റോക്കി – 4അടിപൊളി  

 

‘ശരി.. പൊക്കോ അവളുടെ അടുത്ത്..’

ഇഷാനി എന്റെ കയ്യിൽ നിന്നും വിട്ടു മാറി നടന്നു. അവളുടെ അടുത്തേക്ക് ചേർന്നു നടന്നു വീണ്ടും അവളുടെ കൈകൾ എന്റെ കൈപ്പടങ്ങൾക്ക് ഉള്ളിലാക്കി ഞാൻ അവിടുത്തെ ഇടനാഴിയിലൂടെ നടന്നു

 

‘പഴയ ദേഷ്യം തീർക്കുവാണോ..?

ഇഷാനിയുടെ കോണ്ടം കേസിൽ കൃഷ്ണയ്ക്ക് പങ്കുള്ളതിനെ പറ്റി ആയിരുന്നു ഞാൻ ഉദ്ദേശിച്ചത്. അത് അവൾക്കും മനസിലായി

 

‘അതൊന്നും അല്ല…’

ഇഷാനി എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു. കൃഷ്ണ അതിനിടയിൽ പിന്നെയും വിളിച്ചു

 

‘എഡി നിന്നോട് ഞാൻ മുൻവശത്തുള്ള സ്റ്റാചൂവിന് അടുത്ത് വരാനാണ് പറഞ്ഞത്.. ബാക്കിലേതിന്റെ അവിടെ വരാൻ അല്ല..’

ഞാൻ പിന്നെയും പുതിയ പുതിയ നമ്പറുകൾ ഇട്ടു.. ആ കോമ്പൗണ്ട് അത്യാവശ്യം വലുതായത് കൊണ്ടും കൃഷ്ണയ്ക്ക് അവിടെ തന്നെ നടന്നിട്ട് വഴി നല്ലത് പോലെ തെറ്റുന്നത് കൊണ്ടും ഞങ്ങൾ മനഃപൂർവം പറ്റിക്കുന്നത് ആണെന്ന് കൃഷ്ണയ്ക്ക് അത്രക്ക് അങ്ങോട്ട് കത്തിയില്ല.. ഒടുവിൽ പരസ്പരം കാണാതെ തളർന്ന് കിതച്ച കൃഷ്ണയോട് ഞങ്ങൾ തിരിച്ചു ബൈക്കിന്റെ അടുത്ത് എത്തിയെന്നു ഞാൻ പറഞ്ഞു. കുറച്ചു സമയം എടുത്തു ആണെങ്കിലും കൃഷ്ണ അവിടെ കണ്ടു പിടിച്ചു വന്നു. ഞങ്ങൾ അപ്പോളേക്കും പോകാൻ തയ്യാറായി ബൈക്കിൽ കയറി ഇരുന്നിരുന്നു. എന്റെ തൊട്ട് പുറകിൽ ഇഷാനി ആയിരുന്നു. അതായത് ഇങ്ങോട്ട് വരുമ്പോൾ കൃഷ്ണ ഇരുന്ന അതേ പൊസിഷനിൽ.. അതേ പോലെ കെട്ടിപിടിച്ചു കൊണ്ട് ഇഷാനി.

 

‘വാ വന്നു കേറൂ.. പോയേക്കാം.. നിന്നെ തപ്പി നടന്നു മടുത്തു..’

ഇഷാനി വളരെ സ്നേഹത്തോടെ എന്ന പോലെ കൃഷ്ണയോട് പറഞ്ഞു. അതിൽ എത്ര മാത്രം മുള്ള് വച്ചാണ് അവൾ സംസാരിച്ചത് എന്ന് എനിക്ക് മനസിലായി. കൃഷ്ണയുടെ നോട്ടം കണ്ടിട്ട് അവൾക്കും ഏതാണ്ട് മനസിലായത് പോലെ ഉണ്ടായിരുന്നു. അതോ അവൾ ഞാനും ഇഷാനിയും ബൈക്കിൽ ഒട്ടിച്ചേർന്നു ഇരിക്കുന്നത് കണ്ടു കുരു പൊട്ടി നിക്കുവാണോ..? എന്തായാലും വേറെ വഴി ഇല്ലാതെ കൃഷ്ണ പതിയെ നടന്നു വന്നു ബൈക്കിനു ഏറ്റവും പിന്നലായ് ഇരുന്നു. ഒരു കൈ ഇഷാനിയുടെ തോളിലും വച്ചു. കണ്ണാടിയിൽ കൂടി ഒരു മധുരപ്രതികാരത്തിന്റെ ചിരി ഞാൻ ഇഷാനിയുടെ കണ്ണിൽ കണ്ടു..

 

‘പൊക്കോ..’

വണ്ടിയെടുക്കാൻ സിഗ്നൽ എന്നോണം പറഞ്ഞിട്ട് ഇഷാനി എന്നിലേക്ക് ചാഞ്ഞു കിടന്നു. ഇങ്ങോട്ട് വന്നപ്പോൾ കൃഷ്ണ എന്റെ ഒപ്പം എങ്ങനെ ആയിരുന്നോ അതിനപ്പുറം ആയിരുന്നു തിരിച്ചു പോക്കിൽ ഇഷാനി. എന്നെ വയറിലൂടെ കെട്ടിപ്പിടിച്ചു ചിരിയും ബഹളവും ഒക്കെ ആയി ഇഷാനി സംസാരിക്കുമ്പോ ഏറ്റവും പിന്നിൽ അവാർഡ് പടം കാണുന്ന മുഖഭാവത്തിൽ കൃഷ്ണ റോഡരികിലേക്ക് നോക്കിയിരിപ്പാണ്. ഇഷാനിയെ അവളുടെ ഷോപ്പിന് മുന്നിൽ ഇറക്കുന്നത് വരെയും അവൾ ആ ഇരിപ്പ് തുടർന്നു.

 

കടയിലേക്ക് പോകുന്നതിന് മുമ്പ് എന്നോട് മാത്രം അല്ല കൃഷ്ണയോടും അവൾ ബൈ പറഞ്ഞു. സാധാരണ കൃഷ്ണ ആണ് അങ്ങോട്ട്‌ എന്തെങ്കിലും മിണ്ടാറുള്ളത്. ഇപ്പൊ അത് തിരിച്ചായി. ഇഷാനിയെ കടയിൽ വിട്ടു ഞങ്ങൾ തിരിച്ചു കോളേജിലേക്ക് പോയി. അവിടെ ആണ് കൃഷ്ണയുടെ വണ്ടി ഇരിക്കുന്നത്. അവളെ അവിടെ ഇറക്കുന്നത് വരെ കൃഷ്ണ എന്നോട് വലുതായി ഒന്നും സംസാരിച്ചില്ല. ഞങ്ങൾ അവളെ മനഃപൂർവം ഒഴിവാക്കിയത് അവൾ മനസിലാക്കിയോ എന്ന് ഞാൻ സംശയിച്ചു.

 

‘അവൾ ഇന്ന് ഭയങ്കര ഹാപ്പി ആരുന്നല്ലോ..?

ഒടുവിൽ കൃഷ്ണ ഇങ്ങോട്ട് കയറി മിണ്ടി

 

‘ആര്.. ഇഷാനിയോ..?

 

‘ആ അതേ.. എന്നോട് ഇങ്ങോട്ട് വന്നു ബൈ ഒക്കെ പറഞ്ഞിട്ട് പോയി.. എന്ത് പറ്റി..?

കൃഷ്ണ സംശയത്തോടെ ചോദിച്ചു

 

‘അവൾ എപ്പോളും ഹാപ്പി അല്ലേ. ഇന്ന് പ്രത്യേകിച്ച് എന്താ.. ചിലപ്പോൾ ഇന്ന് അവിടെ പോയതിന്റെ ത്രില്ല് ആകും. അവൾ ആദ്യമായ് ആണ് മെഡക്സ് നൊക്കെ പോകുന്നത്..’

ഞാൻ പറഞ്ഞു

 

‘ഓ അതൊന്നും അല്ല.. അല്ലെങ്കിൽ എന്നോട് ഒന്നും മിണ്ടാൻ വരാത്തത് ആണ് ജാഡ ഇട്ടു. ഇന്ന് എന്തോ മാറ്റം തോന്നി. അതാ ചോദിച്ചത്..’

 

‘അവൾക്ക് ജാഡയോ..? അവൾ അധികം മിണ്ടാത്ത ടൈപ്പ് ആയത് കൊണ്ട് നിനക്ക് തോന്നുന്നത് ആണ്..’

 

‘അവൾ പക്ഷെ നിങ്ങളോട് ഒക്കെ നല്ലപോലെ മിണ്ടുമല്ലോ.. ഞാൻ അങ്ങോട്ട്‌ മിണ്ടിയാലും ഇങ്ങോട്ട് ഒന്നും മൊഴിയൂല.. ആ ചിലപ്പോൾ ഇഷ്ടം ഉള്ളവരോടെ സംസാരിക്കുള്ളയിരിക്കും..’

കൃഷ്ണ പറഞ്ഞു

 

‘നീയൊക്കെ കൊടുത്ത പണി വച്ചു അവൾ അങ്ങനെ എങ്കിലും മിണ്ടുന്നില്ലേ..?

ഞാൻ അവളുടെ കണ്ണിൽ നോക്കി ചോദിച്ചു. പെട്ടന്ന് കൃഷ്ണ വല്ലാതെ ആയി

 

‘എന്ത് പണി.. ഞാൻ അവൾക്ക് ഒരു പണിയും കൊടുക്കാറില്ല..’

 

‘പഴയ കോണ്ടം പണി ഒക്കെ.. എനിക്ക് എല്ലാം അറിയാം..’

 

‘അർജുൻ നീ ചുമ്മാ ഇല്ലാത്തത് പറയാതെ..’

കൃഷ്ണ അത് നിഷേധിക്കാൻ ശ്രമിച്ചു.. എന്നാൽ അവളുടെ മുഖം പരുങ്ങിയത് എനിക്ക് വ്യക്തമായി മനസിലായി

 

‘നീ വെറുതെ കള്ളം പറഞ്ഞു എന്റെ അടുത്തുള്ള വില കളയണ്ട. എനിക്ക് ഫുൾ കഥ അറിയാം..’

അത് പറഞ്ഞപ്പോൾ കൃഷ്ണയുടെ മുഖം നിന്ന് ഉരുകുന്നത് ഞാൻ കണ്ടു. കള്ളത്തരം പറഞ്ഞു പിടിച്ചു നിൽക്കണ്ട എന്ന് അവൾക്ക് തോന്നി

 

‘എടാ അത്.. അത് ഞാൻ.. എന്റെ പ്ലാൻ അല്ലായിരുന്നു..’

കൃഷ്ണ വാക്കുകൾ കിട്ടാതെ എനിക്ക് മുമ്പിൽ നിന്ന് വിക്കി

 

‘ ആരുടെ പ്ലാൻ ആയിരുന്നു എന്നും അറിയാം. എന്തായാലും നീ കൂടെ അറിഞ്ഞോണ്ട് അല്ലേ..’

ദിവസങ്ങൾ ആയി ഇവളോട് ചോദിക്കണം എന്ന് വച്ച കാര്യം ആയിരുന്നു. ആ കാര്യം പറഞ്ഞു അവളോട് വഴക്ക് ഇടാൻ ഒന്നും അല്ലെങ്കിലും അവളിൽ നിന്ന് കൂടി ഈ കഥ കേൾക്കണം എന്ന് എനിക്ക് തോന്നി

 

‘എടാ അത് ലച്ചു നിർബന്ധിച്ചിട്ടാണ്.. ഞാൻ അവളോട് ഒരുപാട് പറഞ്ഞു നോക്കി ഇഷാനി ഒരു പാവം ആണെന്ന്. പക്ഷെ അവൾ സമ്മതിച്ചില്ല. ഞാൻ ഹെല്പ് ചെയ്തില്ല എങ്കിലും അവളെക്കൊണ്ട് ഇതൊക്കെ ചെയ്യാൻ പറ്റും. ഞാൻ ശരിക്കും അവളെ…’

കൃഷ്ണയുടെ വാക്കുകൾ ഇടയ്ക്ക് വച്ചു മുറിഞ്ഞു.. ഒരു നിമിഷം കണ്ണടച്ചു ഒരു ഏറ്റ് പറയലിന്റെ സ്വരത്തിൽ അവൾ ബാക്കി പറഞ്ഞു

 

‘ഞാൻ ചെയ്തത് ഒരിക്കലും ന്യായീകരിക്കുവല്ല.. പക്ഷെ ഞാൻ അന്ന് എന്നെ കൊണ്ട് പറ്റുന്ന പോലെ അവളെ പ്രോട്ക്ട് ചെയ്തു. ലച്ചു പറഞ്ഞ കഞ്ചാവ് ഒക്കെ ഞാൻ ആണ് മാറ്റിയത്. നീതു ആണ് അതിന് പകരം കോണ്ടം ഇട്ടത്. അതെന്നോട് ചോദിക്കാതെ ഇട്ടതാണ്.. അത് കൊണ്ടാണ് നീതുവിനെ കൊണ്ട് ഞാൻ കംപ്ലയിന്റ് കൊടുപ്പിക്കാഞ്ഞത്. അത് കൊടുത്തിരുന്നു എങ്കിൽ ചിലപ്പോൾ അവൾക്ക് സസ്‌പെൻഷനോ ഡിസ്മിസൈലോ ഒക്കെ കിട്ടിയേനെ. അന്ന് ചെയ്തത് കൂടി പോയി എന്ന് അറിയാവുന്നത് കൊണ്ട് ഞാൻ ലച്ചുവിനെ ദിവസങ്ങൾ എടുത്താണ് എല്ലാം കൺവീൻസ് ചെയ്ത് ഇഷാനിയെ ഇനി അവൾ ഉപദ്രവിക്കില്ല എന്ന് തീരുമാനം എടുപ്പിച്ചത്…’