കടുംകെട്ട് – 3 [ Full ] 10അടിപൊളി  

 

” എനിക്ക് ദർശുനോട്‌ പ്രണയമോ?? No way ” ഞാൻ എന്റെ തല നല്ലത് പോലെ ഒന്ന് ഷേക്ക് ചെയ്തു.

 

 

” ഡാ, നീ വരുന്നില്ലല്ലോ അല്ലേ?? ” നന്ദു ജിമ്മിൽ പോവാൻ റെഡിയായിട്ട് എന്നോട് വീണ്ടും ചോദിച്ചു. ഞാൻ ഇല്ല എന്ന് പറയുംപോലെ തല വെട്ടിച്ചു.

 

 

” എന്നാ good morning ” എന്നും പറഞ്ഞിട്ട് അവൻ വാതിൽ ചാരിയിട്ട് പോയി. ഞാൻ കിടക്കയിലേക്ക് ചാഞ്ഞു.

 

 

” ഡാ… ഡാ.. അജു എഴുന്നേക്ക് ” നന്ദു കുലുക്കി വിളിച്ചപ്പോഴാണ് ഞാൻ എഴുന്നേറ്റത്. ഞാൻ കണ്ണ് ഒക്കെ തിരുമി റിലെ കിട്ടാതെ കുറച്ചു നേരം അവനെ മിഴിച്ചു നോക്കി.

 

 

” എന്ത് ഉറക്കാഡാ?? മണി രണ്ടായി, നിനക്ക് കഴിക്കാൻ ഒന്നും വേണ്ടേ?? ” നന്ദു എന്റെ നോട്ടം കണ്ടു ചോദിച്ചു. ഞാൻ ചാടിപിടിച്ച് എഴുന്നേറ്റു എന്റെ ഫോൺ എടുത്തുനോക്കി.

 

1 : 50

 

” oh shit!!! ” ഞാൻ അറിയാതെ പറഞ്ഞു.

 

 

” എന്താടാ?? ” നന്ദു

 

 

” പത്തു മണിക്ക് അവളെ ഡിസ്ചാർജ് ചെയ്യാന്നാ ഡോക്ടർ പറഞ്ഞെ ” ഞാൻ കിടക്കയിൽ നിന്ന് ചാടി എഴുന്നേറ്റുകൊണ്ട് അവനോട് പറഞ്ഞു..

 

 

” അത് ഓർത്തു മോൻ വറിഡ് ആവണ്ട, നിന്നെ വിളിച്ചിട്ട് കിട്ടാഞ്ഞിട്ട് അങ്കിൾ എന്നെ വിളിച്ചിരുന്നു. അവർ വീട്ടിൽ എത്തിട്ട് ഉണ്ടാവും. നീ അങ്ങ് ചെന്നാ മതി ”

 

 

” അഹ് ” ഞാൻ ഒന്ന് മൂളി ഫോണിൽ അച്ഛന്റെ മൂന്നാലു മിസ്സിസ് കാൾസ് ഉണ്ട്. സൈലന്റ് ആയോണ്ട് അറിഞ്ഞില്ല. ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് നന്ദുവിന്റെ ഒപ്പം താഴേക്ക് ഇറങ്ങി.

 

 

” ഫുഡ്ഡ് എടുക്കട്ടെ?? ” ഞങ്ങൾ ഇറങ്ങി വരുന്നത് കണ്ടപ്പോൾ ആന്റി ചോദിച്ചു. ആദ്യം വേണ്ടന്ന് പറയാൻ ആണ് പോയത് എങ്കിലും പിന്നെ ഞാൻ കഴിക്കാം എന്ന് വെച്ചു. ഫുഡ്‌ എല്ലാം എനിക് ഇഷ്ടം ഉള്ള ഐറ്റംസ് ആയിരുന്നു. ജലജ ആന്റിയും അച്ചുന്റെ അമ്മയും നല്ല കൂട്ട് ആണ്. എന്റെ ഇഷ്ടാനിഷ്ടങ്ങൾ എല്ലാം രണ്ടുപേർക്കും അറിയാം. ഫുഡ്‌ ഒക്കെ നന്നായിട്ടുണ്ട്, പക്ഷെ അച്ചുന്റെ അമ്മയുടെ അത്ര രുചിയായിട്ടില്ല, ഞാൻ സമ്മതിച്ച് കൊടുക്കാറില്ലങ്കിലും അവർക്ക് ഒടുക്കത്തെ കൈപ്പുണ്യം ആണ്.

 

 

” ആന്റി ഫുഡ്‌ നന്നായിട്ടുണ്ട് കേട്ടോ” ഞാൻ കഴിച്ചു കഴിഞ്ഞ് കൈ കഴുകികൊണ്ട് ഇരിക്കുന്നതിന് ഇടയിൽ ഞാൻ പറഞ്ഞു. കൈ കഴുകി തിരിഞ്ഞു നോക്കിയപ്പോ ഒരു വെള്ളിടി കിട്ടിയ പോലെ നിൽക്കുന്ന ജലജ ആന്റിയെ ആണ് കണ്ടത്. ഞാൻ ന്താ പറ്റിയെ എന്ന് ചോദിക്കും പോലെ അവരെ നോക്കി.

 

 

” ഡാ നീ എന്റെ അമ്മയെ കൊല്ലുവോ?? ” നന്ദു. ഞാൻ എന്താ കാര്യം എന്ന ചോദ്യം പോലെ അവനെ നോക്കി.

 

 

” അല്ല ഇന്നലെ നിന്റെ ചോദ്യം കേട്ടപ്പോഴേ അമ്മയുടെ പാതി കിളി ഒക്കെ പോയിരിക്കാ. അപ്പോഴാ ഇപ്പൊ നിന്റെ കമ്പ്ലിമെന്റ് കൂടി. എന്റ അമ്മക്ക് വല്ല അറ്റാക്കും വരും ” അവൻ ഒരു കള്ള ചിരിയോടെ പറഞ്ഞു. പിന്നെ ജലജ ആന്റിയുടെ തോളിൽ കയ്യിട്ടു.

 

 

” അല്ലേ അമ്മാ?? ” അവൻ അത് പറഞ്ഞപ്പോൾ ആന്റി വാത്സല്യത്തോടെ അവന്റെ കവിളിൽ ചുമ്മാ തലോടി പിന്നേ എന്നെ നോക്കി ചിരിച്ചു. ഞാനും ചെറുതായി ഒന്ന് ചിരിച്ചു. ആന്റിയുടെ ചിരിയിൽ വല്ലാത്ത ഒരു സന്തോഷം കാണാൻ ഉണ്ടായിരുന്നു.

 

 

പിന്നെ അതികം നിന്ന് തിരിയാതെ ഞാൻ ഇറങ്ങി. നന്ദുവിന് വേറെ പരുപാടി കമ്മിറ്റ് ആയിട്ട് ഉള്ളത് കൊണ്ട് അവൻ ആ വഴിക്ക് പോയി.

 

 

ഞാൻ വീട്ടിൽ ചെന്ന് കേറുമ്പോൾ അച്ഛൻ സിറ്റ്ഔട്ടിൽ തന്നെ ഉണ്ടായിരുന്നു. ഞാൻ ഒന്ന് ചിരിച്ചിട്ട് അകത്തേക്ക് കേറാൻ നോക്കി.

 

 

” എവിടെക്കാ ഇന്നലെ രാത്രി അത്ര തിരക്ക് പിടിച്ചു പോയത്?? ” അകത്തേക്ക് കേറാൻ സമ്മതിക്കാതെ വാതിലിൽ വെച്ച് തടഞ്ഞു കൊണ്ട് ഒരു കൈയും ചോദ്യവും വന്നു. അച്ചു. ഞാൻ മറുപടി പറയാതെ ജസ്റ്റ്‌ ഒന്ന് ചിരിച്ചു കാണിച്ചിട്ട് അവളുടെ കൈ തട്ടി മാറ്റി അകത്തേക്ക് കേറി.

 

 

” അജു ഒന്ന് നിന്നെ” അച്ഛൻ. ഞാൻ ഒന്ന് സ്റ്റക്ക് ആയി, പിന്നെ തിരിഞ്ഞു നിന്നു. എവിടെ ആയിരുന്നു എന്ന് ചോദിച്ചാ പെടും. ഞാൻ എന്താ പറയുക എന്ന് ആലോചിച്ചു തല പുകച്ചു. നന്ദുന്റെ അടുത്ത് ആണെന്ന് പറയാം. ബട്ട് അവൾ ഹോസ്പിറ്റലിൽ കിടക്കുബോ തന്നെ അവിടെ പോവാൻ മാത്രം അത്യാവശ്യം എന്താ എന്ന് ചോദിചാൽ പണിയാ. എന്റെ തല പുകയാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *