” എന്താ ആരതി?? ”
” അങ്ങേരെ കുറിച്ച് വല്ല വിവരവും ഉണ്ടോ?? ” ഞാൻ മടിച്ചു മടിച്ചു ചോദിച്ചു. നന്ദേട്ടൻ ഒന്ന് പുഞ്ചിരിചു.
” ഇത് വരെ ഇല്ല, ഉടനെ കണ്ട് പിടിക്കാം, അവൻ ഫോൺ എടുത്തിട്ടില്ല. ഞാൻ ACP അളിയനെ വിളിച്ചുരുന്നു. ട്രാഫിക് കാം, ടോൾ ഒക്കെ നോക്കി അവന്റെ വണ്ടിയും അവനും എവിടെ ആണ് എന്നും ഒക്കെ ഉടനെ കണ്ട് പിടിക്കാം എന്നാണ് അളിയൻ പറഞ്ഞത്. ” നന്ദേട്ടൻ.
” നന്ദേട്ടാ, കേൾക്കുമ്പോൾ സില്ലി ആണെന്ന് തോന്നാം. പുള്ളി പോയി മൂന്നാല് മണിക്കൂർ കഴിഞ്ഞപ്പോൾ തൊട്ട് നെഞ്ചിൽ എന്താണ് എന്ന് അറിയാത്ത ഒരു ഭാരം. പുള്ളിക്ക് എന്തോ അപകടം പറ്റിയ പോലെ ഒരു തോന്നൽ ” പറയണ്ട എന്ന് വിചാരിച്ചതാണ്. പക്ഷെ ഈ അൺഈസിനെസ്സ് സഹിക്കാൻ വയ്യ.
” ഏയ് അവന് ഒന്നും പറ്റില്ല, എന്തേലും മൂഡോഫ് ഇതേപോലെ ഇടക്കൊക്കെ അവൻ മുങ്ങാറുള്ളതാ. നിനക്ക് ഇത് ആദ്യം ആയത് കൊണ്ട് തോന്നുന്നതാ. പേടിക്കണ്ട. എന്തായാലും ഉടനെ തന്നെ അവനെ പൊക്കാം പേടിക്കാതെ ഇരി. ” ഇത്രയും പറഞ്ഞിട്ട് നന്ദേട്ടൻ പോയി. നന്ദേട്ടൻ പറഞ്ഞത് പോലെ എന്റെ വെറും തോന്നൽ മാത്രം ആവണേ എന്ന് ഞാനും പ്രാർത്ഥിച്ചു.
______________________________
എനിക്ക് ബോധം വന്നപ്പോൾ ഒരു ബെഡിൽ ചാരി കിടക്കുകയായിരുന്നു. ഞാൻ ചുറ്റും ഒന്ന് കണ്ണ് ഓടിച്ചു ഹോസ്പിറ്റലിൽ ആണ്. ഞാൻ ഒന്ന് എഴുന്നേക്കാൻ നോക്കി പറ്റുന്നില്ല. തല ചുറ്റുന്നപോലെ ബാലൻസ് കിട്ടുന്നില്ല. തലയിൽ ഒരു കെട്ട് ഉണ്ട്. വലത് കൈ ഒടിഞ്ഞു എന്ന് തോന്നുന്നു, പ്ലാസ്റ്റർ ഇട്ടിട്ടുണ്ട്. അല്ല പ്ലാസ്റ്റർ അല്ല, ബാന്റയ്ഡ് വെച്ച് കൈ എന്റെ നെഞ്ചിൽ ചേർത്ത് ഒട്ടിച്ചു വെച്ചിരിക്കുകയാണ്. ഇടത് കയ്യിൽ ട്രിപ്പ് ഇട്ടിരിക്കുന്നു. അന്നേരം ആണ് എന്റെ കട്ടിലിന്റെ സൈഡിൽ കയ്യ് വെച്ച് മുഖം പൊത്തി കിടന്നുറങ്ങുന്ന ഒരു പെണ്ണിനെ ഞാൻ കണ്ടത്.
” ആരതി ” ഞാൻ വിളിച്ചു. അവൾ പെട്ടന്ന് മുഖം ഉയർത്തി. ഞാൻ ഉണർന്നു എന്ന് കണ്ട് അവളുടെ മുഖം വിടർന്നു, പിന്നെ ഒരു പുഞ്ചിരി തെളിഞ്ഞു. ഒറ്റനോട്ടത്തിൽ ആരതി ആണെന്നാണ് എനിക്ക് തോന്നിയത്. പക്ഷെ അല്ല. ഇവൾ ആണ് നേരത്തെ ആക്‌സിഡന്റ് ഉണ്ടായപ്പോൾ എന്റെ അടുത്തേക്ക് വന്ന സ്കൂട്ടറുകാരി. ഞാൻ ഒന്ന് എഴുന്നേറ്റ് ഇരിക്കാൻ നോക്കി. പക്ഷെ നേരത്തെ പോലെ ബാലൻസ് കിട്ടിയില്ല, ഞാൻ വീണ്ടും കിടന്നു പോയി.
” എഴുന്നേൽക്കാൻ നോക്കണ്ട, ആ ആക്‌സിഡന്റ്ൽ ചെവിക്ക് ചെറിയ ഡാമേജ് പറ്റിയിട്ടുണ്ട്, ഡോക്ടർ പറഞ്ഞത് ക്ലോക്ലിയയോ something ലൈക് ദാറ്റ്, അതിനാണ് ഡാമേജ്. കേൾവിക്ക് കുഴപ്പം ഒന്നുമില്ല ബട്ട് ബോഡി ബാലൻസ് ഒന്ന് രണ്ടാഴ്ചത്തേക്ക് പ്രശ്നം ആവും. പിന്നെ കൈയ്യും ഷോൾഡറും തമ്മിൽ ഉള്ള ജോയിന്റിന്റ അവിടെ എല്ലിന് ചെറിയ പൊട്ടൽ ഉണ്ട്. ആ ഭാഗത്ത് പ്ലാസ്റ്റർ ഇടാൻ പറ്റാത്ത കൊണ്ട് ഇങ്ങനെ കൈ നെഞ്ചിൽ വെച്ച് ഒട്ടിക്കാനെ പറ്റൂ. സൊ മാക്സിമം അനക്കാതെ ഇരിക്കാൻ ശ്രമിക്കണം ” അവൾ പറഞ്ഞു. പിന്നയും ഏതാണ്ട് ഒക്കെ പറയുന്നുണ്ട്. ഞാൻ അത് മൈൻഡ് ചെയ്യാൻ നിന്നില്ല.
” താൻ ഏതാ?? ” കുറച്ചു നേരത്തിനു ശേഷം ഞാൻ അവളോട് ചോദിച്ചു.
” ആഹ് ഇപ്പോഴെങ്കിലും ചോദിച്ചല്ലോ, ഞാൻ സുദർശന സാഗർ. അടുപ്പം ഉള്ളവർ ഒക്കെ ദർശു എന്നാ വിളിക്കുന്നെ, താനും അങ്ങനെ വിളിച്ചോ ” അവൾ.
” അതിന് നമ്മൾ തമ്മിൽ അത്ര അടുപ്പം ഇല്ലല്ലോ ” ഞാൻ ഇത്തിരി റഫ് ആയ സ്വരത്തിൽ പറഞ്ഞു.
” ഞാൻ അല്ലേ തന്റെ ജീവൻ രെക്ഷിച്ചത്. നമ്മൾ തമ്മിൽ ആ ഒരു അടുപ്പം ഉണ്ടല്ലോ. ” അവൾ ഇത്തിരി കെറുവ് കലർന്ന സ്വരത്തിൽ പറഞ്ഞു
” നീ എന്റെ വണ്ടിക്ക് വട്ടം ചാടിഇല്ലായിരുന്നേൽ ഈ ആക്സിഡന്റ് പോലും സംഭവിക്കില്ലായിരുന്നു ”
” ഓഹോ, ആക്സിഡന്റ് നടക്കുമ്പോൾ അവിടെ ആരും ഇല്ലായിരുന്നു, അവിടെ ഇട്ടിട്ട് പോന്നാലും ആരും അറിയില്ലായിരുന്നു, എന്നിട്ടും കണ്ട വണ്ടിക്ക് ഒക്കെ കൈ കാണിച്ചു സമയത്ത് ഒരുവിധം ഇവിടെ എത്തിച്ച എനിക്ക് ഇത് തന്നെ കിട്ടണം ” അവൾ ഒരുമാതിരി നാടകത്തിൽ ഡയലോഗ് പറയുന്ന ടോണിൽ പറഞ്ഞു. ഡ്രാമാക്വീൻ.