റോക്കി – 4 12അടിപൊളി  

അവൾ സംശയത്തോടെ ചോദിച്ചു

 

‘അന്ന് ലച്ചുവിന്റെ കയ്യിൽ നിന്ന് നിന്റെ ഫോട്ടോ എടുത്തത് പോലെ.. അടിച്ചു മാറ്റും..’

ഞാൻ കൂളായി പറഞ്ഞു

 

‘അടിച്ചു മാറ്റാനോ…? എങ്ങനെ..?

അവൾ അത്ഭുതത്തോടെ ചോദിച്ചു

 

‘അത് എങ്ങനെ എങ്കിലും. മിക്കവാറും ഇന്ന് രാത്രി ഇവിടെ കേറേണ്ടി വരും..’

ഞാൻ കോളേജിനെ മൊത്തത്തിൽ ഒന്ന് നോക്കിയിട്ട് മീശ മാധവനിലെ ദിലീപേട്ടനെ പോലെ മീശ പിരിച്ചു

 

‘അയ്യോ… അത് വേണ്ട.. ആരെങ്കിലും കണ്ടാൽ എന്താവും..?

 

‘കണ്ടാൽ എനിക്ക് പണി കിട്ടും. ചിലപ്പോ ഡിഗ്രി പഠിത്തം കഴിയും അതോടെ..’

ഞാൻ നിസാരമായി പറഞ്ഞു

 

‘അയ്യോ അത് വേണ്ട. അതൊക്കെ ഡെയ്ഞ്ചർ ആണ്..’

അവൾ പേടിയോടെ പറഞ്ഞു

 

‘ഒറ്റ വീക്ക് വച്ചു തന്നാലുണ്ടല്ലോ…! ഒരു കാര്യവും ചെയ്യാൻ സമ്മതിക്കുമയുമില്ല എന്നാൽ അവളുടെ കാര്യം ഒട്ട് നടക്കുകയും വേണം..’

 

‘ഇത് വെറുതെ പണി ആകും. നീ സാറിനോട് കാര്യം പറയുന്നതാണ് അതിലും നല്ലത്..’

അവൾ പറഞ്ഞു

 

‘സാറിനോട് ഇനി ഒന്നും പറയുന്നില്ല. ഈ കാര്യത്തിൽ നിനക്ക് കൺഫോർറ്റബിൾ അല്ലാത്ത ഒരു കാര്യവും ഞാൻ ചെയ്യില്ല. ആ പേപ്പർ ന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം..’

അവളോട് അത് പറഞ്ഞിട്ട് ഞാൻ വേഗത്തിൽ നടന്നു. കോളേജ് വിട്ടു എല്ലാവരും പോയിട്ടും ഇഷാനി ഷോപ്പിൽ പോകാതെ ഗേറ്റ് ന് മുന്നിൽ വട്ടം ചുറ്റി നിൽപ്പുണ്ടായിരുന്നു.. എന്നെ കണ്ടതും അവൾ ഓടി അടുത്തേക്ക് വന്നു

‘കിട്ടിയോ.. പേപ്പർ കിട്ടിയോ..?

അവൾ ആകാംക്ഷയോടെ ചോദിച്ചു

 

‘ഇല്ല..’

ഞാനത് പറഞ്ഞപ്പോ അവളുടെ മുഖം ശോകമായി.

‘ഇപ്പോൾ എടുക്കാൻ പറ്റില്ല. ആൻസർ പേപ്പർ എല്ലാം സ്റ്റാഫ് റൂമിൽ സാറിന്റെ മേശയിൽ ആണ്. അതിന്റെ കീ സ്റ്റാഫ് റൂമിൽ തന്നെ ഉണ്ട്. പക്ഷെ ഇവർ പോകുമ്പോൾ സ്റ്റാഫ് റൂം പൂട്ടിയിട്ട് ആകും പോകുന്നത്. അത് തുറക്കാൻ പണിയാണ്..’

 

‘ശോ.. അപ്പോൾ ഇനി എന്ത് ചെയ്യും..?

 

‘നീ വാ..’

ഞാൻ അവളെ വിളിച്ചു ബൈക്കിൽ കയറ്റി. പാർക്കിൽ ആണ് ഞങ്ങൾ പോയി ഇരുന്നത്. അവളുടെ മൂഡോഫ് ഒന്ന് മാറട്ടെ എന്ന് കരുതി.

 

‘നിനക്ക് സ്റ്റാഫ് റൂമിൽ കയറാൻ പറ്റുമോ അർജുൻ.. എനിക്ക് അത് ഇവിടെ ഇരുന്നു ആലോചിച്ചിട്ട് തന്നെ പേടിയാവുന്നു.. നിനക്ക് ഒരു പേടിയും ഇല്ലല്ലോ കണ്ടിട്ട്..’

അവൾ എന്നെ അടിമുടി നോക്കികൊണ്ട് പറഞ്ഞു

 

‘എനിക്ക് ഇതിലൊക്കെ നല്ല എക്സ്പീരിയൻസ് അല്ലേ. അതോണ്ട് ടെൻഷൻ ഒന്നുമില്ല..’

 

‘സത്യം പറ… നീ കള്ളൻ വല്ലോം ആയിരുന്നോ മുമ്പ്..’

അവൾ കളിയാക്കി ആണേലും ചെറിയൊരു അത്ഭുതത്തോടെ ആണ് ചോദിച്ചത്

 

‘സീരിയസ് ആയി പറയട്ടെ.. നീ വിശ്വസിക്കുമോ എന്നറിയില്ല.. ഞാൻ കുറെ നാൾ നല്ല ഒന്നാന്തരം കള്ളന്മാരുടെ കൂടെ കഴിഞ്ഞിട്ടുണ്ട് നോർത്തിൽ.. അല്ലറ ചില്ലറ ടെക്നിക് ഒക്കെ അവിടെ നിന്ന് പഠിച്ചിട്ടുണ്ട്.. പിന്നെ ഈ മതിൽ ചാട്ടം ഒക്കെ പണ്ടേ എന്റെ ഹോബി ആയിരുന്നു..’

 

‘ഹോബി എന്ന് വച്ചാൽ..?

ഞാൻ ആ പറഞ്ഞത് അവൾക്ക് മനസിലായില്ല. പണ്ട് കളിക്കാൻ വേണ്ടി പല ചിക്ക്കളുടെയും വീട്ടിലും ഹോസ്റ്റലിലും ഒക്കെ ചാടി വലിഞ്ഞു കയറി ചെന്നിട്ടുള്ളതാണ് ഞാൻ ഉദ്ദേശിച്ച മതിൽ ചാട്ടം. അത് പക്ഷെ ഇവളുടെ അടുത്ത് പറയാൻ കഴിയില്ലല്ലോ

 

‘അതൊന്നും ഇല്ല. ബെറ്റ് വച്ചു ഇതേ പോലെ എവിടെ എങ്കിലും കേറുന്ന ശീലം ഉണ്ടായിരുന്നു. അതാണ് പറഞ്ഞെ..’

ഞാൻ കള്ളം പറഞ്ഞു ആ കാര്യം വഴി തിരിച്ചു വിട്ടു

 

‘സമയം പോകുന്നുമില്ലല്ലോ..’

അവൾ ദേഷ്യത്തോടെ വാച്ചിൽ നോക്കികൊണ്ട് പറഞ്ഞു

 

‘നീ ഇനി കടയിലേക്ക് പൊക്കോ.. എല്ലാം സെറ്റ് ആയി കഴിഞ്ഞു ഞാൻ നിന്നെ വിളിക്കാം..’

ഞാൻ അവൾക്ക് ഉറപ്പ് കൊടുത്തു

 

‘ഇല്ല. നീ അതെടുത്തു എന്റെ മുന്നിൽ വന്നു കഴിഞ്ഞിട്ടേ ഞാൻ ഇന്ന് വീട്ടിൽ പോകുവൊള്ളൂ..’

ഇഷാനി പറഞ്ഞു

 

‘നീ ധൈര്യം ആയിട്ട് പൊക്കോടി.. എന്നെ വിശ്വാസം ഇല്ലേ..?

ഞാൻ ചോദിച്ചു

 

‘വിശ്വാസം ഉണ്ട്. പക്ഷെ അതല്ല പ്രശ്നം. അഥവാ നിന്നെ ഇനി ആരെങ്കിലും പിടിച്ചാൽ നീ ഒറ്റക്ക് പെടണ്ട. ഔട്ട്‌ ആകുവാണേൽ നമ്മൾ രണ്ടും ഒരുമിച്ച്..’