കടുംകെട്ട് – 3 [ Full ] 10അടിപൊളി  

 

 

” എന്നെ പോലെ ഒരുത്തൻ… എനിക്ക് എന്താടാ നാറി കുഴപ്പം “.

 

 

 

” ഓ ഒരു കുഴപ്പവും ഇല്ലാത്ത നല്ല പുള്ള. രാജാ ഹരിചന്ദ്രൻ ആണല്ലോ,  ”

 

 

“Ah… ഡാ അത് ഓർത്തു നീ പേടിക്കണ്ട. അവൾക്ക് ഒരു നല്ല ജീവിതം തന്നെ ഉണ്ടാവും. രണ്ടുകയ്യും നീട്ടി അവളെ സ്വീകരിക്കാൻ ഒരാൾ വരും. അവൾക്ക് ഇഷ്ട്ടപ്പെട്ട ഒരാൾ… അവനും അവളോട് ആ ഒരു തരത്തിൽ ഇഷ്ട്ടം ഉണ്ടേൽ ഞാൻ അത് നടത്തും. എനിക്ക് അറിയാവുന്ന അവന്റെ സ്വഭാവം വെച്ച് ഞങ്ങളുടെ വിവാഹ നാടകങ്ങൾ ഒന്നും അവന് ഒരു പ്രശ്നം ആവില്ല ” ഞാൻ കുറച്ചു നേരം ആലോചിച്ചതിന് ശേഷം അവനോട് പറഞ്ഞു.

 

 

 

” നീ എന്തൊക്കയാ ഈ പറയുന്നേ,?? ആരുവിന് ഇഷ്ട്ടം ഉള്ള ഒരാളോ?? അതാരാ?? ഐഷു പറഞ്ഞത് വെച്ച് അവൾക്ക് ഒരാളോടെ ഇഷ്ട്ടം ഉണ്ടായിരുന്നുള്ളു… അവളുടെ മൊരടനോട്‌ ” നന്ദു

 

 

” മുരനോ?? അതാരാ?? ” കഴിച്ചു കഴിഞ്ഞ് ഒരു ഗ്ലാസ്സ് വെള്ളം കയ്യിൽ എടുത്തുകൊണ്ട് ഞാൻ ചോദിച്ചു.

 

 

” നീ തന്നെ വേറെ ആരാ??”

 

 

” pfuuuuu” അവൻ അത് പറഞ്ഞപ്പോ ഞാൻ കുടിച്ചു കൊണ്ട്നിന്ന വെള്ളം ഞാൻ അതേ പോലെ പുറത്തേക്ക് സ്പ്രേ ചെയ്തു.

 

 

” ഞാനോ..  പ്രേമമോ അവൾക്കോ ഒഞ്ഞു പോയെടാ ” അതിന് ശേഷം ഞാൻ അവനെ ആട്ടി.

 

 

” ഞാൻ ഐഷു പറഞ്ഞ കാര്യം പറഞ്ഞു എന്നെ ഉള്ളൂ., ” നന്ദു. ഞാൻ അവനെ നോക്കിയത് അല്ലാതെ വേറെ ഒന്നും പറഞ്ഞില്ല.

 

 

” ഡാ ഞാൻ ഒന്ന് പല്ലുതേച്ചു കുളിക്കട്ടെ ” എന്തോ ആലോചനയിൽ ആയിരുന്ന എന്നെ നോക്കി അവൻ പറഞ്ഞു.

 

 

” കുളിക്കാനോ?? ഈ പാതിരാത്രിക്കോ?? ” ഞാൻ അത്ഭുതം കൂറി.

 

 

” പാതിരാത്രിയോ?? സമയം നോക്ക് മലരേ.. ” അവൻ തിരിച്ചടിച്ചു. ഞാൻ ഫോൺ എടുത്തു നോക്കി മണി അഞ്ചു കഴിയാൻ പോണ്.

 

 

” ജിമ്മിലേക്ക് വരുന്നുണ്ടോ?? ” അവൻ

 

 

” ഇല്ല എനിക്ക് ഒന്ന് കിടക്കണം ”

 

 

” എന്നാ വാ ” കഴിച്ച പത്രം എല്ലാം സിങ്കിൽ ഇട്ടിട്ട്  അവൻ റൂമിലേക്ക് നടന്നു. പുറകെ ഞാനും. നന്ദു ബാത്‌റൂമിൽ കയറിയതും ഞാൻ അവന്റെ കട്ടിലിലേക്ക് കേറി കിടന്നു. ഞാൻ ചുമ്മാ ഫോൺ എടുത്തു നോക്കി. ഫോണിൽ കുറെ മിസ് call ഉണ്ടായിരുന്നു, കുറെ ഒക്കെ വീട്ടീന്ന് ആണ് അച്ചുവും അച്ഛനും. ബക്കി ഒക്കെ ദർശുവിന്റെ ആയിരുന്നു.

 

 

Wapp ലും അവളുടെ msg ഉണ്ട്. ഞാൻ ഓപ്പൺ ചെയ്തു. ഫോൺ എടുക്കാത്തതിന്റെ കുറെ പരാതികളും ഒന്ന് രണ്ടു ഫോട്ടോസും. ഞാൻ ഫോട്ടോ ഓപ്പൺ ചെയ്തു. പെണ്ണ് മൂക്ക് കുത്തിയതിന്റെ ചിത്രമാണ്. ആ ചിരിയിൽ മൂക്ക് കുത്തിയതിന്റെ നോവും എന്തോ വലിയ കാര്യം സാധിച്ചത് പോലെ ഉള്ള സന്തോഷവും തൃപ്തിയും ഒക്കെ ഒളിഞ്ഞിരിപ്പുണ്ട്. അത് കണ്ടതും എന്നിലും ഒരു ചിരി വിടർന്നു.

 

 

പെട്ടന്ന് ഫോൺ ബെൽ അടിച്ചു, ദർശു ആണ്. ഞാൻ msg സീൻ ചെയ്ത് കണ്ട് വിളിക്കുന്നത് ആവും. പെണ്ണിന് ഉറക്കം ഇല്ലേ എന്ന് മനസ്സിൽ ചോദിച് ഒരു ചിരിയോടെ ഫോൺ എടുത്തു.

 

 

” ഏട്ടാ… ” അപ്പുറത്തുനിന്ന് ഹലോ എന്ന് പറയുന്നതിന് മുന്നേ തന്നേ അവളുടെ കൊഞ്ചൽ വന്നു.

 

 

” യോ ഇന്ന് കാക്ക വല്ലോം മലർന്ന് പറക്കുന്ന ദിവസം ആണോ ദർശു?? ” ഞാൻ തിരിച്ചു ചോദിച്ചു.

 

 

” എന്തേതാ അങ്ങനെ ചോദിച്ചെ?? ” അവൾ സംശയം കൂറി.

 

” അല്ല നീ സൂര്യൻ ഉദിക്കുന്നതിന് മുന്നേ എഴുന്നേറ്റത് കണ്ട് ചോദിച്ചതാ ”

 

 

” പോടാ പട്ടി… ”

 

 

” ഡി… ഡി.. Ah”

 

 

“, eee, ഫോട്ടോ കണ്ടോ??” അവൾ കുസൃതി കലർന്ന ഭാവത്തിൽ ചോദിച്ചു.

 

 

” hmmm” ഞാൻ മൂളി

 

 

” എങ്ങനെ ഉണ്ട്?? ”

 

 

” ഒരു കറുത്ത പൊട്ടും തലയിൽ മല്ലി പൂവും കൂടി ആയാൽ കററ്റ് പാണ്ടി ”

 

 

” ചീ …  ”

 

 

” 🤣🤣🤣🤣”

 

 

” കൊള്ളൂല്ലേ?? ” അവൾ ചിണുങ്ങുന്ന പോലെ ചോദിച്ചു. ഒരു വിഷമം ആ ശബ്ദത്തിൽ ഉള്ളത് ഞാൻ ശ്രദ്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *