നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 9 2അടിപൊളി  

ശോഭമ്മ : അത് പൊട്ടിക്കാ തോന്നാണുല്ലെ…👉

വാഴക്കുലയുടെ അറ്റത്ത് തൂങ്ങി കിടക്കുന്ന വാഴമണി നോക്കി ശോഭമ്മ നീരജിനോട്

പറഞ്ഞു..!

നീരജ് : യെസ്…യു പ്രോസീഡ്..😅

ശോഭമ്മ ഇട്ടിരുന്ന നൈറ്റി കുറച്ച് പൊക്കി അരയിൽ കുത്തി..! മുടി കുറച്ചൊന്ന് ഒതുക്കി..! നീരജ് ആ നേരം വാഴ മണിയിൽ തന്നെ നോക്കി നിൽപ്പായിരുന്നു..! വാഴമണിയുടെ ചുവന്ന പോളകൾ ചിലതെല്ലാം അടർന്ന് താഴെ വീണ് കിടക്കുന്നുണ്ടായിരുന്നു..! അതിൻ്റെ അടുത്തായി ചിതറി കിടക്കുന്ന വെളുത്ത കൂമ്പും..! അടർന്ന് ചുവട്ടിൽ കിടക്കുന്ന പോളകളിൽ വെള്ളം ചെറുതായി തങ്ങി നിൽക്കുന്നുമുണ്ടായിരുന്നു..! പെട്ടെന്നാണ് നീരജിൻ്റെ മുന്നിലേക്ക് വാക്കത്തി പ്രത്യക്ഷപ്പെട്ടത്..! നീരജ് ശോഭമ്മയെ നോക്കി..

നീരജ് : അല്ല മനസിലായില്ല..

ശോഭമ്മ : ദേ…അത്..! അത് വെട്ടിക്കോ..!

വാഴമണി ചൂണ്ടിക്കൊണ്ട് ശോഭമ്മ പറഞ്ഞു..!

നീരജ് : എന്തോ..? എങ്ങനെ..😅

ശോഭമ്മ : എനിക്കതെത്തിലല്ലൊ…അതോണ്ടല്ലേ ഞാൻ നിന്നോടും വരാൻ പറഞ്ഞത്..😅😌

നീരജ് : എന്നാ പിന്നെ ഇത് അവിടന്നെ പറയായിരുന്നില്ലേ..! ഞാൻ വെട്ടിയിട്ട് വരില്ലായിരുന്നോ..😅

പറഞ്ഞ് തീരലും മഴ മണി വെട്ടലും ഒരുമിച്ചായിരുന്നു..! വാഴ കുലയുടെ അറ്റത്ത് നിന്ന് അതിൻ്റെ സത്ത് മെല്ലെ ഇറ്റ് വീഴാൻ തുടങ്ങി..!

നീരജ് : ടേക്ക് ദിസ്..😄

കയ്യിലെ വാഴ കുടപ്പൻ ശോഭമ്മയുടെ കയ്യിൽ കൊടുത്തുകൊണ്ട് നീരജ് പറഞ്ഞു..! ശോഭമ്മ അത് കയ്യിൽ വാങ്ങിയ ശേഷം നീരജിൻ്റെ പിന്നാലെ നടന്നു..! പോകുന്ന വഴിക്ക് വളർന്ന് വഴിയിലേക്ക് പൊന്തി നിൽക്കുന്ന പാഴ് ചെടികളുടെ തലപ്പ് നോക്കി നീരജ് വെട്ടി കൊണ്ടിരുന്നു..!

ശോഭമ്മ : നീ അമ്മയോട് പറഞ്ഞോ..👀

നീരജ് : എന്ത്..?

ശോഭമ്മ : ആ കുട്ടിയുടെ കാര്യം..😌

നീരജ് : ഇല്ലാ…പറയണം..!😌😅

ശോഭമ്മ : അപ്പൊ ഞങ്ങളോടാണോ..ആദ്യായി പറയണേ..😃

നീരജ് : ഞാനായി

പറഞ്ഞതല്ലാലോ…! സാഹചര്യം അതായത് കൊണ്ട് പറഞ്ഞ് പോയതല്ലേ…! ആരും അറിയാതെ കൊറെ നാൾ കൊണ്ട് പോവണം എന്നായിരുന്നു പ്ലാൻ..😅😌

ശോഭമ്മ : ശരി..! പിണക്കം ഒക്കെ മാറിയിട്ട് അവളെ ഇങ്ങോട്ടൊന്ന് കൊണ്ട് വായോ..! ഞങ്ങളൊക്കെ ഒന്ന് കാണട്ടെ..🤗

നീരജ് : അത് വേണോ..? ഞാൻ കരുതി ഇന്നലെ അവളെ കാണണം പറഞ്ഞത് വെറുതെ ആയിരിക്കുമെന്ന് ..😄

നീരജ് തിരിഞ്ഞ് നോക്കിക്കൊണ്ട് ശോഭമ്മയോട് പറഞ്ഞു..!

ശോഭമ്മ : വെറുതെ പറഞ്ഞതൊന്നുമല്ല..! ഞങ്ങളും ഒന്ന് കാണട്ടെ ടാ..😅

നീരജ് : എൻ്റെ ഒരു അഭിപ്രായത്തിൽ വേണ്ടാന്നെ ഞാൻ പറയു..! 🙂

ശോഭമ്മ : അതെന്താ..?

നീരജ് : ഇനി അവളെ ഇങ്ങോട്ട് കൊണ്ട് വന്നിട്ട് വേണം..! പിന്നെയും ഇവിടെയുള്ള ശോഭമ്മയുടെ പ്രിയപ്പെട്ട മക്കൾ പ്രശ്നം ഉണ്ടാക്കാൻ..! വെറുതെ എന്തിനാ..😅

ശോഭമ്മ : നീയും എൻ്റെ മോനല്ലെ..! അവരൊന്നും ഒന്നും പറയില്ല..! പിന്നെ ഞാനില്ലേ ഇവിടെ…🙂

നീരജിൻ്റെ സ്റ്റേറ്റ്മെൻ്റ് മുഴുവനായി തള്ളിക്കൊണ്ട് ശോഭമ്മ പറഞ്ഞു..!

നീരജ് : ഒരിക്കെ ഞാൻ തേങ്ങയിടാൻ കിച്ചുവിന് കൊണ്ട് വന്നപോലെ ആവോ..? അന്നും ശോഭമ്മ ഇവിടെ തന്നെ ഉണ്ടായിരുന്നു..😌

ശോഭമ്മ : അതുപോലെ ആണോ ഇത്..!😐

നീരജ് : അങ്ങനെ ചോദിച്ചാ..! കിച്ചു അന്ന് ഇവിടെ വന്നിട്ട് പോയപ്പോ ഇനി പൈസ എത്ര തരാ പറഞ്ഞാലും ഇങ്ങോട്ട് വരില്ലാ പറഞ്ഞിട്ടാ പോയെ..! അത്രയ്ക്കും വെറുപ്പിച്ചാണല്ലോ…ഇവിടെയുള്ള ഒരാള് വിട്ടാക്കിയത്..🥵

ശോഭമ്മ : എന്താ കുട്ടിയുടെ പേര് പറഞ്ഞത്..?

നീരജ് : കിച്ചു..🤗

ശോഭമ്മ : അവനല്ല…നിൻ്റെ ആ പെൺകുട്ടി ഇല്ലേ.., അവളുടെ ..!

നീരജ് : കൃഷ്ണ..🫶

ശോഭമ്മ : ആഹ്..കൃഷ്ണ..! ആ കുട്ടിയോട് ഞാൻ പറഞ്ഞെന്നു പറയണം..! ഇങ്ങോട്ട് വരണമെന്നും ഞങ്ങൾക്കൊക്കെ ഒന്ന് കാണലോ..🙈

ശോഭമ്മ ഇത്രയും പറഞ്ഞുകൊണ്ട് ടാപ്പിലെ വെള്ളത്തിൽ കാലുകഴുകി കൊണ്ട് കിച്ചനിലേക്ക് കയറിപ്പോയി..!

നീരജ് : ഇതെല്ലാം തേവയാ..😼

നീരജ് ഒരു അശരീരി പോലെ പിന്നിൽ നിന്നും ഉറക്കെ ചോദിച്ചു..!

.

.

.

.

>>>17:52

ആ ദിവസത്തെ പണി ഏതാണ്ട് കഴിഞ്ഞത് കൊണ്ട് ശോഭമ്മയോട് ചോദിച്ചിട്ട് നീരജ് പാടത്തേക്ക് ഇറങ്ങി..! നേരിയ രീതിയിൽ മഴ പാറുന്നുണ്ടായിരുന്നു എന്നാലും ആ മഴ കൊള്ളാതിരിക്കാൻ നീരജ് കുറച്ച് കൂടി വേഗത്തിൽ ബൈക്ക് ഓടിച്ചു..! മഴക്കാലമായതിന് ശേഷം പടത്തിൻ്റെ സൈഡിലായി ഒരു ഏറുമാടം പോലെ പിള്ളാർ സെറ്റ് ചെയ്തിട്ടുണ്ടായിരുന്നു. ഈ കവുങ്ങ് ഒക്കെ കൊണ്ട്..! അതോണ്ട് തന്നെ വൈകീട്ട് ആയാൽ വെള്ളമടി തന്നെയാണ് അവിടെ പതിവ് പരിപാടികൾ..! പക്ഷേ വെള്ളമടിക്കാൻ നിന്നാൽ വൈകുമെന്നുള്ളത് കൊണ്ടും ഒരു വീട്ടിൽ മാന്യമായ ഒരു പണിക്ക് നിൽക്കുന്നതല്ലേ എന്നതുകൊണ്ടും നീരജ് അടിക്കാറില്ല..!

Leave a Reply

Your email address will not be published. Required fields are marked *