കടുംകെട്ട് – 3 [ Full ] 10അടിപൊളി  

‘ എവിടെ എത്തി?? ‘ വീട്ടിൽ നിന്ന് ഇറങ്ങി പത്തു മിനിറ്റ് പോലും ആയിട്ടില്ല, ഡ്രൈവ് ചെയ്യുന്ന കൊണ്ടും എവിടെ എത്തി എന്നൊരു പിടുത്തം ഇല്ലാത്ത കൊണ്ടും മറുപടി ഒന്നും കൊടുത്തില്ല.

‘ഹലോ…. ‘ അഞ്ചു മിനിറ്റ് കഴിഞ്ഞു അടുത്തത് വന്നു

‘ ജാട ആണോ മോനൂസേ ‘ അടുത്തത്.

‘ ഒക്കെ bie ‘

” ഞാൻ ഡ്രൈവ് ചെയ്യുകയാ എത്തീട്ടു വിളിക്കാം “ഇനിയും വൈകിയാൽ ആൾ കലിപ് ആവും എന്ന് അറിയാവുന്ന കൊണ്ട് വോയിസ്‌ വിട്ടു.

‘ hmmm’ എന്ന് റിപ്ലൈ വന്നു പിന്നെ കൊറേ നേരത്തേക്ക് സമാദാനം ഉണ്ടായിരുന്നു. ഏകദേശം രാത്രിയോടെ ഞാൻ എന്റെ വീട്ടിൽ എത്തി. അച്ഛനെ ഫേസ് ചെയ്യാൻ ചെറിയ ബുദ്ധിമുട്ട് ഉണ്ട്. ഞാൻ പതിയെ അകത്തേക്കു കയറി. അച്ചു ഹാളിൽ ഇരുന്ന് ബുക്ക്‌ വായിക്കുന്നു, അച്ഛൻ tv കാണുന്നു, ഞാൻ ചുറ്റും ഒന്ന് നോക്കി, എന്റെ കെട്ടിയോൾ എന്തിയെ. ഞാൻ ഇപ്പോ എന്തിനാ അവളെ നോക്കുന്നെ. ഞാൻ അച്ചുവിന്റെ അടുത്തേക്ക് ചെന്ന് അവൾ വായിച്ചു കൊണ്ട് ഇരുന്ന ബുക്ക്‌ തട്ടിപ്പറിച്ചു. അവൾ എന്നെ ഒന്ന് നോക്കി, ഞാൻ ആണെന്ന് കണ്ടപ്പോൾ അവളുടെ കണ്ണ് വിടർന്നു, പെട്ടന്ന് തന്നെ മുഖം മാറി ദേഷ്യം ആയി.

” എവിടെ തെണ്ടി നടക്കുവായിരുന്നു, എന്തിനാ വന്നേ he… ” എന്നും ചോദിച്ചു കൊണ്ട് അവൾ കൈ മടക്കി എന്റെ നെഞ്ചിൽ ഇടിച്ചു. ഒരുപാട് തവണ. വാ നിറയെ എന്നെ ചീത്തേം പറയുന്നുണ്ട്. ഞാൻ എല്ലാം മിണ്ടാതെ കേട്ട് നിന്നു. ഞാൻ ഇത് ഒരുപാട് മിസ്സ്‌ ചെയ്തു. ഞാൻ അവളുടെ തലയിൽ കൈ വെച്ചു. അതോടെ അവൾ മിണ്ടാതെയായി പിന്നെ ആ മൗനം ഒരു പൊട്ടിക്കരച്ചിൽ ആയി, എന്നെ കെട്ടിപിടിച് അവൾ കരഞ്ഞു. ഞാൻ അവളെ ചേർത്ത് നിർത്തി ആശ്വസിപ്പിച്ചു. ബഹളം ഒക്കെ കേട്ട് അടുക്കളയിൽ നിന്ന് രണ്ട് തല എത്തിനോക്കി, ആരതിയും അച്ചുവിന്റെ അമ്മയും. ആരും ഒന്നും മിണ്ടിയില്ല.

” നന്ദനെ വിളിച്ചു പറഞ്ഞേക്ക് ” അച്ഛൻ ആണ് മൗനം മുറിച്ചത്.

” ഞാൻ അവനെ പിന്നെ വിളിച്ചോളാം ” ഞാൻ അത് പറഞ്ഞപ്പോൾ അച്ഛൻ ഒന്ന് മൂളി

” പിന്നെ വലിയ ജാട ഇടത്തെ ഫോൺ ഇങ്ങ് താ ” അച്ചു എന്റെ ഫോൺ തട്ടിപ്പറിച്ചു.

” ഇതേതാ പുതിയതോ?? ” അവൾ ചോദിച്ചപോൾ ഞാൻ അതേ എന്ന് തലയാട്ടി.

 

” നിങ്ങൾ അത്താഴം കഴിച്ചോ?? ” അച്ഛൻ എന്തോ പറയാൻ വന്നപ്പോ നന്ദുവിനോട് സംസാരിക്കുന്ന കാര്യം ആണെന്ന് തോന്നിയകൊണ്ട് വിഷയം മാറ്റാൻ ഞാൻ ചോദിച്ചു.

” ഇല്ല, ” അച്ചു മറുപടി തന്നു.

” എന്നാ ഞാൻ ഒന്ന് മേല്‌ കഴുകിയിട്ട് വരാം, എന്നിട്ട് ഒരുമിച്ച് കഴിക്കാം ” ഞാൻ അത് പറഞ്ഞപ്പോൾ അച്ചുവിന്റെ അമ്മ ഉടനെ അടുക്കളയിലേക്ക് പോയി. ഫുഡ് എടുക്കാൻ ആവും. ഞാൻ മുകളിലേക്ക് നടന്നു. അന്നേരം ആണ്  എന്റെ ഫോൺ റിങ് ചെയ്ത്. എന്റെ പോക്കറ്റിൽ തപ്പി, അപ്പോഴാണ് അച്ചുവിന്റെ കയ്യിൽ ആണ് ഫോൺ എന്ന് ഓർത്തത്. ഞാൻ അവളെ നോക്കിയപ്പോൾ അവൾ ഫോണിലേക്ക് നോക്കി നിൽക്കുകയാണ്. അമ്പരപ്പോ, ഞെട്ടലോ ഒക്കെ നിറഞ്ഞ ഒരു ഭാവം ആണ് അവളുടെ മുഖത്ത്. ഞാൻ ഫോൺ വാങ്ങിക്കാൻ അവളുടെ നേരെ കൈ നോക്കി, ഒരുമാതിരി കുനിഷ്ട് പിടിച്ച ഭാവത്തിൽ എന്നെ ഒന്ന് നോക്കി ഫോൺ തന്നു. ദർശു ആണ് ഫോണിൽ.

” ഇത് ആരാ ?? ” അതേ ഭാവത്തിൽ അച്ചു ചോദിച്ചു.

” ഫ്രണ്ട് ന്റെ സിസ്റ്റർ ” ഞാൻ അത് പറഞ്ഞപ്പോൾ അവൾ ഒന്ന് അമർത്തി മൂളി.

” ഹാ, ദർശു. ഞാൻ ദേ വീട്ടിൽ വന്നു കയറിയാതെ ഉള്ളു, മേല്‌ കഴുകാൻ പോകുവാ ഞാൻ വിളികാം…

… വിളിക്കാം പെണ്ണേ ” ഞാൻ അവളോട്‌ പറഞ്ഞു ഫോൺ കട്ട് ചെയ്തു കൊണ്ട് സ്റ്റെപ്പ് കയറി. മേളിൽ എത്തി ഒന്ന് തിരിഞു നോക്കിയപ്പോൾ അച്ചു ആരതിയുടെ ചെവിയിൽ എന്തോ പറയുകയാണ്. അത് കേട്ടപ്പോ അച്ചുവിന്റെ അതേ ഭാവം അവൾക്കും വന്നു. പിന്നെ രണ്ടും കത്തുന്ന ഒരു നോട്ടം എന്നെ നോക്കി. ഞാൻ വേഗം മേലുകഴുകാൻ കയറി.

കുറച്ചു കഴിഞ്ഞു ഞാൻ താഴെ വന്നു ഡൈനിങ് ടേബിളിന്റെ മുന്നിൽ ഇരുന്നു. ചുറ്റും എല്ലാരും ഇരിക്കുന്നുണ്ട്. പതിവില്ലാത്ത ഒരു മൗനം ആണ്. ഞാൻ തല ഉയർത്തി എല്ലാരേം ഒന്ന് നോക്കി അന്നേരം ആണ് എനിക്ക് എതിരെ ഇരുന്ന ആളെ ഞാൻ ശ്രദ്ധിക്കുന്നത്. അവൾ, കീർത്തന. തൊട്ട് പറ്റെ മറ്റവനും ഉണ്ട്, അവൾ എന്നെ നോക്കാതെ തല കുനിച് പ്ലെയ്റ്റിലേക്ക് നോക്കി ഇരിക്കുകയാണ്. ആരും ഒന്നും മിണ്ടുന്നില്ല. അച്ചുവിന്റെ അമ്മ എന്റെ പാത്രത്തിൽ ചോറ് വിളമ്പി.

Leave a Reply

Your email address will not be published. Required fields are marked *