കടുംകെട്ട് – 3 [ Full ] 10അടിപൊളി  

 

” അത് കമ്മൽ അല്ല മൂക്കുത്തിയാ ” ഞാൻ അത് എടുത്തു നോക്കുന്ന കണ്ട് ദർശു പറഞ്ഞു. അപ്പൊ അതാണ് ഒരെണ്ണം മാത്രം. ഞാൻ അവളെ നോക്കി ഒന്ന് പുഞ്ചിരിചു കാണിച്ചു. അവൾ അന്നേരം തിരികെ മാല നോക്കുന്ന തിരക്കിൽ ആയി.

ഇവൾ മൂക്ക് കുത്തിയിട്ടില്ല, അത് പറഞ്ഞപ്പോളാ, അവൾ ആരതി, അവൾ മൂക്ക് കുത്തിയിട്ടില്ലേ??  നല്ല ചുവന്ന കല്ല് വെച്ച ഒരു മൂക്കുത്തി ആ മൂക്കിൽ അന്ന് ഉണ്ടായിരുന്നു.  അവളുടെ മൂക്കിൽ ഈ മൂക്കുത്തി കിടക്കുന്ന കാണാനും നല്ല ചേല് ആയിരിക്കും. വെലകുറഞ്ഞ ഒരു ഫാൻസി ഐറ്റം ആണെകിലും നല്ല ഭംഗി ഉള്ള മൂക്കുത്തി ആണ് ഇത്

” ചേട്ടാ ഇതിന് എത്രയാ?? ” ഞാൻ കടക്കാരനോട് ചോദിച്ചു.

 

” 50 രൂപ ” അയാൾ പറഞ്ഞപ്പോ ഞാൻ അത് എടുത്തു കൊടുത്തു. ആ മൂക്കുത്തി ഷർട്ടിന്റെ പോക്കറ്റിൽ ഇട്ടു

” ഇത് ആർക്കാ?? ” ദർശു അത് ചോദിച്ചപ്പോൾ അവളിൽ ചെറിയ കുശുമ്പും ആകാംഷയും ഉണ്ടായിരുന്നോ??

 

” ഇത് എന്റെ കെട്ടിയോൾക്ക് പിന്നെ കൊടുക്കാൻ വാങ്ങിയതാ ” ഞാൻ ഒന്നും ഓർക്കാതെ പെട്ടന്ന് മറുപടി പറഞ്ഞു. അന്നേരം അവൾ ഒന്ന് ഞെട്ടി. പിന്നെ എന്തോ ആലോചിച്ചു മുഖത്തു നാണം കലർന്ന ഒരു ചിരി വിടർന്നു. അവൾ എന്റെ മുഖത്ത് നിന്ന് നോട്ടം മാറ്റി കടയിലേക്ക് നോക്കി.

 

‘ എന്റെ കെട്ടിയോൾക്ക് കൊടുക്കാൻ ‘ ഞാൻ എന്തിനാ അങ്ങനെ പറഞ്ഞത്?? അതിനേക്കാൾ ഉപരി ഞാൻ എന്തിനാ ഇത് വാങ്ങിയത്. അവൾക്ക് ആ ആരതിക്ക് കൊടുക്കാൻ ആണോ??  No വേ. Bullshit. ഞാൻ എന്തിനാ ഇപ്പൊ അവളെ ഓർക്കുന്നെ…

 

” എടി മോളെ നിനക്ക് ഈ മാല നല്ലത് പോലെ ചേരും ” ഒരു ശബ്ദം ആണ് എന്നെ ചിന്തകളിൽ നിന്ന് ഉണർത്തിയത്. ഞാൻ നോക്കുമ്പോൾ ഒരുത്തൻ ഒരു മാല ദർശുവിന്റെ കഴുത്തിൽ വെക്കാൻ നോക്കുകയാണ്.  അവൾ കുതറാൻ നോക്കുന്നു. ഞാൻ അവന്റെ കയ്യിൽ കയറി പിടിച്ചു.

 

” നീ ഏതാടാ ഒറ്റകയ്യാ, മാറി നില്ല് ഇല്ലേൽ നിന്റെ മറ്റേ കയ്യും ഓടിയും ” അവൻ അത് പറഞ്ഞു.

 

” എന്റെ കൈ ഓടിക്കാൻ മാത്രം ഉള്ള ബലം ഈ ഉണ്ണി പിണ്ടിക്ക് ഉണ്ടോടാ ” ഞാൻ അവന്റെ കൈയിൽ ഉള്ള എന്റെ പിടുത്തം മുറുക്കി കൊണ്ട് ചോദിച്ചു. അവൻ വേദന കൊണ്ട് കണ്ണുകൾ ഇറുക്കി അടച്ചു.

 

” damn you ” എന്നും പറഞ്ഞു കൊണ്ട് അവൻ എന്നെ നേരെ അവന്റെ മറ്റേ കയ്യ് വീശി. ഞാൻ അന്നേരം എന്റെ കാൽ ഉയർത്തി അവന്റെ വാരിഎല്ല് നോക്കി അടിച്ചു. ഞാൻ കയ്യിലെ പിടുത്തം വിട്ടു അവൻ പുറകിലേക്ക് വീണു പോയി.

 

” ഡാ ” എന്ന് അലറി കൊണ്ട് വേറെ ഒരുത്തൻ പാഞ്ഞു വന്നു, കറങ്ങി ചാടി അവൻ എന്റെ തല നോക്കി കിക്ക് ചെയ്തു. ഞാൻ വെട്ടി തിരിഞ്ഞു അതിൽ നിന്ന് ഒഴിഞ്ഞു മാറി അവന്റെ നെഞ്ചിൽ ചവിട്ടി. പക്ഷെ ആണ് കിക്ക് അത്ര ശക്തി ഇല്ലായിരുന്നു, കാരണം തലയും ശരീരവും നല്ലത് പോലെ ഷേക്ക് ആയത് കൊണ്ട് ആവണം,  വീണ്ടും എന്റെ തല ചുറ്റുന്ന പോലെ തോന്നി, ബാലൻസ് തെറ്റി ഞാൻ വീഴാൻ പോയി. അന്നേരം ദർശു എന്നെ പിടിച്ചു.

 

” അയ്യോ, എന്ത് പറ്റി, ദേ ചെവിയിൽ നിന്ന് ചോര വരുന്നു ” അവൾ കരയുന്ന പോലെ ചോദിച്ചു. അന്നേരം ഞാൻ എന്റെ ചെവിൽ തൊട്ടു നോക്കി, ശരിയാണ് ചോര വരുന്നുണ്ട്.

 

“ഏയ് എനിക്ക് ഒന്നുമില്ല. ” ഞാൻ അവളുടെ തലയിൽ കൈ വെച്ചു കൊണ്ട് പറഞ്ഞു. അന്നേരം ആദ്യം വീണവൻ എഴുന്നേറ്റു, ഞങ്ങളുടെ നേരെ വന്നു. അവൻ എന്റെ മുഖം നോക്കി പഞ്ച് ചെയ്തു.

‘ damn ‘ ഈ കണ്ടിഷനിൽ എനിക്ക് അവനെ തടുക്കാൻ പറ്റില്ല. എന്റെ മുഖത്ത് ആ പഞ്ച് ലാൻഡ് ചെയ്യുന്നതിന് തൊട്ട് മുന്നേ ബലിഷ്‌ഠമായ ഒരു കൈ വന്നു അവന്റെ കൈ പിടിച്ചു നിർത്തി. മുത്തശ്ശൻ. പുള്ളിയെ കണ്ടതും അവന്റ കണ്ണിൽ ഭയം വന്നു നിറഞ്ഞു.

 

” ha,  ഗുരുക്കൾ വന്നു. ആ ചെക്കന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി. ” ചുറ്റും കൂടി നിന്നവർ പിറുപിറുത്തു. മുത്തശ്ശൻ വിരൽ കറക്കി അവന്റെ കയ്യിൽ കുത്തി. അവൻ ഒന്ന് ശബ്‌ദിക്കാൻ പോലും പറ്റാതെ നിന്നു. അവന്റെ കണ്ണുകൾ ഒക്കെ തുറിച്ചു വന്നു. കയ്യിലെ ഞരമ്പുകൾ ഒക്കെ പിടച്ചു.

Leave a Reply

Your email address will not be published. Required fields are marked *