‘എന്നാൽ അത് ഈ വളച്ചു കെട്ടില്ലാതെ എന്റെ മുഖത്ത് നോക്കി പറ.. എന്നാൽ നമുക്ക് പോകാം..’
എന്റെ സ്വരത്തിൽ നിന്നും ദേഷ്യം എല്ലാം പോയിരുന്നു
‘എന്ത്…?
ഇഷാനി അറിവില്ലാത്ത പോലെ ചോദിച്ചു
‘അറിയില്ലേൽ വേണ്ട.. ഞാൻ ആ വിഷയം വിട്ടു..’
ഞാൻ താല്പര്യം ഇല്ലാത്ത പോലെ തിരിഞ്ഞു ഇരുന്നു..
‘അയ്യോ വേണ്ട.. ഞാൻ പറയാം..’
മുഖം തിരിച്ചു ഇരുന്ന എന്റെ മുഖം തന്റെ നേർക്ക് ചെരിച്ചു പിടിച്ചു കൊണ്ട് അവൾ വിക്കി വിക്കി പറഞ്ഞു
‘ഐ… ഐ ലവ് യു…!
ഇഷാനിയുടെ നാവിൽ നിന്നും അത് കേൾക്കുമെന്ന് ഞാൻ കരുതിയതേ അല്ല.. ഒന്ന് തുള്ളിച്ചാടണം എന്നെനിക്ക് തോന്നി.. എന്നാൽ അത് പറഞ്ഞു കഴിഞ്ഞ ഉടനെ ഇഷാനി പോകാൻ ബഹളം വച്ചു.. സമയം ഇപ്പോൾ തന്നെ ലേറ്റ് ആയി.. ഇനി ഞങ്ങളെ എക്സമിനു കയറ്റുമോ എന്ന് തന്നെ ഡൌട്ട് ആണ്.. ഞങ്ങൾ പെട്ടന്ന് തന്നെ ഇറങ്ങി.. വണ്ടി വേഗത്തിൽ കത്തിച്ചു വിട്ടു ഞങ്ങൾ കോളേജിൽ എത്തി. മൊത്തത്തിൽ ഒരു ശാന്തത ആയിരുന്നു കോളേജിൽ. എക്സാം നടക്കുമ്പോ മൊത്തത്തിൽ ഉണ്ടാകാറുള്ള ഒരു മ്ലാനത.
കുറച്ചു വൈകി എങ്കിലും ഒരു കള്ളം പറഞ്ഞു വിശ്വസിപ്പിച്ചു ഞങ്ങൾ എക്സാം എഴുതാൻ കയറി. എക്സാം ഹാളിലേക്ക് ഞങ്ങൾ ഒരുമിച്ച് കയറിയപ്പോ പലരും സംശയത്തോടെ ഞങ്ങളെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു. കൃഷ്ണ വളരെ കൂർമതയോടെ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. ഞാൻ അവളുടെ നോട്ടം കാണാത്തത് പോലെ ഇരുന്നു. പരീക്ഷക്ക് വലുതായി ഒന്നും പഠിച്ചില്ലായിരുന്നു. എന്നാലും ക്ലാസ്സിൽ വച്ചു അത്യാവശ്യം മനസിലാക്കിയത് വച്ചു ഒരുവിധം ഞാൻ ഒപ്പിച്ചു വച്ചു. ജയിക്കാനുള്ളത് ആയിട്ടുണ്ട്..
പുറത്തിറങ്ങി ഇഷാനിയെ വെയിറ്റ് ചെയ്യുമ്പോ ആണ് കൃഷ്ണയേ കണ്ടത്. ഞാൻ ഒന്നും ഇല്ലാത്തത് പോലെ ഹായ് പറഞ്ഞു
‘ഇന്നലെ എന്താ എക്സാം ഉണ്ടായിട്ട് വരാഞ്ഞേ..?
‘ഓ അത് എനിക്ക് തീരെ വയ്യായിരുന്നു..’
ഞാൻ കള്ളം പറഞ്ഞു
‘നിനക്ക് എപ്പോളും ഒരു വയ്യായ്ക.. ഞാൻ വിളിച്ചിട്ട് ഒന്നും എടുത്തില്ലല്ലോ ഇന്നലെ..?
കൃഷ്ണ വീണ്ടും സംശയത്തോടെ ചോദിച്ചു
‘വയ്യാഞ്ഞത് കൊണ്ടാടി എടുക്കാഞ്ഞത്..’
‘നിങ്ങൾ ഒരുമിച്ചാണോ വന്നത്.. രണ്ട് പേരും ഒരെ സമയത്ത് ലേറ്റ് ആയി വന്നു..?
വീണ്ടും കൃഷ്ണ ചോദിച്ചു ചോദിച്ചു കയറി പോകുകയാണ്
‘അല്ല. ഞാൻ ഇവിടെ വന്നപ്പോൾ ആണ് അവളെ കണ്ടത്. പിന്നെ ക്ലാസ്സിൽ കേറാൻ ഒരുമിച്ച് ഒരു കള്ളം പറഞ്ഞു എന്നെ ഉള്ളു..’
കൃഷ്ണയുടെ ചോദ്യങ്ങൾക്ക് ഒന്നും പിടി കൊടുക്കാതെ ഞാൻ തന്ത്രപരമായി രക്ഷപെട്ടു. ഞാൻ പറയുന്നത് അവൾക്ക് പൂർണ്ണ വിശ്വാസം ആകാഞ്ഞത് പോലെ തോന്നി. എന്തോ ഇഷ്ടക്കുറവ് മുഖത്ത് ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ പിന്നെ അധികം മിണ്ടാൻ നിക്കാതെ അവൾ എന്റെ അടുത്ത് നിന്നും പോയി.. ഇഷാനി ഏറ്റവും ഒടുവിൽ ആണ് എക്സാം ഹോളിൽ നിന്നും പുറത്ത് വന്നത്. താമസിച്ചത് കൊണ്ട് അവൾക്ക് പരീക്ഷ എഴുതാൻ സമയം തികഞ്ഞോ എന്ന് എനിക്ക് സംശയം ഉണ്ടായിരുന്നു..
‘എങ്ങനെ ഉണ്ടായിരുന്നു.. ടൈം കിട്ടിയോ..?
ഞാൻ ചോദിച്ചു
‘കുഴപ്പം ഇല്ലായിരുന്നു.. സമയം ഒരു വിധത്തിൽ ഒപ്പിച്ചു…’
അവൾ ഒരു യുദ്ധം കഴിഞ്ഞ പ്രതീതിയിൽ സംസാരിച്ചു
‘ഞാൻ പേടിച്ചു ഇനി നിനക്ക് സമയം കിട്ടാതെ പോകുമോ എന്നോർത്ത്..’
‘നീ എന്താ നേരത്തെ ഇറങ്ങിയത്..? ഒന്നും എഴുതി ഇല്ലേ..?
അവൾ സംശയത്തോടെ ചോദിച്ചു
‘ഞാൻ അല്ലേലും അവസാനം വരെ ഇരിക്കാറില്ലല്ലോ നിന്നെ പോലെ. ആവശ്യത്തിന് എഴുതി എന്ന് തോന്നുമ്പോ ഞാൻ ഇറങ്ങും..’
ഞാൻ മറുപടി കൊടുത്തു
‘ എന്നിട്ട് ഇന്ന് ആവശ്യത്തിന് എഴുതിയോ..?
അവൾ വീണ്ടും ചോദിച്ചു
‘ആ എന്ന് തോന്നുന്നു.. ജയിച്ചാൽ മതിയാരുന്നു..’
‘ജയിച്ചാൽ മതിയെന്നോ…? അപ്പോൾ ജയിക്കും എന്ന് ഉറപ്പില്ലേ.. നിന്നോട് ഞാൻ എന്ത് പറഞ്ഞിട്ടാ അവിടുന്ന് ഇറങ്ങിയത്.. നീ എന്നിട്ട് അതിന് വല്ല വിലയും കൊടുത്തോ..?
ഇഷാനി ദേഷ്യപ്പെടാൻ തുടങ്ങി
