” നീ ഈ ഒരാഴ്ചത്തേക്ക് വല്ല പ്ലാനും ചെയ്തിട്ടുണ്ടോ?? ” ഞാൻ പ്രതീക്ഷിച്ച ചോദ്യം അല്ല അച്ഛനിൽ നിന്ന് വന്നത്
” ഏ?? ” പെട്ടന്ന് ഒരുപാട് ചോദ്യങ്ങൾക്ക് ഒക്കെ ഉത്തരം ഉണ്ടാക്കാൻ ഹൈ സ്പീഡിൽ ഓടിക്കൊണ്ട് ഇരുന്ന എന്റെ ബ്രെയിൻ ഒന്ന് സ്റ്റക്കായി. ഞാൻ ചോദ്യചിഹ്നത്തോടെ അച്ഛനെ നോക്കി.
” ഈ ഒരാഴ്ച നീ ഫ്രീ ആണോന്ന്? ” അച്ഛൻ ഒന്നൂടെ എടുത്തു ചോദിച്ചു.
” ആഹ് ” അച്ഛൻ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസിലാവാതെ ഞാൻ അവ്യക്തമായ മറുപടി കൊടുത്തു.
” mm ” അച്ഛൻ ഒന്ന് മൂളി. പിന്നെ ഗൗരവത്തിൽ എന്നെ നോക്കി തുടർന്നു.
” ഇനി നിനക്ക് പ്ലാൻ വല്ലതും ഉണ്ടേൽ മാറ്റി വെച്ചോണം, ഇന്ന് നീ ആരുമോളേം കൂട്ടി അവളുടെ വീട്ടിൽ പോണം, പോയാ മാത്രം പോരാ ഒരു ആഴ്ച എങ്കിലും അവിടെ നിൽക്കണം ” അച്ഛൻ കടുപ്പിച്ചു പറഞ്ഞു.
” അച്ഛാ.. അത് ഞാൻ.. ” ഞാൻ ഒന്ന് സ്റ്റക്ക് ആയി, എന്തേലും ഒഴിവ് പറയാൻ പറ്റുന്നതിന് മുന്നേ അച്ഛൻ വട്ടം ഉടക്കി.
” നീ തട്ടാമുട്ട് ഒന്നും ഒപ്പിക്കണ്ട. കല്യാണം കഴിഞ്ഞിട്ട് ഒരു ദിവസം മാത്രമല്ലേ നീ അവളുടെ വീട്ടിൽ പോയിട്ടുള്ളൂ, ആ കുട്ടിക്കും വീട്ടിൽ നിക്കാൻ ഒക്കെ ആഗ്രഹം കാണില്ലേ. നീ ഇല്ലായിരുന്ന ടൈമിൽ ഒക്കെ ഒരിക്കൽ പോലും ആരുമോൾ ആ കുട്ടിയുടെ വീട്ടിൽ പോയിട്ടില്ല. എങ്ങനെ പോവും നീ എവിടാ വിളിച്ചോ എന്നൊക്ക അവർ ചോദിക്കുമ്പോൾ എന്ത് മറുപടി കൊടുക്കാനാ ആ പാവം. ഇപ്പൊ എന്തായാലും മോൾക്ക് ഒരു ചേഞ്ച് വേണം. ഞാൻ ഗോപനെ വിളിച്ചു പറഞ്ഞു. രണ്ട് പേരും വേഗം ഇറങ്ങാൻ നോക്ക് ” അച്ഛൻ തറപ്പിച്ചു പറഞ്ഞു. ഊരാൻ പറ്റില്ലന്ന് മനസ്സിലായപ്പോൾ ഞാൻ തല കുലുക്കി സമ്മതിച്ചു.
“Puff ” എന്റെ മട്ടും ഭാവവും മൂളലും ഒക്കെ കണ്ട് അച്ചുവിന് ചിരി പൊട്ടി. ഞാൻ അവളെ നോക്കി. അന്നേരം അവൾ അകത്തേക്ക് ഓടി. പുറകെ ഞാനും.
ഞാൻ അകത്തേക്ക് ഓടി കേറിയതും ആരോ എന്റെ മേൽ വന്ന് ഇടിച്ചു. വീഴാൻ പോയ ആളെ ഞാൻ പിടിച്ചു താങ്ങി. അത് കഴിഞ്ഞപ്പോഴാ ഞാൻ ആൾ ആരാണ് എന്ന് ശ്രദ്ധിച്ചത്. അവൾ കീർത്തന . എന്നെ കണ്ട് പേടിച്ചിട്ടുണ്ട്, മുഖത്തു നോക്കാതെ നിലത്തേക്ക് നോക്കി നിക്കുകയാ. ഞാൻ പിടിച്ചിരിക്കുന്ന അവളുടെ വലം കൈ വിറക്കുന്നത് ഞാൻ അറിഞ്ഞു.
” നോക്കി നടക്കടി ” അവളോട് ഒന്ന് കടിപ്പിച്ചു പറഞ്ഞിട്ട് ഞാൻ അവളുടെ കയ്യിൽ നിന്നുള്ള എന്റെ പിടുത്തം വിട്ടു. അവൾ ഒന്ന് തലയാട്ടിയത് അല്ലാതെ എന്നോട് ഒന്നും പറയുകയോ എന്റെ നേരെ നോക്കുകയോ ചെയ്തില്ല. ഞാൻ അവളെ മൈൻഡ് ചെയ്യാതെ സ്റ്റെപ്പ് കേറി എന്റെ മുറിയിലേക്ക് നടന്നു. ഒന്നോർത്താ ആരതിയുടെ വീട്ടിൽ പോവുന്നത് നല്ലതാ, ഈ സാധനത്തിനെ കാണണ്ടല്ലോ. ഞാൻ മനസ്സിൽ ഓർത്തോണ്ട് സ്റ്റെപ് കേറിക്കൊണ്ട് ഇരിക്കുമ്പോഴാ അവിടെ ഒരു കള്ള ചിരിയോടെ എന്നെ നോക്കി നിക്കുന്ന അച്ചുനെ കണ്ടത്.
” ന്താടി?? ” ഞാൻ കണ്ണുരുട്ടി
” ഒന്നൂല്ല ” ആ ചിരിയോടെ തന്നെ അവൾ ഓടി അവളുടെ മുറിയിൽ കേറി വാതിൽ അടച്ചു. ഞാൻ പിന്നെ അച്ചുന്റെ പുറകെ പോവാതെ എന്റെ റൂമിൽ കേറി. അവിടെ ആരതി കിടക്കുന്നുണ്ടായിരുന്നു. ഒന്നും അറിയാതെ ഉള്ള അവളുടെ കിടപ്പ് കാണാൻ ഒരു ഭംഗി ഒക്കെ ഉണ്ട്. കൂമ്പി അടഞ്ഞ കണ്ണുകളും, ഫാനിന്റെ കാറ്റിൽ പാറി പറക്കുന്ന മുടി ഇഴകളും ശ്വാസം എടുക്കുന്നത് അനുസരിച്ചു ചെറുതായി വിറക്കുന്ന അവളുടെ ചുവന്ന ചുണ്ടുകാളും എല്ലാം കൊണ്ടും പെണ്ണിന് വല്ലാത്ത ഒരു ചേല് തന്നെയാണ്. ഞാൻ അവളെ നോക്കി വളരെ യാന്ത്രികമായി അവളുടെ അരികിലേക്ക് എത്തി, കട്ടിലിൽ അവളുടെ അരികിൽ ഇരുന്നു. പിന്നെ അവളുടെ മുഖത്തു പാറി കളിച്ചു കൊണ്ട് ഇരുന്ന അനുസരണ ഇല്ലാത്ത അവളുടെ മുടി ഇഴകളെ അവളുടെ ചെവിയുടെ പിറകിലേക്ക് ഒതുക്കി വെച്ചു. അന്നേരം അവൾ ഒന്ന് കുറുകി. അവൾ ഉണർന്ന് എന്ന് ഒരു നിമിഷം പേടിച്ച് ഞാൻ കട്ടിലിൽ നിന്ന് ചാടി എഴുന്നേറ്റു.
