‘അവളോട് എനിക്ക് പ്രേമം ആണോന്ന് ആദ്യം മുതൽക്കേ തന്നെ എനിക്ക് ഡൌട്ട് ആയിരുന്നു.. അത് മാറിയത് ഇപ്പോൾ ആയിരുന്നു പക്ഷെ.. ആ കല്യാണ ആലോചന ഒക്കെ അവൾ ചുമ്മാ പറഞ്ഞു ഉണ്ടാക്കിയത് ആണ്.. പിന്നെ നീ കരുതുന്നത് പോലെ അവൾ നിന്നെക്കാൾ ബെറ്റർ ആയത് കൊണ്ട് ഞാൻ അവളെ ചൂസ് ചെയ്തത് ഒന്നും അല്ല.. അവളോട് എനിക്ക് ഒരു ഡിഫറെൻറ് ഇമോഷൻ ആയിരുന്നു.. അതാണ്…’
ഞാൻ അവളുടെ കയ്യുടെ മേലെ വച്ച കയ്യിൽ തിരികെ അവൾ മുറുകെ പിടിച്ചു. എന്റെ മുഖത്തേക്ക് അവൾ നോക്കി. കരഞ്ഞു കണ്ണ് കലങ്ങിയത് ശരിക്കും അറിയാം. എങ്കിലും അവൾ മുഖത്തൊരു ചിരി വരുത്താൻ ശ്രമിച്ചു..
‘ അവൾ എന്നേക്കാൾ ബെറ്റർ ആണെന്ന് എനിക്ക് നല്ല ബോധ്യം ഉണ്ട് അർജുൻ.. നീ എന്നെ വിഷമിപ്പിക്കാതെ ഇരിക്കാൻ വേണ്ടി അങ്ങനെ അല്ല എന്നൊന്നും പറയണ്ട. എന്റെ സ്വഭാവത്തിന് നീ എന്നെ പ്രേമിക്കണം എന്ന് പറയുന്നത് ഒക്കെ കൂടുതൽ ആണ്. ശരിക്കും അവൾ തന്നെയാണ് നിനക്ക് ചേരുന്ന പെണ്ണ്..’
‘നീ ഇങ്ങനെ സ്വയം കുറ്റപ്പെടുത്താതെ.. അവളോട് എനിക്ക് ഇഷ്ടം ഉണ്ട്. സത്യം ആണ്. പക്ഷെ അത് കൊണ്ട് എനിക്ക് നിന്നോട് ഇഷ്ടം കുറവ് ഉണ്ടെന്നല്ല. ഇത്രയും ദിവസം ഞാൻ നിന്നെ എത്രത്തോളം മിസ്സ് ചെയ്‌തെന്നോ..? എനിക്ക് നിന്നെയും നഷ്ടപ്പെടുത്താൻ കഴിയില്ല.. ഐ നീഡ് യൂ ആസ് മൈ ബെസ്റ്റ് ഫ്രണ്ട്.. ‘
ഞാൻ അത് പറഞ്ഞപ്പോൾ അവൾ ചിരിച്ചു. വേദന മറയ്ക്കുന്ന ഒരു പൊട്ട ചിരി.
‘നമുക്ക് രണ്ട് പേർക്കും ഫ്രണ്ട്സ് ആയി ഇരിക്കാൻ പറ്റില്ല അർജുൻ. ഫ്രണ്ട്സ് ആയി ഇരുന്നിട്ട് നമ്മൾ എന്ത് കാണിക്കാൻ ആണ്. എനിക്ക് അത് ഇമേജിൻ പോലും ചെയ്യാൻ കഴിയില്ല.. ഇനി നിന്റെ മുന്നോട്ടു ഉള്ള ലൈഫിൽ ഞാൻ നിന്നാൽ ശരിയാവില്ല..’
എന്റെ കൈ വിടുവിച്ചു പോകാൻ എന്നോണം ലച്ചു എഴുന്നേറ്റു.. ഞാൻ എഴുന്നേറ്റു വീണ്ടും അവളുടെ കയ്യിൽ പിടിച്ചു അവളെ നിർത്തി
‘നിന്നോട് എന്ത് പറയണം.., എങ്ങനെ ആശ്വസിപ്പിക്കണം എന്നെനിക്ക് അറിയില്ല.. നീ എനിക്ക് ഇത്രയും നാൾ എന്തായിരുന്നു എന്ന് എനിക്ക് പറഞ്ഞു തരാനും അറിയില്ല.. ഇത്രയൊക്കെ നിന്നോട് ചെയ്തിട്ടും ഞാൻ എന്റെ ലൈഫിൽ നിന്നെ പിടിച്ചു നിർത്തുന്നത് എന്റെ സ്വാർത്ഥത കൊണ്ട് കൂടെ ആയിരിക്കും.. ഞാൻ സ്നേഹിച്ചത് അവളെ ആണ്.. പക്ഷെ.. പക്ഷെ.. നീയാണ് എന്നെ മനസിലാക്കിയിട്ടുള്ളത്..’
ഞാൻ കൈ പിടിച്ചു നിർത്തിയത് കൊണ്ട് ലച്ചു അവിടെ തന്നെ നിന്നു. എനിക്ക് നേരെ തിരിഞ്ഞു കൊണ്ട് എന്റെ ചുളിഞ്ഞു പോയ കോളർ നേരെ ആക്കി തന്നു കൊണ്ട് അവൾ പറഞ്ഞു
‘നീയെന്നെ ആശ്വസിപ്പിക്കുവൊന്നും വേണ്ട.. ഞാൻ ഇത് പ്രതീക്ഷിച്ചു തന്നെ ആണ് ഇവിടെ വന്നത്.. പിന്നെ വന്നപ്പോൾ നിന്റെ അടുത്ത് അങ്ങനെ ഒന്നും അറിയാത്ത പോലെ പെരുമാറിയത് എന്റെ അവസാന ഹോപ്പ് മാത്രം ആയിരുന്നു. നീ ഇങ്ങനെ ഒക്കെയേ പറയൂ എന്ന് എനിക്ക് അറിയാമായിരുന്നു.. ‘
‘നിനക്ക് വിഷമം ഉണ്ടോ..?
ഞാൻ എന്ത് ചോദ്യം ആണ് ചോദിച്ചത് എന്ന് എനിക്ക് തന്നെ അറിയില്ല.
‘ഇല്ലെന്ന് പറഞ്ഞാൽ നീ വിശ്വസിക്കില്ലല്ലോ.. എനിക്ക് സങ്കടം ഉണ്ടെടാ… ബട്ട് ഐ വിൽ ബി ഓക്കേ.. ഞാൻ നാളെ ബാംഗ്ലൂർ പോകും. ടിക്കറ്റ് വരെ എടുത്തിരുന്നു.. നീ അഥവാ മൈൻഡ് മാറ്റിയിരുന്നേൽ മാത്രം അത് ക്യാൻസൽ ആയേനെ. ഇനിയിപ്പോ ബാംഗ്ലൂർ പോകാൻ എനിക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ലല്ലോ.. അല്ലേ..?
അത് ചോദിച്ചപ്പോൾ അവളുടെ കണ്ണുകളിൽ വീണ്ടും കണ്ണീർ ഉറഞ്ഞു കൂടുന്നത് ഞാൻ കണ്ടു
‘നീ ഞാൻ കാരണം ഇങ്ങനെ എടിപിടി എന്ന് ഡിസിഷൻസ് എടുക്കാതെ.. നീ കുറച്ചു കഴിഞ്ഞു ഓക്കേ ആണ് അവിടെ പോണം എന്ന് തോന്നുമ്പോ പോയാൽ മതി.. ‘
ഞാൻ അവളെ ഉപദേശിക്കാൻ ശ്രമിച്ചു
‘ഇത് ഞാൻ ശരിക്കും ആലോചിച്ച കാര്യം ആണെടാ. അല്ലേൽ തന്നെ അവിടെ കോഴ്സ് ചെയ്യണം എന്നാരുന്നല്ലോ എന്റെ ആഗ്രഹം.. നീ ഇവിടെ നിക്കുന്നത് കൊണ്ടാണ് ഞാൻ അങ്ങോട്ട് പോവാതെ മടി പിടിച്ചു നിന്നതും. ഇനിയിപ്പോ അതിന്റെ കാര്യം ഇല്ല.. നിന്നെ രണ്ട് തെറി പറഞ്ഞിട്ട് മനസ്സ് ഓക്കേ ആക്കി ഇവിടുന്ന് പോണം എന്നായിരുന്നു പ്ലാൻ..’
