റോക്കി – 4അടിപൊളി  

അവൾ എന്നോട് ചേർന്ന് നിന്നൊരു സെൽഫി എടുത്തു കൊണ്ട് പറഞ്ഞു

 

ആ നിമിഷം ഞാൻ അത് തിരിച്ചറിഞ്ഞു. ഇവളുമാരുടെ ഡി എൻ ഏ യിൽ എന്നെ ചുറ്റി കറങ്ങി വരാനുള്ള ഏതോ ജീൻ ഉണ്ട്. ലക്ഷ്മി ഇതിന് അപ്പുറം ആയിരുന്നു. എത്ര വഴക്ക് ഇട്ടാലും ചിലപ്പോൾ പട്ടിയെ പോലെ വാലാട്ടി പിറകെ വരും. കൃഷ്ണയും ഈ കാര്യത്തിൽ ഒട്ടും മോശമല്ല എന്ന് എനിക്ക് മനസിലായി.

 

‘മൈരേ ഐഡിയ ഏറ്റില്ല. ബനിയൻ ഇനി തിരിച്ചു തന്നില്ല എങ്കിൽ വീട്ടിൽ കയറി ഇടിക്കും..’

ഐഡിയ പാളിയ വിഷയത്തിലും ഞാൻ രാഹുലിനോട് തമാശിച്ചു

 

‘ഊമ്പിക്കൊ.. അതിനി നിനക്ക് കിട്ടില്ല. ആക്ച്വലി എല്ലാ ദിവസവും അതിട്ടോണ്ട് വന്നാലോ എന്ന് ഞാൻ ആലോചിക്കുകയാണ്..’

അവൻ ചിരിച്ചു കൊണ്ട് മറുപടി തന്നു.

 

അത് ഞങ്ങളുടെ വെക്കേഷന് മുമ്പുള്ള ലാസ്റ്റ് ക്ലാസ്സ് ആയിരുന്നു. നാളെ ക്രിസ്തുമസ് സെലിബ്രേഷൻ. അത് കഴിഞ്ഞു ക്രിസ്തുമസ് അവധി ഒരാഴ്ച. സത്യത്തിൽ ഞങ്ങൾക്ക് രണ്ടാഴ്ചക്ക് മേലെ അവധി ഉണ്ട്. കാരണം മാനേജ്മെന്റിന്റെ ഒരു പരുപാടി കോളേജിൽ വച്ചാണ് നടക്കുന്നത് ക്രിസ്തുമസ് കഴിഞ്ഞുള്ള ടൈമിൽ. അപ്പൊ കോളേജ് ഒരാഴ്‌ചയോളം അവധി ആയിരിക്കും.

 

അങ്ങനെ ഞങ്ങളുടെ കോളേജ് അവസാന മാസങ്ങൾ ഒന്നൊന്നായി കടന്നു പോകുകയാണ്. ഒരോ ആഘോഷങ്ങളും കടന്നു പോകുന്നു. നാളെ ക്രിസ്സ്തുമസ് സെലിബ്രേഷൻ. അതിന് ക്രിസ്തുമസ് ഫ്രണ്ട് വേണമെന്ന് ഒക്കെ ഗേൾസ് ബഹളം ഉണ്ടാക്കി. അതൊക്കെ ഓൾഡ് ഫാഷൻ ആണെന്ന് ഞങ്ങൾ കുറച്ചു പേര് പറഞ്ഞെങ്കിലും ഭൂരിഭാഗം പേരും പറഞ്ഞത് വേണം എന്നായിരുന്നു. സൊ അന്ന് കുറി ഇട്ടു. എല്ലാവരും അവരരുടെ ആളുകളെ മനസിലാക്കി വച്ചു. കുറി തുറക്കുമ്പോ അത് ഇഷാനി ആയിരിക്കുമോ എന്ന് ഞാൻ വെറുതെ ആശിച്ചു. പക്ഷെ എനിക്ക് കിട്ടിയത് ലക്ഷ്മിയെ ആയിരുന്നു. ടൂറിനു ബസിൽ വച്ചുള്ള അവളുടെ തുള്ളലിൽ ആകൃഷ്ടനായ ഞാൻ അവൾക്കൊരു ബ്രാ വാങ്ങി കൊടുത്തു അവളുടെ മുല കുലുക്കം കുറച്ചാലോ എന്ന് ആലോചിച്ചു. വേറെ പലതും വാങ്ങിക്കാൻ മനസ് ആലോചിച്ചെങ്കിലും മനസ്സിൽ അവളുടെ കുലുങ്ങുന്ന ചക്ക മുലകളും അവൾക്ക് ഗിഫ്റ്റ് ആയി കൊടുക്കേണ്ട ബ്രായും മാത്രം കയറി വന്നു. ശേ എന്തൊരു തൊന്ദരവ്‌ ആണിത്.. ഒന്ന് മാന്യമായി ചിന്തിക്കാനും മനസ് സമ്മതിക്കുന്നില്ല..

 

എന്നെ ആർക്കാണ് കിട്ടിയത് എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. എന്നാൽ ആർക്കോ കിട്ടിയ എന്നെ കൃഷ്ണ അവരുടെ കയ്യിൽ നിന്നും മാറി വാങ്ങിച്ചു എന്ന് എനിക്ക് ഇൻസൈഡ് റിപ്പോർട്ട്‌ കിട്ടി..

 

‘ഡാ എനിക്ക് പാത്തുമ്മയേ ആട കിട്ടിയത്. അവൾക്ക് എന്ത് വാങ്ങി കൊടുക്കും മച്ചാ..’

ആഷിക്ക് ഞങ്ങളുടെ മുന്നിൽ ഷോ കാണിച്ചു പറഞ്ഞു. അവൻ അവളെ ആരുടെയോ കയ്യിൽ നിന്ന് മാറി വാങ്ങിച്ചത് ആണെന്ന് ഞങ്ങൾക്ക് അറിയാം. പക്ഷെ പുല്ലന്റെ വിചാരം എന്തോ നിമിത്തം പോലെ കിട്ടി എന്നത് പോലെയാണ്. അത് പൊട്ടി ഫാത്തിമ വിശ്വസിക്കും. ഞങ്ങൾ വിശ്വസിക്കില്ല.

 

‘ഒരു ഷേവിങ് സെറ്റ് വാങ്ങി കൊടുക്ക്..’

ഞാൻ അണ്ണാക്കിൽ ഇട്ട് തന്നെ പൊട്ടിച്ചു.. ടൂറിനു ഇടയിലെ അവന്റെ വീരകൃത്യവുമായി ബന്ധപ്പെടുത്തി പറഞ്ഞതാണ്. ഒന്നര സെക്കന്റ്‌ കഴിഞ്ഞാണ് എങ്കിലും രാഹുലിന് അത് കത്തി. ഞങ്ങൾ രണ്ടും അവിടെ ചിരിച്ചു മറിഞ്ഞു. ആഷിക്കോളി സംതൃപ്തനായി മനസിൽ ഞങ്ങളെ പ്രാകി അവിടെ നിന്നും അന്തർധാനം ചെയ്തു..

 

‘റോക്കി.. ഇഷാനിയെ വേണോ..?

ഞങ്ങളുടെ അടുത്തേക്ക് വന്ന അജയ് എന്നോട് ചോദിച്ചു

 

‘നീയാര് അവളുടെ മാമനോ അവളെ വേണമെന്ന് ചോദിക്കാൻ..?

രാഹുൽ ഒരു കൂറ നമ്പർ ഇട്ടു

 

‘പോടാ കുണ്ണേ.. ഇഷാനിയുടെ പേര് വേണോ എന്നാണ് ചോദിച്ചേ.. അവളെ എനിക്കാണ് കിട്ടിയത്..’

അജയ് കയ്യിലെ ഇഷാനി എന്നെഴുതിയ പേപ്പർ എനിക്ക് നേരെ കാണിച്ചു

 

‘ഹേയ്… നീ തന്നെ വച്ചോ.. ഞാൻ കൊടുത്താൽ ഫേക്ക് ചെയ്തത് ആണെന്ന് അവൾക്ക് അറിയാം..’

ഞാൻ പെട്ടന്ന് സീരിയസ് ആയി പറഞ്ഞു

 

‘എല്ലാവരും മാറ്റി എടുക്കുകയാണ്.. നിന്റെ പേര് അർച്ചനയ്ക്ക് ആണ് കിട്ടിയത്. കൃഷ്ണ അത് വാങ്ങിച്ചെടുത്തു. ആഷിക്ക് ഫാത്തിമയുടെ എടുത്തു.’

അജയ് പറഞ്ഞു

 

‘എന്നാലും ശരിയാവില്ല.. നീ തന്നെ കൊടുത്തോ..’

ഞാൻ പറഞ്ഞു

 

‘എനിക്ക് കുഴപ്പമില്ല. നീ അറിയാൻ വേണ്ടി പറഞ്ഞതാ.. അഥവാ നിനക്ക് കൊടുക്കണം എന്നുണ്ടേൽ കൊടുക്കാമല്ലോ..’

 

‘ആ ഓക്കേ..’

ഞാൻ പറഞ്ഞു

 

‘അവൾക്ക് എന്ത് വാങ്ങി കൊടുക്കും. അവൾക്ക് ഇഷ്ടം ഉള്ളത് എന്താ..?

അജയ് ചോദിച്ചു

 

‘വല്ല ബുക്‌സും വാങ്ങി കൊടുക്ക്..’

ഞാൻ പറഞ്ഞു

 

‘ശരിയാ.. അവൾ പുസ്തകപ്പുഴു ആണല്ലോ..’

അവൻ പറഞ്ഞു

 

‘മിക്കവാറും നീ ഒന്നും കൊടുക്കേണ്ടി വരില്ല. അവളിപ്പോ പരിപാടികൾക്ക് ഒന്നും വരാറില്ല..’

രാഹുൽ പറഞ്ഞു

 

‘നാളെ വരും. കാരണം അവളും ആർക്കോ കൊടുക്കാൻ ഉണ്ടല്ലോ.. അങ്ങനെ ഉള്ളത് കൊണ്ട് അവൾ വരാതെ ഇരിക്കില്ല..’

അജയ് പറഞ്ഞത് ശരിയാണ് എന്ന് എനിക്കും തോന്നി. പെട്ടന്ന് എനിക്ക് ഒരു കാര്യം ഓർമ വന്നു. ഞാൻ ബാഗിൽ നിന്നും ഒരു കവർ എടുത്തു. പൊതിഞ്ഞ ആ കവർ പൊട്ടിച്ചു അതിൽനിന്നും ഒരു ഓർണമെന്റ് എടുത്തു. ടൂറിനു അവൾക്ക് വേണ്ടി വാങ്ങിച്ചത്. അതിത് വരെ അവൾക്ക് കൊടുക്കാൻ കഴിഞ്ഞില്ല. ഞാൻ കൊടുത്താൽ വാങ്ങുമെന്നും ഉറപ്പില്ല. അപ്പൊ അജയ് ക്രിസ്തുമസ് ഫ്രണ്ട് എന്ന നിലയിൽ കൊടുക്കട്ടെ. അപ്പൊ അവളുടെ കയ്യിൽ അത് കിടക്കുന്നത് എങ്കിലും കാണാം.. ഞാൻ അത് അവനു നേരെ നീട്ടി

 

‘ഇത് കൊടുക്ക് അവൾക്ക്.. നീ വേറെ എന്തെങ്കിലും വാങ്ങിക്കുന്നുണ്ടോ.? ഉണ്ടേലും കൂടെ ഇത് കൊടുത്തോ..’

ഞാൻ ആ തിളങ്ങുന്ന വെള്ളാരംകല്ലുകളും ചില്ല് ചെത്തി മെനുക്കിയ കട്ടകളും കോർത്ത കയ്യിലണിയുന്ന ചരട് അവനു നേരെ നീട്ടി

 

‘ഇത് കൊള്ളാല്ലോ അളിയാ.. സെറ്റ്..’

അവൻ അത് പറഞ്ഞു അതെടുത്തു പോക്കറ്റിൽ ഇട്ടു

 

‘ഇതിനി നാളെ ഷാഹിനയുടെ കയ്യിൽ എങ്ങാനും കണ്ടാല.. നിന്റെ പപ്പും പൂടയും ഞാൻ പറിക്കും..’

ഞാൻ അവനോട് കളിയായി പറഞ്ഞു. അവനും ഷാഹിനയും തമ്മിലുള്ള കളി ഞാൻ കണ്ടതായി അവനോട് പറഞ്ഞില്ല എങ്കിലും എന്തോ ചുറ്റിക്കളി കണ്ടു പിടിച്ചത് പോലെ ഞാൻ സംസാരിച്ചപ്പോൾ അവൻ എല്ലാം സമ്മതിച്ചു തന്നിരുന്നു. പ്രേമം ഒന്നുമല്ല ചുമ്മാ നേരമ്പോക്ക് എന്നാണ് അവനും പറഞ്ഞത്. ഞങ്ങളുടെ ഗ്യാങ് വിട്ടു ഈ കാര്യം വെളിയിൽ പോകില്ല എന്നും ഞാൻ അവന് വാക്ക് കൊടുത്തിരുന്നു.

 

പിറ്റേന്ന് ക്രിസ്തുമസ് ആഘോഷം ഒക്കെ ഭംഗിയായി നടന്നു. എല്ലാവരും വളരെ ഒരുങ്ങി കെട്ടി വന്നപ്പോൾ ഇഷാനി പഴയ കോലത്തിൽ ഹൂഡിയും ഇട്ട് വന്നു. ഒരു മാറ്റവുമില്ല. അജയ് അവൾക്ക് ചെയിൻ കൊടുത്തെങ്കിലും അവൾ അത് ഇട്ട് കണ്ടില്ല. കൃഷ്ണ എനിക്കൊരു മാല ആണ് തന്നത്. അതിൽ എന്താണ് പ്രത്യേകത എന്ന് എനിക്ക് മനസിലായില്ല. എന്തായാലും അവൾ തന്നത് ഒരു കൗതുകത്തോടെ ഞാൻ വാങ്ങി.. കാണാൻ നല്ല ഭംഗി ഉണ്ട്