” നിങ്ങൾ എന്ത് പറഞ്ഞു ഇരിക്കുവാ ഇങ്ങ് വാ ” അനന്ദു വന്നു വിളിച്ചു ഞാൻ അവന്മാരുടെ കൂട കൂടി. നന്ദു മാറി ഇരുന്നു. ആട്ടോം പാട്ടും വെള്ളമടിയും ഒക്കെ കഴിഞ്ഞു കിടന്നപ്പോ മണി വെളുപ്പിന് മൂന് ഒക്കെ കഴിഞ്ഞു.
” അജു ഡാ എഴുന്നേക്ക് ” രാവിലെ നന്ദു കുലുക്കി വിളിച്ചപ്പോൾ ആണ് ഞാൻ ഉണർന്നത്.
” ദാ സത്യഅങ്കിൾ ആണ്, നിന്നെ വിളിച്ചിട്ട് കിട്ടണില്ലന്ന് പറഞ്ഞു എന്നെ വിളിച്ചതാ ” അവൻ ഫോൺ എന്റെ നേരെ നീട്ടി കൊണ്ട് പറഞ്ഞു. എന്റെ ഫോൺ ഓഫ് ആയിരുന്നു. സമയം 9 മണി ഒക്കെ കഴിഞ്ഞു ഞാൻ നന്ദുവിന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങിയതും അവൻ ബാത്‌റൂമിലേക്ക് പോയി.
” ഹലോ അച്ഛാ ” ഞാൻ ഫോൺ എടുത്തു.
” ഡാ നീ പെട്ടന്ന് ഒരിടം വരെ വരണം ”
” അല്ല അച്ഛാ, ഞങ്ങളുടെ ട്രിപ്പ്. ഞാൻ അച്ഛനോട് പറഞ്ഞിരുന്നില്ലേ? ”
” ഇത് അത്യാവശ്യം ആണ്, വരേണ്ട സ്ഥലം ഒക്കെ നന്ദനോട് പറഞ്ഞിട്ടുണ്ട് അവന് അറിയാം. നീ പെട്ടന്ന് ഇങ്ങ് വാ ” എന്നും പറഞ്ഞു അച്ഛൻ ഫോൺ കട്ട് ചെയ്തു. അച്ഛന്റെ സംസാരത്തിൽ നിന്ന് സംഗതി ഇത്തിരി സീരിയസ് ആണെന്ന് മനസ്സിലായി. അപ്പോഴേക്കും നന്ദു കുളി കഴിഞ്ഞ് വന്നിരുന്നു.
” എന്താടാ സംഭവം?? ” ഞാൻ അവനോട് ചോദിച്ചു.
” ആ… അത്…. പിന്നെ… എനിക്കും കൃത്യമായി അറിയില്ല, നീ വേഗം റെഡി ആവാൻ നോക്ക് ” അവൻ തപ്പി കളിച്ചു.
” ha ഒരു അഞ്ചു മിനിറ്റ് “എന്നും പറഞ്ഞു കുളിക്കാൻ കയറി. പെട്ടന്ന് തന്നെ ഞാൻ റെഡിവന്നു. അവമ്മാരെ ഒക്കെ ചവിട്ടി എഴുന്നേപ്പിച്ചു ഞങ്ങൾ പോവുന്ന കാര്യം പറഞ് ഇറങ്ങി.
” ഇനി എങ്കിലും പറ എങ്ങോട്ടാ പോണേന്ന് ” വണ്ടിയിൽ കയറിയപ്പോൾ ഞാൻ നന്ദുവിനോട് ചോദിച്ചു.
” അതൊക്കെ പറയാം നീ അടങ്ങ് ” പറയാം പറയാം എന്ന് പറയുന്നത് അല്ലാതെ അവൻ പറയുന്ന ലക്ഷണം ഒന്നും കാണുന്നില്ല.
ഞങ്ങൾ യാത്ര തുടങ്ങിയിട്ട് ഏകദേശം മൂന് മണിക്കൂറോളം ആവുന്നു ഞങ്ങൾ ഇപ്പൊ ജില്ല ബോർഡർ ഒക്കെ താണ്ടി പോയി കൊണ്ട് ഇരിക്കുകയാണ്. ചോദിക്കുന്നതിന് ഒക്കെ മുക്കുകേം മൂളുകേം ചെയ്യുന്നത് അല്ലാതെ നന്ദു ഒന്നും പറയുന്നില്ല. അവനെ എന്തോ അലട്ടുണ്ട് എന്ന് വ്യക്തം. ഞാനും ഒരു കാരണം അറിയാത്ത ഒരു അൺഈസിനസ് അനുഭവിക്കുന്നുണ്ട്. ശരിക്കും അത് ഇന്നലെ രാത്രി മുതൽ തുടങ്ങിയത് ആണ്, എന്തോ നെഞ്ചിൽ ഒരു ഭാരം എടുത്തു വെച്ചത് പോലെ ഒരു തോന്നൽ. ഞാൻ ചുമ്മാ പുറത്തേക്ക് നോക്കി ഇരുന്നു. അന്നേരം ആണ് അവിടെ ഉള്ള കടകളിലെ ബോർഡിൽ കണ്ട സ്ഥലപ്പേരുകൾ ഞാൻ ശ്രദ്ധിക്കുന്നതത്.
” ഡാ, ഇവിടെ എവിടെയോ അല്ലേ അവളുടെ ആ കീർത്തനയുടെ വീട്??, സത്യം പറ നമ്മൾ ഇത് എവിടെക്കാ പോണേ?? ” ഞാൻ നന്ദുവിനോഡ് ഇത്തിരി ചൂടായി തന്നെ ചോദിച്ചു.
” അജു കൂൾ ആവു, നമ്മൾ ദാ എത്തി. നിന്റെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം ഇപ്പൊ തന്നെ കിട്ടും ” നന്ദു അത് പറഞ്ഞു കാർ ഒതുക്കി. ഞാൻ വണ്ടിയിൽ നിന്ന് ഇറങ്ങി.
ഒരു മിഡിൽ ക്ലാസ്സ് വീടിന്റെ മുന്നിൽ ആണ് വണ്ടി നിർത്തി ഇട്ടിരിക്കുന്നത്. വലിച്ചു കെട്ടിയ നീല ടർപ്പായും പന്തലും കസേരകളും ആൾക്കൂട്ടവും അകത്തു നിന്ന് ഉയർന്നു കേൾക്കുന്ന നിലവിളിയും ഒക്കെ ഒരു മരണവീട് ആണെന്ന് പറഞ്ഞു തന്നു. ഞാൻ നന്ദുവിന് മതിൽ കെട്ടിന്റെ അകത്തേക്ക് കയറി. ആൾകൂട്ടത്തിൽ പരിചയം ഉള്ള മുഖങ്ങൾ ഞാൻ പരതി, അച്ഛനെ കണ്ടു, രാംഅങ്കിളും ഉണ്ട് അവിടെ ഉള്ള വേറെ ആരെയും എനിക്ക് പരിചയം ഇല്ല. ഇത് ആരുടെ വീട് ആണ്?? ഈ നാട്ടിൽ ഒരു ബന്ധു ഉള്ളതായി കേട്ടു കേൾവി പോലുമില്ല, എന്റെ കണ്ണുകൾ ഉമ്മറത്തേക്ക് പോയി അവിടെ അവളെ ഞാൻ കണ്ടു, അന്ന് അച്ഛന്റെ ഒപ്പം കണ്ട ആ ചെറുക്കനെ കെട്ടിപിടിച്ചു വലിയ വായിൽ കരയുന്ന അവൾ, ഞാൻ തേടി വന്നവൾ കീർത്തന. അവൾക്ക് അരികിൽ അവളെ സമാധാനപ്പെട്ടുത്തികൊണ്ട് അച്ചുവിന്റെ അമ്മ, അച്ചു ആരതി, ജലജ ആന്റി അവർ നാലുപേരും. അങ്ങോട്ട് വന്ന എന്നേയും നന്ദുവിനേം കണ്ട് അവൾ ഒരു നിമിഷം കരച്ചിൽ നിർത്തി.