” എന്താ?? ” എന്റെ ഞെട്ടൽ ആ ചോദ്യത്തിൽ ഉണ്ടായിരുന്നു.
” എനിക്ക് അറിയാം ആ ചെറുക്കനേം പെണ്ണിനേം ചേട്ടായിക്ക് ഇഷ്ട്ടം അല്ലെന്ന് എനിക്ക് നന്നായി അറിയാം, ആ ചെക്കൻ തീർന്നാൽ ചേട്ടായി ഹാപ്പിയാവുമല്ലോ. ശരിക്കും അവന്റെ കഥ കഴിയേണ്ടതായിരുന്നു അപ്പോഴാ ചേട്ടായിടെ പുന്നാര കെട്ടിയോൾ ഇടക്കിട്ട് കേറി അവനെ രക്ഷിച്ചത്. ” അവൾ അത് പറഞ്ഞപ്പോൾ ഒരു തരിപ്പോടെ കേട്ടു നിൽക്കാനേ എനിക്ക് പറ്റിയുള്ളൂ. ഒരു തരം വന്യതയായിരുന്നു അപ്പോൾ അഞ്ചുവിൽ.
” സത്യം പറയാല്ലോ ചേട്ടായി, ആ സ്ലട്ട് അവന്റെ പുറകെ കടലിലേക്ക് ചാടിയപ്പോ അവളുടെ ശല്യവും തീർന്നെന്ന ഞാൻ ഓർത്തെ. പക്ഷെ അവൾക്ക് ആയുസിന്റെ ബലം കൂടുതൽ ആണ് ” അഞ്ചു വീണ്ടും പറഞ്ഞു. അന്നേരം പ്രാണൻ കിട്ടാതെ വെള്ളത്തിൽ മുങ്ങി പൊങ്ങുന്ന ആരതിയുടെ മുഖം എന്റെ മനസ്സിലേക്ക് ഓടി വന്നു.
“” പഡേ “”
എന്റെ കൈ അഞ്ചുവിന്റെ കരണത്ത് പതിച്ചു. വേദനയിലും വലിയ ഭാവം വെത്യാസം ഇല്ലാതെ എന്നെ നോക്കി. അവൾക്ക് അല്ല അടി കൊണ്ടത് എന്ന ഭാവം ആയിരുന്നു അവളിൽ..
” ഞാൻ എന്തേലും കടുത്തു ചെയ്യുന്നതിന് മുന്നേ എന്റെ കണ്മുന്നിൽ നിന്ന് പോ, എന്റെ കണ്ണിന്നു മുന്നിൽ നിന്നെ കാണരുത് ” ഞാൻ കടുപ്പിച്ചു പറഞ്ഞു. അന്നേരം അവളുടെ കണ്ണുകൾ ഒന്ന് ചലിച്ചു.
” ചേ… ചേട്ടായി ” അവൾ വിളിച്ചു
” പോ… ” ഞാൻ അലറി. എന്റെ മുഖഭാവവും മറ്റും കണ്ട് അഞ്ചു വല്ലാതെയായി. അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകി. ഒരക്ഷരം മിണ്ടാതെ അവിടെനിന്നും പോയി. ഞാൻ തളർന്നു പൂൾ സൈഡിൽ ഇരുന്നു..
അഞ്ചു… എന്നോട് ഉള്ള ഇഷ്ട്ടം ആ പെണ്ണിനെ വല്ലാതെ മാറ്റിയിരിക്കുന്നു. ഒരു കുഞ്ഞു ജീവൻ ഇല്ലാതെ ആക്കാൻ പോലും അവൾക്ക് മടിയില്ലന്ന് പറയുമ്പോ… എന്റെ കയ്യും കാലും തളരുന്നു. അഞ്ചുവിന് എന്നോട് ഇഷ്ട്ടം ഉണ്ടെന്ന് എനിക്ക് അറിയാമായിരുന്നു എങ്കിലും അത് ഇത്രയും ഭീകരമായിരുന്നു എന്ന് ഞാൻ ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ല.
‘ അപ്പച്ചിയോട് പറഞ്ഞ് അവളെ ഒരു കൗൺസിലിംഗ്ന് കൊണ്ടോവണം ‘ ഞാൻ മനസ്സിൽ ഓർത്തു.
” ചേട്ടായി ” ഓരോന്ന് ആലോചിച്ച് ഞാൻ എത്രനേരം അവിടെ ഇരുന്ന് എന്ന് അറിയില്ല, അച്ചുവിന്റെ വിളി കേട്ടാണ് ഞാൻ ആലോചനകളിൽ നിന്ന് ഉണർന്നത്.
” ചേട്ടായി ഇവിടെ ഇരിക്കുവാണോ?? ഞാൻ എവിടെ ഒക്കെ തിരക്കി. അഞ്ചുചേച്ചി പോയി ” അച്ചു എന്റെ അരികിൽ ഇരുന്നോണ്ട് പറഞ്ഞു.
” എവിടേക്ക്??” ഞാൻ അച്ചുനോട് ചോദിച്ചു.
” ചേച്ചിടെ വീട്ടിൽ, കോളേജ് പ്രൊജക്റ്റ്‌ന്റെ ബ്രേക്ക് നു വന്നതാ, ഇപ്പൊ ഫ്രണ്ട് ആരോ വിളിച്ചിട്ട് പ്രൊജക്റ്റ്‌ൽ എന്തോ എറർ ഉണ്ടെന്ന് പറഞ്ഞെന്ന്. അത് കൊണ്ട് അവൾക്ക് വേഗം പോണോന്ന് പറഞ്ഞു പോയി. ബസ് സ്റ്റോപ്പിലേക്ക് ആക്കാൻ ചേട്ടായിയെ നോക്കി, കാണാതെ വന്നപ്പോ അച്ഛൻ കൊണ്ട് ചെന്ന് ആക്കി ”
” hmm ” അച്ചു പറഞ്ഞത് കേട്ട് ഞാൻ ഒന്ന് മൂളി. പക്ഷെ എന്റെ മനസ്സ് ഒട്ടും ശാന്തം ആയിരുന്നില്ല.
‘ അവൾ വല്ല കടുംകൈയും?? ‘ വേണ്ടാത്ത ചിന്തകൾ എന്നെ വലച്ചു. ഞാൻ ഫോൺ എടുത്ത് അവളെ വിളിച്ചു.
” ഹലോ, ചേട്ടായി പേടിക്കണ്ട. ഞാൻ വീട്ടിലേക്ക് തന്നാ പോവുന്നെ, അത്ര പെട്ടന്ന് ഒന്നും ഈ ശല്യം ചേട്ടായിയെ വിട്ടിട്ട് പോവില്ല ” ഞാൻ ഫോൺ എടുത്ത് എന്തേലും പറയുന്നതിന് മുന്നേ തന്നെ അവൾ പറഞ്ഞിട്ട് കട്ട് ചെയ്തു.
” എന്താ ചേട്ടായി ” അച്ചു എന്റെ മറ്റും ഭാവവും കണ്ട് ചോദിച്ചു. ഞാൻ ഒന്നുമില്ലന്ന് പറഞ്ഞു.
” ഹാ ചേട്ടായി വാ, ആരുവേച്ചി റെഡിയായി നിൽക്കാൻ തുടങ്ങിയിട്ട് നേരം കുറച്ചായി. അച്ചു പറഞ്ഞപ്പോഴാണ് ആരതിയുടെ വീട്ടിൽ പോണകാര്യം ഞാൻ ഓർത്തത് തന്നെ. ഞങ്ങൾ രണ്ടുപേരും എഴുന്നേറ്റ് അകത്തേക്ക് നടന്നു. ആരതി റെഡിയായി ഹാളിൽ ഇരിക്കുവാണ്. ഒരു green ആൻഡ് yellow കളർ സാരിയാണ് വേഷം. സാരിയിൽ അവളുടെ സൗന്ദര്യം ഒരുപാട് കൂടിയോ?? ഞാൻ ആ മുഖത്തേക്ക് നോക്കി. ഒരു നിമിഷം എന്റെ നെഞ്ച് ഒന്ന് കാളി, ആ മൂക്കിൽ ഒരു വെള്ള കല്ല് വെച്ച മൂക്കുത്തി ഉണ്ടായിരുന്നു, ഞാൻ അന്ന് വാങ്ങിയ മൂക്കുത്തി. ഞാൻ നോക്കുന്നത് കണ്ട് അവളിൽ ഒരു ചിരി വിടർന്നു, ആ ചിരി കൂടി ആയപ്പോ uff.. എനിക്ക് എന്താ സംഭവിക്കുന്നത് എന്ന് പറയാൻ പറ്റുന്നില്ല.
