ഫോൺ എടുത്തു ഞാൻ കൃഷ്ണയോട് സംസാരിച്ചു. ഇഷാനി പറഞ്ഞത് പോലെ തന്നെ ഞങ്ങൾ നിൽക്കുന്ന സ്‌ഥലം ഞാൻ അവൾക്ക് പറഞ്ഞു കൊടുത്തു. അവൾ ഫോൺ കട്ട് ചെയ്തു കഴിഞ്ഞു ഇഷാനി വീണ്ടും എന്റെ കൈ പിടിച്ചു മുന്നോട്ടു നടക്കാൻ തുടങ്ങി
‘നമ്മൾ എങ്ങോട്ട് പോകുവാ..? കൃഷ്ണയോട് നമ്മൾ ഇവിടെ കാണുമെന്നല്ലേ പറഞ്ഞത്..?
ഞാൻ ചോദിച്ചു
‘നീ വാ.. ‘
അവളെന്റെ കൈ പിടിച്ചോണ്ട് അവിടെ എല്ലാം ചുറ്റി നടന്നു കാണാൻ തുടങ്ങി. വിരൽതുമ്പിൽ കറങ്ങുന്ന ഒരു കൊച്ചു കുട്ടിയെ പോലെ കൗതുകത്തിൽ ഇഷാനി എല്ലാം നോക്കി കണ്ടു. അതിനിടയിൽ കൃഷ്ണ പിന്നെയും വിളിച്ചു
‘എടുത്തിട്ട് എന്ത് പറയും..?
ഞാൻ ഇഷാനിയോട് ചോദിച്ചു
‘നമ്മൾ അവളെ നോക്കി അവൾ നിന്നിടത്തോട്ട് പോയി എന്ന് പറ..’
ഇഷാനി ചിരിച്ചു കൊണ്ട് പറഞ്ഞു. കുറച്ചു ക്രൂരമാണെങ്കിലും ഇഷാനിയുടെ കൂടെ ഒറ്റയ്ക്ക് നടക്കാൻ ഞാൻ അത് പോലെ തന്നെ കൃഷ്ണയോട് പറഞ്ഞു
‘എടാ ഞാൻ അങ്ങോട്ട് വരാം എന്നല്ലേ പറഞ്ഞത്.. നീ എന്തിനാ ഇങ്ങോട്ട് വന്നത് പിന്നെ..?
കൃഷ്ണ എന്നോട് ചോദിച്ചു
‘അത് നീ ഇങ്ങോട്ട് വരുന്ന വഴി പകുതിക്ക് വച്ചു കാണാമെന്നു കരുതി അങ്ങോട്ട് നടന്നാൽ.. എന്നാലും നിന്നെ ഞങ്ങൾക്ക് എങ്ങനെ മിസ്സായി..?
ഞാൻ കയ്യിൽ നിന്നിട്ട് ബാക്കി അഭിനയിച്ചു
‘ഇനി ഇപ്പോൾ ഞാൻ പിന്നെയും തിരിച്ചു അങ്ങോട്ട് വരാം.. അവിടെ തന്നെ നിൽക്ക്..’
കൃഷ്ണ പറഞ്ഞു
‘നീ സ്റ്റാചൂവിന്റെ ഫ്രണ്ട്ലേക്ക് വാ.. ഞങ്ങൾ അവിടെ കാണും..’
ഇഷാനി പറഞ്ഞ മറ്റൊരു വഴി ഞാൻ അവൾക്ക് പറഞ്ഞു കൊടുത്തു. അവൾ അവിടേക്ക് വരുന്നത് കൊണ്ട് ഞങ്ങൾ മറ്റൊരു വഴിയിലൂടെ കാഴ്ചകൾ കണ്ടു നടന്നു
‘പാവം.. ഇപ്പോൾ തന്നെ നമ്മളെ തപ്പി കുറെ നടക്കുന്നു.. ഇനിയും പറ്റിക്കണോ..?
സത്യമായും കൃഷ്ണയേ ഓർത്തപ്പോ എനിക്കൊരു വിഷമം തോന്നി. അത് ഞാൻ ഇഷാനിയുടെ അടുത്ത് പറഞ്ഞു
‘ശരി.. പൊക്കോ അവളുടെ അടുത്ത്..’
ഇഷാനി എന്റെ കയ്യിൽ നിന്നും വിട്ടു മാറി നടന്നു. അവളുടെ അടുത്തേക്ക് ചേർന്നു നടന്നു വീണ്ടും അവളുടെ കൈകൾ എന്റെ കൈപ്പടങ്ങൾക്ക് ഉള്ളിലാക്കി ഞാൻ അവിടുത്തെ ഇടനാഴിയിലൂടെ നടന്നു
‘പഴയ ദേഷ്യം തീർക്കുവാണോ..?
ഇഷാനിയുടെ കോണ്ടം കേസിൽ കൃഷ്ണയ്ക്ക് പങ്കുള്ളതിനെ പറ്റി ആയിരുന്നു ഞാൻ ഉദ്ദേശിച്ചത്. അത് അവൾക്കും മനസിലായി
‘അതൊന്നും അല്ല…’
ഇഷാനി എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു. കൃഷ്ണ അതിനിടയിൽ പിന്നെയും വിളിച്ചു
‘എഡി നിന്നോട് ഞാൻ മുൻവശത്തുള്ള സ്റ്റാചൂവിന് അടുത്ത് വരാനാണ് പറഞ്ഞത്.. ബാക്കിലേതിന്റെ അവിടെ വരാൻ അല്ല..’
ഞാൻ പിന്നെയും പുതിയ പുതിയ നമ്പറുകൾ ഇട്ടു.. ആ കോമ്പൗണ്ട് അത്യാവശ്യം വലുതായത് കൊണ്ടും കൃഷ്ണയ്ക്ക് അവിടെ തന്നെ നടന്നിട്ട് വഴി നല്ലത് പോലെ തെറ്റുന്നത് കൊണ്ടും ഞങ്ങൾ മനഃപൂർവം പറ്റിക്കുന്നത് ആണെന്ന് കൃഷ്ണയ്ക്ക് അത്രക്ക് അങ്ങോട്ട് കത്തിയില്ല.. ഒടുവിൽ പരസ്പരം കാണാതെ തളർന്ന് കിതച്ച കൃഷ്ണയോട് ഞങ്ങൾ തിരിച്ചു ബൈക്കിന്റെ അടുത്ത് എത്തിയെന്നു ഞാൻ പറഞ്ഞു. കുറച്ചു സമയം എടുത്തു ആണെങ്കിലും കൃഷ്ണ അവിടെ കണ്ടു പിടിച്ചു വന്നു. ഞങ്ങൾ അപ്പോളേക്കും പോകാൻ തയ്യാറായി ബൈക്കിൽ കയറി ഇരുന്നിരുന്നു. എന്റെ തൊട്ട് പുറകിൽ ഇഷാനി ആയിരുന്നു. അതായത് ഇങ്ങോട്ട് വരുമ്പോൾ കൃഷ്ണ ഇരുന്ന അതേ പൊസിഷനിൽ.. അതേ പോലെ കെട്ടിപിടിച്ചു കൊണ്ട് ഇഷാനി.
‘വാ വന്നു കേറൂ.. പോയേക്കാം.. നിന്നെ തപ്പി നടന്നു മടുത്തു..’
ഇഷാനി വളരെ സ്നേഹത്തോടെ എന്ന പോലെ കൃഷ്ണയോട് പറഞ്ഞു. അതിൽ എത്ര മാത്രം മുള്ള് വച്ചാണ് അവൾ സംസാരിച്ചത് എന്ന് എനിക്ക് മനസിലായി. കൃഷ്ണയുടെ നോട്ടം കണ്ടിട്ട് അവൾക്കും ഏതാണ്ട് മനസിലായത് പോലെ ഉണ്ടായിരുന്നു. അതോ അവൾ ഞാനും ഇഷാനിയും ബൈക്കിൽ ഒട്ടിച്ചേർന്നു ഇരിക്കുന്നത് കണ്ടു കുരു പൊട്ടി നിക്കുവാണോ..? എന്തായാലും വേറെ വഴി ഇല്ലാതെ കൃഷ്ണ പതിയെ നടന്നു വന്നു ബൈക്കിനു ഏറ്റവും പിന്നലായ് ഇരുന്നു. ഒരു കൈ ഇഷാനിയുടെ തോളിലും വച്ചു. കണ്ണാടിയിൽ കൂടി ഒരു മധുരപ്രതികാരത്തിന്റെ ചിരി ഞാൻ ഇഷാനിയുടെ കണ്ണിൽ കണ്ടു..
