേ… അവരുടെ അടുത്ത് ചെല്ല്.. എന്റെ അടുക്കലേക്ക് ഇതും പറഞ്ഞു വരണ്ട..’
ഇഷാനി എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു.
‘നിനക്ക് താല്പര്യം ഇല്ലേൽ വേണ്ട. ഞാൻ എന്നാൽ ആ പിള്ളേരുടെ കിസ്സടി കണ്ടെങ്കിലും നിർവൃതി അടയട്ടെ..’
ഞാൻ പിള്ളേർ കിസ്സ് ചെയ്യുന്ന ഇടത്തേക്ക് നോക്കി ഇരുന്നു
‘അയ്യേ.. നിനക്ക് നാണമില്ലേ വല്ലവരുടെയും പരുപാടി ഒളിഞ്ഞു നോക്കാൻ..’
എടി ഭയങ്കരി… കുറച്ചു മുന്നേ നീ രഹസ്യമായി ഇതേ കിസ്സിങ് ആസ്വദിക്കുന്നത് ഞാൻ കണ്ടതാ.. ഇപ്പോൾ അത് പറഞ്ഞ ഞാൻ ചെറ്റ അല്ലേ..? ഇത് ഞാൻ മനസ്സിൽ പറഞ്ഞതെ ഉള്ളു. നേരിട്ട് പറഞ്ഞാൽ അവൾ ഒട്ട് സമ്മതിച്ചു തരുകയും ഇല്ല പിണക്കം ആകുകയും ചെയ്യും.
‘ഒളിഞ്ഞു നോക്കുന്നില്ലല്ലോ.. നേരെ അല്ലേ നോക്കുന്നെ..’
ഞാൻ മറുപടി ആയി കൊടുത്തു
‘ അയ്യേ ശീ…’
അവൾ വൃത്തികേട് എന്ന രീതിയിൽ വീണ്ടും ചെരിഞ്ഞു ഇരുന്നു. ഞാൻ അവളോട് ചേർന്നു ഇരുന്നു
‘ഇതൊക്കെ ഒരു ഒബ്സ്സർവേഷൻ ആണ്. എനിക്ക് ഇവിടെ ഇരുന്നു അവരെന്താ പറയുന്നത് എന്ന് വരെ അറിയാൻ പറ്റും. അതാണ് എന്റെ ഒബ്സ്സർവേഷൻ പവർ..’
ഞാൻ ചുമ്മാ തള്ളി വിട്ടു. അവൾ മൈൻഡ് ചെയ്യാതെ ഇരുന്നപ്പോൾ ഞാൻ വീണ്ടും സംസാരിച്ചു
‘ആ പെണ്ണ് ഇപ്പോൾ നമ്മളെ പറ്റി എന്തോ ആണ് പറയുന്നത്.. ശ്രദ്ധിച്ചു നോക്കിയാൽ അവൾ നമ്മളെ ഒരു കണ്ണ് കൊണ്ട് നോക്കുന്നത് കാണാം..’
അവരെ നോക്കാൻ ഞാൻ അവളെ നിർബന്ധിച്ചു. പക്ഷെ ഇഷാനി അതിന് കൂട്ടാക്കിയില്ല.
‘അവൾ പറയുവാ, ഇത്രയും നേരം ആയിട്ടും നമ്മൾ ഇവിടെ ഇരുന്നിട്ട് നമ്മൾ ഒരു തവണ പോലും കിസ്സ് അടിച്ചില്ല എന്ന്.. ആ പയ്യൻ അപ്പോൾ പറയുവാ നമ്മൾ അടുത്തിടെ സെറ്റ് ആയ കപ്പിൾസ് ആകും അതാണ് ഒരു മടിയെന്ന്..’
അതിന് മറുപടിക്ക് മുമ്പേ എന്റെ തുടയിൽ ഒരു നുള്ള് ആയിരുന്നു ഇഷാനി തന്നത്..
‘അത് അവരല്ല നീയാണ് ഉണ്ടാക്കി പറഞ്ഞത്. മോന്റെ അടവ് അങ്ങ് കയ്യിൽ വച്ചാൽ മതി.. ‘
‘എന്റെ അടവോ.. കൊള്ളാം.. അവർ പറഞ്ഞത് അല്ലേ ഞാൻ പറഞ്ഞെ. ദേ ഇപ്പോൾ ആ പെണ്ണ് പറയുവാ ഞാൻ നിന്നോട് കിസ്സ് കെഞ്ചി ഇരിക്കുവാ നീ അത് മൈൻഡ് ആക്കാതെ ജാഡ ഇട്ട് ഇരിക്കുവാണെന്ന്..’
‘നീ ഇനി വല്ലോം മിണ്ടിയാൽ ഞാൻ വല്ലതും എടുത്തു തലക്ക് അടിക്കും..’
