‘ god damn it അർജുൻ ‘ ഞാൻ മനസ്സിൽ പറഞ്ഞു. എനിക്ക് എന്താണ് സംഭവിക്കുന്നത്, റൂമിന്റെ അകത്തു കേറി അവളെ കണ്ട നിമിഷം എന്നിക്ക് എന്നെ തന്നെ അടക്കാൻ പറ്റാത്ത പോലെ. സത്യം പറഞ്ഞാൽ ഇത്രനേരം ഞാൻ ഇവളെ എങ്ങനെ ഫേസ് ചെയ്യും എന്ന് ഓർത്ത് ടെൻഷനിൽ ആയിരുന്നു. ഐ മീൻ, ഇത്രേം നാളും ആജന്മ ശത്രുവായിയാണ് ഞാൻ ഇവളെ കണ്ടിരുന്നത്, എന്റെ പക, ഇവളുടെ ജീവിതം തുലക്കാൻ ഉള്ള ത്വര എല്ലാം എല്ലാം വെറും തെറ്റുധാരണയുടെ പുറത്ത് ഉണ്ടായത് ആണെന്ന് അറിഞ്ഞപ്പോൾ ഉള്ള കുറ്റബോധം. അതൊക്ക ഇവളെ എങ്ങനെ ഫേസ് ചെയ്യും എന്ന വലിയ പ്രതിസന്ധിയിൽ എന്നെ എത്തിച്ചിരുന്നു.
പക്ഷെ ഇങ്ങോട്ട് കേറിവന്നപ്പോ നിഷ്കളങ്കമായി കിടക്കുന്ന ആരതിയുടെ മുഖം കണ്ടപ്പോൾ, ഇത്രയും നാളും വെറുപ്പിന്റെ മുഖമൂടിക്ക് ഉള്ളിൽ ഒളിഞ്ഞിരുന്ന മറ്റു പല ചിന്തകളും എന്റെ മുന്നിലേക്ക് വരുകയാണോ??
‘ നന്ദു ഒക്കെ പറഞ്ഞത് പോലെ എനിക്ക് ആരതിയോട് ശരിക്കും പ്രണയമാണോ?? ‘ ഞാൻ ഒരു നിമിഷം എന്നോട് തന്നെ ചോദിച്ചു.
” സ്റ്റുപ്പിഡ് ” ഞാൻ എന്റെ തന്നെ തലക്കിട്ട് ഒരു കൊട്ട് കൊടുത്തു, കൊണ്ട് മനസ്സിൽ വിളിച്ചു.
‘ ദർശുവിന്റെ വീട്ടിൽ ഉണ്ടായിരുന്ന കാലയളവിൽ ഞാൻ വല്ലാതെ മാറിയിരിക്കുന്നു, ഞാൻ ഭയങ്കര സോഫ്റ്റ് ആയിരിക്കുന്നു. ആ പഴയ fighter അർജുൻ എവിടെ??, ആരതിയോട് പ്രണയം, ജസ്റ്റ് ഒരു സിംപതി മാത്രമാണ് ഇത് യു idiot ‘ ഞാൻ എന്നോട് തന്നെ പറഞ്ഞു, പിന്നെ കണ്ണുകൾ അടച്ചു നല്ലത് പോലെ ഒരു ശ്വാസം എടുത്തിട്ട് എന്റെ നെഞ്ച് ഒക്കെ വിരിച്ചു, മൊത്തത്തിൽ എന്നെ ഒന്ന് കൂൾ ആക്കിയിട്ട് ഞാൻ കണ്ണ് തുറന്നു. അന്നേരം ഞാൻ കണ്ട കാഴ്ച… ഒരു കാറ്റ് പോവുന്ന പോലെ എന്റെ വിരിഞ്ഞ നെഞ്ച് ചുരുങ്ങി.
അവൾ ഉറക്കത്തിൽ ഒന്ന് ചരിഞ്ഞു കിടന്നു, അന്നേരം അവളുടെ അയഞ്ഞ ബനിയൻ പൊസിഷൻ മാറി അവളുടെ മനോഹരമായ ആ അണിവയർ പുറത്ത് കണ്ടു, വെളുത്തു വെണ്ണ പോൾ മിനുസമാർന്ന വയറും ചരിഞ്ഞു കിടക്കുന്നത് കൊണ്ട് ഉള്ള ചെറിയ ചുളിവും പിന്നെ അതിനെല്ലാം ഉപരി അവളുടെ പൊക്കിൾചുഴിയും അവിടെ നിന്ന് തുടങ്ങുന്ന സ്വർണരാജികളും. ആ ഒറ്റ സീനിൽ എന്റെ തൊണ്ട വരണ്ടു, ഒറ്റ നിമിഷം കൊണ്ട് അന്ന് തറവാട്ടിൽ വെച്ച് ഒരു മറയും ഇല്ലാതെ അടുത്ത് കണ്ട ഈ പൂവുടലിന്റെ പൂർത്ത രൂപം എന്റെ മനസ്സിലേക്ക് ഓടി എത്തി. എന്റെ കൈകൾ ഞാൻ അറിയാതെ ചലിച്ചു.
പക്ഷെ ആ വയറിൽ എന്റെ കൈ തൊടുന്നതിന് മുന്നേ ഞാൻ സെൽഫ് കണ്ട്രോൾ വീണ്ടെടുത്തു അവളുടെ ബനിയൻ പിടിച്ചു നേരെ ഇട്ടു.
” hoooo ” ഞാൻ ഒന്ന് ശ്വാസം വലിച്ചു വിട്ടു. പിന്നെ ഒരു കുട്ടിയെ പോലെ കിടന്നുറങ്ങുന്ന അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. എന്തോ ഒരു കുറവ് ആ മുഖത്തിൽ ഉണ്ടായിരുന്നോ??
മൂക്കുത്തി, അവളുടെ ആ മനോഹരമായ ചുവന്ന കല്ല്വെച്ച മൂക്കുത്തി, അത് അവൾ ഇട്ടിട്ടില്ല. ആ മൂക്കുത്തി പെണ്ണിന് വല്ലാത്ത ഒരു ചേലുതന്നെയായിരുന്നു കൊടുത്തിരുന്നത്. പെട്ടനാണ് ഞാൻ ഒരു കാര്യം ഓർത്തത്, ഞാൻ വേഗം തന്നെ സുധിയുടെ നാട്ടിൽ നിന്ന് ഞാൻ കൊണ്ടുവന്ന എന്റെ ബാഗ് തപ്പി അതിന്റെ സൈഡ് റൂമിൽ നിന്ന് ഞാൻ അന്വേഷിച്ച സാധനം കയ്യിൽ എടുത്തു. ഒരു മൂക്കുത്തി. അന്ന് ഉത്സവത്തിന്റെ അന്ന് വാങ്ങിയത്, അന്ന് പക്ഷെ എന്തിന് വാങ്ങിയത് ആണെന്ന് എനിക്ക് ഉറപ്പ് ഇല്ലായിരുന്നു. ഇപ്പൊ…
” ഏഹ്ഹും ” പെട്ടന്ന് ആണ് പുറകിൽ ഒരു മുരടനക്കം, ഞാൻ ഒന്ന് ഞെട്ടി തിരിഞ്ഞു നോക്കി. ആരതി ഉണർന്ന് ഇരിക്കുന്നു. ഞാൻ പെട്ടന്ന് തന്നെ കയ്യിൽ ഇരുന്ന മൂക്കുത്തി എന്റെ പുറകിലേക്ക് ഒളിപ്പിച്ചു വെച്ചു.
‘ ഞാൻ ചെയ്തത് ഒക്കെ അവൾ അറിഞ്ഞിരിക്കുമോ ‘ ഞാൻ ഒരുനിമിഷം ഒന്ന് പേടിച്ചു.
‘ ഏയ് അതിന് സാധ്യത ഇല്ല, അറിഞ്ഞിരുന്നേൽ ഉണ്ടക്കണ്ണി ഭദ്രകാളി തുള്ളിയേനെ ‘ ഞാൻ ആശ്വസിച്ചു, പിന്നെ എപ്പോഴും ഉള്ള എന്റെ ഗൗരവഭാവം വീണ്ടെടുത്തു.
