കടുംകെട്ട് – 3 [ Full ] 10അടിപൊളി  

 

 

” ഇല്ല കുഞ്ഞാ, അമ്മയെ ഇനി നമുക്ക് ഒന്നും കാണാൻ പറ്റില്ല, അമ്മ വളരെ ദൂരെയാ. കുഞ്ഞനും ഇച്ചേയിക്കും ഒട്ടും പറ്റിയില്ലേൽ അവിടേക്ക് പോവാം ” അതും പറഞ്ഞു അവൾ വിങ്ങിപൊട്ടി അവനെ ഒന്നൂടെ തന്നിലേക്ക് ചേർത്ത് പിടിച്ചു.

 

 

” അപ്പൊ മ്മ കടലിന്റെ അടിയിലെ വീട്ടിൽ ഉണ്ടെന്ന് ആ ചേച്ചി പറഞതോ, അവിടെ ചെന്നാ മ്മയേ കനാന്നാ, നിക്ക് പോയിട്ട് കാണാൻ പറ്റീല്ലാ” അവൻ വീണ്ടും പറഞ്ഞു.

 

 

” അതൊക്കെ വെറും കഥകളാ കുഞ്ഞാ, ഇനി അതൊക്ക വിശ്വസിച്ച് അങ്ങനെ ഒന്നും ചെയ്യില്ലെന്ന് ഇച്ചേയിക്ക് സത്യം ചെയ്തു താ ” അവൾ അവനെ തന്റെ കൈ വലയത്തിൽ നിന്ന് മാറ്റി നിർത്തിയിട്ട് അവനോട് പറഞ്ഞൂ. അവൻ തലയാട്ടി. അത്രേം ആയപ്പോഴേക്കും ഞാൻ താഴേക്ക് ഇറങ്ങി. ഹാളിൽ സോഫയിൽ വന്ന് ഇരുന്നു. അവൻ ലാസ്റ്റ് പറഞ്ഞ വാചകം എന്നെ വല്ലാതെ സ്ട്രൈക്ക് ചെയ്തു. കുറച്ചു നേരം അതിനെ കുറിച്ച് ആലോചിച്ചിട്ട് ഞാൻ എന്റെ റൂമിൽ കേറി. ആരതി ബാത്‌റൂമിൽ കേറിയിട്ടുണ്ട്. ഞാൻ ഇന്നലെ മാറിയ പാന്റ്ന്റെ പോക്കെറ്റിൽ നിന്ന് ആ ചെക്കന്റെ ഗ്ലാസ്‌ എടുത്തു താഴേക്ക് പോയി.

 

 

കുറച്ചു കഴിഞ്ഞു ചേച്ചിയും അനിയനും താഴേക്കു വന്നു,  അവൾ നേരെ അടുക്കളയിലേക്കും അവൻ tv യുടെ മുന്നിലേക്കും ആണ് പോയത്. രണ്ടു പേരും എന്നെ ശ്രദ്ധിച്ചിരുന്നില്ല. ഞാൻ ചെന്ന് അവന്റെ അടുത്ത് സോഫയിൽ ഇരുന്നു. അവൻ തിരിഞ്ഞു നോക്കി എന്നെ കണ്ട് ഒന്ന് ഞെട്ടി, പിന്നെ മുഖം വീർപ്പിച്ചു tv യിലേക്ക് തന്നെ നോക്കി.

 

 

” ഡാ ” ഞാൻ പതിയെ വിളിച്ചു. അവൻ എന്നെ നോക്കി, ചെക്കന് അവളെ പോലെ അല്ല, ഇത്തിരി ധൈര്യം ഒക്കെ ഉള്ള കൂട്ടത്തിൽ ആണ്. ഞാൻ കണ്ണട അവന്റെ മുഖത്തു വെച്ച് കൊടുത്തു. അപ്പൊ അവന്റെ കണ്ണ് വിടർന്നു. ആക്ച്വലി അവന് ഇത്രേം നേരം കണ്ണ് നേരെ ചൊവ്വേ കാണുന്നില്ലായിരിന്നു. കണ്ണട കിട്ടിയപ്പോൾ അവൻ എന്നെ നോക്കി പുഞ്ചിരിച്ചു.

 

 

” നീ എന്തിനാ കടലിൽ ഇറങ്ങിയത്? ” ഞാൻ അവനോട് ചോദിച്ചു. അവൻ ആദ്യം ഒന്ന് മടിച്ചു, പറയണോ വേണ്ടയോ എന്ന് ആലോചിക്കും പോലെ.

 

 

” അത് മ്മായെ കാനാൻ ” അവൻ പിന്നെ മറുപടി തന്നു.

 

 

” അമ്മ കടലിന്റെ അടിയിൽ ഉണ്ടെന്ന് ആരാ നിന്നോട് പറഞ്ഞേ?? ”

 

 

” ആ ചേച്ചി ”

 

 

” ഏത് ചേച്ചി?? ”

 

 

” മുടി ഇല്ലാത്ത ചേച്ചി ”

 

 

” അഞ്ചു ” അവൻ അത് പറഞ്ഞപ്പോൾ ആളെ മനസ്സിലായ ഞാൻ മന്ത്രിച്ചു.

 

 

” ആ ചേച്ചിയാ മ്മേ കാനാ ന്നേ പറഞ്ഞു വിട്ടേ ” അവൻ കൂട്ടിച്ചേർത്തു.

 

 

” mmm ” അന്നേരം ഞാൻ ഒന്ന് മൂളി. പിന്നെ അവന്റെ തലമുടി കൈ കൊണ്ട് ഒന്ന് ഇളക്കി വിട്ടിട്ട് ഞാൻ എഴുന്നേറ്റു. അവൻ കെറുവിച്ച ഭാവത്തിൽ അവന്റെ മുടി നേരെയാക്കി. പിന്നെ എന്നെ കലിപ്പിൽ നോക്കി. ഞാൻ ഒന്ന് ചിരിച്ചിട്ട് അച്ചുന്റെ റൂമിലേക്ക് ചെന്നു. അഞ്ചു അവിടെ ഉണ്ടായിരുന്നില്ല. വീട് മുഴുവൻ അവളെ നോക്കിയെങ്കിലും കണ്ടില്ല. ഞാൻ പുറത്തേക്ക് ഇറങ്ങി അന്നേരം പൂളിന്റെ സൈഡ് മാറി കാൾ ചെയ്തു നിൽക്കുന്ന അവളെ ഞാൻ കണ്ടു. ഞാൻ അവളുടെ അടുത്തേക്ക് നടന്നു.

 

 

” ഹായ് ചേട്ടായി ” എന്നെ കണ്ടതും അഞ്ചു ഫോൺ കട്ട് ചെയ്തിട്ട് എന്റെ നേരെ തിരിഞ്ഞു.

 

 

” നീയാണോ ആ ചെറുക്കന് കടലിന്റെ അടിയിൽ അവന്റെ അമ്മ ഉണ്ടെന്ന് പറഞ്ഞു കൊടുത്തത്?? ” ഞാൻ നേരെ വന്ന കാര്യം ചോദിച്ചു. അവൾ ആദ്യം ഒന്ന് ഞെട്ടി. പിന്നെ പുഞ്ചിരിച്ചു..

 

 

” ചേട്ടായി അറിഞ്ഞോ, ആഹ് ഞാനാ ”

 

 

” നീ എന്തിനാ അവനോട് അങ്ങനെ ഒക്കെ പറഞ്ഞു കൊടുത്തേ, അത് കൊണ്ടല്ലേ നിന്റെ കണ്ണ് വെട്ടിയപ്പോ അവൻ കടലിൽ ഇറങ്ങിയേ?? ആ ചെറുക്കന് അഞ്ചു പൈസയുടെ കുറവ് ഉള്ള കാര്യം നിനക്ക് അറിഞ്ഞൂടെ??”

 

 

” അതിന് എന്റെ കണ്ണ് വെട്ടിയപ്പൊ അല്ലൊല്ലോ, ഞാൻ അല്ലേ അവനെ കടലിലേക്ക് ഇറക്കി വിട്ടേ?? ” എന്തോ നിസാര കാര്യം പോലെ അവൾ പറഞ്ഞത് കേട്ട് ഞാൻ ശരിക്കും ഞെട്ടി.

Leave a Reply

Your email address will not be published. Required fields are marked *