റോക്കി – 4 12അടിപൊളി  

അവൾ കുഴയുന്ന സ്വരത്തിൽ മറുപടി തന്നു

 

‘അത് ഞാൻ നിന്നെ കൊണ്ട് പറയിച്ചത് അല്ലേ..? വേറെ വഴി ഇല്ലാതെ നീ പറഞ്ഞത് അല്ലേ..?

 

‘എടാ പൊട്ടാ എനിക്ക് ഇഷ്ടം ഇല്ലേൽ നീ എന്നെ കൊല്ലുമെന്ന് പറഞ്ഞാൽ പോലും എന്റെ വായിൽ നിന്ന് നീ ഇഷ്ടം ആണെന്ന് കേൾക്കില്ല..’

 

‘അപ്പോൾ നീ ശരിക്കും ഇഷ്ടം ആയിട്ട് പറഞ്ഞതാണോ..? എന്നിട്ട് ഞാൻ അത് കാര്യമാക്കുന്നില്ല എന്ന് പറഞ്ഞപ്പോ നീയെന്താ ഒന്നും പറയാതെ ഇരുന്നത്..?

ഞാൻ ആശ്ചര്യത്തോടെ ചോദിച്ചു

 

‘അത് നിന്റെ വിവരക്കേട്.. ഞാൻ ഒരു വിധത്തിൽ സമ്മതിച്ചു തന്നതല്ലേ.. അപ്പോൾ അവൻ വലിയ പുണ്യാളൻ കളിച്ചു അത് കാര്യം ആക്കാതെ വിട്ടു..’

അവൾ എന്നെ കളിയാക്കി പറഞ്ഞു

 

‘അപ്പോൾ എന്നെ ഇഷ്ടം ആയിട്ട് നീ എന്താ ഇത് വരെ അതെന്നോട് പറയാതെ ഇരുന്നത്..? ഞാൻ നിർബന്ധിച്ചാൽ മാത്രമെ നിന്റെ വായിൽ നിന്ന് ഇഷ്ടം ആണെന്ന് വരുള്ളൂ..?

 

‘പിന്നെ നീ ചോദിച്ച ഉടനെ അങ്ങ് ഇഷ്ടം ആണെന്ന് പറഞ്ഞാൽ എന്റെ വില പോവൂലെ.. അതുവല്ല നീ ബാക്കി ഉള്ളവരുടെ അടുത്ത് പോയ പോലെ ആണോ എന്റെ അടുത്ത് വന്നതെന്ന് അറിയണ്ടേ..?

 

‘അവരോട് ഉള്ളത് പോലെ അല്ല നിന്നോട്.. ഞാൻ അത് പറഞ്ഞല്ലോ…’

 

‘എന്നാലും എനിക്ക് വിശ്വാസം വരണ്ടേ.. അതാ ഞാൻ യെസ് പറയാതെ ഇരുന്നെ..’

അവൾ പറഞ്ഞു

 

‘അപ്പോൾ ഫുട്ബോൾ മാച്ച് ജയിച്ചാൽ പറയാം എന്നൊക്കെ പറഞ്ഞത്..?

 

‘അത് അപ്പോൾ പറയാമെന്നു കരുതിയതാ.. പക്ഷെ എനിക്ക് ടൈം വന്നപ്പോൾ ഭയങ്കര ചളിപ്പ്.. പിന്നെ നിന്നെ ഒന്ന് വട്ട് പിടിപ്പിക്കാമെന്ന് കരുതി..’

 

‘എടി ഭയങ്കരി.. രാവിലെ കെട്ട് പോകുമ്പോ ഈ പറഞ്ഞതൊക്കെ സമ്മതിച്ചു തന്നാൽ മതി മോൾ..’

ഞാൻ അവളുടെ അടുത്തേക്ക് ഇരുന്നു അവളുടെ ചെവിയിൽ നുള്ളി പറഞ്ഞു

 

‘ഞാൻ സമ്മതിക്കും.. എനിക്ക് എന്താ സമ്മതിച്ചാൽ…’

 

‘അപ്പോൾ ശരിക്കും നിനക്ക് എന്നോട് ഇഷ്ടം എപ്പോളാ തുടങ്ങിയെ..?

എന്റെ ഉള്ളിൽ ഇനിയും ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു.. അതൊക്കെ തീർക്കാൻ ഇപ്പോളാണ് പറ്റിയ അവസരം

 

‘നിന്നെ ആദ്യം കണ്ട അന്ന് മുതൽ….!

ഇഷാനി വളരെ മൃദുലമായി പറഞ്ഞു

 

‘ഫസ്റ്റ് ടൈം തന്നെ നിനക്ക് ഇഷ്ടം തോന്നിയോ..? പോടീ നുണ പറയാതെ..’

എനിക്ക് അവൾ പറഞ്ഞത് വിശ്വസിക്കാൻ കഴിഞ്ഞില്ല

 

‘കള്ളം അല്ലടാ.. സത്യം ആണ്.. നീയാണെ സത്യം..’

അവൾ എന്റെ തലയിൽ തടവി സത്യം ഇട്ടു

 

‘അന്ന് ആ മഴ ഉള്ള ഡേ, നൂനു നിന്നെ ഓടിച്ച അന്നല്ലേ നമ്മൾ ആദ്യമായി കണ്ടത്.. അന്ന് തന്നെ നിനക്ക് എന്നോട് ഒരിഷ്ടം ഒക്കെ തോന്നിയോ..?

ഞാൻ വീണ്ടും ചോദിച്ചു

 

‘അന്നല്ല… അതിനുമൊക്ക മുമ്പ്.. നമ്മൾ ശരിക്കും ആദ്യം കണ്ട അന്ന്…’

ഇഷാനി പറഞ്ഞത് എനിക്ക് വ്യക്തം ആയില്ല

 

‘അതല്ലേ നമ്മുടെ ഫസ്റ്റ് മീറ്റ്.. അല്ലാതെ അതിന് മുമ്പ് നമ്മൾ കണ്ടിട്ടുണ്ടോ..?

ഞാൻ ചോദിച്ചു

 

‘ഉണ്ടല്ലോ..’

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു

 

‘നോ വേ.. ക്ലാസ്സ്‌ തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞാണ് നമ്മൾ മീറ്റ് ചെയ്യുന്നത്.. അതിന് മുമ്പ് ഞാൻ നിന്നെ കണ്ടിട്ടില്ല.. അല്ലെങ്കിൽ എവിടെ വച്ചെന്ന് നീ തന്നെ പറ..’

 

‘അത് നീ ഇപ്പോൾ അറിയണ്ട..’

ഇഷാനി ഒരു കള്ളച്ചിരിയോടെ പറഞ്ഞു. ഞാൻ വീണ്ടും നിർബന്ധിച്ചു നോക്കിയെങ്കിലും അതിനെ കുറിച്ച് കൂടുതൽ സംസാരിക്കാൻ അവൾ താല്പര്യപ്പെട്ടില്ല

 

‘അപ്പോൾ ഉള്ളിൽ ഇഷ്ടം ഒക്കെ ഉണ്ടായിട്ടാണോ നീ ഇടയ്ക്ക് എന്നെ കല്യാണം ആയെന്ന് പറഞ്ഞു ഒഴിവാക്കിയേ..?

ഞാൻ പിന്നെയും ചോദിച്ചു കൊണ്ടിരുന്നു

 

‘അത് പിന്നെ… പിള്ളേർ ഒക്കെ പറയുന്നു നിനക്ക് നല്ല ഗേൾസിനെ കിട്ടും, ഞാൻ കൊള്ളില്ല എന്നൊക്കെ.. അത് കേട്ടപ്പോൾ എനിക്ക് ഈഗോ അടിച്ചു.. അതാ അങ്ങനെ പറഞ്ഞെ. നീ അത് കേട്ട ഉടനെ പോയി ലക്ഷ്മിയുടെ പുറകെ പോകുമെന്ന് ഞാൻ കരുതിയില്ല..’

അവൾ വിഷമത്തോടെ പറഞ്ഞു

 

‘ഞാൻ ഒരിക്കലും അവളുടെ പുറകേ പോകില്ലായിരുന്നു.. നീ അന്ന് ആ കള്ളം പറഞ്ഞത് കൊണ്ടാണ് ഇതൊക്കെ ഇങ്ങനെ ആയി തീർന്നത്..’