” എനിക്ക് എപ്പോ ഡിസ്ചാർജ് തരണം എന്ന് പറയേണ്ടത് ഡോക്ടർ അല്ലേ?? നീ അല്ലാലോ?? ” ഞാൻ ഇത്തിരി കടുപ്പിച്ചു പറഞ്ഞു.
” ഈ കാര്യം ഞാനാ തീരുമാനിക്കുന്നെ. ഞാൻ പറയുന്നതിന് അപ്പുറം ഡോക്ടർ പോലും ഒരു വാക്ക് പറയൂല്ല. ” അവൾ.
” അതെന്താ, ഈ ഹോസ്പിറ്റൽ നിന്റെ വക ആണോ?? ”
” Yup, ഇത് എന്റെ തറവാട്ട് സ്വത്ത് ആണ്. ദേവമഠത്തിൽ ഹോസ്പിറ്റൽസ്. ദേവമഠം ഞങ്ങളുടെ തറവാട് ആണ് ” ഇത്തിരി പോസ് ഇട്ടുകൊണ്ട് അവൾ പറഞ്ഞു. അന്നേരം ഞാൻ സത്യം ആണോ എന്ന് ചോദിക്കും പോലെ ഡോക്ടറിനെ നോക്കി. അതേ എന്ന ഭാവത്തിൽ ഡോക്ടർ കണ്ണുകൾ അടച്ചു കാണിച്ചു. ഞാൻ പിന്നെ കൂടുതൽ ഒന്നും പറയാൻ നിന്നില്ല. പറഞ്ഞിട്ടും കാര്യം ഇല്ലാല്ലോ. പെട്ടന്ന് അവൾക്ക് ഒരു കാൾ വന്നു. അവൾ അത് എടുത്തു.
” ഹാ ഏട്ടാ, വന്നോ. ഞങ്ങൾ vip റൂമിന്റെ അവിടാ…. ” അവൾ ഫോൺ എടുത്തു.
” ഒരു മിനിറ്റേ, ഞാൻ ഇപ്പൊ വരാ…… ” അവൾ ഫോൺ ചെവിയിൽ നിന്ന് എടുത്തു പൊത്തി പിടിച്ചിട്ട് എന്നോട് പറഞ്ഞു.
” ഒരുമിനിറ്റ് കൊണ്ട് വന്നില്ലേലും വിരോധം ഇല്ല ” ഞാൻ അത് പറഞ്ഞപ്പോൾ എന്നെ കലിപ്പിച്ച് ഒന്ന് നോക്കിട്ട്, കിറി ഒന്ന് കോടി കാണിച്ചിട്ട് അവൾ പുറത്തേക്ക് പോയി. ഇത് കണ്ട് ഡോക്ടർ ചിരിച്ചു.
” സുദർശന മാം, ഇങ്ങനെ ചിരിച്ചു കളിച്ചു സംസാരിച്ചു കണ്ടേക്കുന്നത് ആകെ സുധി സർ നോട് മാത്രം ആണ്. നിങ്ങൾ രണ്ടുപേരും നല്ല കമ്പനി ആണോ?? ” ഡോക്ടറിന്റെ കൂടെ ഉണ്ടായിരുന്ന നേഴ്‌സ് ചോദിച്ചു.
” എന്നെ പരിശോധിക്കാൻ വന്നതല്ലേ?? എന്നാ അത് ചെയ് ” ഞാൻ ഇത്തിരി റഫ് ആയി ആണ് മറുപടി കൊടുത്തത്
” ചക്കിക്കൊത്ത ചങ്കരൻ. സുദർശന മാം ന്റ അതേ സ്വഭാവം, വെറുതെ അല്ല രണ്ടും കൂട്ട് ആയത് ” അവൾ പിറുപിറുത്തു. ഡോക്ടർന്റെ ചുണ്ടിൽ അത് കേട്ട് ഒരു ചെറിയ പുഞ്ചിരി വിടർന്നു. അന്നേരം വാതിൽ തള്ളി തുറന്ന് അവൾ അകത്തേക്ക് വന്നു.
” ഏട്ടാ ഇതാണ് ഞാൻ പറഞ്ഞ ആൾ ” അവളുടെ പുറകെ വന്ന ആളിനോട് അവൾ പറഞ്ഞു. ആ ആളെ കണ്ട് ഞാൻ ഒന്ന് അമ്പരന്നു.
” അജു, ഇത് എന്ത് പറ്റിയെഡാ?? ” അവൻ ഒരു ഞെട്ടയോടെ ഓടി എന്റെ അടുത്ത് വന്ന് എന്റെ കയ്യിൽ പിടിച്ചു കൊണ്ട് ചോദിച്ചു.
” സുധി നീ എന്താ ഇവിടെ?? ” ഞാനും അത്ഭുതത്തോടെ അവനോടു ചോദിച്ചു. സുധി, സുദേവ്. അവൾ ആണേൽ ഇതെന്തു കൂത്ത് എന്ന ഭാവത്തിൽ ഞങ്ങളെ തന്നെ മാറി മാറി നോക്കി നിൽക്കുകയാണ്.
” അത് കൊള്ളാം, ഇത് എന്റെ നാട് ആ, ഇത് എന്റെ ഹോസ്പിറ്റലും. നീ എങ്ങനെ ഇവിടെ എത്തി?? നീയും നന്ദനും കൂടി എവിടെയോ ട്രിപ്പ് പോണെന്ന് അല്ലേ പറഞ്ഞെ, പിന്നെ നിനക്ക് ആക്സിഡന്റ് എങ്ങനെ സംഭവിച്ചു?? അല്ല നന്ദൻ എവിടെ?? ” അവൻ ഒന്നിന് പുറകെ ഒന്നൊന്നായി ചോദ്യം ചോദിച്ചു.
“ഏട്ടന് ഇയാളെ നേരത്തെ അറിയോ?? ” അവൾ സുധിയോട് ചോദിച്ചത് ആണ്.
” ആഹ്, ഞാൻ പറഞ്ഞില്ലേ ഒരു അർജുനെ പറ്റി, അവൻ ആണ് ഇവൻ ” അവൻ എന്നെ അവൾക്ക് പരിചയപ്പെടുത്തി.
” ഹാ ഇതുവരെ ഞാൻ പേര് ചോദിച്ചില്ലല്ലോ, അപ്പൊ ഇതാണല്ലേ ഏട്ടനെ റിങ്ങിൽ പഞ്ഞിക്കിട്ട ആൾ. “അവൾ നാവ് കടിച്ചു.
” ഡാ, ഇത് എന്റെ ഒരേ ഒരു പെങ്ങൾ. സുദർശന സാഗർ” അവൻ അവളെ ചേർത്ത് പിടിച്ചു എന്നോട് പറഞ്ഞു. ഞാൻ ചുമ്മാ ഒന്ന് ചിരിച്ചു.
” അത് അവിടെ നിൽക്കട്ടെ. നീ നിനക്ക് ആക്സിഡന്റ് പറ്റിയത് എങ്ങനെ ആണന്നു പറ. നീ വീട്ടിൽ വിളിച്ചു പറഞ്ഞായിരുന്നോ??, ഞാൻ നന്ദനെ വിളിക്കാം ” അവൻ എന്നോട് പറഞ്ഞിട്ട് ഫോൺ എടുത്തു.
” ഡാ വേണ്ട അവനെ വിളിക്കണ്ട ” ഞാൻ ഇത്തിരി ശബ്ദം കൂട്ടി ആണ് പറഞ്ഞത്. അവരെല്ലാം ഒന്ന് ഞെട്ടി.
” എന്താടാ, എന്തേലും പ്രോബ്ലം ഉണ്ടോ?? ” സുധി അത് ചോദിച്ചപ്പോൾ ഞാൻ അവളെ ഒന്ന് നോക്കി.
” ആഹ് ഏട്ടാ, മരുന്ന് കഴിക്കുന്നതിന് മുന്നേ ഫുഡ് കഴിക്കണം എന്ന് പറഞ്ഞു. ഞാൻ താഴെ കാന്റീനിൽ പോയി കഞ്ഞി വാങ്ങി വരാം. ” അവൾ അത് പറഞ്ഞു പുറത്തേക്ക് പോയി. അത് കേട്ട് അത്ഭുതകലർന്ന ഭാവത്തിൽ സുധി അവളെ നോക്കി.