ചെയ്തു കഴിഞ്ഞതാണ് ഞാൻ എന്താണ് ചെയ്തത് എന്ന ബോധം വന്നത്. ആരതി ആകെ ഞെട്ടി ഇരിക്കുവാണ്, അവളുടെ ഉണ്ടക്കണ്ണ് ഒന്നൂടെ വിടർന്നു, മുഖം നാണമോ ദേഷ്യമോ കൊണ്ട് ചുവന്നു തുടുത്തു, അവളുടെ മൂക്കിന്റെ തുമ്പിൽ പതിയെ വിയർപ്പ് കണങ്ങൾ തെളിയാൻ തുടങ്ങി. എന്റെ തൊണ്ട വരണ്ടു.
” ഏട്ടാ ” എന്റെ അനക്കം ഒന്നും കേൾക്കാത്ത കൊണ്ട് ആണെന്ന് തോന്നുന്നു ദർശു വിളിച്ചു, അന്നേരം ആണ് ഞാൻ സ്വബോധത്തിൽ വന്നത്.
” ഏഹ്ഹും ” ഞാൻ വരണ്ട എന്റെ തുണ്ടശരിയാക്കി.
” എന്നാലേ പണി നടക്കട്ടെ ഞാൻ വിളിക്കാം ” ഞാൻ ദർശുനോട് പറഞ്ഞു.
” എന്ന ശരി. bie ഏട്ടാ, ലവ് you ” അതും പറഞ്ഞു ദർശു ഫോൺ കട്ട് ചെയ്തു. ഞാൻ ഒന്നും സംഭവിക്കാത്ത പോലെ എന്റേം അവളുടെം പ്ലെറ്റ് കടക്കാരന്റെ അടുത്ത് കൊണ്ട് വെച്ചു. പുള്ളിക്ക് പൈസ കൊടുത്തിട്ട് ബൈക്കിൽ കേറി. ആരതി ഒന്നും മിണ്ടാതെ എന്റെ ബൈക്കിൽ വന്ന് കേറി. ഇത്തവണ അവൾ കൈ എന്റെ വയറ്റിൽ ചുറ്റി പിടിച്ചാണ് ഇരിക്കുന്നത്. വണ്ടി സാറ്റർട്ട് ആയതും അവളുടെ തല എന്റെ തോളിലേക്ക് ചാഞ്ഞു. അവിടെ നിന്ന് അവളുടെ വീട്ടിൽ വരെയുള്ള യാത്രയിൽ മുഴുവൻ അവളുടെം എന്റേം ചുണ്ടിൽ ഒരു ചിരി മായാതെ ഉണ്ടായിരുന്നു.
വീട്ടിൽ എത്തിയതും അവൾ ചാടി ഇറങ്ങി എന്നെ മൈൻഡ് പോലും ചെയ്യാതെ അകത്തേക്ക് കേറി. ഇത്രേം നേരം എന്റെ തോളിൽ കിടന്നത് ഇവൾ തന്നെയാണോ അതോ ഞാൻ സ്വപ്നം കണ്ടതാണോ എന്ന് പോലും ഒരു നിമിഷം ഞാൻ ഓർത്തു പോയി.
” ഏട്ടാ ” പെട്ടന്ന് അകത്തു നിന്നും വിളിച്ചോണ്ട് ഒരുത്തി എന്റെ അടുത്തേക്ക് ഓടി വന്നു. ആതു. വന്നപാടെ അവൾ എന്റെ കയ്യിൽ ചുറ്റിപിടിച്ചു.
” എന്നെ ബോക്സിങ് പഠിപ്പിക്കാം എന്ന് പറഞ്ഞിട്ട് എങ്ങോട്ടാ മുങ്ങിയെ?? ” പിന്നെ അവൾ മുഖം വീർപ്പിച്ചു. സത്യത്തിൽ അന്ന് ഞങ്ങളുടെ ക്ലബിൽ ചേർക്കാം എന്ന് ആതുനോട് പറഞ്ഞതാണ്, ബട്ട് ആ സംഭവങ്ങൾക്ക് ശേഷം ഞാൻ അത് വിട്ടുപോയി.
” സോറി സോറി സോറി. ഞാൻ കോച്ചിനോട് ഇപ്പൊ തന്നെ പറഞ്ഞേക്കാം പോരെ?? ” ഞാൻ ചോദിച്ചപ്പോൾ ആതു നല്ലത് പോലെ ചിരിച്ചു. ഞങ്ങൾ ഓരോ വിശേഷങ്ങൾ പറഞ്ഞു അകത്തേക്ക് കേറി. അവിടെ അവളുടെ അമ്മയും ഉണ്ടായിരുന്നു. അവളുടെ അച്ഛൻ ഓട്ടം പോയി. ഞാൻ ഡ്രസ്സ് മാറിയിട്ട് രാത്രി വരെ tv കണ്ടും ആതുനോട് ഓരോന്നും പറഞ്ഞും ഒക്കെ ഇരുന്നു.
രാത്രിയായപ്പോ അവളുടെ അച്ഛൻ വന്നു ഏതാണ്ട് സ്പെഷ്യൽ ഒക്കെ ഒക്കെ കൊണ്ടുവന്നു, ആരതിയും അമ്മയും അടുക്കളയിൽ കേറി പിന്നെ ഞാൻ കുറെ നേരം അവളുടെ അച്ഛന് കമ്പനി കൊടുത്തു. പുള്ളി ഒരുപാട് ലോക കാര്യങ്ങൾ ഒക്കെ സംസാരിച്ചു. ഞാൻ എല്ലാം കേട്ടിരുന്നു. രാത്രി ഫുഡ് ഒക്കെ കഴിഞ്ഞു എല്ലരും ഓരോന്ന് ഒക്കെ പറഞ്ഞു കുറെ നേരം ഇരുന്നു. ആ സമയത്ത് ഓക്കേ ഞാൻ ആരതിയെ പാളി നോക്കുവായിരുന്നു. എല്ലാരോടും വളരെ വായാടിയായി മനസ്സ് തുറന്ന് ചിരിച്ചു കളിച്ചു സംസാരിക്കുന്ന അവൾ എനിക്ക് ശരിക്കും ഒരു പുതിയ കാഴ്ചയായിരുന്നു. ഈ വീട്ടിലെ കൊച്ചു വരാന്തയിൽ തറയിലും സ്റ്റെപ്പിലും ആയി എല്ലാരും കൂടെ ഇങ്ങനെ ഇരിക്കുന്നത് ഒരു രസം ആണ്. നേരത്തെ എല്ലാരേം ബോധിപ്പിക്കാൻ ആണ് ഞാൻ ഈ വീട്ടുകാരോട് ഒന്നിച്ച് ഇടപെട്ടത് എങ്കിൽ ഇപ്പൊ…
ഏറെ വൈകിയാണ് ഞങ്ങൾ കിടന്നത്, ആരതി നിലത്തു പുതപ്പ് വിരിച് കിടന്നു, ഞാൻ കട്ടിലും. കിടന്ന ഉടനെ ഉറക്കത്തിലേക്ക് വഴുതി വീണ അവളെ അങ്ങനെ നോക്കി കിടന്ന് എപ്പോഴോ ഞാനും ഉറങ്ങിപ്പോയി.
” ഏട്ടാ.. ഏട്ടാ.. ” ആരോ കുലുക്കി വിളിച്ചപ്പോഴാ ഞാൻ ഉണർന്നത്. ആതു ആണ്
” ഗുഡ് മോണിങ് ” ഞാൻ ഒരു ചിരിയോടെ പറഞ്ഞു.
” ഗുഡ് മോണിംഗ് ഏട്ടാ, വേഗം എഴുന്നേറ്റു താഴേക്ക് വാ, ഞങളുടെ അപ്പച്ചിയും മക്കളും വന്നിട്ടുണ്ട് ” ആതു സന്തോഷത്തിൽ ആണ്.
