കടുംകെട്ട് – 3 [ Full ] 10അടിപൊളി  

 

” തിരിഞ്ഞിരി ” അവൾ അധികാരത്തിൽ പറഞ്ഞു. ഞാൻ തിരിഞ് ഇരുന്നു കൊടുത്തു. എന്റെ ശരിക്കുള്ള സ്വഭാവത്തിന് അവളുടെ കാലേ വാരി അടിക്കേണ്ട സമയം കഴിഞ്ഞു, പക്ഷെ…. എന്തോ ഇവളോട് എനിക്ക് ചൂടാവാൻ പറ്റുന്നില്ല,  എന്താ കാര്യം എന്ന് അറിയില്ല എനിക്ക് ഇവളോട് ദേഷ്യം തോന്നുന്നേ ഇല്ല. അവൾ എന്റെ മുതുകിൽ ഉള്ള ബാൻഡ്ഐഡിൽ പിടിച്ചു, അന്നേരം പഴുപ്പിന്റെ മനം മടുപ്പിക്കുന്ന മണം പരന്നു. മുതുകിൽ കൊറേ കുരുക്കൾ ഒക്കെ വന്നു പൊട്ടി പഴുത്തു നാശം ആയി ഇരിക്കുകയാണ്.

” ഞാൻ ഡോക്ടറെ വിളിക്കാം ” അവൾ ടെൻഷൻ അടിച്ചു പറഞ്ഞു, ഡോക്ടറെ വിളിച്ചു എന്തൊക്കയോ പറഞ്ഞു. കാൾ കട്ട് ചെയ്തു കഴിഞ്ഞ് അവൾ താഴേക്ക് പോയി, പിന്നെ ഒരു പാത്രത്തിൽ ചൂട് വെള്ളവും ആയി വന്നു. പിന്നെ ആ വെള്ളത്തിൽ തുണി മുക്കി എന്റെ മുതുകു തുടച്ചു. പഴുപ്പിന്റെ മണം വല്ലാതെ വരുന്നുണ്ട്, എങ്കിലും അവളിൽ ഒരു ഭാവ വത്യാസവും ഇല്ല, ടെൻഷനോടെ അവൾ അത് മുഴുവൻ വൃത്തി ആക്കുകയാണ്. ഇടക്കിടെ എന്നോട് വേദനിക്കുന്നുണ്ടോ എന്നൊക്കെ ചോദിക്കുന്നുണ്ട്

 

അര മണിക്കൂർ കൊണ്ട് ഡോക്ടർ വന്നു, ബാൻഡ്ഐഡ് ന്റ അലർജി ആണ്, പുരട്ടാൻ ഒരു ഓയിൽമെന്റ് തന്നു. അത് അവൾ തന്നെ പുരട്ടി, പിന്നെ ഒരു ഇൻജെക്ഷനും.

 

” ഇൻജെക്ഷന്റെ ക്ഷീണം കാണും ഒന്ന് ഉറങ്ങി എഴുന്നേൽക്കുമ്പോൾ ശരിയാകും”  എന്ന് പറഞ്ഞിട്ട് ഡോക്ടർ പോയി, ഡോക്ടർ പറഞ്ഞത് പോലെ ഞാൻ മയങ്ങി. രാത്രി എപ്പോഴോ കണ്ണ് തുറന്നപ്പോൾ, എന്റെ തുടയിൽ തല ചായ്ച് കട്ടിലിന്റെ അരികിൽ ഒരു സ്റ്റൂളിൽ ഇരുന്ന് ഉറങ്ങുന്ന അവളെ ആണ് കണ്ടത്, ഞാൻ അവളുടെ മുടിയിൽവെറുതെ കൈ ഓടിച്ചു. ഈ നേരം അത്രയും എനിക്ക് കൂട്ട് ഇരിക്കുക ആയിരുന്നിരിക്കണം. അച്ചു, ആതു ഇവരെ കൂടാതെ  വെറുപ്പ് അല്ലാതെ ഇഷ്ടം തോന്നുന്ന മറ്റൊരു പെണ്ണ് കൂടി. ഈ ചുരുങ്ങിയ ദിവസം കൊണ്ട് അവൾ എന്റെ ഹൃദയത്തോട് ചേർന്നിരിക്കുന്നു. ദർശു, ഇവളോട് എനിക്ക് തോന്നുന്ന വികാരം എന്താണ്. രൂപത്തിൽ വല്യ സാമ്യം ഇല്ലങ്കിലും എന്തോ ഇടക് എനിക്ക് ഇവളെ കാണുമ്പോൾ ആരതിയെ ഓർമ്മ വരും.  ആരതി…..  എന്റെ മനസ്സിൽ അവൾക്ക് ഉള്ള സ്ഥാനം എന്താണ്??  ഓഫ്‌കോഴ്സ് വെറുപ്പ്, ഞാൻ എന്തിനാ ഇപ്പൊ അത് ഒക്കെ ഓർക്കുന്നത്???

 

” എന്താ എന്ത് പറ്റി, മുഖം വല്ലാതെ ഇരിക്കുന്നെ?? ” ദർശു ആണ്. അവൾ എന്റെ നെറ്റിയിൽ കയ്യ് വെച്ചു.

 

” ഹാ ചൂട് കുറഞ്ഞല്ലോ, ഇൻജെക്ഷൻ എടുത്തു കിടന്നു കഴിഞ്ഞു നല്ല ചൂട് ഉണ്ടായിരുന്നു അതാ ഞാൻ കൂട്ട് ഇരുന്നേ, എന്നാ ശരി ഞാൻ അപ്പുറത് ഉണ്ടാവും എന്തേലും ഉണ്ടേൽ വിളിച്ച മതി gd nyt ” എന്നും പറഞ്ഞു ഒരു ചിരി കൂടി സമ്മാനിച്ചിട്ട് അവൾ പോയി.

 

ഒരാഴ്ച കൂടി കഴിഞ്ഞതോടെ എനിക്ക് നടക്കാം എന്ന കണ്ടിഷൻ ആയി. ഞാൻ താഴെ ഒക്കെ ഇറങ്ങി, ഏക്കർ കണക്കിന് തൊടിയും സ്ഥലങ്ങളും  ഒക്കെ ഉണ്ട്. സുധി എനിക്ക് സ്ഥലങ്ങൾ ഒക്കെ കാണിച്ചു തന്നു. അവിടെ തറവാടിന്റെ കോണിൽ ഒരു സ്ഥലം ഉണ്ട്. കളരി. സുധിയുടെ മുത്തശ്ശൻ കളരി ആശാൻ ആണ്. ഞാൻ അവരുടെ പ്രാക്ടീസ് ഒക്കെ കാണാൻ തുടങ്ങി. കണ്ണൻ ആണ് മുത്തശ്ശന്റെ പ്രധാന ശിഷ്യൻ. ഞാൻ അവരും ഒക്കെ ആയി നല്ല കമ്പനി ആയി. അതി രാവിലെ എഴുന്നേൽക്കും, കളരിയിൽ പോയി അവരുടെ പ്രാക്ടീസ് കാണും, പിന്നെ അവരുടെ കൂടെ കുളക്കടവിലും മറ്റും ഇരുന്ന് ഓരോന്ന് ഒക്കെ പറഞ് ഇരിക്കും, അപ്പോഴേക്കും സുധി എഴുന്നേറ്റു വരും. പിന്നെ അവനുമായി എന്തെങ്കിലും പരുപാടി ഒക്കെ ആയി തൊടിയിൽ നടക്കും ആ സമയം ദർശു വരും എന്തേലും കാര്യം കണ്ട് പിടിച്ചു ചൂട് ആവും, മരുന്ന് കഴിക്കാനും മറ്റും ആയി വിളിച്ചോണ്ട് പോവും അതാണ് കുറച്ച് ആയി എന്റെ ദിനചര്യ.

” ഡാ എഴുന്നേറ്റെ ” ഉച്ച മയക്കത്തിൽ ആയിരുന്ന എന്നെ സുധി വിളിച് എഴുന്നേൽപ്പിച്ചു. ഞാൻ നോക്കുമ്പോൾ ആൾ പുതിയ മുണ്ടും ഷർട്ടും ഒക്കെ ഇട്ട് നിൽക്കുകയാണ്.

 

” എന്താടാ ” ഞാൻ ചോദിച്ചു.

” നീ ഇത് ഇട്ട് റെഡിയാകു ” അവൻ ഒരു വെള്ളമുണ്ട് എന്റെ നേരെ നീട്ടിയിട്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *