റോക്കി – 4 12അടിപൊളി  

 

കളിയുടെ ഒരു റിഥം ഞങ്ങൾക്ക് തിരിച്ചു കിട്ടിയെങ്കിലും കളി ജയിക്കാനുള്ള വാശി ഇപ്പോളും ഞങ്ങൾക്ക് അകലെ ആയിരുന്നു. മിക്കവരും വലിയ നാണക്കേട് ഒഴിവാക്കാൻ എന്ന രീതിയിൽ ആണ് കളിക്കുന്നത്. ഇനി ഗോൾ കയറാതെ ഇരിക്കുക എന്നത് മാത്രം ആണ് അവരുടെ മനസ്സിൽ എന്ന് തോന്നി. കളി ജയിക്കാം എന്നുള്ള വിചാരം ഇപ്പോളും പലർക്കും ഇല്ല. എന്നാലും ഞാൻ അങ്ങനെ ആവരുതല്ലോ. വാശി കയറിയത് പോലെ ഞാൻ കളിക്കാൻ തുടങ്ങി.. ബോൾ എവിടെ ആണെങ്കിലും അതിന് പിന്നാലെ ഞാൻ പോകാൻ തുടങ്ങി. വലിയ രീതിയിൽ ശോഭിച്ചില്ല എങ്കിലും ഡിവിനെ അടക്കം പല തവണ ഞാൻ സ്റ്റോപ്പ്‌ ചെയ്തു.

 

കളിക്കാൻ ഇറങ്ങിയ പതിനൊന്നു പേരിൽ നിന്ന് മാത്രം ആയിരുന്നില്ല ഞങ്ങൾക്ക് പ്രഷർ ഉണ്ടായിരുന്നത്. അവരുടെ കോളേജിൽ നിന്നും വണ്ടി പിടിച്ചു വന്ന പിള്ളേർ ഞങ്ങളെ നല്ലരീതിയിൽ കളിയാക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ ഓരോ പിഴവിലും ഓരോ വീഴ്ചയിലും അവർ കൂക്കി വിളിച്ചു.. അതും ഈണത്തിൽ.. ഞങ്ങളെ കളിയാക്കി പാട്ടുകൾ പോലെ പാടാനും തുടങ്ങി.. എനിക്ക് കിട്ടിയ ഗ്രൗണ്ട് സപ്പോർട്ട് കണ്ടു ഞാൻ ആണ് മെയിൻ എന്ന് കരുതി എന്റെ കാലിൽ ബോൾ വന്നപ്പോൾ എല്ലാം അവർ കൂകി. ശ്രദ്ധ തെറിച്ചു പോകുന്ന തരത്തിൽ അവന്മാർ കൂകി.. തിരിച്ചും കൂകാൻ അവരുടെ ഇരട്ടിയുടെഇരട്ടിക്ക് പിള്ളേർ ഞങ്ങൾക്ക് ഉണ്ടായിരുന്നു. എന്നാൽ ഞങ്ങളുടെ ടീമിൽ ഒത്തിണക്കം ഇല്ലാത്തത് പോലെ തന്നെ ഞങ്ങളുടെ ആരാധകർ ആയ പിള്ളേർക്കും അതില്ലായിരുന്നു.. നല്ലൊരു ഫുട്ബോൾ പാരമ്പര്യം ഉള്ള കോളേജിൽ നിന്ന് വന്ന എസ് എൻ കോളേജിലെ പിള്ളേർക്ക് എന്നാൽ ഈ പറഞ്ഞ ഒത്തിണക്കം ഉണ്ടായിരുന്നു..

കളി അങ്ങനെ മൂത്ത് മൂത്ത് വന്നപ്പോൾ ആണ് ബോളുമായ് ഞങ്ങളുടെ പോസ്റ്റിന് അടുത്തേക്ക് വന്ന എതിർ ടീമിലെ ചെമ്പൻ മുടിക്കാരന്റെ മുന്നിലേക്ക് ഞാൻ കയറി നിന്നത്. ബോൾ ഞാൻ തൊടുന്നതിന് മുമ്പ് വൃത്തിയായി മറ്റൊരാൾക്ക്‌ പാസ്സ് ചെയ്തതിനൊപ്പം തന്നെ അവൻ മറ്റൊരു പണി കൂടി ചെയ്തു. കാൽ മുട്ട് കൊണ്ട് എന്റെ തുടയിൽ ഒരു ചവിട്ട്.. വേദന കൊണ്ട് ഞാൻ താഴെ വീണപ്പോൾ എന്റെ കൂടെ അഭിനയിച്ചു അവനും വീണു. കള്ള താളിയുടെ അഭിനയം. ഗ്രൗണ്ടിൽ ആയിപോയി. വേറെ വല്ലടത്തും ആയിരുന്നേൽ പൂറിമോന്റെ ഷേപ്പ് ഞാൻ അടിച്ചു മാറ്റിയേനെ.. അവന്റെ ഫൗൾ വ്യക്തമായി കണ്ട എന്റെ ടീം ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു. രണ്ട് ടീമും അവിടേക്ക് വട്ടം കൂടി വന്നു. അതിനിടയിൽ എന്തോ തർക്കം ഉണ്ടായപ്പോൾ രാഹുൽ അവരുടെ ടീമിലെ ഒരുത്തനെ പിടിച്ചു തള്ളി.. അത് വലിയ വഴക്ക് ആകാതെ ബാക്കിയുള്ളവർ പിടിച്ചു മാറ്റി. ഞാൻ പതിയെ എഴുന്നേറ്റു ചെന്നു അവനെ സമാധാനിപ്പിച്ചു.. എതിർ ടീം ഫൗൾ ആണ് ചെയ്തത്. അതിന് അവന് ഒരു യെല്ലോ കാർഡ് കൂടി കിട്ടി.. രണ്ട് യെല്ലോ ആയപ്പോൾ റെഡ്. കളിയിൽ നിന്നും അവൻ ഔട്ട്‌. എസ് എൻ കോളേജ് ഇപ്പോൾ പത്തു പേരായി ചുരുങ്ങിയിരിക്കുന്നു. ഒരുപക്ഷെ ഇത്രയും നേരത്തെ കളിയിൽ ഞങ്ങൾക്ക് ആകെ കിട്ടിയ ഒരു അഡ്വാൻടേജ് ഇതായിരിക്കും.. ഇനി ഇത് മുതലാക്കണം. എന്നെ ഫൗൾ ചെയ്തതും പിന്നെ ഉണ്ടായ ചെറിയ ഉന്തും തള്ളും ടീമിൽ വാശിയുടെ ഒരു വിത്തും വിതച്ചിരുന്നു..

 

ഫൗൾ കിട്ടിയ കിക്ക് അമീൻ ആണ് എടുത്തത്. അവൻ അത് വരുണിലേക്കും അവൻ അത് നേരെ എന്റെ നേർക്കും തന്നു. ഞാൻ ഇപ്പോൾ ഞങ്ങളുടെ ഹാഫിൽ തന്നെ ആണ്. ഞാൻ ബോൾ കിട്ടിയ സെക്കൻഡിൽ ഗ്രൗണ്ട് ആകമാനം ഒന്ന് നിരീക്ഷിച്ചു. രാഹുൽ എതിർ വിങ്ങിൽ എനിക്ക് കുറച്ചു മുമ്പിലായി ഓടി തുടങ്ങി. അമീൻ എനിക്ക് സമാന്തരമായി അതേ വശത്തു കൂടി ഓടുന്നു. മുന്നേറ്റം ആണ് ഇപ്പോൾ വേണ്ടത് എങ്കിൽ ബോൾ ഇവർക്ക് ആർക്കെങ്കിലും കൊടുക്കണം.. എന്നാലും അവർ ബോളുമായ് അവിടെ ഓടി ചെല്ലുമ്പോൾ എതിർ ടീം ഡിഫെൻസ് ആ മുന്നേറ്റം പൊളിച്ചിരിക്കും. അത് പലതവണ തെളിഞ്ഞതാണ്.. ഇപ്പോൾ വേണ്ടത് അവർ പ്രതീക്ഷിക്കാത്ത ചടുലമായ ഒരു നീക്കമാണ്.