റോക്കി – 4അടിപൊളി  

 

‘നീ കൃഷ്ണ ആയിട്ട് എന്താ..?

അവളത് ചോദിക്കും എന്ന് എനിക്ക് എങ്ങനെയോ നേരത്തെ തോന്നിയിരുന്നു

 

‘ഞാനും കൃഷ്ണയും തമ്മിൽ…?

ഞാൻ ഒരവസാന ശ്രമം നടത്തി

 

‘നീ ഒന്നും മറച്ചു വയ്ക്കണ്ട.. ഇന്നലെ വന്നപ്പോൾ തൊട്ട് അവൾക്ക് ഒരു മാറ്റം ഉള്ളത് പോലെ തോന്നിയിട്ടുണ്ട്.. ഇപ്പോൾ തിരിച്ചു വന്നപ്പോ എനിക്ക് അത് ഏറെക്കുറെ കൺഫോമായി. അത് നിന്റെ വായിൽ നിന്ന് അറിയാനാണ് നേരിട്ട് ഇവിടേക്ക് വന്നത്.. ഇനിയിപ്പോ നീ പറയണ്ട. നിന്റെ കഴുത്തിൽ തൂങ്ങി കിടക്കുന്നുണ്ടല്ലോ എല്ലാം..’

 

‘ഇത്… അവളെനിക്ക് ഗിഫ്റ്റ് തന്നതാ ക്രിസ്തുസ് ഫ്രണ്ട്..’

 

‘മതി.. അത് അവൾ ഞങ്ങളെ ഒന്ന് തൊടീക്കുക പോലും ചെയ്യാത്ത ഒന്നായിരുന്നു. അത് നിനക്ക് തന്നിട്ട് പോകണം എങ്കിൽ നീ അവളുമായി എന്തോ റിലേഷൻ ഉണ്ടാക്കി… സത്യം പറ.. നിങ്ങൾ തമ്മിൽ പ്രേമത്തിൽ ആണോ..? അതോ എന്നെ പോലെ എന്റെ അനിയത്തിയെയും നീ വച്ചോണ്ട് ഇരിക്കുവാണോ..?

അലറി കൊണ്ട് അവൾ ചോദിച്ചു.. എന്റെ ഉള്ളിൽ തികട്ടി വന്നിരുന്ന വാക്കുകൾ എല്ലാം അലർച്ചയിൽ ഇല്ലതെ ആയി

 

‘ലച്ചു മനഃപൂർവം അല്ല… ടൂറിനു ഇടയിൽ അറിയാതെ പറ്റി പോയതാണ്.. നതിങ് സീരിയസ്..’

മൈര് ഇപ്പോൾ ഇവളോട് എന്ത് പറഞ്ഞാലും അബദ്ധം ആകും

 

‘നിനക്ക് എല്ലാത്തിനും ഒരു കാരണമുണ്ടല്ലോ… നിന്റെ ഇഷാനി എവിടെ..? അവളോടുള്ള പ്രേമം ഒക്കെ ആവിയായോ…? ഓഹ് ലെറ്റ്‌ മീ ഗസ്.. അവളിപ്പോ നിന്നോട് മിണ്ടുന്നില്ല. അപ്പോൾ നിനക്ക് ടൈം പോകാൻ ഒരാൾ വേണമല്ലോ… ഇഷാനി മിണ്ടുമ്പോ നിനക്ക് ഡമ്പ് ചെയ്യാൻ വേണ്ടി മാത്രം ഒരു സാധനം.. അതല്ലേ ഇപ്പോൾ അവൾ….? നിനക്ക് നശിപ്പിക്കാൻ ഞങ്ങളുടെ ജീവിതം മാത്രമേ കിട്ടിയൊള്ളോ….?

അവളെന്നെ രണ്ടെണ്ണം അടിച്ചിരുന്നു എങ്കിൽ എനിക്ക് അത്രക്ക് എങ്കിലും ഒരു ആശ്വാസം ആയേനെ. പക്ഷെ അവൾ പറയുന്നത് കേട്ട് നിൽക്കാൻ എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല..

 

‘ലച്ചു ഞാൻ നിന്നെ ഓർക്കാഞ്ഞിട്ടോ അവളെ ഹെർട്ട് ചെയ്യാനോ അല്ല.. പറ്റിപ്പോയി.. ‘

 

‘ഞാൻ എന്താ നിനക്കിട്ടു ഒന്ന് തരാത്തത് എന്നറിയാമോ..? നിന്നെ തൊടാൻ പോലും എനിക്കിപ്പോ അറപ്പാണ്.. നിന്നെ ഓർത്താണല്ലോ ഞാൻ ഇത്രയും നാൾ കഴിഞ്ഞത് എന്നോർക്കുമ്പോൾ എനിക്ക് എന്നെ തന്നെ വെറുപ്പാണ്… ‘

ലച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു

‘ഞാൻ നിന്നോട് പറഞ്ഞതല്ലേ എന്റെ എക്സ്കളെക്കാൾ ഒക്കെ നീയാണ് എനിക്ക് ഫേവ് ആയിരുന്നത് എന്ന്… എന്നിട്ട് എങ്ങനെ നിനക്ക് എന്നോട് ഇത് ചെയ്യാൻ തോന്നി.. നവനീത് ഒന്നും എന്നോട് ചെയ്തത് ഒരു ചതിയെ അല്ല… നീ എന്നോട് ചെയ്തതാണ് ശരിക്കുള്ള ചതി. എന്റെ ലൈഫ് നശിപ്പിച്ചവൻ ആണ് നീ… നിന്നെയാണ് ഇപ്പോൾ ഈ ലോകത്തിൽ എനിക്ക് ഏറ്റവും വെറുപ്പ്…. നീ എവിടെ എങ്കിലും പോയി ഒന്ന് ചത്തു തരുമോ…? അങ്ങനെ എങ്കിലും എനിക്ക് കുറച്ചു ആശ്വാസം കിട്ടട്ടെ….’

ഒരൊറ്റ നിമിഷം കൊണ്ട് അവളുടെ ഏറ്റവും പ്രിയപ്പെട്ട വ്യക്തിയിൽ നിന്ന് ഏറ്റവും വെറുക്കപ്പെട്ടവൻ ആയി ഞാൻ മാറി. അവളെ ഒരിക്കലും കുറ്റം പറയാൻ പറ്റില്ല. കുറ്റം എല്ലാം എന്റെ ആയിരുന്നു. അവൾ എന്നെ ശപിച്ചു ഇറങ്ങി പോകുന്നത് വരെ ഞാൻ എങ്ങനെ രണ്ട് കാലിൽ നിന്നെന്നു എനിക്ക് ഉറപ്പില്ല. അവൾ പോയി കഴിഞ്ഞു ഞാൻ തളർന്നു സോഫയിൽ ഇരുന്നു.. കുറച്ചു നേരത്തേക്ക് എനിക്ക് ശ്വാസം കിട്ടിയില്ല.. ഈ കുറ്റബോധവും പ്രഷറും എനിക്ക് താങ്ങാൻ പറ്റാതെ ആയി. ഞാൻ ഫ്രിഡ്ജ് തുറന്നു ഡ്രിങ്ക്സ് എന്തെങ്കിലും ഉണ്ടോ എന്ന് നോക്കി.. എല്ലാം ഏറെക്കുറെ കാലിയാണ്. ഇതൊന്നും മതിയാവില്ല എന്റെ ഉള്ളിനെ തണുപ്പിക്കാൻ..

 

പെട്ടന്ന് ഏതോ ഉൾവിളിയിൽ ഞാൻ കോളേജിൽ ഉള്ള സനീഷിന്റെ നമ്പർ തിരഞ്ഞു വിളിച്ചു. കഞ്ചാവിന്റെ ഡീലിങ്ങ്സ് ഒക്കെ ഉള്ളവനാണ്. എന്നെ വലിയ കാര്യമാണ്. അപ്പോൾ അവനെ മുട്ടിയാൽ തല പെരുപ്പിക്കാൻ എന്തെങ്കിലും കിട്ടും.. ഞാൻ കോൾ ചെയ്തു

 

‘റോക്കി ഭായ്…. എവിടാ….?

അവൻ കോൾ എടുത്ത ഉടനെ ചോദിച്ചു

 

‘എനിക്ക് അത്യാവശ്യം ആയിട്ട് സാധനം വേണം..’ നീ എവിടാ…?

ഞാൻ മുഖവുര ഇല്ലതെ കാര്യത്തിലേക്ക് കടന്നു

ആദ്യമായ് വാങ്ങുന്ന കൊണ്ടും എന്റെ വെപ്രാളം കൊണ്ടും അവനൊരു പന്തികേട് ഫീൽ ചെയ്തിരുന്നു. പക്ഷെ എന്നോടുള്ള വിശ്വാസത്തിനു പുറത്ത് അവൻ സാധനം നൽകാം എന്നേറ്റു. ഞാൻ ബൈക്ക് എടുത്തു അവനുള്ള സ്ഥലത്തേക്ക് പോയി. ഒരു മുറുക്കാൻ കടയുടെ സൈഡിൽ ഒരു ആക്റ്റീവയിൽ ആയിരുന്നു അവൻ. കടയുടെ മറവിലേക്ക് പോയി സാധനം എന്റെ കയ്യിൽ തന്നിട്ട് അവൻ എന്നോട് ഇവിടുന്ന് വിട്ടോളാൻ പറഞ്ഞു. അവൻ പറഞ്ഞത് അനുസരിച്ചു അവിടെ അടുത്ത് സ്റ്റാൻഡിനു കുറച്ചു പിന്നലായി ഒരു പാറക്കുളം ഉണ്ട്. അതിന്റെ ഉള്ളിൽ അങ്ങിങ്ങായി ആളുകൾ കഞ്ചാവ് വലിക്കാനൊക്കെ കയറാറുണ്ട്.. ഞാൻ അവിടെ ചെന്നു ഇരുന്നു സ്വസ്‌ഥമായ് വലിക്കാൻ തുടങ്ങി…

 

പുക ചുരുണ്ട് നിവർന്നു ഇല്ലാതെ ആയത് പോലെ പ്രശ്നങ്ങൾ കെട്ടഴിഞ്ഞു ഇല്ലാതെ ആകുന്നത് ഞാൻ കണ്ടു. സത്യത്തിൽ ഒരു പ്രശനവും ഇല്ലാതെ ആയില്ല. എല്ലാം കഞ്ചാവിന്റെ കളികൾ. ചെറിയ രീതിക്ക് കിക്ക് പിടിച്ചു വന്നപ്പോൾ ആണ് അടുത്ത് വന്നു ഒരുവൻ ഇരുന്നത്.. ഉയരമില്ല. വെളുത്തിട്ടാണ്. കുറച്ചു ചാണ ഉണ്ട്. കയ്യിൽ കുരിശിന്റെ പച്ച കുത്തിയിട്ടുണ്ട്.. ഈ വാണം കുരിശ് ആണോ..? ഞാൻ ഓർത്തു

 

‘ഇവിടെ വരാറുണ്ടോ..?

അയാൾ കുശലം അന്വേഷിച്ചു

 

‘ഇല്ല..’

ഞാൻ താല്പര്യം ഇല്ലാതെ മറുപടി കൊടുത്തു

 

‘ ഞാൻ സ്‌ഥിരം വരാറുണ്ട്.. പേടിക്കണ്ട പോലീസ് വരുവാണേലും നമുക്ക് ദേ ഇവിടുന്ന് നിന്നാൽ ദൂരെ നിന്നും കാണാം.. ഇതിന് ബാക്കിലൂടെ ചെറിയ വഴിയുണ്ട് ബൈക്ക് പോകാൻ. അത് വഴി പോകാം..’

അയാൾ എനിക്ക് വലിയ റൂട്ട് മാപ്പ് ഒക്കെ പറഞ്ഞു തന്നു

 

‘ഓ..’

ഞാൻ ശരിയെന്ന മട്ടിൽ തല കുനുക്കി. പോലീസ് പിടിച്ചാൽ ആണ് എനിക്ക് എന്തെങ്കിലും പ്രയോജനം. എന്റെ മിച്ചമുള്ള സൽപ്പേര് ഇങ്ങനെ പോയി കിട്ടിയാൽ കൃഷ്ണക്ക് എന്നോടുള്ള മതിപ്പ് പോകുമായിരിക്കും. എല്ലാവർക്കും എന്നോടുള്ള സ്നേഹം പോകും. സ്നേഹിച്ചില്ലെങ്കിൽ പിന്നെ അവരെ ഒന്നും എനിക്ക് വേദനിപ്പിക്കാൻ പറ്റില്ല. അപ്പോൾ ഇതാണ് നല്ലത് ഞാൻ ഓർത്തു. പോലീസിനെ ഫോൺ ചെയ്താലോ എന്ന് കരുതി ഞാൻ ഫോൺ എടുത്തു. വിളിക്കുന്നത് ഈ ശല്യക്കാരൻ വാണം കേൾക്കണ്ട എന്ന് കരുതി ഞാൻ കുറച്ചു എഴുന്നേറ്റ് മാറി.. ഞാൻ പോകുവാണ് എന്ന് കരുതി അയാൾ പെട്ടന്ന് എഴുന്നേറ്റു എനിക്ക് കൈ തന്നു…

 

‘ബ്രോ.. അപ്പോൾ പിന്നെ കാണാം.. എന്റെ പേര് അനിരുദ്ധ്…’

പെട്ടന്ന് ഞാൻ അയാളെ ശ്രദ്ധിച്ചു. ഇത്രയും നേരം അയാളെ നോക്കാതെ ഇരുന്ന എനിക്ക് അയാളിൽ എന്തോ ഒന്ന് തോന്നി. കയ്യിൽ കുരിശ് പച്ച കുത്തിയവൻ അനിരുദ്ധ് എന്ന പേര് പറഞ്ഞത് കൊണ്ടല്ല. ആ പേര് എന്റെ വർഷങ്ങൾ മുമ്പുള്ള ഓർമ്മകളെ ഒരു തിരമാല തിരികെ കൊണ്ട് തരുന്നത് പോലെ കൊണ്ട് വന്നു തീരത്ത് അടിച്ചിട്ട് പോയി.. എന്റെ ചേട്ടന്റെ പേരായിരുന്നു അത്…..