കടുംകെട്ട് – 3 [ Full ] 10അടിപൊളി  

 

 

പെട്ടന്ന് എന്റെ അടിവയറ്റിൽ ഒരു കുത്ത് കിട്ടി ഞാൻ സമനില വീണ്ടെടുത്തു. അച്ചു ഒരു കള്ള ചിരിയോടെ നിക്കുവാണ്.

 

 

” സ്വന്തം കെട്ടിയോളെ ഇങ്ങനെ വായിനോക്കാൻ നാണം ഇല്ലേ അതും ഹാളിൽ തന്നെ നിന്നോണ്ട്. പ്രായപൂർത്തി ആയ ഒരു പെൺകുട്ടി ഇവിടെ ഉള്ളത് എങ്കിലും ഓർക്കണ്ടേ ” അച്ചു കല്ലചിരിയോടെ കൂട്ടിചേർത്തു. അന്നേരം ഞാൻ അവളുടെ തലക്കിട്ട് ഒരു കൊട്ട് കൊടുത്തിട്ട് ഞാൻ ആരതിയെ മൈന്റ് ചെയ്യാതെ റൂമിലേക്ക് പോയി. വേഗം കുളിച്ചു പുറത്ത് ഇറങ്ങി. ഒരു മുണ്ടും ഇളം മഞ്ഞ നിറമുള്ള ഷർട്ടും എടുത്തിട്ടു.

 

 

 

” ഇതെന്നാ കെട്ട്യോനും കെട്ട്യോളും മാച്ചിംഗ് മാച്ചിംഗ് കളിക്കുവാണോ?? ” താഴേക്ക് വന്ന എന്നെ കണ്ട് അച്ചു. പെട്ടന്ന് ഉണ്ടായ ഒരു തോന്നലിൽ എടുത്ത് ഇട്ടതാണ്. ബട്ട് വേണ്ടിയിരുന്നില്ല. മാനം പോയി, ഇനിപ്പോ മാറാൻ നിന്നാൽ അതിലും പണിയാകും.

 

 

‘ അജു നിനക്ക് ന്താടാ പറ്റിയെ??’ ഞാൻ എന്നോട് തന്നെ ചോദിച്ചതാണ്.

 

 

 

” എന്റെ കാറിന്റെ കീ കണ്ടോ ” ഞാൻ ആരോട് എന്ന് ഇല്ലാതെ ചോദിച്ചു. റൂമിൽ കണ്ടില്ല, സൊ ശരിക്കും ചോദ്യം ആരതിയോട് ആണ്.

 

 

” അച്ഛന്റെ കാർ കംപ്ലൈന്റ് ആയോണ്ട്, ചേട്ടായിന്റെ കാരും കൊണ്ടാണ് അച്ഛൻ പോയത് ” അച്ചു.

 

 

” അപ്പൊ ഞങ്ങൾ എങ്ങനെ പോവും ”

 

 

” ബൈക്കിന് പോ ” അച്ചു അത് പറഞ്ഞപ്പോ ഞാൻ ആരതിയെ നോക്കി അവൾക്ക് വലിയ ഭാവ വെത്യാസം ഒന്നും ഇല്ല. ഞാൻ പിന്നെ ബൈക്കിന്റെ കീയും എടുത്തു പുറത്തേക്ക് ഇറങ്ങി. ഒപ്പം ആരതിയും അച്ചുവും. അച്ചുന്റെ അമ്മയും കീർത്തനയും അവർക്ക് പുറകെ വന്നു. ഞാൻ അച്ചുവിനു ടാറ്റാ കൊടുത്തിട്ട് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു, ആരതി എന്റെ പുറകിൽ കേറി. ഞാൻ വണ്ടി വിട്ടപ്പോൾ ഒരു കണ്ണ് അടച്ച് ചിരിയോടെ ആരതിക്ക് നേരെ കൈ കൊണ്ട് ഓക്കേ കാണിക്കുന്ന അച്ചുനെ ഞാൻ ബൈക്കിന്റെ മിററിൽ കണ്ടു.

 

 

ഞങ്ങൾ രണ്ടുപേരും ബൈക്ക് ഓടിച്ചു കുറെ ദൂരം പൊന്നു, അന്നത്തെ ആ പാലത്തിന്റെ അടുത്ത് എത്തിയപ്പോൾ ഞാൻ ഒന്ന് സ്ലോ ആയി. അന്ന് സംഭവിച്ച കാര്യങ്ങൾ ഒക്കെ എന്റെ മനസ്സിലേക്ക് വന്നു. പെട്ടന്ന് ആണ് എന്നെ പിടിക്കാതെ സീറ്റ് ഹാൻഡിലിൽ വെച്ചിരുന്ന അവളുടെ കൈ എന്റെ ഷോൾഡറിൽ വെച്ചത്. പിന്നെ അവളുടെ തല എന്റെ തോളിന്റെ അടുത്തേക്ക് കൊണ്ട് വന്നു.

 

 

”  ബജ്ജി വേണം ”

 

 

” എന്ത്?? ” എനിക് പെട്ടന്ന് കിട്ടിയില്ല..

 

 

” എനിക് ബജ്ജി വേണോന്ന് ” അവൾ ഒച്ച കൂട്ടി കൊഞ്ചുന്ന പോലെ പറഞ്ഞു. അന്നേരം ആണ് റോഡ് സൈഡിൽ ഒരു ബജ്ജിക്കട ഞാൻ കണ്ടത്. അത് കണ്ടിട്ടാണ് പെണ്ണിന്. ഞാൻ പിന്നെ വലിയ ബലമൊന്നും പിടിക്കാതെ വണ്ടി കടയുടെ അരികിൽ ഒതുക്കി. വണ്ടി നിന്നതും അവൾ ചാടി ഇറങ്ങി രണ്ടു സെറ്റ് ഓഡർ ചെയ്തു. കടക്കാരൻ ചൂടോടെ രണ്ട് പ്ളേറ്റ് ആക്കി തന്ന ബജ്ജി ഞങ്ങൾ കഴിക്കാൻ തുടങ്ങി. അന്നേരം ആണ് എന്റെ ഫോൺ റിങ് ചെയ്തത്. ദർശു. ഞാൻ ഫോൺ എടുത്തു.

 

 

” ഹലോ ഏട്ടാ… ”

 

 

” എവിടെയാ അമ്പലത്തിൽ എത്തിയോ?? ”

 

 

” ഹാ ഏട്ടാ,  ഞങ്ങൾ ഇപ്പൊ ബുക്ക് ചെയ്ത റൂമിലാ, ഏട്ടൻ എവിടാ ഫ്രീ ആണോ ”

 

 

” ഞാൻ ഇപ്പൊ ഒരു ഫ്രണ്ടിന്റെ കൂടാ ” ഞാൻ അത് പറഞ്ഞപ്പോ ആരതി എന്നെ നോക്കി ഒന്ന് പിരികം പൊക്കി. ഫ്രണ്ട് എന്ന് പറഞ്ഞത് കൊണ്ടാവും.

 

 

” തിരക്കിൽ ആണോ ഏട്ടാ ”

 

 

” ഏയ് അല്ല, നീ പറഞ്ഞോ. നാളെ ചടങ്ങ് ഒക്കേ എപ്പോഴാ, ഞാൻ ഫ്രീ ആവുമ്പോ അമ്പലത്തിലേക്ക് ഇറങ്ങാ ”  ആക്ച്വലി ദർശു ഒക്കെ വന്ന ഈ അമ്പലം ആരതിയുടെ വീടിന്റെ രണ്ടോ മൂനോ കിലോമീറ്റർ ചുറ്റളവിൽ ആണ്. അത് കൊണ്ട് അമ്പലത്തിലേക്ക് അവളുടെ വീട്ടിൽ നിന്ന് എളുപ്പം പോവാം.

 

 

 

ഞാനും ദർശുവും ഓരോന്ന് സംസാരിക്കാൻ തുടങ്ങി, ആരതി എന്റെ സംസാരം ഒക്കെ കണ്ടിട്ട് ഇടക്ക് ഇടക്ക് എന്നെ നോക്കുന്നുണ്ട്, പിന്നെ കഴിക്കുന്ന തിരക്കിൽ ആയോണ്ട് വല്യ കാര്യമാക്കുന്നില്ല. അങ്ങനെ കഴിക്കുന്ന ഇടയിൽ ആണ് ആരതിയുടെ ചുണ്ടിന് താഴെ യായി സോസ് പറ്റിയത്. ഞാൻ കാൾന്റെ ഇടയ്ക്ക് കൈ കൊണ്ട് ആംഗ്യം കാണിച്ചു. ആ പൊട്ടിക്ക് അങ്ങ് മനസ്സിലാവുന്നില്ല. കാൾ ചെയ്യുന്ന ഫ്ലോയിൽ ഒന്നും ഓർക്കാതെ ഞാൻ അവളുടെ ചുണ്ടിൽ നിന്ന് ആ സോസ് എന്റെ വിരൽ കൊണ്ട് തോണ്ടി എടുത്തു, പിന്നെ അത് നേരെ എന്റെ വായിലേക്ക് വെച്ചു.

Leave a Reply

Your email address will not be published. Required fields are marked *