റോക്കി – 4 12അടിപൊളി  

 

‘ഞാൻ അടിച്ചു പൂസാകത്തൊന്നും ഇല്ലടി. ഈ തണുപ്പ് ഒന്ന് മാറാൻ..’

ഞാൻ ഗ്ലാസുമായി അവളുടെ എതിരായി നിലത്തു ഇരുന്നു

 

‘ അത് വേണ്ട.. എനിക്ക് ഇഷ്ടം അല്ല..’

അവൾ പിണക്കത്തിന്റെ സ്വരത്തിൽ പറഞ്ഞു

 

‘അതിനിത് നീ ഉദ്ദേശിക്കുന്ന ഐറ്റം അല്ല. ഇത് ബിയർ ആണ്. ഇത് വലിയ പ്രശ്നം ഒന്നുമല്ല..’

 

‘പിന്നേ ആര് പറഞ്ഞു..?

അവൾ വിശ്വാസം വരാതെ ചോദിച്ചു. ഇത് പോലെ ഉള്ള കാര്യത്തിൽ വലിയ പരിജ്ഞാനം ഇല്ലാത്ത കൊണ്ട് ഇവളെ പറ്റിക്കാം

 

‘നീ അല്ലേൽ നെറ്റിൽ സെർച് ചെയ്തു നോക്ക്. ബിയറിൽ ആൾക്കൊഹോൾ തീരെ കുറവാണ്. ബോഡിക്ക് ഒരു കുഴപ്പവും ഇല്ല..’

ഞാൻ വളരെ ആത്മവിശ്വാസത്തിൽ പറഞ്ഞത് കൊണ്ടാണോ അവൾ അത് വിശ്വസിച്ച പോലെ തോന്നി

 

‘എന്നാൽ ഒരു ഗ്ലാസ് എനിക്ക് താ..’

അവൾ പെട്ടന്ന് പറഞ്ഞു

 

‘നിനക്ക് വേണ്ടി ഞാൻ സ്പെഷ്യൽ കോഫി ഇട്ടിട്ടുണ്ട്. നീ അത് കുടിക്കൂ. ഞാൻ ഇത് കുടിക്കാം..’

ഞാൻ പാത്രത്തിൽ നിന്നും കാപ്പി മറ്റൊരു ഗ്ലാസ്സിലേക്ക് ഒഴിച്ചു

 

‘അത് വേണ്ട. നീ എന്ത് കുടിക്കുന്നോ അത് മതി എനിക്ക്..’

അവൾ നിർബന്ധം പറഞ്ഞു

 

‘നിനക്ക് ഇതൊന്നും ഇഷ്ടം അല്ലെന്ന് പറഞ്ഞിട്ട്..’

ഞാൻ ചോദിച്ചു

 

‘ഇഷ്ടം ഉണ്ടായിട്ട് ഒന്നുമല്ല. നീ കുടിക്കുവാണേൽ ഞാനും കുടിക്കും..’

അവൾ ഉറപ്പിച്ചു പറഞ്ഞു

 

‘എന്നെ കൊണ്ട് കുടിപ്പിക്കാതെ ഇരിക്കാനാണോ അപ്പോൾ.. എന്റെ പൊന്ന് ഇഷാനി ഈ മഴ എന്നെ മൊത്തത്തിൽ നനച്ചു പണ്ടാരം അടക്കി. എനിക്ക് ഒന്ന് ചൂടാകാൻ വേണ്ടിയാ..’

 

‘എനിക്കും ചൂടാകണം.. ‘

അവൾ വാശി വിടാതെ പറഞ്ഞു

 

‘ എന്നാൽ ഞാനും അടിക്കുന്നില്ല.. പോരേ..’

ഞാൻ നിരാശയോടെ ബിയർ മാറ്റി വച്ചു

 

‘ബോഡിക്ക് കുഴപ്പം ഇല്ലല്ലോ.. പിന്നെ എന്താ എനിക്ക് തന്നാൽ..? അപ്പോൾ നീ കള്ളം പറഞ്ഞത് അല്ലേ..’

അവൾ ചോദിച്ചു

 

‘അല്ല. ബോഡിക്ക് കുഴപ്പം ഇല്ലേലും ഡ്രിങ്കിങ് ലേക്ക് തുടക്കം ബിയർ ഒക്കെ ആണ്. നീ മുന്നേ അടിക്കുന്ന ആളാണെൽ ഞാൻ നിനക്ക് ഒഴിച്ചേനെ. ആദ്യമായിട്ട് ഒരാളും എന്റെ ഗ്ലാസ്സിൽ നിന്ന് കള്ളും കുടിക്കില്ല എന്റെ കയ്യിൽ നിന്ന് വാങ്ങി വലിക്കുകയുമില്ല. ഞാൻ കാരണം ഒരാൾ പിഴക്കണ്ട എന്ന് വച്ചാണ്..’

ഞാൻ പറഞ്ഞു

 

‘സ്വയം പിഴച്ചാലും മറ്റുള്ളവരുടെ കാര്യത്തിൽ എന്താ ശുഷ്‌കാന്തി. ഞാൻ വെറുതെ ചോദിച്ചതാ.. നിനക്ക് വേണേൽ നീ കുടിച്ചോ.. ഞാൻ കാപ്പി കുടിച്ചോളാം..’

ഇഷാനി കാപ്പി എടുത്തു ഊതി കൊണ്ട് പറഞ്ഞു

ഞാൻ പിന്നെ അധികം സംസാരിക്കാൻ പോയില്ല. അവൾ സമ്മതിച്ചു തന്നതാണ്. മനസ്സ് മാറുന്നതിനു മുമ്പേ രണ്ടെണ്ണം കീച്ചി. ഞാൻ കുടിക്കുന്നത് അവൾ സൂക്ഷ്മതയോടെ നോക്കിയിരുന്നു

 

‘ഇത് അടിച്ചിട്ട് എന്താ പ്രയോജനം സത്യത്തിൽ..?

അവൾ സംശയം ചോദിച്ചു

 

‘ഞാൻ പറഞ്ഞല്ലോ ഈ തണുപ്പ് ഒന്ന് മാറ്റാൻ..’

 

‘അത് ഇപ്പോൾ അല്ലേ. നീ തണുപ്പത്ത് മാത്രം അല്ലല്ലോ അടിക്കുന്നത്. അതാണ് ചോദിച്ചത്..?

 

‘അതിപ്പോ ഓരോരുത്തർക്കും ഓരോ റീസൺ അല്ലേ.. ചിലർ ഒരു ഓളത്തിന് കുടിക്കും, ചിലർ എന്തെങ്കിലും മറക്കാൻ കുടിക്കും, ചിലർ ഓർക്കാൻ വേണ്ടി കുടിക്കും.. അങ്ങനെ കുറെ കാരണങ്ങൾ ഉണ്ട്..’

ഞാൻ ഒരു സിപ് എടുത്തു കൊണ്ട് പറഞ്ഞു

 

‘നീ ഇതിൽ ഏതാ..?

അവൾ ചോദിച്ചു

 

‘കുടിച്ചു കുടിച്ചു കരളുരുകി ചാവില്ലേ.. അതിന് വേണ്ടിയാ..’

ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു. എന്റെ ആ തമാശ എന്തോ അവൾക്ക് ഇഷ്ടം ആയില്ല. അവൾ ഒന്നും പറയാതെ എന്റെ മുഖത്തു നോക്കി ഇരുന്നു.. പെട്ടന്നാണ് ഞങ്ങൾക്ക് ചുറ്റും ഇരുട്ടിന്റെ ഒരു തിരശീല വീണത്.. കറന്റ്‌ പോയി…

‘പണ്ടാരം.. പെട്ടന്ന് വന്നാൽ മതിയാരുന്നു..എമർജൻസി എവിടാണോ.?

ഞാൻ ഇരുന്നിടത്ത് നിന്ന് എണീറ്റു എമർജൻസി തപ്പി പോയി. അടുക്കളയിൽ ആണ് വച്ചതായി ഓർമ. ഓർമ ശരിയായിരുന്നു. അതവിടെ തന്നേ ഉണ്ടായിരുന്നു. ഞാൻ എമർജൻസി ആയി ഹാളിലേക്ക് വന്നപ്പോൾ ആണ് ഇഷാനി ഓക്കാനിക്കുന്ന ശബ്ദം കേട്ടത്..