കടുംകെട്ട് – 3 [ Full ] 10അടിപൊളി
” ഇവന് ഏത് മുറിയാ ഒരുക്കിഇരിക്കുന്നുന്നേ?? ” സുധിയുടെ അമ്മ.
” മേളിൽ ” സുദർശന.
” അത് വേണ്ട അജുവിനു സ്റ്റെപ്പ് കയറാൻ ഒക്കെ ബുദ്ധിമുട്ട് ആവും, താഴെ ഉള്ള മുറി വല്ലതും മതി ” സുധി.
” അത് എങ്ങനെ ശരിയാകും, ഞാൻ ഇന്നലെ മുഴുവൻ കഷ്ട്ടപ്പെട്ട എന്റെ റൂമിന്റെ അടുത്തുള്ള മുറി വൃത്തി ആക്കിയത്, ഇങ്ങേർ അവിടെ കിടന്നോളും, ഞാൻ കാരണം ഉണ്ടായ ആക്സിഡന്റ് അല്ലേ, അപ്പൊ ഇങ്ങേരെ നോക്കേണ്ടത് എന്റെ റെസ്പോൺസബിലിറ്റി ആണ്, ഞാൻ നോക്കിക്കോളാം ” അവൾ അമ്പിനും വില്ലിനും അടുക്കുന്നില്ല. അവസാനം അവളുടെ ഭാഗം തന്നെ ജയിച്ചു, ഞാൻ അവൾ പറഞ്ഞ മുറിയിൽ തന്നെ താമസിച്ചു.
ഒരാഴ്ച ആയി ഫുൾടൈം ചാരികിടപ്പ് ആണ്, എഴുനേൽക്കാൻ ഒന്നും പറ്റില്ല. ഉറക്കവും സീൻ ആണ്, എന്റെ കൈ നെഞ്ചിൽ വെച്ച് ബാൻഡ്ഐഡ് കൊണ്ട് ചുറ്റി ഒട്ടിച്ചു വെച്ചിരിക്കുവാണല്ലോ, പ്ലാസ്റർ പോലെ ബലം ഇല്ലാത്ത കൊണ്ട്, കൈന്റെ പൊസിഷൻ തെറ്റാൻ ചാൻസ് ഉണ്ട്. അതോണ്ട് തിരിഞ്ഞും മറിഞ്ഞും ഒന്നും കിടക്കാൻ പറ്റില്ല, ചാരി ഇരുന്ന് ആണ് ഉറക്കം പോലും. മൊത്തത്തിൽ ബോറിങ് ആണ്. എന്നാലും ഫുൾടൈം എന്റെ ചെവി തിന്നാൻ ആരെങ്കിലും ഉണ്ടാവും, ദർശു ആണ് മെയിൻ. അഞ്ചു മിനിറ്റ് അഞ്ചു മിനിറ്റ് കൂടുമ്പോൾ അവൾ എന്നെ വന്നു ശല്യം ചെയ്യും, ഒപ്പം അവളുടെ അമ്മയും ഉണ്ടാവും. അവളുടെ അമ്മ കത്തി വെപ്പിൽ അവളെ കടത്തി വെട്ടുന്നതാണ്. ഫുൾ ടൈം എന്തേലും ഒക്കെ പറഞ്ഞ് കൊണ്ടേ ഇരിക്കും. അവരുടെ വീട്ടിൽ താമസിക്കുന്നകൊണ്ട് രണ്ടുപേരെയും ഞാൻ സഹിക്കുകയാണ്. സുധി വരുന്നത് ആണ് ഏക ആശ്വാസം, മിക്കപ്പോഴും അവന്റെ ഒപ്പം കണ്ണൻ കൂടി ഉണ്ടാവും. കണ്ണൻ സുധിയുടെ ചൈൽഡ്ഹുഡ് ഫ്രണ്ട് ആണ്, എനിക്ക് നന്ദുവിനെ പോലെ അവന്റെ ബെസ്റ്റ് ബഡി. നന്ദു……….
പിന്നെ ഒരാൾ കൂടി ഉണ്ട് കിച്ചു, ദർശുനെ പോലെ തന്നെ ആൾ ഒരു വായാടി ആണ്. കൊച്ചു വാ നിറയെ പറയുന്ന കേൾക്കാൻ നല്ല രസാ, ആദ്യം ഒക്കെ എന്നെ വാതിലിന്റെ മറയിൽ നിന്ന് ഒളിച്ചു നോക്കും, ഞാൻ നോക്കുമ്പോൾ ഓടി കളയും. അടുത്ത് കഴിഞ്ഞു പുള്ളിക്കാരി എന്റെ റൂമിൽ നിന്ന് മാറാതെ ആയി. കുഞ്ഞു വായിൽ കൊള്ളാത്ത കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊണ്ടേ ഇരിക്കും. എന്റെ മരുന്നിന്റെ കാര്യം ഒക്കെ നോക്കുന്നത് ദർശു ആണ്. വേദന ഒക്കെ കുറവ് ഉണ്ട് ഇപ്പൊ, അതികം വൈകാതെ ഈ കിടപ്പിൽ നിന്ന് രെക്ഷപെടാം എന്നാണ് വിചാരിക്കുന്നത്. ഈ തലകറക്കം ഒന്ന് മാറിയാ മതിയായിരുന്നു. രണ്ടു ദിവസം ആയിട്ട് മുതുക് വല്ലാതെ ചൊറിയുകയും നീറുകയും ചെയ്യുന്നുണ്ട്, പക്ഷെ കൈ എത്തുന്നില്ല. പോരാത്തതിന് ചെറുതായി പനികോൾ കൂടെ ഉണ്ട് നല്ല ചൂട്.
” എന്താ ആലോചിക്കുന്നേ?? ” ഞാൻ നോക്കിയപ്പോൾ ദർശു ആണ്, ഞാൻ ഒന്നുമില്ല എന്ന ഭാവത്തിൽ തല ആട്ടി. അവൾ എനിക്ക് ഉള്ള കഞ്ഞിയും കൊണ്ട് വന്നത് ആണ്.
” സുധി എന്തിയെ?? ” ഞാൻ ചോദിച്ചു. സാദാരണ കഞ്ഞി തരുന്നത് അവൻ ആണ്.
” ഏട്ടൻ ബിസി ആണ്, എന്തെ ഏട്ടൻ തന്നാൽ മാത്രേ കഴിക്കൂ, മാറിയാതക്ക് തിന്നോ ” അവൾ കലിപ്പിൽ എന്റെ ചുണ്ടിന്റെ നേരെ അവൾ സ്പൂൺ നീട്ടി. വേറെ വഴി ഇല്ലാതെ ഞാൻ വാ തുറന്നു. അവൾ ചുണ്ടിൽ വിരിഞ്ഞ ചിരി മറച് അവൾ എനിക്ക് കഞ്ഞി കോരി തന്നു. അത് കഴിഞ്ഞ് ഒരു കലത്തിൽ വെള്ളവും ആയി അവൾ വന്നു.
” എന്താ ഉദ്ദേശം?? ” ഞാൻ ചോദിച്ചു
” എന്ത് ഉദ്ദേശം, മേല് തുടക്കണ്ടേ?? ” എന്നും പറഞ്ഞ് ഒരു തുണി ആ കലത്തിൽ മുക്കി പിഴിഞ്ഞു എന്റെ നേരെ വന്നു.
” ഞാൻ തുടച്ചോളാം ” ഞാൻ അവളുടെ കയ്യിൽ നിന്ന് ആ തുണി വാങ്ങി കൊണ്ട് പറഞ്ഞു.
” എന്നാ ശരി ” എതിർ ഒന്നും പറയാതെ എന്റെ കയ്യിൽ ലേക്ക് ആ തുണി വെച്ചു തന്നു. ഞാൻ എന്റെ നെഞ്ച് ഒക്കെ തുടച്ചു, ബട്ട് അപ്പോഴാണ് ഒരു പ്രശ്നം, ഞാൻ എങ്ങനെ എന്റെ കയ്യും മുതുകും തുടയ്ക്കും. ഞാൻ ഒരു നിമിഷം ഒന്ന് നിന്നു.
” കഴിഞ്ഞോ?? ഇങ്ങോട്ട് താ ” ഒരു പൊട്ടിച്ചിരിയോടെ അവൾ എന്റെ കയ്യിൽ നിന്ന് തട്ടിപറിച്ചു.
