‘ബാഗ് ഒന്നും എടുക്കുന്നില്ലേ..?
‘ഓ.. ഇല്ല..’
ഒരു താല്പര്യം ഇല്ലായ്മ എന്റെ പറച്ചിലിൽ ഉണ്ടായിരുന്നു
‘പേന പോലും എടുക്കുന്നില്ലേ..?
അവിൾ സംശയത്തോടെ വീണ്ടും ചോദിച്ചു
‘ആ അതിനി അവിടെ ചെന്നിട്ടു ആരോടെങ്കിലും ചോദിക്കാം.. നിന്റെ കയ്യിൽ രണ്ട് പേന ഉണ്ടോ..?
ഞാൻ അലസമായി ചോദിച്ചു
‘നീ ശരിക്കും എക്സാം എഴുതാൻ തന്നെ പോവണോ..? നീ ഇങ്ങനെ പോയിട്ട് അവിടെ പോയി എന്ത് എഴുതാൻ ആണ്..’
‘ഞാൻ എക്സമിനു വന്നാൽ പോരേ നിനക്ക്.. ഇനി ഫുൾ മാർക്ക് കൂടെ വാങ്ങിക്കണോ..?
ഞാൻ നീരസത്തോടെ ചോദിച്ചു
‘ചുമ്മാ വരാൻ അല്ല. എക്സാം മര്യാദക്ക് എഴുതാൻ ആണ് ഞാൻ നിന്നെ വിളിച്ചത്.. നീ അവിടെ പോയി ഒന്നും എഴുതാതെ തിരിച്ചു വരാൻ പോവണോ..?
അവൾ ചോദിച്ചു
‘ആ അറിയില്ല. കോസ്റ്റിൻ പേപ്പർ കിട്ടുമ്പോ തോന്നുന്ന പോലെ ചെയ്യാം.. നീ വാ..’
ഞാൻ അവളുടെ കയ്യിൽ പിടിച്ചു പുറത്തേക്ക് ഇറക്കാൻ നോക്കി. ഇപ്പൊ തന്നെ സമയം പോയി
‘നിക്ക്. ഇങ്ങനെ ആണേൽ നീ എക്സാം എഴുതാതെ ഇരിക്കുന്ന ആയിട്ട് എന്താ വ്യത്യാസം..?
‘ഒരു വ്യത്യാസവും ഇല്ല. നീ എക്സാം എഴുതാൻ ആയിട്ട് ഞാൻ നിന്റെ വാശിക്ക് തോറ്റു കൂടെ വരുവാണ്. ദാറ്റ്‌സ് ഇറ്റ്..!
ഞാൻ ഉള്ളത് പറഞ്ഞു
‘അത് പറ്റില്ല.. ഞാൻ വരണം എങ്കിൽ നീ മര്യാദക്ക് എക്സാം എഴുതുമെന്ന് എനിക്ക് ഉറപ്പ് വേണം.. ഇല്ലേൽ നമുക്ക് ഇവിടെ തന്നെ ഇരിക്കാം..’
ഇഷാനി എന്റെ കൈ വിട്ടു കസേരയുടെ അടുത്തേക്ക് നീങ്ങി നിന്നു. അവളുടെ വാശി എന്റെ ക്ഷമയുടെ നെല്ലിപ്പലക തകർത്ത അതേ നിമിഷം ആണ് ദേഷ്യം കൊണ്ട് വാരിയെടുത്തു നിലത്തടിച്ചു അവിടെ കിടന്ന കസേര ഞാനും തകർത്തത്..
‘അങ്ങനെ ആണേൽ നീ ഉണ്ടാക്കേണ്ട.. ഇവിടെ തന്നേ ഇരുന്നോ.. നീ എഴുതിയില്ലേൽ എനിക്ക് എന്താ.. നിന്റെ വാശിക്ക് ഒന്ന് താഴ്ന്നു തന്നപ്പോ തലയിൽ കയറുന്നോ..?
ഞാൻ വളരെ റൂഡ് ആയി ഷൗട്ട് ചെയ്തു. ഞാൻ ഒച്ചയെടുത്തതും കസേര താഴെ എറിഞ്ഞു ഒടിച്ചതും കണ്ടു ഇഷാനി ഷോക്കേറ്റ പോലെ നിന്നു. എനിക്ക് ദേഷ്യം കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല.. ഞാൻ വീണ്ടും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു
‘എന്തിനാ നീ ഇത്ര ദേഷ്യപ്പെടുന്നേ..?
‘പിന്നെ ദേഷ്യപ്പെടാതെ നിന്നെ പിടിച്ചു ഉമ്മ വെക്കണോ…?
ഞാൻ ദേഷ്യത്തിൽ തന്നെ ചോദിച്ചു. പെട്ടന്ന് ആ ചോദ്യം കേട്ട് അവളെന്നെ വല്ലാതെ ഒന്ന് നോക്കി.
‘നീ എക്സാം നല്ലപോലെ എഴുതാൻ അല്ലേ ഞാൻ പറഞ്ഞുള്ളു. അല്ലാതെ നീ ചുമ്മ എനിക്ക് വേണ്ടി അവിടെ വന്നിരുന്നിട്ട് എന്തിനാ..?
ഇഷാനി നിസ്സഹായതയോടെ ചോദിച്ചു
‘ഞാൻ മാക്സിമം താഴ്ന്നു തന്നതാണ് നിന്റെ മുന്നിൽ.. അതും നീ എക്സാം എഴുതാണ്ട് ഇരിക്കേണ്ട എന്ന് കരുതി. തോറ്റു തരുമ്പോ അപ്പോൾ നീ പിന്നെയും മനുഷ്യനെ ആസ്സാക്കാൻ നോക്കുവാ.. ‘
ഞാൻ പറഞ്ഞു
‘ഞാൻ ഇനി എന്ത് ചെയ്യണം.. നിന്റെ ഈ പിണക്കം മൊത്തത്തിൽ മാറി നീ എക്സാമിന് വരാൻ..?
ഇഷാനി വിഷമത്തോടെ ചോദിച്ചു
‘ഒന്നും ചെയ്യണ്ട.. നിന്നെ വേണേൽ ഞാൻ കോളേജിൽ ഇറക്കാം.. അല്ലേൽ രണ്ട് പേർക്കും വൈകുന്നേരം വരെ ഇവിടെ കുത്തിയിരിക്കാം..’
‘നീ പറഞ്ഞത് എനിക്ക് ഓക്കേ ആണെങ്കിൽ പിണക്കം മാറ്റി എന്റെ കൂടെ എക്സാം എഴുതുമോ..?
‘നീ ആ വിഷയം വിട്.. എനിക്ക് ഓർക്കുമ്പോ പെരുത്ത് കേറുന്നു..’
ഞാൻ ദേഷ്യത്തോടെ പറഞ്ഞു
‘ഇല്ല.. വിടുന്നില്ല.. നീ എന്ത് പറഞ്ഞാലും ഞാൻ കേക്കാം.. എനിക്ക് പൂർണ്ണസമ്മതമാണ് നമ്മുടെ കാര്യത്തിൽ..’
ഇഷാനി ചെറിയൊരു തപ്പി തടവലോടെ പറഞ്ഞു
‘അടുത്ത ഉടായിപ്പ് ആയിരിക്കും..’
ഞാൻ അവളെ നോക്കി സംശയത്തിൽ പറഞ്ഞു
‘അല്ല.. ശരിക്കും..!
‘എക്സാം കഴിഞ്ഞു വാക്ക് മാറ്റില്ലെന്ന് ആര് കണ്ടു..’
ഞാൻ സ്വയം പറഞ്ഞു
‘എന്റെ അച്ഛൻ സത്യം… ഞാൻ ഇനി പറ്റിക്കില്ല.. ശരിക്കും ആണ് പറയുന്നത്..’
അവൾ അച്ഛനെ വച്ചു സത്യം ഇട്ടപ്പോൾ എനിക്ക് കാര്യം സീരിയസ് ആയി പറഞ്ഞതാണ് എന്ന് മനസിലായി..
