അർജുൻ മിന്നൽ പോലെ ആണ് കുതിക്കുന്നത്. താൻ എത്ര വേഗത്തിൽ ഓടിയിട്ടും അവന്റെ ഒപ്പം എത്തുന്നില്ല. അവനാണേൽ കൈ പിടിച്ചു വലിച്ചാണ് ഓടിക്കുന്നത്.. അതോണ്ട് തന്നെ കയ്യും വേദനിക്കുന്നു.. ശ്വാസവും മുട്ടുന്നു.. പക്ഷെ ഇഷാനി നിന്നില്ല.. നിന്നാൽ എന്തോ അപകടം തന്നേ ഗ്രസിക്കുമെന്ന് അവൾക്ക് തോന്നി..
‘അവർ പുറകെ ഉണ്ടോ..?
അർജുൻ ഓടുന്നതിന് ഇടയിൽ ഇഷാനിയോട് ചോദിച്ചു
‘നിക്ക് അറിയില്ല.. ഞാൻ നോക്കില്ല..’
ഇഷാനി പേടിച്ചു കരയുന്ന പോലെ പറഞ്ഞു
‘എന്നെ കണ്ടു… അവർ എന്നെ പിടിയ്ക്കാൻ വന്നു…’
അർജുൻ ഓട്ടത്തിന്റെ താളത്തിൽ പറഞ്ഞു. ഓട്ടം അവസാനിച്ചത് ബൈക്കിന്റെ അടുത്ത് വന്നപ്പോ ആണ്. ഇഷാനി അപ്പോളേക്കും അണച്ചു ഒരു പരുവം ആയിരുന്നു.
‘വണ്ടിയിൽ കയറ്..’
അർജുൻ ഇഷാനിയോട് പറഞ്ഞു കൊണ്ട് പോക്കറ്റിൽ നിന്നും തന്റെ കീ എടുക്കാൻ ശ്രമിച്ചു.. ഇഷാനി ആ വെപ്രാളത്തിൽ ഓടി ചെന്നു ബൈക്കിന്റെ മുന്നിൽ കേറി ഇരുന്നു
‘ഇവിടെ ഇരുന്നാൽ ഞാൻ പിറകിൽ ഇരുന്നു ഓടിക്കുമോ..? പിന്നോട്ട് നീങ്ങടി..’
ഞാൻ അവളോട് പറഞ്ഞു. തനിക്ക് പിണഞ്ഞ അമളി ഓർത്തു ഇഷാനി പിന്നിലേക്ക് നീങ്ങി ഇരുന്നു.. അർജുൻ കീ എടുത്തു ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്തു. വണ്ടി മാരക സ്പീഡിൽ റോഡിലൂടെ കുതിച്ചു. വണ്ടി ഓടിക്കുന്നതിന് ഇടയിൽ അർജുൻ പലപ്പോഴും പിന്നിലേക്ക് നോക്കുന്നുണ്ടായിരുന്നു..
‘ആരെങ്കിലും നമ്മുടെ പുറകെ ഉണ്ടോ..?
അർജുൻ കൂടെ കൂടെ ചോദിച്ചു
‘അറിയില്ല.. ആരേം കാണുന്നില്ല..’
പിന്നിലേക്ക് നോക്കിയ ഓരോ തവണയും ഇഷാനി പറഞ്ഞു. ആരെയും കാണാതെ ആയപ്പോൾ അവളുടെ ഭയത്തിൽ ചെറിയൊരു മാറ്റം ഉണ്ടായി. പക്ഷെ അർജുന്റെ ഭാവം കാണുമ്പോൾ പേടി കൂടി വരുന്നു. അവനെ ഇത്രയും പേടിച്ചു താൻ ഇന്നേ വരെ കണ്ടിട്ടില്ല. പെട്ടന്ന് റോഡിന്റെ ഒരു ഓരത്ത് വണ്ടി നിന്നു..
‘എന്താ നിർത്തിയെ..? വിട് വേഗം വിട്..’
ഇഷാനി അർജുന്റെ പുറത്ത് തട്ടിക്കൊണ്ടു പറഞ്ഞു
‘എങ്ങോട്ട് വിടാൻ..?
അർജുൻ മുഖം പുറകോട്ട് തിരിച്ചു ചോദിച്ചു. അവന്റെ മുഖത്തു ഇപ്പോൾ ഭയം ഇല്ല
‘നേരെ… മുന്നോട്ടു… നമുക്ക്.. അവർ നമ്മളെ പിടിക്കില്ലേ..?
ഇഷാനി പെട്ടന്ന് ഒന്നും മനസിലാകാതെ പറഞ്ഞു
‘ഏത് അവര്..?
അർജുൻ പിന്നെയും ചോദിച്ചു
‘നീയല്ലേ പറഞ്ഞെ നിന്നെ ആരോ കണ്ടൂന്നോ പിടിച്ചൂന്നോ ഒക്കെ..’
‘ഞാൻ അങ്ങനെ പറഞ്ഞോ..?
അർജുൻ ഒന്നും അറിയാത്ത പോലെ ചോദിച്ചു
‘എടാ പട്ടി നിന്റെ അടവ് ആയിരുന്നോ..?
അപ്പോളാണ് ഇഷാനിക്ക് കാര്യം പിടി കിട്ടിയത്. അവൾ പിണങ്ങി ബൈക്കിൽ നിന്നും ഇറങ്ങി. അർജുൻ അവളെ കളിയാക്കി ചിരിക്കാൻ തുടങ്ങി
‘എങ്ങനെ ഉണ്ടായിരുന്നു.. നന്നായി പേടിച്ചോ..?
ഞാൻ കളിയാക്കി ചോദിച്ചു
‘പോ പട്ടി.. എനിക്ക് ഓടി വയർ ഒക്കെ കൊളുത്തി പിടിക്കുന്ന പോലെ.. ഒട്ടും വയ്യാ..’
ഇഷാനി വയറിൽ പിടിച്ചു കൊണ്ട് പറഞ്ഞു
‘വയർ വേണേൽ ഞാൻ തിരുമ്മി തരാം..’
‘പട്ടി.. തെണ്ടി.. നിനക്ക് ഞാൻ തരാം..’
ഇഷാനി ദേഷ്യത്തിൽ അർജുന്റെ മുടി പിടിച്ചു വലിക്കാൻ തുടങ്ങി
‘മുടി വലിക്കല്ലേ വേദനിക്കും.. കുറച്ചു ശരീരം അനങ്ങുന്നത് നല്ലതല്ലേ..’
‘കുറച്ചു മുടി പറിഞ്ഞു പോകുന്നതും നല്ലതാ..’
ഇഷാനി ശരിക്കും മുടി പിടിച്ചു വലിക്കാൻ തുടങ്ങി..
‘അയ്യോ വലിക്കല്ലേ.. ദേ നീ ചോദിച്ച കാര്യം..’
ഞാൻ ജാക്കറ്റിൽ നിന്നും ഒരു പേപ്പർ എടുത്തു അവളുടെ കയ്യിൽ കൊടുത്തു. അവൾ മുടിയിൽ നിന്നും പിടുത്തം വിട്ടു
‘താങ്ക് ഗോഡ്… ഹോ ഇതെങ്ങാനും സാറിന്റെ കയ്യിൽ എത്തിയിരുന്നേൽ നിന്നെ കൊന്നേനെ..’
ഇഷാനി “ഐ ലവ് യൂ ” എന്നെഴുതിയ പേപ്പർ നിവർത്തി നോക്കി കൊണ്ട് പറഞ്ഞു
‘എത്തിയില്ലല്ലോ.. ഇതൊക്കെ നമുക്ക് നിസാര കേസ് അല്ലേ..’
ഞാൻ സ്വയം പൊക്കി അടിച്ചു
‘എന്നാലും നീ എന്ത് പെട്ടന്നാണ് ഇത് എടുത്തു തിരിച്ചു വന്നത്.. ഞാൻ കരുതി കൊറേ നേരം എടുക്കുമെന്ന്..’
