അവൾക്ക് മനസിലായില്ല ഞാൻ പറഞ്ഞത്
‘അതേ. ഇഷ്ടം ഉണ്ട്. പക്ഷെ ഫ്രണ്ട്സ് പോലെ തന്നെ പെരുമാറിയാൽ മതി. വീട്ടിൽ ആലോചിച്ചു കല്യാണം ഉറപ്പിക്കുമ്പോ ശരിക്കും പ്രേമിക്കാം.. ഇതൊക്കെ അല്ലേ നീ പറഞ്ഞ ഡിമാൻഡ്.. അങ്ങനെ ഇപ്പോൾ എനിക്ക് സൗകര്യം ഇല്ല.. ഇഷ്ടം ആണേൽ ശരിക്കും ഇഷ്ടം ആയിരിക്കണം..’
‘എടാ എന്റെ അവസ്‌ഥ കൂടി നീ നോക്ക്.. എനിക്ക് ഇപ്പോൾ നിനക്ക് പ്രയോരിറ്റി തരാൻ ബുദ്ധിമുട്ട് ആണ്. സ്റ്റഡീസിൽ ഒന്നും എനിക്ക് പിന്നെ കോൺസെന്റ്‌റെഷൻ കിട്ടില്ല. പിന്നെ അങ്ങനെ കുറെ കാര്യങ്ങൾ ഉണ്ട്… അല്ലാതെ നിന്നോട് ഇഷ്ടക്കുറവ് ഉള്ളത് കൊണ്ട് പറഞ്ഞതല്ല. അങ്ങനെ ആണേൽ എനിക്ക് ഫീലിംഗ്സ് ഉള്ള കാര്യം നിന്നോട് പറയണ്ട കാര്യം ഇല്ലല്ലോ.’
ഇഷാനി തന്റെ ബുദ്ധിമുട്ട് പറഞ്ഞു
‘ഓക്കേ. എന്നേക്കാൾ പ്രയോരിറ്റി നിനക്ക് വേറെ ഉണ്ടെങ്കിൽ അത് അങ്ങനെ തന്നെ ആവട്ടെ. എനിക്ക് സെക്കന്റ് ആയി ഇരിക്കാൻ താല്പര്യം ഇല്ല. ഇത് പറഞ്ഞു നിന്നെ ബുദ്ധിമുട്ടിക്കാനും വരില്ല..’
‘എന്ത് കഷ്ടം ആട.. ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും നീ എന്നെ മനസിലാക്കാത്തത് എന്താ..? ഇനി ഇത് സംസാരിക്കാൻ ആണേൽ നമുക്ക് എക്സാം കഴിഞ്ഞു സംസാരിക്കാം.. ഇപ്പോൾ നീ വാ..’
അവൾ വീണ്ടും എന്റെ കയ്യിൽ ബലമായി പിടിച്ചു വലിക്കാൻ തുടങ്ങി. ഞാൻ അനങ്ങാതെ പാറ പോലെ ഇരുന്നു
‘ഞാൻ വരുന്നില്ല എന്ന് പറഞ്ഞു. നീ പൊക്കോ..’
‘അതെന്താ നിനക്ക് വന്നാൽ.. എന്നെ ദേഷ്യം പിടിപ്പിക്കല്ലേ.. എന്നേ കൊണ്ട് പറ്റാവുന്ന പോലെ ഞാൻ പറഞ്ഞു. ഇനി നീ വാശി പിടിച്ചോണ്ട് ഇരുന്നാലാണെ അർജുൻ….!
ഇഷാനി വളരെ ഉറക്കെ എന്നോട് ദേഷ്യപ്പെട്ടു. എന്റെ പിണക്കവും എക്സാം തുടങ്ങാൻ സമയം ആകുന്നതിന്റെ ഒക്കെ വെപ്രാളവും കൊണ്ട് അവൾ നല്ലപോലെ എന്നോട് ദേഷ്യപ്പെട്ടു
‘ ഞാൻ വരുന്നില്ല. നീ ഇനി എത്ര ദേഷ്യപ്പെട്ടാലും പിണങ്ങിയാലും ഞാൻ വരുന്നില്ല.. മോൾ വാശി കാണിച്ചു ഇവിടെയും ജയിക്കാൻ നോക്കണ്ട..’
ഞാൻ പറഞ്ഞു
‘ആണല്ലോ.. ശരി… എങ്കിൽ ഞാനും പോകുന്നില്ല.. ഇവിടെ ഇരിക്കുവാ നിന്റെ കൂടെ..’
ഇഷാനി എന്റെ അടുത്ത് നിന്നും മാറി ഒരു കസേരയിൽ പോയി ദേഷ്യത്തോടെ കൈ കെട്ടി ഇരുന്നു
‘നീ എന്തിനാ പോകാതെ ഇരിക്കുന്നെ..?
ഞാൻ വെറുതെ ചൊറിയാൻ ചോദിച്ചു. ചൊറിഞ്ഞാൽ ചിലപ്പോൾ ആ കലിപ്പിൽ അവൾ ഇറങ്ങി പൊക്കോളും
‘ഞാൻ കാരണമല്ലേ എല്ലാം. അതല്ലേ നീ ഒന്നും എഴുതാൻ വരാത്തത്. അപ്പോൾ ഞാനും എഴുതുന്നില്ല..’
ഇഷാനി വാശി കാണിച്ചു എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു.
‘ദേ ഇപ്പോൾ പോയാൽ ഒരു ബസ് ഉണ്ട്. അതിന് പോയാൽ സമയത്തു നിനക്ക് എക്സമിനു കേറാം.. വാശി കാണിച്ചാൽ ഇവിടെ ഇരിക്കത്തെ ഉള്ളു..’
ഞാൻ അവളോട് കാര്യമായി പറഞ്ഞു
‘ഇരുന്നോളാം..’
അവൾ ദേഷ്യത്തിൽ മറുപടി തന്നു.
എങ്കിൽ അവിടെ ഇരുന്നോ എന്ന മട്ടിൽ ഞാൻ അത് കാര്യമാക്കാതെ എണീറ്റ് അടുക്കളയിലേക്ക് പോയി. മാഗി ഒരു പാക്കറ്റ് പൊട്ടിച്ചു കുക്ക് ചെയ്തു. അവളോട് വേണോ എന്ന് ചോദിച്ചു മുന്നിൽ നീട്ടിയപ്പോൾ അവൾ മുഖം തിരിച്ചു. അത് കൊണ്ട് ഞാൻ തന്നെ അത് ഇരുന്നു തിന്നു. സമയം പിന്നെയും നീങ്ങി. എക്സാം തുടങ്ങാൻ പതിനഞ്ച് മിനിറ്റ് കൂടെയേ കാണൂ.. ഇവൾ ആണേൽ അനങ്ങുന്നും ഇല്ല.. എനിക്ക് ഒരു പേടി ആയി തുടങ്ങി. ഇവൾ ഇനി ശരിക്കും പോണില്ലേ..?
‘ദേ ക്ലോക്കിലേക്ക് നോക്കിക്കേ.. പതിനഞ്ച് മിനിറ്റ് കൂടെയേ ഉള്ളു. ഇനി നീ പോയാലും സമയത്ത് എത്തില്ല..’
ഞാൻ അവളെ പേടിപ്പിക്കാൻ നോക്കി
‘അത് നിനക്കും ബാധകം ആണ്..’
അവൾ തിരിച്ചു പറഞ്ഞു
‘ഞാൻ അതിന് പോകാൻ ഉദ്ദേശിച്ചിട്ടില്ല..’
ഞാൻ മറുപടി കൊടുത്തു
‘ഞാനും..’
ഞാൻ കൊടുത്തത്തിലും വേഗം മറുപടി തിരിച്ചു വന്നു.
‘ഇന്റെർണൽ എഴുതി ഇല്ലേൽ സി മാർക്ക് പോകും. പിന്നെ നിന്റെ റിസൾട്ടിൽ അത് അഫ്ഫക്റ്റ് ചെയ്യും.. ഞാൻ പറഞ്ഞില്ല എന്ന് വേണ്ട..’
ഞാൻ അവളെ പേടിപ്പിക്കാൻ ഉള്ള ശ്രമം തുടർന്നു
