റോക്കി – 4 12അടിപൊളി  

 

‘എന്നെ അവിടെ തീ തിന്നാൻ ഇരുത്തിയിട്ട് നീ കൂളായി ഇറങ്ങി പോയി അല്ലേടാ പട്ടി തെണ്ടി…’

ഇഷാനി അവളുടെ ഡിക്ഷണറിയിലെ കൊടിയ തെറികൾ ഒക്കെ പ്രയോഗിച്ചു. മൂപ്പത്തി ശരിക്കും ദേഷ്യത്തിൽ ആണ് അപ്പൊ..

 

‘തീ തിന്നാൻ ഇരുത്തിയെന്നോ.. നീ എന്താ പറയുന്നേ..?

ഞാൻ ചോദിച്ചു

 

‘നീ എന്താടാ എനിക്ക് തന്ന പേപ്പറിൽ എഴുതിയത്..?

അവൾ കയ്യൊങ്ങി കൊണ്ട് ചോദിച്ചു

 

‘അതിപ്പോ നിനക്ക് വായിക്കാൻ അറിയില്ലേ.. ഐ.. ലവ്… യൂ…. അങ്ങനെ ആണ് അതിൽ എഴുതിയിരുന്നത്..’

 

‘എക്സാം സമയത്ത് ആണോ നിന്റെ പ്രേമം മൂത്തത്.. അത് സാർ ടൈ ചെയ്തു കൊണ്ട് പോയി.. അറിയോ നിനക്ക്..’

 

‘അതൂടെ ചേർത്താണോ നീ കൊടുത്തത്.. മണ്ടത്തരം.. അത് കീറി കളയാൻ മേലായിരുന്നോ..?

ഞാൻ ചോദിച്ചു

 

‘ഒറ്റ ഒരെണ്ണം തരും.. സാർ എന്റെ മുമ്പിൽ നിന്ന് മാറിയില്ല. പിന്നെ എങ്ങനെ ഞാൻ അത് കളയും.?

അവൾ വീണ്ടും കയ്യൊങ്ങി കൊണ്ട് ചോദിച്ചു

 

‘എന്നാൽ പിന്നെ അത് കുത്തി വരച്ചു കളഞ്ഞാൽ പോരായിരുന്നോ..?

ഞാൻ നിസാരമായി പറഞ്ഞു

 

‘എനിക്ക് ദേഷ്യം വരുന്നുണ്ടേ.. നീ ഓരോന്ന് കാണിച്ചു വച്ചിട്ട് പോയിട്ട് എനിക്കാണോ അതൊക്കെ നേരെ ആക്കണ്ട പണി..?

അവൾ എന്റെ കയ്യിൽ തല്ലി കൊണ്ട് പറഞ്ഞു

 

‘നീ ഉപദ്രവിക്കാതെ.. പുള്ളി അത് വലിയ കാര്യമായി ഒന്നും എടുക്കില്ല..’

ഞാൻ അവളെ കൂൾ ആക്കാൻ പറഞ്ഞു

 

‘നിനക്ക് അത് പറയാം. നിന്റെ പേപ്പറിൽ അല്ലല്ലോ എന്റെ പേപ്പറിൽ അല്ലെ അങ്ങനെ എഴുതിയേക്കുന്നെ.. സാർ അതെങ്ങാനും ക്ലാസ്സിൽ വന്നു പറഞ്ഞാൽ ഉള്ള അവസ്ഥ..’

ഇഷാനി തലയിൽ കൈ വച്ചു പറഞ്ഞു

 

‘അതൊന്നും ഇല്ലടി.. അങ്ങേർക്ക് നിന്നെ വലിയ കാര്യം ആണ്. നിന്നെ നാണം കെടുത്തുവൊന്നും ഇല്ല..’

 

‘അതാണ് ഏറ്റവും പ്രശ്നം. സാർ എന്നോട് സോഫ്റ്റ്‌ കോർണർ വച്ചത് കൊണ്ട് പണ്ട് ഞങ്ങളെ വച്ചൊക്കെ ഇവിടെ കഥകൾ ഉണ്ടായിരുന്നു. ഇനി അങ്ങനെ എഴുതി എന്റെ ആൻസർ ഷീറ്റിൽ കണ്ടാൽ സാർ ഞാൻ അത് പോലെ എന്തെങ്കിലും ഉള്ളിൽ വച്ചു എഴുതിയത് ആണെന്ന് കരുതില്ലേ.. എന്റെ ദൈവമേ..!

ഇഷാനി ഭയത്തോടെ ആണ് അത് പറഞ്ഞത്

 

‘എടി അതിന് അത് പുള്ളിക്ക് അറിയില്ലല്ലോ അങ്ങനെ കഥകൾ ഒക്കെ ഉണ്ടേലും. നീ വിചാരിക്കുന്ന പോലെ വലിയ സംഭവം ഒന്നും ഇല്ല ഇത്..’

 

‘നിനക്ക് വലിയ സംഭവം ആയി തോന്നുന്നില്ലേ വേണ്ട. ഞാൻ ഇനി ഒന്നിനും നിന്റെ അടുത്ത് വരില്ല..’

ഇഷാനി പിണങ്ങി എന്റെ മുഖത്ത് നോക്കാതെ തിരിഞ്ഞു നിന്നു

 

‘പിണങ്ങിയോ..? നിനക്ക് ഇപ്പോൾ എന്താ വേണ്ടേ. അത് നീ എഴുതിയത് അല്ലെന്ന് അറിയണം.. അത്രേ അല്ലെ ഉള്ളു. ഞാൻ ആണ് എഴുതിയത് എന്ന് ഞാൻ അങ്ങേരോട് പറയാം..’

ഞാൻ പറഞ്ഞു

 

‘നിനക്ക് വട്ടുണ്ടോ.. അപ്പൊ നമ്മൾ തമ്മിൽ അങ്ങനെ ഉണ്ടെന്ന് പുള്ളി കരുതില്ലേ..?

അവൾ ചോദിച്ചു

 

‘അങ്ങനെ കരുതിയാൽ തന്നെ എന്താ.. ഇത് ഹൈ സ്കൂൾ ഒന്നും അല്ല പ്രേമം ഉണ്ടേൽ വീട്ടിൽ നിന്ന് വിളിപ്പിക്കാൻ.. നീ ചുമ്മ ഓരോന്ന് ആലോചിച്ചു ടെൻഷൻ ആക്കുവാ..’

 

‘അതെ. ഞാൻ ആണല്ലോ ടെൻഷൻ അടിക്കാൻ ആയി ഇങ്ങനെ ഒക്കെ ചെയ്തത്…’

അവൾ കണ്ണ് മിഴിച്ചു കൊണ്ട് ദേഷ്യത്തോടെ പറഞ്ഞു

 

‘അതിന് ഞാൻ നിന്നെ ഹെല്പ് ചെയ്യാമെന്ന് പറഞ്ഞിട്ട് നീ അതൊന്നും സമ്മതിക്കുന്നില്ല..’

ഞാൻ എന്റെ അവസ്‌ഥ പറഞ്ഞു

 

‘ഇതാണോ ഹെല്പ്..?

അവൾ ചോദിച്ചു

 

‘പിന്നെ അല്ലെ. എന്തായാലും എഴുതിയത് നീ അല്ലെന്ന് അങ്ങേർക്ക് മനസിലായാൽ പോരെ..’

 

‘നീ അല്ലെ കുറച്ചു ദിവസം മുമ്പ് പറഞ്ഞത് എന്നെ ഈ കാര്യത്തിൽ നിർബന്ധിക്കില്ല, ബുദ്ധിമുട്ടിക്കില്ല എന്നൊക്കെ. ഇപ്പോൾ നമ്മുടെ സീക്രെട് കാര്യം നീ സാറിനോട് പറയാൻ പോകുന്നത് എനിക്ക് ബുദ്ധിമുട്ട് ആണ്. അത് പറയാതെ ഇരുന്നാലും പ്രശ്നം ആണ്. എല്ലാം നിന്റെ കയ്യിലെ കുഴപ്പം ആ..’

അവൾ സങ്കടത്തോടെ പറഞ്ഞു

 

‘ശരി.. അത് പുള്ളി കാണാതെ ഇരിക്കണം.. അത് ഞാൻ നോക്കിക്കൊള്ളാം..’

 

‘എങ്ങനെ..?