റോക്കി – 4 12അടിപൊളി  

 

‘ഞാൻ വീണ്ടും ചോദിക്കുവാ.. നീ എന്താ എക്സാം എഴുതാൻ വരാഞ്ഞത്..?

 

‘എനിക്ക് വയ്യായിരുന്നു..’

ഞാൻ അവളോട് സംസാരിക്കാൻ താല്പര്യമില്ലാത്ത സ്വരത്തിൽ പറഞ്ഞു

 

‘നിനക്ക് ഒരു വയ്യായ്കയും ഇല്ലാ.. നീ എന്നോടുള്ള ദേഷ്യത്തിന് വരാതേ ഇരുന്നതാണ്..’

 

‘നിന്നോട് എന്ത് ദേഷ്യം.. എനിക്ക് വയ്യായിരുന്നു..’

ഞാൻ വീണ്ടും അതേ മട്ടിൽ പറഞ്ഞു

 

അല്ല. എനിക്ക് അറിയാം എന്നോടുള്ള ദേഷ്യം കൊണ്ടാണെന്ന്.. ഞാൻ യെസ് പറയാത്തത് കൊണ്ടാണെന്നു..’

അവൾ കൈ കെട്ടി കുറച്ചു ദേഷ്യത്തോടെ ആണ് പറഞ്ഞത്

 

‘നീ എന്തൊക്കെയാ പറയുന്നത്.. എനിക്ക് ഒന്നും മനസിലാവുന്നില്ല..’

 

‘നീ എന്നോടുള്ള ദേഷ്യത്തിന് എന്തിനാടാ എക്സാം എഴുതാത്തത്. എനിക്ക് അതാണ് മനസിലാകാത്തത്.. എന്നെ തോൽപ്പിക്കാൻ നീ ഇങ്ങനെ ഒക്കെ ആണോ ചെയ്യുന്നത്..?

അവൾ വിഷമത്തോടെ ചോദിച്ചു

 

‘എനിക്ക് നിന്നോട് ഒരു ദേഷ്യവും ഇല്ല. നീ വെറുതെ എന്തൊക്കെയോ ചിന്തിച്ചു കൂട്ടുകയാണ്..’

അവൾ രണ്ട് ദിവസം മുന്നേ എന്നെ വട്ടം കറക്കിയത് പോലെ കാര്യം എന്തെന്ന് അറിയാത്തത് പോലെ ഞാനും സംസാരിച്ചു.

 

‘ഞാൻ നിന്നോട് ഇഷ്ടം ആണെന്ന് പറയാത്തത് കൊണ്ടല്ലേ ഈ ദേഷ്യം എല്ലാം.. ഞാൻ അതിനൊരു ആൻസർ തന്നാൽ ദേഷ്യം മാറി എക്സാം എഴുതാൻ വരുമോ..?

 

അവൾ അത് പറഞ്ഞപ്പോൾ പെട്ടന്ന് എന്റെ മനസിൽ വീണ്ടും ലഡ്ഡു പൊട്ടി. എന്റെ വാശി ഏറ്റെന്ന് തോന്നുന്നു. അവൾ ഇഷ്ടം തുറന്നു പറയാൻ ഉള്ള തയ്യാറെടുപ്പിൽ ആണ്.. ഞാൻ അധികം എക്സൈറ്റ്മെന്റ് മുഖത്ത് കാണിക്കാതെ അവളെ നോക്കി

 

‘നീ എന്റെ ആൻസർ യെസ് ആണെന്ന് തന്നെ കരുതിക്കോ.. പക്ഷെ നീ ഉദ്ദേശിക്കുന്നത് പോലെ ഇപ്പോൾ എനിക്ക് നിന്റെ അടുത്ത് പെരുമാറാൻ കഴിയില്ല. ഇപ്പോൾ എനിക്ക് ഇമ്പോര്ടന്റ് ഇവിടുത്തെ പഠിത്തം ആണ്. എന്റെ പഠിത്തം എല്ലാം കഴിഞ്ഞു ഞാൻ ജോലിക്ക് കയറി സെറ്റ് ആയികഴിഞ്ഞു നീ അച്ഛനെയും കൂട്ടി എന്റെ വീട്ടിൽ വന്നു പെണ്ണ് ചോദിച്ചാൽ അപ്പോൾ എന്റെ മറുപടി തരാം. ഇപ്പോൾ തത്കാലം നമുക്ക് അത് മനസ്സിൽ വച്ചു പെരുമാറേണ്ട എന്നെ ഞാൻ ഉദ്ദേശിക്കുന്നുള്ളു..’

 

അണ്ടി..! ഇതാണോ ഇവളുടെ മറുപടി. അതിൽ എന്നെ ഇഷ്ടം ആണെന്ന് തന്നെ ആണ് അവൾ പറഞ്ഞിരിക്കുന്നത്. കുറച്ചു മുന്നേ ആയിരുന്നു എങ്കിൽ ഈ മറുപടി മതിയായിരുന്നു എനിക്ക്. എന്നാൽ ഇപ്പോളത്തെ എന്റെ വാശിക്ക് ഇത് കേട്ടാൽ പോരാ.. അവളുടെ വായിൽ നിന്ന്

ഞാൻ മറുപടി ഒന്നും കൊടുക്കാതെ മിണ്ടാതെ ഇരുന്നു. ഞാൻ അവളുടെ വാക്കിൽ വീഴാത്തത് കണ്ടപ്പോ അവൾക്ക് ശരിക്കും എന്ത് പറയണം എന്ന് തന്നെ അറിയില്ലായിരുന്നു..

 

‘നാളെ മര്യാദക്ക് കോളേജിൽ വന്നോണം.. കേട്ടല്ലോ… ‘

ഇഷാനി കുറച്ചു അധികാരത്തിൽ സംസാരിച്ചു.. എന്റെ നോട്ടത്തിൽ നിന്ന് തന്നെ അവൾക്ക് എന്റെ മറുപടി മനസിലായി. ഞാൻ കോളേജിൽ വരാൻ ഉദ്ദേശിക്കുന്നില്ല എന്ന് മനസിലായപ്പോ ഒരിക്കൽ കൂടി ഇഷാനി ആ അടവെടുത്തു

 

‘നീ നാളെ വാ.. എക്സാം കഴിഞ്ഞു നിനക്ക് കേൾക്കാൻ ആഗ്രഹം ഉള്ളത് എന്റെ വായിൽ നിന്ന് കേൾക്കാം.. സമ്മതമാണോ..?

അതായിരുന്നു എന്റെ ലിമിറ്റ്…! അത്രയും നേരം അവളുടെ കൊണ കേട്ട് മിണ്ടാതെ നിന്ന എന്റെ സമനില തെറ്റി. കയ്യിലിരുന്ന ഫുട്ബോൾ ഞാൻ ആഞ്ഞൊരു ഏറെറിഞ്ഞു. ബോൾ അവളുടെ തൊട്ടടുത്തൂടെ പോയി കതകിന്റെ പാളിയിൽ തട്ടി ഭയാനകമായ ശബ്ദം ഉണ്ടാക്കി.. ഞാൻ ബോൾ എറിഞ്ഞത് അവളെ ആണെന്ന് കരുതി അവൾ പെട്ടന്ന് പേടിച്ചു കണ്ണടച്ചിരുന്നു… ഡോറിൽ ബോൾ വന്നിടിച്ച ശബ്ദം കൂടി കേട്ടപ്പോ അവൾ പെട്ടന്ന് പേടിച്ചു.. ഞാൻ ഇത്രയും ദേഷ്യപ്പെടാൻ എന്താണ് താൻ പറഞ്ഞത് എന്ന് ഇഷാനി ഒന്ന് കൂടി ചിന്തിച്ചു..

 

നാളെ കോളേജിൽ വന്നു പരീക്ഷ എഴുതിയാൽ അവനെ ഇഷ്ടം ഉള്ള കാര്യം പറയാമെന്നു ആണ് താൻ പറഞ്ഞത്. അത് കേൾക്കാൻ ആണല്ലോ അവനീ വാശി പിടിച്ചു ഇരിക്കുന്നെ. പിന്നെ എന്തിനാണ് ഇത്ര ദേഷ്യം.. ഒന്ന് കൂടി ആലോചിച്ചപ്പോൾ ഇഷാനിക്ക് കാര്യം പിടികിട്ടി.. ഇത് പോലെ പ്രോമിസ്സ് വച്ചാണ് താൻ അവനെ കളിക്കാൻ ഇറക്കിയത്. എന്നിട്ട് അവനെ ശരിക്കും പറ്റിക്കുകയും ചെയ്തു. അത് തന്നെ ഇപ്പോളും ഇറക്കി നോക്കിയപ്പോ അവനു ദേഷ്യം വന്നില്ലേലേ അത്ഭുതം ഉള്ളു.. എന്നാലും അർജുൻ ഇത്രയും ദേഷ്യപ്പെട്ടു ഇഷാനി കണ്ടിട്ടില്ല. തന്റെ ദേഹത്ത് കൊള്ളിക്കാൻ എറിഞ്ഞത് അല്ലെങ്കിലും അത് തനിക്കിട്ടുള്ള ഒരു ഓങ്ങ് ആണെന്ന് അവൾക്ക് മനസിലായി. അത് അവളെ വേദനിപ്പിച്ചു. ഇഷാനിയുടെ കണ്ണുകൾ നിറഞ്ഞു..