നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി…🌏- 9 2അടിപൊളി  

ശോഭമ്മ : എന്ത് ടെൻഷൻ..? എനിക്ക് മനസിലായില്ല..! എന്താടി ബിന്ദു ഇവനെ പറ്റിയത്..! 👀

കഥയറിയാതെ ആട്ടം കാണുന്നവൻ്റെ അവസ്ഥയിലായിരുന്നു ശോഭമ്മ അന്നേരം..!

ബിന്ദു : അത് അച്ചുവിന് ആ കുട്ടി വിളിച്ചോണ്ട് വന്നില്ലേ , അതാണ്..!

നീരജിന് തന്നെനോക്കിക്കൊണ്ട് ബിന്ദു ചേച്ചി സംഭവത്തിൻ്റെ ഏതാണ്ടൊരു രൂപം ശോഭമ്മയ്ക്ക് വിവരിച്ചുകൊടുത്തു..!

ശോഭമ്മ : അത് നി കാര്യക്കണ്ടാ..! ഞാൻ അന്നേരം പറയാൻ വിട്ട് പോയതാണ്..! ലീല എന്നെ വിളിച്ച് പറഞ്ഞതായിരുന്നു വരുന്ന വഴിക്ക് അച്ചുവിനെയും കൂടെ കൂട്ടിക്കോട്ടെ എന്ന്..! ഞാനാണെ അത് ഇവളോട് പറയാൻ വിട്ടു പോയി..🫠

ശോഭമ്മ നീരജിന് ആശ്വസിപ്പിച്ച് കൊണ്ട് പറഞ്ഞു..!

നീരജ് : എന്തിനെ..? ഞാനല്ലേ അവളെ എന്നും സ്കൂളിൽ കൊണ്ടാക്കുന്നതും വിളിക്കാൻ പോകുന്നതും..! എൻ്റെ പണിയല്ലേ അത്.., അത് ചെയ്യാൻ വേറെ ആളുണ്ടേൽ പിന്നെ ഞാൻ എന്തിനാ..! സ്കൂൾ മുഴുവൻ തപ്പിയിട്ട് അവളെ കാണാനില്ല പറഞ്ഞപ്പോ ഞാൻ കരഞ്ഞില്ലന്നെ ഉള്ളൂ…ഞാൻ അനുഭവിച്ച ടെൻഷൻ എന്താ അറിയോ …😤🫠

നീരജ് ചെയറിൻ്റെ കയ്യിൽ അമർത്തിക്കൊണ്ട് ദേഷ്യം കടിച്ചമർത്തി..!

ശോഭമ്മ : നീയൊന്ന് അടങ്ങ് മോനെ..! എനിക്ക് മനസിലായി നിൻ്റെ ദേഷ്യം , ഞാൻ പറഞ്ഞില്ലേ ..! ഞാൻ പറയാൻ മറന്ന് പോയടാ…നി ഇരുന്നേ..🫠

ശോഭമ്മ നീരജിൻ്റെ കയ്യിൽ പിടിച്ചുകൊണ്ട് ചെയറിലേക്ക് ഇരുത്തി..!

ശോഭമ്മ : ബിന്ദു നി ഇവനെ ചായ കൊടുത്തില്ലലോ..! വേഗം ചായ കൊണ്ട് വന്നേ..😄

ശോഭമ്മ ബിന്ദു ചേച്ചിയെ നോക്കി പറഞ്ഞു..! നീരജ് അന്നേരവും മസില് പിടിച്ച് ഇരിക്കുവായിരുന്നു..! അപ്പോഴും നീരജിൻ്റെ മുഖം കണ്ടാലറിയാ അവൻ

നല്ല ദേഷ്യത്തിലായിരുന്നു എന്ന്…! ശോഭമ്മ നീരജിന് നോക്കിയിരുന്നതല്ലാതെ ഒന്നും മിണ്ടിയില്ല..! അപ്പോഴേക്കും ബിന്ദു ചേച്ചി നീരജിന് ചായയുമായി വന്നു..!

ബിന്ദു : കുടിക്ക്…🙂

നീരജിൻ്റെ തോളിൽ തട്ടിക്കൊണ്ട് ബിന്ദു ചേച്ചി പറഞ്ഞു..! നീരജ് ചായ ഗ്ലാസിലേക്കൊന്ന് നോക്കിയതല്ലാതെ അത് തൊട്ട് നോക്കുക പോലും ചെയ്തില്ല..! ഗ്ലാസിലെ ചായയേക്കാൾ ചൂട് നീരജിൻ്റെ ഉള്ളിലുണ്ടായിരുന്നു..!

ശോഭമ്മ : കുടിക്കടാ..🤗

നീരജിൻ്റെ ഇരിപ്പ് കണ്ട് ശോഭമ്മ നീരജിന് ചായകുടിക്കാൻ പ്രേരിപ്പിച്ചു..!

അപ്പോഴായിരുന്നു കല്ലുവിനും കൊണ്ട് ഗീത അങ്ങോട്ടേക്ക് വന്നത്..!

ഗീത : എന്ത് പറ്റി..! ഭയങ്കര ഗൗരവത്തിലാണെന്ന് തോന്നുന്നു..😄

നീരജിന് കണ്ടപാടെ ഒന്ന് ചിരിച്ചുകൊണ്ട് ഗീത ശോഭമ്മയുടെ അടുത്തിരുന്നു…!നീരജവരെ തീർത്തും അവഗണിക്കുന്നതുപോലെ മിണ്ടാതിരുന്നു..! മകളുണ്ടാക്കുന്ന പ്രശ്നങ്ങൾക്ക് പുറമെയാണ് അമ്മയുടെ വക ഒരു സ്വാന്തനപ്രകടനം …! ഇനി അടുത്തൊരു ചോദ്യം ഗീതയിൽ നിന്നും ഉണ്ടാകാതെ ഇരിക്കാനായിരിക്കും ശോഭമ്മ നടന്ന സംഭവ വികാസങ്ങൾ അവരോട് കൂടി പറഞ്ഞത്..!

ഗീത : ഇതിനാണോ…മുഖം കടന്നല് കുത്തിയത് പോലെ വെച്ചിരിക്കണേ..! ഇത്തരം നിസ്സാര കാര്യങ്ങള് വെറുതെ ഊതി പെരുപ്പിക്കല്ലേ..!😅

സംഭവവികാസങ്ങൾ കേട്ടുക്കഴിഞ്ഞപ്പൊ ഗീതയുടെ ഭാഗത്ത് നിന്നുമുണ്ടായ മറുപടി നീരജിന് പിന്നെയും ചൊടിപ്പിക്കുന്ന ഒന്നായിരുന്നു..!

നീരജ് : ഇതാണോ നിസ്സാര കാര്യം..? ഇത് മനഃപൂർവം എന്നെ ഉപദ്രവിക്കാനായിട്ട് തന്നെ ചെയ്തതാണ്..! എന്നെ എങ്ങനേലും വട്ട് പിടിപ്പിക്കണം..അത്ര തന്നെ..😤

നീരജവൻ്റെ ദേഷ്യം കൺട്രോൾ ചെയ്തുകൊണ്ട് പറഞ്ഞു..! ലീലയുടെ പ്രവൃത്തിയിൽ അവന് നല്ല ദേഷ്യമുണ്ടെങ്കിലും മുന്നിലിരിക്കുന്നവരുടെ പ്രായവും എന്തേലും പറഞ്ഞാലുണ്ടാകുന്ന ബവിഷത്തുകളെയും ഓർത്ത് സമാധാനത്തോടെ നിറുത്തി നിറുത്തി പറഞ്ഞു..!

നീരജ് : അഥവാ അച്ചുവിന് ശരിക്കും കാണാതായതാണെങ്കിൽ എല്ലാരും ഈയൊരു കാര്യം

ഇത്ര സില്ലിയായി കാണുമായിരുന്നോ..?

ആരുമൊന്നും തിരിച്ച് മിണ്ടിയില്ല..! നീരജ് ചോദിച്ച കാര്യം അത്രയേറെ ഗൗരവമുള്ളതായിരുന്നു..! ലീല അച്ചുവിന് കൂട്ടിക്കൊണ്ടുവന്നൂന്നറിയാവുന്നത് കൊണ്ടല്ലേ ആരും ഇതിൻ്റെയൊരു ഗൗരവം മനസ്സിലാക്കാത്തത്..! ഒരു പക്ഷേ അച്ചുവിന് ശരിക്കും കാണാതായതാണെങ്കിലോ..? , എല്ലാരും ഇങ്ങനെ സംസാരിക്കുമായിരുന്നോ..! ഒടുവിൽ അതിൻ്റെ എല്ലാ കുറ്റങ്ങളും നീരജിൻ്റെ മേലെ വരുമായിരുന്നില്ലേ..! സമൂഹത്തിൽ നടക്കുന്ന ഇത്തരം വാർത്തകൾ കേൾക്കുമ്പോ തൻറെ കുടുംബത്തിലങ്ങനെ ഒന്ന് സംഭവിക്കല്ലേ എന്നായിരിക്കും എല്ലാരുടെയും പ്രാർത്ഥന..! ദിനം പ്രതി ചെറുതും വലുതുമായ ഒട്ടേറെ സംഭവ വികാസങ്ങൾ നടക്കുന്ന ഈയൊരു സമയത്ത് ഇതൊന്നും അറിയാതെ അച്ചുവിന് തേടിയ നീരജിൻ്റെ അവസ്ഥയെന്തായിരിക്കും..!

Leave a Reply

Your email address will not be published. Required fields are marked *