ഞാൻ അത് പറഞ്ഞു തീർന്നതും എന്റെ കയ്യിൽ ഒരടി വന്നു വീണു.
‘ഇതെന്തിനാ ഇപ്പോൾ ഒരടി..?
ഞാൻ ചോദിച്ചു
‘ദേഷ്യം വന്നിട്ട്.. നീ എന്തിനാ ഞാൻ ഒരു കള്ളം പറഞ്ഞ ഉടനെ അവളുടെ പുറകെ പോയത്..? അതും വേറെ ആരെയും കിട്ടിയില്ല അല്ലേ..’
അവൾ കൈ വീശി പിന്നെയും എന്നെ വേദനിപ്പിക്കാതെ തല്ലി
‘ഇത് കൊള്ളാം.. കഴിഞ്ഞ കേസിന് ഒക്കെ ഇപ്പോൾ ആണോ വഴക്ക് ഇടുന്നത്.. അന്നീ സ്നേഹവും സങ്കടവും ദേഷ്യവും ഒന്നും കണ്ടില്ലല്ലോ..’
അവളുടെ കൈ പിടിച്ചു വച്ചു കൊണ്ട് ഞാൻ പറഞ്ഞു
‘വിഷമം ഇല്ലാരുന്നെന്നോ..? നിങ്ങളെ ആദ്യമായ് കണ്ടപ്പോൾ തന്നെ എന്റെ നെഞ്ച് പൊട്ടി പോകുന്ന പോലെ തോന്നി.. അന്ന് രാത്രി ഞാൻ ഉറങ്ങിയില്ല.. ഫുൾ കരച്ചിൽ ആയിരുന്നു.. അറിയുമോ നിനക്ക്..?
ഇഷാനിയുടെ കണ്ണുകൾ നിറഞ്ഞു.. അവളുടെ ശബ്ദം കരച്ചിലിന്റെ വക്കോളാം എത്തിയിരുന്നു
‘ശരിക്കും….?
ഞാൻ ആകാംഷ അടക്കാൻ വയ്യാതെ ചോദിച്ചു
‘സത്യം.. അന്ന് മാത്രം അല്ല.. നിങ്ങളെ ഒരുമിച്ച് എപ്പോ കണ്ടാലും അന്നെല്ലാം ഞാൻ കുറെ നേരം ഇരുന്നു കരയുമായിരുന്നു.. കരഞ്ഞു കരഞ്ഞു എനിക്ക് നെഞ്ച് വേദന വന്നിട്ടുണ്ട്…’
ഇഷാനി ശരിക്കും കരയുമെന്ന് ആയപ്പോൾ ഞാൻ പതിയെ അവളുടെ കവിളിൽ തലോടി
‘വെക്കേഷൻ തുടങ്ങി ഞാൻ നാട്ടിൽ പോയപ്പോൾ ആണ് നിന്നെ ഏറ്റവും മിസ്സ് ആയത്. ഇവിടെ ആണേൽ കാണുവെങ്കിലും ചെയ്‌യായിരുന്നു.. പിന്നെ ക്ലാസ്സ് തുടങ്ങി കഴിഞ്ഞു ഞാൻ നിന്നോട് അടുപ്പം കാണിച്ചത് ഒക്കെ എന്റെ മനസിൽ ഉള്ളത് നിന്നെ അറിയിക്കാൻ ആയിരുന്നു. പക്ഷെ അതും നടന്നില്ല.. അന്ന് എന്നെ രാവിലെ ഡ്രോപ്പ് ചെയ്യാൻ പറഞ്ഞു വിളിച്ചത് നിന്നോട് ഒന്ന് ശരിക്കും ഫ്രീ ആയി സംസാരിക്കാൻ ആയിരുന്നു.. അപ്പോൾ നീ മറ്റവളുടെ കൂടെ…..’
ഇഷാനി മുഴുവൻ പറഞ്ഞില്ല.. ദേഷ്യത്തോടെ അവൾ അർജുനെ നോക്കി
‘ഇങ്ങനെ നോക്കല്ലേ…. പേടി ആകുന്നു..’
ഞാൻ അവളുടെ മൂഡ് മാറ്റാൻ ഒരു കോമഡി അടിച്ചു
‘നീ പോ.. അതൊക്കെ ആലോചിക്കുമ്പോൾ എനിക്ക് ദേഷ്യമാ നിന്നോട്..’
ഇഷാനി പിണങ്ങിയത് പോലെ പറഞ്ഞു
‘കുറച്ചു മുന്നേ സ്നേഹം ആയിരുന്നു.. ഇപ്പോൾ ദേഷ്യം ആയോ എന്നോട്..?
ഞാൻ ചോദിച്ചു
‘ഞാൻ ഒരുമ്മ ചോദിച്ചിട്ട് തന്നില്ലല്ലോ.. അത്രയും സ്നേഹം അല്ലേ എന്നോട് ഉള്ളു..’
‘അങ്ങനെ പറയാതെ.. ഞാൻ നാളെ നേരം വെളുത്തു കഴിഞ്ഞു എത്ര ഉമ്മ വേണേൽ തരാം.. ഇപ്പോൾ പറ്റില്ല..’
‘നിനക്ക് നിന്റെ ലച്ചുവിന് കൊടുക്കാമല്ലോ അതും എന്റെ കണ്മുന്നിൽ വച്ചു.. ഞാൻ ഒരെണ്ണം ചോദിക്കുമ്പോ അല്ലേ ബുദ്ധിമുട്ട്..’
അവൾ ദേഷ്യത്തോടെ സംസാരിച്ചു
‘അത്.. അത് അന്ന് അവളല്ലേ പെട്ടന്ന് കേറി ഉമ്മ വച്ചത്. ഞങ്ങൾ നീ അവിടോട്ട് വരുന്നത് കണ്ടു കൂടിയില്ല. പിന്നെ നീ ആണേൽ ഇപ്പോൾ സ്വബോധത്തിലും അല്ല.. നീ എത്ര കണ്ടു ചോദിച്ചാലും ഞാൻ തരില്ല..’
ഞാൻ കട്ടായം പറഞ്ഞു.
‘അങ്ങനെ ആണല്ലോ.. നീ നിന്റെ ഉമ്മ അവൾക്ക് കൊടുത്താൽ മതി.. ഞാൻ പോവാ..’
ഇഷാനി ദേഷ്യപ്പെട്ടു എഴുന്നേറ്റു. ബോഡി ചെറുതായ് കുഴയുന്നുണ്ട്. അവൾ ബാഗ് എടുത്തു ഡോറിന് അടുത്തേക്ക് നടന്നു
‘എവിടെ പോകുവാ..?
ഞാൻ അവളുടെ മുന്നിൽ വട്ടം കയറി നിന്ന് കൊണ്ട് പറഞ്ഞു
‘ഞാൻ വീട്ടിൽ പോകുവാ.. നീ മാറി നിക്ക്..’
അവൾ ദേഷ്യത്തിൽ സംസാരിച്ചു
‘മഴ ഒന്ന് കുറഞ്ഞു പോലുമില്ല. മഴ തോരുമ്പോ കൊണ്ട് വിടുമല്ലോ.. പിന്നെ എന്താ…?
‘എനിക്ക് ഇപ്പോൾ പോണം..’
അവൾ വാശി പിടിച്ചു
‘ഒന്നാമത് മഴ. പിന്നെ ഇപ്പോൾ ബസ് ഒക്കെ കണക്കാ ഈ സമയം. പോരാത്തതിന് നീ ഡ്രിങ്കും. ഇപ്പോൾ നീ പോകണ്ട..’
‘ഞാൻ പോകും..’
എന്നെ തള്ളി മാറ്റിയിട്ടു മുന്നിലേക്ക് പോകാൻ നിന്ന അവളെ ഞാൻ തടഞ്ഞു കെട്ടി വരിഞ്ഞു താഴെ ഇരുത്തി.
‘എന്റെ പൊന്ന് ഇഷാനി അല്ലേ.. ചുമ്മാ ബഹളം ഉണ്ടാക്കാതെ..’
‘എനിക്ക് പോണം. നിന്റെ അടുത്ത് എനിക്കിനി നിക്കണ്ട..’
‘ഒരുമ്മ തരാത്തതിന് ആണ് ഈ പിണങ്ങി പോകുന്നത്.. അപ്പോൾ തന്നെ അറിയാമല്ലോ നീയെത്ര കിറുങ്ങി ആണ് നിൽപ്പെന്ന്..’
