കടുംകെട്ട് – 3 [ Full ] 10അടിപൊളി
ഞാൻ എന്റെ ഇടതു വശത്തെ ഗാർഡ് ഡ്രോപ്പ് ചെയ്തു അവന്റെ കണ്ണുകൾ തിളങ്ങി, അവൻ എന്റെ ഇര കൊത്തി എന്ന് എനിക്ക് മനസ്സിലായി. അവൻ ഒരുകാൽ പിറകിലേക്ക് വെച്ച് ഫുൾ ഫോഴ്സിൽ എന്റെ നെഞ്ചിൽ ഇടിക്കാൻ ആഞ്ഞു. ഇതാണ് അവസരം എന്ന് മനസിലാക്കിയ ഞാൻ സൈഡിലേക്ക് മാറി പഞ്ചിൽ നിന്ന് ഒഴിഞ്ഞു മാറി അവന്റെ മുഖം നോക്കി നല്ല ശക്തിയിൽ ഇടിച്ചു.
എന്നാൽ എന്നെ ഞെട്ടിച്ചു കൊണ്ട് അവന്റെ മുഖത്ത് എന്റെ കയ്യ് പതിക്കുന്നതിന് തൊട്ട് മുമ്പ് അവൻ കുനിഞ്ഞു കളഞ്ഞു എന്റെ കൈ അവന്റെ മുടിയിൽ തട്ടി കടന്നു പോയി. അമ്പരന്ന് പോയ എന്റെ ഇടത് കവിളിൽ അവന്റെ വലതു മുഷ്ടി പതിച്ചു. പുറകെ വലതു കവിളിൽ അവന്റെ ഇടത് കയ്യും. അവൻ മാറി മാറി പഞ്ച് ചെയ്തു. കൌണ്ടർ കൊടുക്കാൻ പോയ എന്നെ എന്റെ വലതു കയ്യുടെ ഷോഡറിൽ ഇടിച്ചു നിസ്സഹായൻ ആക്കി. പിന്നെ എന്റെ വയറ്റിലും നെഞ്ചിലും മാറി മാറി ഇടിച്ചു. ഞാൻ പുറകിലേക്ക് ആഞ്ഞു പോയി എന്റെ വായിൽ ചോരയുടെ രുചി ഞാൻ അറിഞ്ഞു. എന്റെ മൗത്ത് ഗാർഡ് വായിൽ വന്നു നിറഞ്ഞ ചോരയുടെ ഒപ്പം റിങ്ങിലേക്ക് ഞാൻ തുപ്പി.
ഒരു തരം dizziness എനിക്ക് തോന്നി, എന്റെ മൈൻഡ് നിലത്ത് ബ്ലാങ്ക് ആയത് പോലെ, അത് ഒരു തരത്തിൽ കണ്ട്രോൾ ചെയ്തു വന്നപ്പോൾ കണ്ടത്, എന്റെ അടുത്തേക്ക് വന്ന അവനെ ആണ് എന്റെ ചിന്ന് നോക്കി അന്നത്തെ പോലെ ഒരു അപ്പർ കട്ട് തരാൻ ആണ് ഉദ്ദേശം, ഞാൻ ഒഴിഞ്ഞു മാറാൻ നോക്കി എങ്കിലും എന്റെ ബോഡി അനങ്ങിയില്ല. അവന്റെ അപ്പർ കട്ട് കൃത്യമായി എന്റെ ചിന്നിന് തന്നെ കൊണ്ടു. ഞാൻ രണ്ട് മൂന് സ്റ്റെപ്പ് പുറകിലേക്ക് പോയി.
എന്റെ ശരീരം വിറക്കുന്നു, എനിക്ക് എന്റെ ബോഡിയിൽ ഉള്ള കണ്ട്രോൾ മൊത്തത്തിൽ പോയി, ഞാൻ റിങ് ൽ മുട്ട് കുത്തി നിന്നു, റിങ്ങിലേക്ക് വീണു. ഞാൻ വീണ ആ മൊമെന്റ് ൽ യാദർശികമായി കാണികൾക്ക് ഇടയിൽ ഇരിക്കുന്ന അവളെ ഞാൻ കണ്ടു. കണ്ണുകൾ ഇറുക്കി അടച്ചു ആരെയോ പ്രാർത്ഥിക്കുവാണു. ഈ വീഴ്ചയിൽ ഞാൻ തീരണെ എന്ന് ആവും.
” arjun is down again”
” One ”
” two ”
” three”
” four ”
Countdown start ചെയ്തത് ഞാൻ അറിഞ്ഞു, ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചു എങ്കിലും നടക്കുന്നില്ല. ബോഡി മൊത്തത്തിൽ ഷേക്ക് ചെയ്യുകയാണ്.
‘ എഴുന്നേക്ക് damn it, ഇങ്ങനെ, എല്ലാരുടെ മുന്നിൽ വെച്ച് വീണ്ടും നാണം കെട്ട തോൽവി തോൽക്കാൻ ആണോ നിന്റെ ഉദ്ദേശം??, രണ്ട് തവണ, രണ്ടു തവണ അവനെ ഒന്ന് തൊടാൻ പോലും പറ്റാതെ തോൽക്കുക. What a ഷെയിം. ഇവിടെ ഇപ്പൊ ഇങ്ങനെ തോറ്റാൽ പിന്നെ ജീവിച്ചിരുന്നതിൽ അർഥം ഉണ്ടോ?? ഒറ്റ തവണ, ഒരുതവണ എങ്കിലും ഒരു പഞ്ച് കൊടുത്തിട്ട് തോൽക്കുവാണേലും ഒരു അന്തസ് ഉണ്ട്. Get up damn it ‘ ഞാൻ എന്നോട് തന്നെ പറഞ്ഞു.
” five ”
“Six ”
” seven ”
ഞാൻ എന്റെ കൈ കുത്തി എഴുന്നേൽക്കാൻ നോക്കി. പക്ഷെ ഷേക്കിങ് മാറിയിട്ടില്ല. എന്റെ ബോഡി എന്റെ കൺട്രോളിൽ നിൽക്കുന്നില്ല. ഞാൻ മുഴുവൻ ശക്തിയും ഉപയോഗിച്ച് തല ഉയർത്തി റിങ്ലെ ഫ്ലോറിൽ ആഞ് ഇടിച്ചു.
തല പൊട്ടി പിളരുന്ന വേദന ഞാൻ അറിഞ്ഞു, പക്ഷെ ആ വേദന കൊണ്ട് ഉപകാരം ഉണ്ടായി, ആ വേദന അപ്പർ കട്ട് ന്റെ ഇഫക്ട് മറികടന്നു. ബോഡിയുടെ ഷേക്കിങ് മാറി. ഞാൻ എഴുന്നേറ്റു നിന്നു.
” wow he’s up again, he is ഇൻഡീഡ് a ടഫ് guy ” അനൗൺസർ.
” can you fight?? ” റഫറി ചോദിച്ചപ്പോൾ ഞാൻ തല ആട്ടി.
” resum” റെഫറി പറഞ്ഞിട്ട് മാറി.
ഞാൻ സുദേവിനെ തന്നെ നോക്കി നിന്നു, അവൻ അറ്റാക്ക് ചെയ്യാൻ ഉള്ള തയ്യാറെടുപ്പിൽ ഒരു ഓപ്പണിങ്ന് ആയി വെയിറ്റ് ചെയ്യുക യാണ്. കഴിഞ്ഞ തവണത്ത പോലെ മുന്നോട്ട് ചാടി അറ്റാക്ക് ചെയ്യുന്നതിന് പകരം നല്ല ഒരു സമയം നോക്കി നിൽക്കുന്നു.
ഈ ഒരു റൗണ്ടിൽ തന്നെ ഇപ്പൊ ഞാൻ രണ്ട് തവണ വീണു, ഇനി ഒരു തവണ കൂടി ഞാൻ വീണാൽ അത് TKO ആവും. തേർഡ് knock out കൗണ്ട്ഡൌൺ ഇല്ലാതെ തന്നെ സുദേവ് വിന്നർ ആവും. അതാണ് അവൻ ഒരു ഓപ്പണിങ് നോക്കി നിൽക്കുന്നത് വെറുതെ പാഞ്ഞു നടന്ന് അറ്റാക്ക് ചെയ്തു സമയം കളയുന്നതിനേക്കാൾ നല്ലത് നല്ലൊരു ഓപ്പണിങ് നോക്കി അറ്റാക് ചെയ്യുന്നത് ആണെന്ന് വിചാരിച്ചു കാണും. ഞാൻ എന്റെ ഗാർഡ് ഉയർത്തി, സസൂഷ്‌മം അവനെ തന്നെ നോക്കി നിന്നു. പെട്ടന്ന് അവൻ മുന്നോട്ട് ആഞ്ഞു എന്റെ മുഖം നോക്കി പഞ്ച് ചെയ്തു, ഞാൻ സൈഡിലേക്ക് ഒഴിഞ്ഞു മാറി എങ്കിലും, ആ പഞ്ച് എന്റെ jaw ൽ കൊണ്ടു, എങ്കിലും അത്ര പവർഫുൾ ആയിരുന്നില്ല അത്. പക്ഷെ അപ്പൊ തന്നെ വെട്ടി തിരിഞ്ഞ് അവൻ എന്റെ നെഞ്ചിൽ പഞ്ച് ചെയ്തു, ഒരു നിമിഷം ഞാൻ വീണു എന്ന് തന്നെ ഓർത്തു, ബട്ട് ഞാൻ എന്റെ ബോഡി ബാലൻസ് ചെയ്തു നേരെ നിന്നു. അവൻ എന്റെ അടുത്തേക്ക് വീണ്ടും ചീറി അടുത്തു.
